ഏപ്രിൽ 12 സ്മാരകം
“കൂടാതെ, അവൻ അപ്പം എടുത്തു, നന്ദിപറഞ്ഞു, അതു നുറുക്കി അവർക്കു കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടേണ്ട എന്റെ ശരീരത്തെ അർത്ഥമാക്കുന്നു. എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ.’ അങ്ങനെതന്നെ അവരുടെ അത്താഴം കഴിഞ്ഞശേഷം പാനപാത്രവും കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടേണ്ട എന്റെ രക്തം മൂലമുള്ള പുതിയ നിയമത്തെ അർത്ഥമാക്കുന്നു.’”—ലൂക്കോസ് 22:19, 20.
വളരെ പ്രധാനപ്പെട്ട ഈ സ്മാരക ആഘോഷത്തിന്റെ ആചരണത്തിന് സന്നിഹിതരായിരിക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുന്നു. യേശു മരിച്ച ദിവസത്തിനു സമാനമായി വരുന്ന നമ്മുടെ കലണ്ടറിലെ തീയതി ഈ വർഷം ഏപ്രിൽ 1, വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷമാണ്. നിങ്ങളുടെ ഏററവും അടുത്തുള്ള രാജ്യഹോളിൽ നിങ്ങൾക്ക് ആ സായാഹ്നത്തിൽ ഹാജരാകാൻ കഴിയും. കൃത്യ സമയം അറിയുന്നതിന് സ്ഥലത്തെ യഹോവയുടെ സാക്ഷികളോട് തിരക്കുക.