വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w86 11/1 പേ. 26-28
  • യഹോവക്കായി കാത്തിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവക്കായി കാത്തിരിക്കുക
  • വീക്ഷാഗോപുരം—1986
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക”
  • നമ്മുടെ കരുണാ​പൂർവ്വ​ക​മായ സങ്കേതം
  • വിടുതൽ സുനി​ശ്ചി​ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു
  • “നിശബ്ദ​മാ​യി കാത്തി​രി​ക്കു​ന്നു”
  • നമ്മുടെ വിമോ​ച​കനെ സ്‌തു​തി​ക്കു​ക
  • സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 19—സങ്കീർത്തനങ്ങൾ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ആശ്വസി​പ്പി​ക്കു​ക​യും പ്രബോ​ധി​പ്പി​ക്കു​ക​യും ചെയ്യുന്ന ഗീതങ്ങൾ
    ബൈബിൾ നൽകുന്ന സന്ദേശം
  • സങ്കീർത്തനങ്ങൾ ഒന്നാം പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1986
w86 11/1 പേ. 26-28

ബൈബിൾ വിശേ​ഷാ​ശ​യങ്ങൾ സങ്കീർത്ത​നങ്ങൾ 42-72

യഹോ​വ​ക്കാ​യി കാത്തി​രി​ക്കു​ക

യഹോ​വ​യു​ടെ ദാസൻമാർക്ക്‌ വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ സഹിഷ്‌ണു​ത​യോ​ടെ അഭിമു​ഖീ​ക​രി​ക്കാൻ കഴിയും. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം അവരുടെ സങ്കേത​വും വിമോ​ച​ക​നും ആണ്‌. സങ്കീർത്ത​ന​ങ്ങ​ളു​ടെ രണ്ടാം പുസ്‌ത​ക​ത്തിൽ ഇത്‌ എത്ര നന്നായി കാണി​ച്ചി​രി​ക്കു​ന്നു! ഉവ്വ്‌, യഹോവ നമുക്കു​വേണ്ടി പ്രവർത്തി​ക്കു​ന്ന​തിന്‌ നാം പ്രാർത്ഥ​നാ​പൂർവ്വം കാത്തി​രി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ സഹിക്കാൻ കഴിയു​മെന്ന്‌ സങ്കീർത്ത​നങ്ങൾ 42 മുതൽ 72 വരെ തെളി​യി​ക്കു​ന്നു.

“ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക”

ദയവായി സങ്കീർത്ത​നങ്ങൾ 42-45 വായി​ക്കുക. നാടു​ക​ട​ത്ത​പ്പെട്ട ഒരു ലേവ്യൻ തനിക്കു യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പോകാൻ കഴിയാ​ത്ത​തിൽ ദുഃഖി​ത​നാണ്‌, എന്നാൽ അവന്റെ വിമോ​ച​ക​നാ​യി പ്രവർത്തി​ക്കു​ന്ന​തിന്‌ “ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്ന​തിൽ” അവൻ സന്തുഷ്ട​നാണ്‌. (സങ്കീർത്ത​നങ്ങൾ 42, 43) പിന്നീട്‌ അപകട​ത്തി​ലാ​ക്ക​പ്പെട്ട ഒരു രാഷ്ടത്തി​നു​വേ​ണ്ടി​യുള്ള, ഒരു പക്ഷേ യെഹി​സ്‌കി​യാ രാജാ​വി​ന്റെ കാലത്തെ യഹൂദ​യു​ടെ​മേ​ലുള്ള സിറിയൻ ആക്രമ​ണത്തെ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌, നടത്തുന്ന അപേക്ഷ ആനയി​ക്കു​ന്നു. (സങ്കീർത്തനം 44) അടുത്ത​താ​യി, ‘സത്യത്തി​നും താഴ്‌മ​ക്കും നീതി​ക്കും വേണ്ടി സവാരി ചെയ്യേ​ണ്ടി​യി​രുന്ന’ മശിഹാ​യായ യേശു​ക്രി​സ്‌തു​വി​ലേക്കു ചൂണ്ടി​ക്കൊ​ണ്ടുള്ള ഒരു രാജകീയ ഗീതം.—സങ്കീർത്തനം 45.

◆ 42:1—സങ്കീർത്ത​ന​ക്കാ​രൻ ‘വെള്ളത്തി​നാ​യി കാംക്ഷി​ക്കുന്ന ഒരു മാൻപേട’യെപ്പോ​ലെ​യാ​യി​രു​ന്ന​തെ​ങ്ങനെ?

ഏതോ കാരണ​ത്താൽ ഈ ലേവ്യൻ നാടു​ക​ട​ത്ത​പ്പെ​ട്ട​വ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യു​ടെ മന്ദിര​ത്തി​ലെ അവന്റെ ആരാധന വളരെ​യ​ധി​കം മുടങ്ങി, വേട്ടക്കാ​ര​നാൽ ഓടി​ക്ക​പ്പെട്ട്‌ ദാഹിച്ചു വലഞ്ഞ ഒരു മാൻപേട അഥവാ പെൺമാൻ വരണ്ട, വെള്ളമി​ല്ലാത്ത ദേശത്തു വെള്ളത്തി​നാ​യി കാംക്ഷി​ക്കു​ന്ന​തു​പോ​ലെ അവനു അനുഭ​വ​പ്പെട്ടു. അവൻ യഹോ​വ​ക്കു​വേ​ണ്ടി​യും ദൈവത്തെ അവന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ആരാധി​ക്കുന്ന പദവി​ക്കു​വേ​ണ്ടി​യും ‘ദാഹിച്ചു’, അഥവാ ഉൽക്കട​മാ​യി ആശിച്ചു.—വാക്യം 2.

◆ 45:1—സങ്കീർത്ത​ന​ക്കാ​രന്റെ ഹൃദയത്തെ ഉണർത്തി​യത്‌ ഏതു “സൽകാര്യ”മാണ്‌?

ഈ സങ്കീർത്തനം ഭാഗി​ക​മാ​യി യേശു​ക്രി​സ്‌തു​വി​നു ബാധക​മാ​യി​രു​ന്നു. (സങ്കീർത്തനം 45:6, 7; എബ്രായർ 1:8, 9) അതു​കൊണ്ട്‌ ഈ സങ്കീർത്ത​ന​ക്കാ​രന്റെ ഹൃദയം ഒരു ഭാവി സംഭവ​ത്താൽ—1914-ൽ മശി​ഹൈക രാജ്യ​ത്തി​ന്റെ സ്ഥാപനം—ഉണർത്ത​പ്പെട്ടു. യഹോ​വ​യു​ടെ സാക്ഷി​ക​ളും ഈ “സൽകാ​ര്യം” പ്രഘോ​ഷി​ക്കാൻ പ്രേതി​ത​രാണ്‌.

നമുക്കു​വേ​ണ്ടി​യുള്ള പാഠം: നാടു​ക​ട​ത്ത​പ്പെ​ട്ടി​രുന്ന സങ്കീർത്ത​ന​ക്കാ​രന്റെ അനുഭവം നാം ഇപ്പോൾ യഹോ​വ​യു​ടെ ജനത്തോ​ടൊ​രു​മിച്ച്‌ ആസ്വദി​ക്കുന്ന സഹവാ​സ​ത്തോട്‌ ആഴമായി ബഹുമാ​നം കാണി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കണം. പീഡനം നിമി​ത്ത​മുള്ള നിയ​ന്ത്രണം നാം അവരോ​ടൊ​ന്നി​ച്ചാ​യി​രി​ക്കു​ന്ന​തി​നെ താല്‌ക്കാ​ലി​ക​മാ​യി തടയു​ന്നെ​ങ്കിൽ വിശു​ദ്ധ​സേ​വ​ന​ത്തി​ലെ കഴിഞ്ഞ​കാല സന്തോ​ഷ​ങ്ങളെ നമുക്കു ധ്യാനി​ക്കു​ന്ന​തി​നും ദൈവം തന്റെ ആരാധ​ക​രോ​ടൊ​പ്പ​മുള്ള പ്രവർത്ത​നോൻമു​ഖ​മായ സഹവാ​സ​ത്തിൽ പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്ന​തിന്‌ ദൈവ​ത്തി​നാ​യി കാത്തി​രി​ക്കു​മ്പോൾ” സഹിഷ്‌ണു​ത​ക്കു​വേണ്ടി പ്രാർത്ഥി​ക്കു​ന്ന​തി​നും കഴിയും.—സങ്കീർത്തനം 42:4, 5, 11; 43:3-5.

നമ്മുടെ കരുണാ​പൂർവ്വ​ക​മായ സങ്കേതം

സങ്കീർത്ത​നങ്ങൾ 46-51 വായി​ക്കുക. നമ്മുടെ സങ്കേത​മായ യഹോവ യുദ്ധങ്ങൾ നിർത്തൽ ചെയ്യാൻ ഇടയാ​ക്കും. (സങ്കീർത്തനം 46) അവൻ “മുഴു​ഭൂ​മി​യു​ടെ​യും രാജാ​വാ​കു​ന്നു,” ഈ അദൃശ്യ സംരക്ഷകൻ എന്നേക്കും നമ്മുടെ ദൈവ​വു​മാ​കു​ന്നു. (സങ്കീർത്ത​നങ്ങൾ 47, 48) മർദ്ദിതർ യഹോ​വ​ക്കാ​യി കാത്തി​രി​ക്കണം, എന്നാൽ ‘തങ്ങളുടെ യാഗമാ​യി നന്ദി അർപ്പി​ക്കു​ന്നു’ എല്ലാവ​രും “ദൈവ​ത്തി​ന്റെ രക്ഷ കാണു​ക​യും ചെയ്യും.” (സങ്കീർത്ത​നങ്ങൾ 49, 50) നാം തെററു ചെയ്യു​ന്നെ​ങ്കി​ലും, ബെത്‌-ശേബയു​മാ​യി പാപം ചെയ്‌ത​ശേഷം ദാവീ​ദി​നു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ അനുതാ​പ​മു​ണ്ടെ​ങ്കിൽ ദൈവം നമ്മെ രക്തപാ​ത​ക​കു​റ​റ​ത്തിൽ നിന്ന്‌ വിടു​വി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ ‘നുറു​ങ്ങി​യ​തും തകർന്ന​തു​മായ ഒരു ഹൃദയത്തെ ദൈവം തിരസ്‌ക​രി​ക്ക​യില്ല.’—സങ്കീർത്തനം 51.

◆ 46:2—“ഭൂമിക്കു മാററം വരുന്ന”തെങ്ങനെ?

ഭൂമി​യി​ലെ ഒരു പ്രകൃ​തി​ക്ഷോ​ഭം നിമിത്തം പർവ്വതങ്ങൾ സുമു​ദ്ര​ത്തി​ലേക്ക്‌ അപ്രത്യ​ക്ഷ​പ്പെ​ട്ടാൽ പോലും ദൈവ​ത്തിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ ഭയത്തിനു കാരണ​മില്ല. എന്തുതന്നെ സംഭവി​ക്കു​ന്നെ​ങ്കി​ലും തങ്ങളുടെ സങ്കേത​മെന്ന നിലയിൽ അവർക്ക്‌ യഹോ​വ​യിൽ ഇളകാത്ത വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും.

◆ 51:5—ദാവീദ്‌ ഏതു പാപത്തെ പരാമർശി​ക്ക​യാ​യി​രു​ന്നു?

വിവാ​ഹ​ബ​ന്ധങ്ങൾ, ഗർഭധാ​രണം, ജനനം എന്നിവ പാപമാ​ണെന്ന്‌ അവൻ അർത്ഥമാ​ക്കി​യില്ല; തന്റെ അമ്മയുടെ ഏതെങ്കി​ലും പ്രത്യേക പാപ​ത്തെ​യും അവൻ പരാമർശി​ക്ക​യ​ല്ലാ​യി​രു​ന്നു. പകരം, ആദാമി​ന്റെ ഒരു പിൻഗാ​മി എന്ന നിലയിൽ അവന്റെ തന്നെ പാപ പ്രകൃ​തത്തെ സമ്മതി​ക്ക​യാ​യി​രു​ന്നു. (ഇയ്യോബ്‌ 14:4; റോമർ 5:12) രാജ്യ ഉടമ്പടി നിമിത്തം മാത്രമല്ല എന്നാൽ ദാവീദ്‌ പാപ പ്രേര​ണകൾ അവകാ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ലും അനുതാപമുള്ളവനായിരുന്നതിനാലുംകൂടിയാണ്‌ യഹോവ അവനോട്‌ കരുണ കാണി​ച്ചത്‌.—2 ശമുവേൽ 7:12-16.

നമുക്കു​വേ​ണ്ടി​യുള്ള പാഠം: സങ്കീർത്തനം 46, യെരൂ​ശ​ലേം അസീറി​യാ​ക്കാ​രാൽ ഭീഷണി​പ്പെ​ടു​ത്ത​പ്പെട്ട സമയ​ത്തോട്‌ അനു​യോ​ജ്യ​മാണ്‌. ‘ദൈവം ഒരു സങ്കേതം, കഷ്ടകാ​ലത്ത്‌ തയ്യാറാ​യി കാണ​പ്പെ​ടുന്ന ഒരു സഹായം ആണ്‌’ എന്നറി​ഞ്ഞു​കൊണ്ട്‌ യെഹെ​സ്‌കി​യാ രാജാവ്‌ യഹോ​വ​യോട്‌ പ്രാർത്ഥി​ക്ക​യും നഗരം അത്ഭുത​ക​ര​മാ​യി വിടു​വി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. (2 രാജാ​ക്കൻമാർ, അദ്ധ്യായം 19) കഷ്ടതയി​ലാ​യി​രി​ക്കു​മ്പോൾ നാമും ദൈവത്തെ നമ്മുടെ സങ്കേത​മാ​ക്കണം. എങ്ങനെ? അവനിൽ ആശ്രയി​ച്ചു​കൊ​ണ്ടും അവന്റെ വചനം അനുസ​രി​ച്ചു​കൊ​ണ്ടും അവന്റെ സ്ഥാപന​ത്തോ​ടു പററി നിന്നു​കൊ​ണ്ടും.

വിടുതൽ സുനി​ശ്ചി​ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

സങ്കീർത്ത​നങ്ങൾ 52-57 വായി​ക്കുക. ദൈവം ദുഷ്ടനെ ‘ജീവനു​ള്ള​വ​രടെ ദേശത്തു നിന്ന്‌’ പറിച്ചു​ക​ള​ക​യും തന്റെ ജനത്തോട്‌ എതിർക്കുന്ന ഏവന്റെ​യും “അസ്ഥികൾ ചിതറി​ക്ക​യും” ചെയ്യും. (സങ്കീർത്ത​നങ്ങൾ 52, 53) ശൗലി​നാൽ വേട്ടയാ​ട​പ്പെ​ട്ട​പ്പോൾ ദാവീദ്‌ ദിവ്യ വിടുതൽ സംബന്ധിച്ച്‌ ഉറപ്പു​ള്ള​വ​നാ​യി​രു​ന്നു, വഞ്ചനയു​ടെ ഒരു ഇര എന്ന നിലയിൽ അവൻ തന്റെ ഭാരം യഹോ​വ​യിൽ ഇടുക​യും ചെയ്‌തു. (സങ്കീർത്ത​നങ്ങൾ 54, 55) സങ്കീർത്ത​ന​ക്കാ​രൻ പ്രാതി​കൂ​ല്യ​ങ്ങൾ അവസാ​നി​പ്പി​ക്കു​ന്ന​തിന്‌ ദൈവ​ത്തി​നാ​യി കാത്തി​രി​ക്കാൻ സന്തോ​ഷ​മു​ള്ള​വ​നാ​യി​രു​ന്നു.—സങ്കീർത്ത​നങ്ങൾ 56, 57.

◆ 52:8—നീതി​മാൻ ഒരു ഒലിവു​വൃ​ക്ഷം പോലെ ആയിരി​ക്കു​ന്ന​തെ​ങ്ങനെ?

ഒരു ഒലിവു വൃക്ഷത്തി​നു ഫല സമൃദ്ധി​യെ​യും സൗന്ദര്യ​ത്തെ​യും അന്തസ്സി​നെ​യും പ്രതീ​ക​വൽക്ക​രി​ക്കാൻ കഴിയും. (യിരെ​മ്യാവ്‌ 11:16; ഹൊ​ശെയാ 14:6) ഈ സങ്കീർത്ത​ന​ത്തിൽ ഒരു മോശ​മായ അന്ത്യത്തി​ലെ​ത്തുന്ന ദുഷ്ട പദ്ധതി​ക്കാ​രനെ, സംരക്ഷി​ക്ക​പ്പെ​ടു​ക​യും അതിനി​ബി​ഡ​മായ ഒരു ഒലിവു മരം പോലെ അഭിവൃ​ദ്ധി​പ്രാ​പി​ക്ക​യും ചെയ്യുന്ന നീതി​മാ​നോ​ടു വിപരീത താരത​മ്യം ചെയ്യുന്നു.

◆ 54:1—“നിന്റെ നാമത്താൽ എന്നെ രക്ഷിക്ക​ണമേ” എന്നു ദാവീദു പറഞ്ഞ​തെ​ന്തു​കൊണ്ട്‌?

ദിവ്യ​നാ​മ​ത്തിന്‌ എന്തെങ്കി​ലും നിഗൂഢ ശക്തിക​ളില്ല, എന്നാൽ ദൈവത്തെ തന്നെ പ്രതി​നി​ധീ​ക​രി​ക്കാൻ കഴിയും. അതു​കൊണ്ട്‌ ഈ അപേക്ഷ​യാൽ ദാവീദ്‌, യഹോവ തന്റെ ജനത്തെ രക്ഷിക്കാൻ പ്രാപ്‌ത​നാ​ണെന്നു സമ്മതിച്ചു പറഞ്ഞു. (പുറപ്പാട്‌ 6:1-8) സീഫ്യർ ദാവീ​ദി​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ ശൗൽ രാജാ​വി​നെ അറിയി​ച്ചെ​ങ്കി​ലും യിസ്രാ​യേ​ലിൻമേ​ലുള്ള ഫെലി​സ്‌ത്യ​രു​ടെ ഒരു ആക്രമണം നിമിത്തം ശൗലിനു ദാവീ​ദി​നെ വേട്ടയാ​ടു​ന്നത്‌ ഉപേക്ഷി​ക്കേണ്ടി വന്നു. (1 ശമുവേൽ 23:13-29; സങ്കീർത്തനം 54, മേലെ​ഴുത്ത്‌) അപ്രകാ​രം യഹോവ ദാവീ​ദി​നെ രക്ഷിക്ക​തന്നെ ചെയ്‌തു.

നമുക്കു​വേ​ണ്ടി​യുള്ള പാഠം: ദാവീ​ദി​ന്റെ ശത്രുക്കൾ അവന്റെ മുമ്പിൽ ഒരു കുഴി​കു​ഴി​ച്ചി​രു​ന്നു. (സങ്കീർത്തനം 57:6) ഒരു മനുഷ്യ​നെ കെണി​യിൽ കുടു​ക്കാൻ വേണ്ടി​യുള്ള അത്തരം ഒരു കുഴി യഹോ​വ​യു​ടെ ദാസൻമാ​രെ അഭിമു​ഖീ​ക​രി​ക്കുന്ന ആപൽക്ക​ര​മായ സാഹച​ര്യ​ങ്ങളെ അഥവാ രഹസ്യ പദ്ധതി​കളെ കുറി​ക്കു​ന്നു. എന്നാൽ ദൈവ ജനത്തിന്റെ എതിരാ​ളി​കൾക്ക്‌ തങ്ങളുടെ തന്നെ ദുഷ്ട പദ്ധതി​ക​ളാൽ കെണി​യി​ലാ​ക്ക​പ്പെ​ടാൻ കഴിയും. അതു​കൊണ്ട്‌ നാം യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നാ​ലും ജാഗ്രത പാലി​ക്കു​ന്ന​തി​നാ​ലും നമ്മുടെ വിടുതൽ ഉറപ്പാ​ക്ക​പ്പെ​ടു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 11:21; 26:27.

“നിശബ്ദ​മാ​യി കാത്തി​രി​ക്കു​ന്നു”

സങ്കീർത്ത​നങ്ങൾ 58-64 വായി​ക്കുക. അനീതി​ക്കെ​തി​രാ​യുള്ള ഉൽക്കണ്‌ഠ​യാൽ ദുഷ്ടൻമാർക്കെ​തി​രെ ദിവ്യ ന്യായ​ത്തീർപ്പി​നു​വേണ്ടി ദാവീദു പ്രാർത്ഥി​ച്ചു. (സങ്കീർത്ത​നങ്ങൾ 58, 59) തോല്‌വി​യാൽ ഭീഷണി​പ്പെ​ടു​ത്ത​പ്പെ​ട്ട​പ്പോൾ അവൻ സംരക്ഷ​ണ​ത്തി​നു​വേണ്ടി യാചി​ക്ക​യും ദൈവം സുനി​ശ്ചി​ത​മാ​യി പ്രതി​യോ​ഗി​കളെ അമർത്തു​ക​യും ചെയ്‌തി​രു​ന്നു. (സങ്കീർത്തനം 60) യഹോവ ദാവീ​ദി​നു നേരത്തെ തന്നെ ഒരു സങ്കേത​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ രക്ഷക്കു​വേണ്ടി നിശബ്ദ​നാ​യി കാത്തി​രു​ന്നു. (സങ്കീർത്ത​നങ്ങൾ 61, 62) ഒരുപക്ഷേ അബ്‌ശാ​ലോം മത്സരി​ച്ച​പ്പോൾ ഊഷര ഭൂമി​യ​ലേക്ക്‌ പോകാൻ നിർബ​ന്ധി​ത​നാ​യി​തീർന്ന ദാവീദ്‌ ‘ദൈവ​ത്തി​ന്റെ ചിറകു​ക​ളു​ടെ നിഴലിൽ’ സന്തോഷം കണ്ടെത്തി. (സങ്കീർത്തനം 63) സങ്കീർത്ത​ന​ക്കാ​രൻ “ദ്രോഹം പ്രവർത്തി​ക്കു​ന്ന​വ​രിൽ”നിന്നു സംരക്ഷണം ലഭിക്കു​ന്ന​തി​നു​വേണ്ടി പ്രാർത്ഥി​ക്ക​യും നീതി​മാൻ യഹോ​വ​യിൽ സങ്കേതം കണ്ടെത്തു​മെന്ന്‌ ഉറപ്പു​ള്ള​വ​നാ​യി​രി​ക്ക​യും ചെയ്‌തു.—സങ്കീർത്തനം 64.

◆ 58:3-5—ദുഷ്ടൻ ഒരു സർപ്പ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യാണ്‌?

സർപ്പത്തി​ന്റെ വിഷം മരണക​ര​മാ​യി​രി​ക്കാ​വ​ന്ന​തു​പോ​ലെ​തന്നെ ദുഷ്ടന്റെ അസത്യം, ഏഷണി എന്നിവക്ക്‌ ഒരു ഇരയുടെ സൽപേ​രി​നെ നശിപ്പി​ക്കാൻ കഴിയും. (സങ്കീർത്തനം 140:3; റോമർ 3:13; യാക്കോബ്‌ 3:8) കൂടാതെ ദുഷ്ടൻമാർ “ചെവി അടക്കുന്ന മൂർഖൻ പാമ്പി​നെ​പ്പോ​ലെ ബധിരർ” ആണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവർ നിർദ്ദേ​ശങ്ങൾ കേൾക്കു​ക​യും സ്വീക​രി​ക്കു​ക​യും ചെയ്യു​ന്ന​തി​നു വിസമ്മ​തി​ക്കു​ന്നു.

◆ 63:3—ദൈവ​ത്തി​ന്റെ സ്‌നേ​ഹദയ “ജീവ​നെ​ക്കാൾ മെച്ച”മായി​രി​ക്കു​ന്ന​തെ​ങ്ങനെ?

ദൈവ​ത്തിൽ നിന്ന്‌ അന്യപ്പെട്ട ജീവിതം യഥാർത്ഥ ഉദ്ദേശ്യ​മി​ല്ലാ​ത്ത​താണ്‌. എന്നാൽ ദാവീ​ദി​ന്റെ നേരെ പ്രകട​മാ​ക്കിയ യഹോ​വ​യു​ടെ വിശ്വസ്‌ത സ്‌നേഹം അവന്റെ ജീവി​ത​ത്തിന്‌ യഥാർത്ഥ അർത്ഥം നൽകി. ദൈവ​ത്തോ​ടുള്ള അടുപ്പം അവന്റെ അംഗീ​കൃത ദാസൻമാ​രു​ടെ ജീവിതം എപ്പോ​ഴും അർത്ഥപൂർണ്ണ​മാ​ക്കു​ക​യും അവർക്ക്‌ ദിവ്യ​സ​ഹാ​യ​വും മാർഗ്ഗ​നിർദ്ദേ​ശ​വും ഉറപ്പാ​ക്ക​പ്പെ​ടു​ക​യും ഒരു നിത്യ സന്തുഷ്ട​ജീ​വി​ത​ത്തി​നു​വേണ്ടി നോക്കി​പാർക്കു​ന്ന​തിന്‌ അവരെ സാധ്യ​മാ​ക്കി​ത്തീർക്ക​യും ചെയ്യുന്നു.

നമുക്കു​വേ​ണ്ടി​യുള്ള പാഠം: ദാവീദ്‌ തനിക്കു​വേണ്ടി ദൈവം പ്രവർത്തി​ക്കു​ന്ന​തിന്‌ “നിശബ്ദ​നാ​യി കാത്തി​രി​ക്കാൻ” സന്തോ​ഷ​മു​ള്ള​വ​നാ​യി​രു​ന്നു. (സങ്കീർത്തനം 62:1-7) യഹോ​വ​യു​ടെ ഇഷ്ടത്തിനു കീഴ്‌പ്പെ​ട്ട​തി​നാൽ അവന്‌ സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടു​ക​യും ദൈവ​ത്തിൽ പൂർണ്ണ​മായ വിശ്വാ​സം ഉണ്ടായി​രി​ക്ക​യും ചെയ്‌തു. നമുക്ക്‌ യഹോ​വ​യിൽ അത്തരം ആശ്രയ​ത്വം ഉണ്ടെങ്കിൽ, നാം ശത്രു​ക്ക​ളിൽ നിന്നും ഉപദ്ര​വ​ങ്ങ​ളിൽ നിന്നും ദിവ്യ വിമോ​ച​ന​ത്തി​നു വേണ്ടി കാത്തി​രി​ക്കു​മ്പോൾ, “ദൈവ​സ​മാ​ധാ​നം” നമ്മുടെ ഹൃദയ​ങ്ങ​ളെ​യും മാനസി​ക​ശ​ക്തി​യെ​യും കാക്കും.—ഫിലി​പ്യർ 4:6, 7; സങ്കീർത്തനം 33:20.

നമ്മുടെ വിമോ​ച​കനെ സ്‌തു​തി​ക്കു​ക

സങ്കീർത്ത​നങ്ങൾ 65-72 വായി​ക്കുക. യഹോവ സമൃദ്ധ​മായ ധാന്യ​ങ്ങ​ളു​ടെ​യും ധാരാ​ള​മായ മഴയു​ടെ​യും നിബി​ഡ​മായ മേച്ചൽ സ്ഥലങ്ങളു​ടെ​യും നിറഞ്ഞ ആട്ടിൻ പററങ്ങ​ളു​ടെ​യും ഉറവി​ട​മെന്ന നിലയിൽ സ്‌തു​തി​ക്ക​പ്പെ​ടു​ന്നു. (സങ്കീർത്തനം 65) “അവന്റെ നാമ മഹത്വ​ത്തി​നു വേണ്ടി” മധുര​സം​ഗീ​തം ആലപി​ക്കണം. (സങ്കീർത്തനം 66) അവനെ പുകഴ്‌ത്തു​ക​യും “രക്ഷാ പ്രവർത്ത​ന​ങ്ങ​ളു​ടെ ദൈവം” എന്ന നിലയിൽ അവനെ സ്‌തു​തി​ക്ക​യും ചെയ്യണം. (സങ്കീർത്ത​നങ്ങൾ 67, 68) മശിഹാ​യു​ടെ കഷ്ടതകൾ മുൻകൂ​ട്ടി പറയു​ക​യും, സങ്കീർത്ത​ന​ക്കാ​രൻ സഹായ​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​വ​നും “വിടുതൽ പ്രദാനം ചെയ്യു​ന്ന​വ​നും” എന്ന നിലയിൽ യഹോ​വയെ അതിയാ​യി സ്‌തു​തി​ക്ക​യും ചെയ്യുന്നു. (സങ്കീർത്ത​നങ്ങൾ 69-71) അത്തരം ആശ്രയം പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ മശിഹാ​യു​ടെ അനു​ഗ്ര​ഹീത ഭരണ സമയത്ത്‌ ഭൂവ്യാ​പ​ക​മായ അഭിവൃ​ദ്ധി​യും ഞെരു​ക്ക​ത്തിൽ നിന്നുള്ള വിടു​ത​ലും ഉറപ്പായി വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു.—സങ്കീർത്തനം 72.

◆ 68:11—സ്‌ത്രി​ക​ളു​ടെ “വലിയ സൈന്യ​ത്തിൽ” ആരുൾപ്പെ​ടു​ന്നു?

ഒരു ശത്രു​വി​നെ പരാജ​യ​പ്പെ​ടു​ത്തു​ന്ന​തിന്‌ യഹോവ യിസ്രാ​യേല്യ പോരാ​ളി​കളെ ഉപയോ​ഗി​ച്ച​ശേഷം യിസ്രാ​യേ​ല്യ​സ്‌ത്രി​കൾ സംഗീ​ത​ത്തോ​ടും ഗീത​ത്തോ​ടും നൃത്ത​ത്തോ​ടും കൂടി വിജയ​ത്തി​ന്റെ സുവാർത്ത ഘോഷി​ച്ചു. (1 ശമുവേൽ 18:6, 7; പുറപ്പാട്‌ 15:20, 21 താരത​മ്യ​പ്പെ​ടു​ത്തുക.) ദൈവ​ത്തി​ന്റെ “അരുള​പ്പാ​ടി”നു അഥവാ കല്‌പ​നക്കു അനുസ​ര​ണ​മാ​യി യിസ്രാ​യേല്യ പുരു​ഷൻമാർ വാഗ്‌ദത്ത നാട്ടിലെ ശത്രു രാഷ്‌ട്ര​ങ്ങ​ളോട്‌ യുദ്ധം ചെയ്യു​ക​യും അവരെ തോല്‌പി​ക്ക​യും ചെയ്‌തു. ഇത്‌ യിസ്രാ​യേല്യ സ്‌ത്രീ​കൾക്ക്‌ വിജയാ​ഘോ​ഷ​ങ്ങ​ളിൽ പ്രഖ്യാ​പി​ക്കു​ന്ന​തി​നുള്ള സുവാർത്ത നൽകി. ഇന്ന്‌, സ്‌ത്രീ ശുശ്രൂ​ഷർ രാജ്യ​പ്ര​ഘോ​ഷകർ എന്ന നിലയിൽ രാഷ്‌ട്ര​ങ്ങളെ പെട്ടെ​ന്നു​തന്നെ മശി​ഹൈക രാജാ​വായ യേശു​ക്രി​സ്‌തു കീഴ്‌പെ​ടു​ത്തു​മെന്ന്‌ അറിയി​പ്പു കൊടു​ക്കു​ന്ന​തുൾപ്പെട യഹോ​വ​യു​ടെ “അരുള​പ്പാ​ടി”നോട്‌ ബന്ധപ്പെട്ട സുവാർത്ത സംസാ​രി​ക്കു​ന്ന​തിൽ ഒരു ഗഹനീ​യ​മായ പങ്കു വഹിക്കു​ന്നു.

◆ 69:23—ദൈവം ശത്രു​ക​ളു​ടെ അര ആടാനി​ട​യാ​ക്ക​ണമേ എന്ന്‌ അപേക്ഷി​ച്ച​തെ​ന്തു​കൊണ്ട്‌?

അരയിലെ ശക്തമായ മസ്സിലു​കൾ ദൃഢമാ​യി​രി​ക്കു​മ്പോൾ അവക്ക്‌ അധികം ശക്തി പ്രകടി​പ്പി​ക്കാൻ കഴിയും. എന്നാൽ, ഒരു പക്ഷേ ഭയത്താൽ അര ഇളക്കു​ക​യോ ആടുക​യോ ചെയ്യു​മ്പോൾ ശക്തി നഷ്ടത്തിൽ കലാശി​ക്കു​ന്നു. വിടു​ത​ലി​നുള്ള ഈ അപേക്ഷ​യാൽ ദാവിദ്‌ തന്റെ ശത്രു​ക്ക​ളു​ടെ തെററാ​യി പ്രയോ​ഗി​ക്കുന്ന ശക്തിയെ നശിപ്പി​ക്കാൻ യാചി​ക്കു​ന്നു.

◆ 72:16—ഈ സമൃദ്ധ​മായ വിളവ്‌ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

‘ലബാ​നോ​നി​ലെ​പ്പോ​ലെ​യുള്ള ഫലം’ എന്നത്‌ ലബാ​നോ​ന്റെ തഴച്ച, ഉയർന്ന തോട്ടങ്ങൾ പോലെ അത്ര വളരെ ഇടതൂർന്നും ഉയർന്നും വളരുന്ന ധാന്യത്തെ സൂചി​പ്പി​ച്ചേ​ക്കാം. ഒരു പക്ഷേ പർവ്വത​ങ്ങ​ളു​ടെ മുകളിൽ തട്ടുക​ളാ​യി തിരിച്ച ഭൂവി​ഭാ​ഗ​ത്തിൽവരെ തഴച്ചു വളരുന്ന ധാന്യ​ക​തി​രു​കളെ ലബാ​നോ​നി​ലെ കൂട്ടം​കൂ​ടി നിൽക്കുന്ന ഗോപു​ര​സ​മാ​ന​മായ ദേവദാ​രു വൃക്ഷങ്ങ​ളോട്‌ താരത​മ്യ​പ്പെ​ടു​ത്താൻ കഴിഞ്ഞി​രു​ന്നു. ഇതു മശി​ഹൈക ഭരണകാ​ലത്തെ അസാധാ​ര​ണ​മായ ധാന്യ​സ​മൃ​ദ്ധി​യി​ലേക്ക്‌ വിരൽ ചൂണ്ടുന്നു. ‘നഗരത്തിൽ നിന്നു​ള്ളവർ സസ്യം​പോ​ലെ തഴയ്‌ക്കും’ എന്നതി​നാൽ യേശു​വി​ന്റെ ഭൗമിക പ്രജകൾ നിശ്ചയ​മാ​യും അനവധി​യാ​യി​രി​ക്കും എന്നു സൂചി​പ്പി​ക്കു​ന്നു.

നമുക്കു​വേ​ണ്ടി​യുള്ള പാഠം: സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പ്രാർത്ഥി​ച്ചു: “നീ എന്നെ അനേകം കഷ്ടങ്ങളും അനർത്ഥ​ങ്ങ​ളും കാണാൻ ഇടയാ​ക്കി​യ​തി​നാൽ, നീ [യഹോവ] എന്നെ പുനരു​ജ്ജീ​വി​പ്പി​ക്ക​ണമേ.” (സങ്കീർത്തനം 71:20) ദൈവം അത്തരം പ്രയാ​സങ്ങൾ വരുത്തു​ന്നി​ല്ലെ​ങ്കി​ലും, നാം പരീക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നും തന്റെ നിന്ദക​നായ പിശാ​ചിന്‌ ഒരു ഉത്തരം കൊടു​ക്കു​ന്ന​തി​നും അവൻ അനുവ​ദി​ക്കു​ന്നു. (യാക്കോബ്‌ 1:13; സദൃശ​വാ​ക്യ​ങ്ങൾ 27:11) നമുക്കു സഹിക്കാൻ കഴിയു​ന്ന​തിൽ ഉപരി​പ​രി​ശോ​ധന വരുന്ന​ത്താൻ യഹോവ അനുവ​ദി​ക്ക​യില്ല. നമ്മുടെ പരി​ശോ​ധ​ന​ക​ളിൽ കൂടി ഉറച്ച വിശ്വാ​സ​ത്തോ​ടെ പുറത്തു വരുന്ന​തിന്‌ നമ്മെ സഹായി​ക്കാ​നും അവനു കഴിയും (1 കൊരി​ന്ത്യർ 10:13; 1 പത്രോസ്‌ 1:6, 7)അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒന്നാം ലോക മഹായു​ദ്ധ​ത്തി​ന്റെ പാരമ്യ​ത്തിൽ തങ്ങളെ പീഡി​പ്പി​ച്ച​പ്പോൾ “അനേകം കഷ്ടതക​ളും അനർത്ഥ​ങ്ങ​ളും” കണ്ടു. എന്നാൽ 1919-ൽ യഹോവ അവരെ ‘പുനരു​ജ്ജീ​വി​പ്പി​ക്ക​യും’ രാജ്യ​സേ​വ​ന​ത്തിൽ അവർ മുന്നേ​റു​ക​യും, പിന്നീട്‌ “മഹാപു​രു​ഷാ​രം” അവരോ​ടു ചേരു​ക​യും ചെയ്‌തു. (വെളി​പ്പാട്‌ 7:9) അത്തരത്തി​ലുള്ള ഒരു ഫലത്തിന്‌ സുനി​ശ്ചി​ത​മാ​യും മഹാനായ വിമോ​ചകൻ സ്‌തുതി അർഹി​ക്കു​ന്നു.

നമുക്കു വേണ്ടി ദൈവം പ്രവർത്തി​ക്കാൻ കാത്തി​രി​ക്കു​ന്ന​തിന്‌ വിശ്വാ​സം ആവശ്യ​മാണ്‌. നമുക്കു നമ്മുടെ പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങളെ മാററാൻ ഒന്നും ചെയ്യാൻ കഴിയാ​ത്ത​തി​നാൽ നാം നിശബ്ദ​രാ​യി കാത്തി​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും നാം യഹോ​വ​ക്കാ​യി കാത്തി​രി​ക്കാൻ സന്തോ​ഷ​മു​ള്ള​വ​രാ​ണെ​ങ്കിൽ സങ്കീർത്ത​ന​ക്കാ​രെ​പ്പോ​ലെ നമുക്കും സഹിച്ചു നിൽക്കാൻ കഴിയും. (w86 6/15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക