രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
വെറും ഒൻപതു ദിവസങ്ങൾകൊണ്ട്!
“അത്ഭുതാവഹം!” ആ ഒററ പദമായിരുന്നു 1985, ഓഗസ്ററ് 14-ലെ കാനഡ, വാൻകൂവർ ഐലണ്ടിലെ ഒരു വർത്തമാനപ്പത്രത്തിന്റെ മുഖ പ്രസംഗത്തലക്കെട്ട്. ആ മുഖപ്രസംഗം ഒരു 25,000 ചതുരശ്ര അടി (2,300 ച. മീ.) അസംബ്ലിഹോൾ വെറും ഒൻപതുദിവസങ്ങൾകൊണ്ടു പണിതീർത്തതു വിവരിച്ചു.
കഴിഞ്ഞ പത്തുവർഷങ്ങളിലായി, യഹോവയുടെ സാക്ഷികൾ പ്രാദേശിക രാജ്യഹോളുകൾ പെട്ടെന്നു പണിതീർക്കുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ വാൻകൂവർ ഐലണ്ട് അസംബ്ലിഹോൾ, കാനഡായിൽ സഭാഗ്രൂപ്പുകളുടെ അർദ്ധവാർഷിക സർക്കീട്ട് സമ്മേളനങ്ങൾക്കുവേണ്ടി പ്രാഥമികമായി, രൂപകല്പന ചെയ്തിട്ടുള്ള കെട്ടിടങ്ങളിൽ രണ്ടാമത്തേതാണ്. ആ തനി പുത്തൻ ഹോൾ, ബ്രിട്ടീഷ് കൊളമ്പിയായിലെ, കാസിഡിയിൽ, ഒരു എട്ട് ഏക്കർ (3 ഹെ.) സൈററിൽ നിൽക്കുന്നു. ഉയരമുള്ള നിത്യഹരിതകങ്ങൾ മനോഹരമായ ഒരു പശ്ചാത്തലം നൽകുന്നു, അതേസമയം രമ്യമായ ഒരു അരുവി കെട്ടിടത്തിന്റെ പിൻഭാഗത്ത് വസ്തുവിൽ കൂടി ഒഴുകുന്നു. അസംബ്ലിഹോളിന്, 900 സീററുകളുള്ള ഒരു ഓഡിറേറാറിയവും, 250 സീററുകളുള്ള ഒരു കാഫിററീരിയായും, ലഘുഭക്ഷണശാലക്കുള്ള സ്ഥലവും, ഒരു ചെറിയ സ്നാപന കുളവും, പ്രാദേശിക സഭകൾക്കുപയോഗിക്കുന്നതിനു 200 സീററുകളുള്ള ഒരു രാജ്യഹോളും ഉണ്ട്. ഒൻപതുദിവസങ്ങൾ കൊണ്ട് ഇത് ഉയർത്തുകയും പൂർത്തീയാക്കുകയും ചെയ്തുവെന്നു നിർമ്മാണവേലയിൽ പങ്കെടുത്തവർക്കുപോലും വിശ്വസിക്കുവാൻ വിഷമമായിരുന്നു എന്നു പറഞ്ഞു.
തീർച്ചയായും ഒൻപതുദിവസ നിർമ്മാണത്തിനു മുമ്പ്, വളരെ, പ്രാഥമിക വേലകൾ ചെയ്തിരുന്നു. സൈററിലുണ്ടായിരുന്ന മുൻ കെട്ടിടം പൊളിക്കയും വൃത്തിയാക്കുകയും ചെയ്തു—കോരിച്ചൊരിയുന്ന മഴയത്ത്. ദേവദാരു ഉരുപ്പടിക്ക്—ചുവന്ന പടിഞ്ഞാറൻ ദേവദാരുവിൽ നിന്നുള്ള കട്ടിയുള്ള സ്വാഭാവിക ഷിങ്കിൾസിനുള്ള തടിക്കുവേണ്ടി സ്വമേധയാ സേവകൻമാർ തണുത്തു, വിറക്കുന്ന ഒക്ടോബർ കാലാവസ്ഥയെ ധീരമായി നേരിട്ടു. പൈയ്പ് ഇടീൽ, ഹീററിംഗ്, എയർകണ്ടീഷനിംഗ്, ഇലക്ട്രിക്കലും മററു സംവിധാനങ്ങളും രൂപകല്പന ചെയ്യേണ്ടിയിരുന്നു. സ്ഥലം ഒരുക്കുകയും ഒരു 25,000 ചതുരശ്ര അടി കോൺക്രീററ് സ്ലാബ് ഇടുകയും ചെയ്യേണ്ടിയിരുന്നു.—മററുകാര്യങ്ങളുടെ കൂട്ടത്തിൽ.
ഒടുവിൽ, എങ്ങനെയായാലും, എല്ലാം തയ്യാറായി. ഓഗസ്ററ് 3, ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഒരു ബൈബിൾ വാക്യ പരിഗണനക്കുശേഷം സ്വമേധയാ സേവകർ ചുററികകളുമായി, തയ്യാറായിക്കഴിഞ്ഞിരുന്ന കോൺക്രീററ് സ്ലാബിനു ചുററും നിന്നു. ഉച്ചഭാഷിണിയിലൂടെ “സഹോദരൻമാരേ, അടിക്കുവാൻ ആരംഭിക്കുക!” എന്ന വിളി വന്നു. 4,500-ളം സ്വമേധയാ സേവകർ വേലയാരംഭിച്ചപ്പോൾ വളരെയധികം ചുററികകൾ ആണികളിൽ അടിച്ചു. അധികം സ്വമേധയാ സേവകരും അവരുടെ കുടുംബങ്ങളും ഐക്യനാടുകളിൽനിന്നായിരുന്നു; ചിലർ ന്യൂഫൗണ്ട്ലാൻഡ്, നോർവേ, ഇംഗ്ലണ്ട്, മുതലായി ദൂരദേശത്തുനിന്നുള്ളവരായിരുന്നു. ക്യാമ്പു ചെയ്യുന്നതിനും, ലോറികൾക്കും കാറുകൾക്കുമായി, സഹാനുഭൂതിയുള്ള അയൽക്കാർ അവരുടെ വയലുകൾ ലഭ്യമാക്കി. സൈററിനു ചുററുമായി 35 ഏക്കർ (14 ഹെ.) ഇതിനു, വേണ്ടിവന്നു.
നിരീക്ഷകർക്കു വളരെ മതിപ്പുളവാക്കി. വേല നിരീക്ഷിക്കുന്നതിനും അന്തരീക്ഷം ആസ്വദിക്കുന്നതിനുമായി ഒരു കോൺട്രാക്ടർ അയാളുടെ വേലക്കാരെകൊണ്ടുവന്നു. ദയാലുക്കളായ അയൽക്കാർ ഭക്ഷണം തയ്യാറാക്കുന്ന ഡിപ്പാർട്ടുമെൻറിലേക്കു പച്ചക്കറിസാധനങ്ങൾ സംഭാവന ചെയ്തു. ആ ഡിപ്പാർട്ടുമെൻറ് വേലക്കാർക്കുവേണ്ടി ക്രമമായ ഭക്ഷണം തയ്യാറാക്കി. മററയൽവാസികൾ യഥാർത്ഥ വേലയിൽ സഹായിക്കാനിറങ്ങി. ഒരു മനുഷ്യൻ സൈററ് സന്ദർശിച്ചശേഷം പറഞ്ഞു: “ദൈവം നിങ്ങളോടുകൂടെയാണെന്നു എനിക്കു നിശ്ചയമായും കാണാൻ കഴിയുന്നു.” ഈ മനുഷ്യൻ ഇപ്പോൾ സാക്ഷികളുമായി ബൈബിൾ പഠിക്കുന്നതിൽ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.
ദി ലേഡിസ്മിത്ത് കേലോയ്നസ് ക്രോണിക്കിളിന്റെ ഒരു മുഖ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു: “നിങ്ങളുടെ മതപരമായ പ്രേരണയോ അല്ലെങ്കിൽ അതിന്റെ കുറവോ പരിഗണിക്കാതെ, തകാസിഡിയിൽ ഒരു 25,000 ചതുരശ്ര അടി അസംബ്ലിഹോൾ പണിയുന്നതിന് കഴിഞ്ഞ ഒന്നുരണ്ടാഴ്ച്ച അവിശ്രാന്തം, വേല ചെയ്ത 4,500 യഹോവയുടെ സാക്ഷികൾക്കു നിങ്ങൾ അതുകൊടുക്കേണ്ടിയിരിക്കുന്നു . . . വാദപ്രതിവാദമോ, ഭിന്നിപ്പോ അഥവാ മഹത്വം പിടിച്ചുപററലോ കൂടാതെ സഹർഷം ഇതു ചെയ്യുന്നതു സത്യക്രിസ്ത്യാനിത്വത്തിന്റെ ഒരു അടയാളം ഇതാകുന്നു.”
ഓഗസ്ററ് 11 ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് പ്രകൃതിദൃശ്യത്തോടെ പൂർത്തീകരിക്കപ്പെട്ട ഈ അസംബ്ലിഹോളിൽ വച്ച് ആദ്യത്തെ മീററിംഗു നടത്തപ്പെട്ടു! (w86 6/1)