‘പങ്കിടുന്നതിനുള്ള ഒരു നിധി’
അങ്ങനെയാണ് 15 വയസ്സുള്ള, യു. എസ്സ്. എ ഓഹിയോയിൽ നിന്നുള്ള ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്ക് ജീവൻ—അതെങ്ങനെ വന്നു? പരിണാമത്താലോ അതോ സൃഷ്ടിയാലോ? എന്ന പ്രസിദ്ധീകരണത്തെക്കുറിച്ച് വിചാരിക്കുന്നത്. അവൾ എഴുതുന്നു:
“നല്ല കാര്യങ്ങൾക്ക് സമയം എടുക്കുമെങ്കിൽ, മനോഹരമായി വർണ്ണിക്കപ്പെട്ടതും, മനസ്സിലാക്കാൻ എളുപ്പവുമായ ഈ പുസ്തകം സമാഹരിച്ച് രചിക്കുന്നതിനു അനന്തകാലം എടുത്തു കാണണമായിരിക്കും. ഇതു പരിപൂർണ്ണമായും മനോജ്ഞമാണ്! ഞാൻ ഒരു ദിവസം ഒരദ്ധ്യായം പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്താൻ ആഗ്രഹിക്കുന്നതായി എന്നെത്തന്നെ കണ്ടെത്തുകയും ചെയ്യുന്നു.
“ഈ പ്രസിദ്ധീകരണം ആസ്വദിക്കുന്ന അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഒരു ലിസ്ററ് ഞാൻ ഇപ്പോൾതന്നെ തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത മാസം സ്കൂൾ ആരംഭിക്കുമ്പോൾ എന്റെ നിധി അവരുമായി പങ്ക് വക്കുന്നതിന് എനിക്ക് പദവി ഉണ്ടായിരിക്കും.”
ഒരു പക്ഷേ ഈ വിദ്യാർത്ഥി പുതിയ സൃഷ്ടി പുസ്തകത്തെപ്പററി വിചാരിച്ചതുപോലെതന്നെ നിങ്ങളും വിചാരിക്കുന്നുണ്ടായിരിക്കാം. ഈ നിധി പങ്ക് വെക്കാൻ നിങ്ങളിഷ്ടപ്പെടുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ? ആ വ്യക്തിക്ക് എന്തുകൊണ്ട് ഒരു ദാന കോപ്പി അയച്ചുകൂടാ? താഴെക്കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് കേവലം രൂ. 25 നോടൊത്ത് അയക്കുന്നതിനാൽ നിങ്ങൾക്കങ്ങനെ ചെയ്യാൻ കഴിയും.
ദയവായി ജീവൻ—അതെങ്ങനെ വന്നു? പരിണാമത്താലോ അതോ സൃഷ്ടിയാലോ എന്ന 256 പേജുള്ള പുസ്തകത്തിന്റെ ഒരു ദാന കോപ്പി അതു (നിങ്ങളുടെ പേര്) നിന്നുള്ള ഒരു ദാനമാണെന്ന് വിശദീകരിക്കുന്ന എഴുത്തോടുകൂടി അയക്കുക. ഞാൻ രൂ.25 അയക്കുന്നു.