വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w88 8/1 പേ. 24-25
  • ശബ്ബത്തിൽ കതിർ പറിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശബ്ബത്തിൽ കതിർ പറിക്കുന്നു
  • വീക്ഷാഗോപുരം—1988
  • സമാനമായ വിവരം
  • ശബ്ബത്തിൽ കതിർ പറിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ശബത്തിൽ കതിർ പറിക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്ക​ണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ശബ്ബത്ത്‌
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1988
w88 8/1 പേ. 24-25

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

ശബ്ബത്തിൽ കതിർ പറിക്കു​ന്നു

പെട്ടെന്നു തന്നെ യേശു​വും അവന്റെ ശിഷ്യൻമാ​രും ഗലീല​യ്‌ക്കു മടങ്ങാൻ യെരൂ​ശ​ലേം വിടുന്നു. ഇത്‌ വയലുകൾ കതിരു​ക​ളാൽ നിറഞ്ഞി​രി​ക്കുന്ന വസന്തകാ​ല​മാണ്‌. ശിഷ്യൻമാർ വിശന്നി​രു​ന്ന​തി​നാൽ അവർ കതിർ പറിച്ച്‌ തിന്നു​തു​ടങ്ങി. അത്‌ ശബ്ബത്തു ദിവസ​മാ​യി​രു​ന്ന​തി​നാൽ അവരുടെ പ്രവർത്തനം നിരീ​ക്ഷി​ക്ക​പ്പെ​ടാ​തെ പോയില്ല.

യെരൂ​ശ​ലേ​മി​ലെ മതനേ​താ​ക്കൾ ശബ്ബത്തു ലംഘനം നിമിത്തം യേശു​വി​നെ കൊല്ലാൻ ശ്രമി​ച്ച​തേ​യു​ള്ളു. ഇപ്പോൾ പരീശൻമാർ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ കുററം ആരോ​പി​ക്കു​ന്നു: “നോക്കൂ! നിന്റെ ശിഷ്യൻമാർ ശബ്ബത്തിൽ വിഹി​ത​മ​ല്ലാ​ത്തതു ചെയ്യുന്നു.”

ഭക്ഷിക്കു​ന്ന​തി​നു​വേണ്ടി കതിർ പറിച്ച്‌ കയ്യിലിട്ട്‌ തിരു​മ്മു​ന്നത്‌ കൊയ്‌ത്തും മെതി​യു​മാ​ണെന്ന്‌ പരീശൻമാർ അവകാ​ശ​പ്പെ​ടു​ന്നു. വേല​യെ​ക്കു​റി​ച്ചുള്ള അവരുടെ കർക്കശ​മായ വ്യാഖ്യാ​നം ശബ്ബത്തിനെ ഭാരമു​ള്ള​താ​ക്കി​ത്തീർത്തു. അതേസ​മയം ശബ്ബത്ത്‌ സന്തോ​ഷ​ത്തി​ന്റെ​യും ആത്മീയ പോഷ​ണ​ത്തി​ന്റെ​യും സമയമാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യാം ദൈവം തന്റെ ശബ്ബത്തു നിയമം ഇതേ വിധത്തിൽ കർശന​മാ​യി ബാധക​മാ​ക്കാൻ ഒരിക്ക​ലും ഉദ്ദേശി​ച്ചി​ല്ലെന്നു കാണി​ക്കാൻ യേശു തിരു​വെ​ഴു​ത്തു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

വിശന്ന​പ്പോൾ ദാവീ​ദും അവന്റെ ആളുക​ളും സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ കടന്ന്‌ കാഴ്‌ച​യപ്പം തിന്നു. അതിനു മുമ്പു​തന്നെ അപ്പം യഹോ​വ​യു​ടെ സന്നിധാ​ന​ത്തിൽ നിന്ന്‌ നീക്കി പുതിയവ പ്രതി​ഷ്‌ഠി​ച്ചെ​ങ്കി​ലും അവ പുരോ​ഹി​തൻമാർക്ക്‌ ഭക്ഷിക്കു​ന്ന​തി​നു​വേണ്ടി മാററി വെച്ചി​രു​ന്നു. എന്നാൽ ഈ സാഹച​ര്യ​ത്തിൽ ദാവീ​ദും അവന്റെ ആളുക​ളും അവ ഭക്ഷിച്ചതു നിമിത്തം കുററം​വി​ധി​ക്ക​പ്പെ​ട്ടില്ല.

മറെറാ​രു​ദാ​ഹ​രണം നൽകി​ക്കൊണ്ട്‌ യേശു ഇപ്രകാ​രം പറയുന്നു: “ശബ്ബത്തിൽ പുരോ​ഹി​തൻമാർ ആലയത്തിൽവച്ച്‌ ശബ്ബത്തിനെ വിശു​ദ്ധ​മാ​യി കരുതു​ന്നി​ല്ലെ​ങ്കി​ലും കുററ​മി​ല്ലാ​തി​രി​ക്കു​ന്നു എന്ന്‌ നിങ്ങൾ ന്യായ​പ്ര​മാ​ണ​ത്തിൽ വായി​ച്ചി​ട്ടി​ല്ല​യോ?” അതെ, ശബ്ബത്തിൽ പോലും പുരോ​ഹി​തൻമാർ മൃഗബ​ലി​കൾ ഒരുക്കു​ന്ന​തി​നു​വേണ്ടി ആലയത്തിൽ മൃഗങ്ങളെ അറക്കു​ക​യും മററു വേലകൾ ചെയ്യു​ക​യും ചെയ്യുന്നു! “എന്നാൽ ആലയ​ത്തേ​ക്കാൾ വലിയവൻ ഇവി​ടെ​യുണ്ട്‌ എന്ന്‌ ഞാൻ നിങ്ങ​ളോട്‌ പറയുന്നു” എന്ന്‌ യേശു കൂട്ടി​ച്ചേർക്കു​ന്നു.

പരീശൻമാ​രെ ശാസി​ച്ചു​കൊണ്ട്‌ യേശു തുടർന്നു: “‘എനിക്ക്‌ വേണ്ടത്‌ യാഗമല്ല. കരുണ​യാണ്‌,’ എന്നതിന്റെ അർത്ഥം നിങ്ങൾ അറിഞ്ഞി​രു​ന്നെ​ങ്കിൽ നിങ്ങൾ കുററ​മി​ല്ലാ​ത്ത​വരെ വിധി​ക്ക​യി​ല്ലാ​യി​രു​ന്നു.” അവൻ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ ഉപസം​ഹ​രി​ക്കു​ന്നു: “മനുഷ്യ​പു​ത്ര​നോ ശബ്ബത്തിനു കർത്താ​വാ​കു​ന്നു.” യേശു അതിനാൽ എന്താണ്‌ അർത്ഥമാ​ക്കു​ന്നത്‌? യേശു തന്റെ സമാധാ​ന​പൂർണ്ണ​മായ ആയിരം​വർഷ രാജവാ​ഴ്‌ചയെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു.

മനുഷ്യ​വർഗ്ഗം 6,000 വർഷമാ​യി പിശാ​ചായ സാത്താന്റെ അധീന​ത്തിൽ ക്ലേശക​ര​മായ അടിമ​ത്വം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അക്രമ​വും യുദ്ധവും ഒരു നിരന്തര സംഭവ​മാ​യി​രു​ന്നു. എന്നാൽ ക്രിസ്‌തു​വി​ന്റെ വലിയ ശബ്ബത്തു വാഴ്‌ച അത്തരം കഷ്ടപ്പാ​ടു​ക​ളിൽനി​ന്നും അനീതി​യിൽ നിന്നു​മുള്ള വിശ്ര​മ​ത്തി​ന്റെ ഒരു സമയമാ​യി​രി​ക്കും. മത്തായി 12:1-8; ലേവ്യ​പു​സ്‌തകം 24:5-9; 1 ശമുവേൽ 21:1-6; സംഖ്യാ​പു​സ്‌തകം 28:9; ഹോശയാ 6:6.

▪ യേശു​വി​ന്റെ ശിഷ്യൻമാർക്കെ​തി​രെ എന്ത്‌ കുററ​മാ​രോ​പി​ക്കു​ന്നു, യേശു അതിന്‌ ഉത്തരം കൊടു​ത്ത​തെ​ങ്ങനെ?

▪ പരീശൻമാ​രു​ടെ ഏതു വീഴ്‌ച യേശു തിരി​ച്ച​റി​യി​ക്കു​ന്നു?

▪ യേശു “ശബ്ബത്തിന്‌ കർത്താ​വാ​യി​രി​ക്കു​ന്നത്‌” ഏതു വിധത്തിൽ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക