രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഓസ്ട്രേലിയായിൽ കർത്താവിന്റെ “വേറെ ആടുകളെ” ശേഖരിക്കൽ
“ഞാൻ സകല ജനതകളെയും ഉലക്കും, സകല ജനതകളിലേയും അഭികാമ്യ വസ്തുക്കൾ വന്നുചേരുകയും വേണം,” എന്നു 2500 വർഷങ്ങൾക്കു മുമ്പ് ഹഗ്ഗായി പ്രവാചകൻ എഴുതി. (ഹഗ്ഗായി 2:7) ഇന്ന്, അപ്രകാരമുള്ള അഭികാമ്യരായവർ യഹോവയുടെ ആരാധനാഭവനത്തിലേക്കു തടിച്ചുകൂടിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും ഓസ്ട്രേലിയായിൽ നിന്നുള്ള ഈ അനുഭവം കാണിക്കുന്നതുപോലെ, ചിലപ്പോൾ, ആദ്യമേ അവർ ബാഹ്യമായി അത്ര അഭികാമ്യരായി പ്രത്യക്ഷപ്പെടുകയില്ല.
◻ ഞായറാഴ്ച മീററിംഗിനുവേണ്ടി ഒരു സഹോദരൻ അദ്ദേഹത്തിന്റെ കാറിൽ സഞ്ചരിക്കവെ അദ്ദേഹം അതിനു മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു. വാഹനത്തിൽ കയററികൊണ്ടുപോകുന്നതിനു അഭ്യർത്ഥിച്ച ഒരാളെ കയററുന്നതിനു നിർത്തി. ആ യുവാവിനു ചീകാത്തനീണ്ടമുടിയും, താടിമീശയും ഉണ്ടായിരിക്കയും വൃത്തികേടായി വസ്ത്രം ധരിച്ചിരിക്കയും ചെയ്തിരുന്നു. യാത്രക്കഭ്യർത്ഥിക്കുന്നതിനു പെരുവിരൽ കാട്ടുകപോലും ചെയ്തിരുന്നില്ലെങ്കിലും ഇതു ചെയ്തതെന്തുകൊണ്ടെന്നു ആ സഹോദരനു അറിയാൻ പാടില്ലായിരുന്നു. നിറുത്തുകയും അയാളെ കാറിൽ കയററികൊണ്ടുപോകുകയും ചെയ്യണമെന്നു ആ സഹോദരനു പെട്ടെന്ന് ഒരു തോന്നൽ ഉണ്ടായി. ആ യുവാവ് കാറിൽ കയറിയപ്പോൾ അയാൾ പറഞ്ഞു: “നിങ്ങൾ പള്ളിയിൽ പോകുകയാണ്, അങ്ങനെയല്ലേ? അത്ഭുതത്തോടെ, സഹോദരൻ മറുപടിപറഞ്ഞു: “കൊള്ളാം, അതെ, ഞാൻ രാജ്യഹോളിലേക്കുപോകുകയാണ്.” ആ യുവാവ് പറഞ്ഞു: “ഞാൻ നിങ്ങളോടുകൂടെ വരുന്നു.”
അയാളുടെ കാഴ്ചപ്പാടു നിമിത്തം അയാളെ അതിൽനിന്നു പിന്തിരിപ്പിക്കാൻ സഹോദരൻ ശ്രമിച്ചു. എന്നാൽ ആ യുവാവ് പോരണമെന്നു നിർബന്ധിക്കുകയും ഈ കഥ പറയുകയും ചെയ്തു: 16-ാമത്തെ വയസ്സിൽ അവൻ വീടുവിടുകയും അതുമുതൽ അവൻ മയക്കുമരുന്നിലും ദുർന്നടത്തയിലും അത്യധികമായി മുഴുകുകയും ചെയ്തു. കടൽതീരത്തിനുസമീപം മണൽകൂനക്കു പിമ്പിൽ ഒരു ഷീററ് പ്ലാസ്ററിക്കിന്റെ കീഴെ അവൻ താമസിച്ചിരുന്നു. അവിടെയായിരുന്നപ്പോൾ, അവൻ ജീവിതത്തിന്റെ ഉദ്ദേശ്യത്തേപ്പററി ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അവൻ ആയിത്തീർന്നിരുന്നതിനെ അവൻ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് അവൻ സഹായത്തിനായി പ്രാർത്ഥിച്ചു. അവൻ റോഡിൽപോകുകയും തന്നെ വാഹനത്തിൽ കയററുകയും ശരിയായ പള്ളിയിൽ കൊണ്ടുപോകുകയും ചെയ്യുന്നതിനു ആരെയെങ്കിലും ദൈവം നയിക്കുന്നതിനു പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് ദൈവത്തോടു പറഞ്ഞുവെന്നു അവൻ പറഞ്ഞു. ഏകാന്തമായ ഈ റോഡിൽകൂടി കാറുകൾ അപൂർവ്വമായേ സഞ്ചരിക്കയുള്ളു. അനേകമണിക്കൂറുകളായിട്ട് മൂന്നെണ്ണമേ കടന്നു പോയുള്ളു, ഒന്നും അവനുവേണ്ടി നിന്നില്ല. നമ്മുടെ സഹോദരൻ വരികയും അയാളെ കയററുകയും ചെയ്യുമ്പോഴെക്കും അവൻ ഉപേക്ഷിച്ചുകളയുവാൻ തുടങ്ങുകയായിരുന്നു.
അയാൾ ആഴ്ചയിലെ എല്ലാമീററിംഗുകൾക്കും ഹാജരാകുകയും തന്നെത്തന്നെ ശുചീകരിക്കാൻ തുടങ്ങുകയും ചെയ്തു. അവന്റെ കഴുത്തിൽ ധരിച്ചുകൊണ്ടിരുന്ന കുരിശുപോലും നീക്കപ്പെട്ടു. ററാസ്മേനിയായിലെ അവന്റെ ഭവനത്തിലേക്കു പോകാൻ തീരുമാനിച്ചു, അവിടെ അവൻ ബൈബിൾ വായനയിലും പ്രാർത്ഥനയിലും ഒരുമാസം ചെലവഴിച്ചു. കൂടുതൽ പുരോഗമിക്കുന്നതിനു അവന് വ്യക്തിപരമായ സഹായം ആവശ്യമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്, അവൻ വാച്ച്ററവർ സൊസൈററിയുടെ ഓസ്ട്രേലിയൻ ബ്രാഞ്ചാഫീസിലേക്കു പോയി. അവനുമായി അദ്ധ്യയനം നടത്തുന്നതിന് ചില പയനിയർമാരെ അയക്കുകയും അവൻ അതിവേഗം പുരോഗമിക്കുകയും ചെയ്തു. ബൈബിളിൽനിന്നുള്ള സത്യം അവന്റെ ജീവിതത്തിന് ഒരു അർത്ഥവും ഭാവിക്കുവേണ്ടി ഒരു പ്രത്യാശയും നൽകി. (സദൃശവാക്യങ്ങൾ 10:28) പതിനേഴുമാസങ്ങൾക്കുള്ളിൽ അവൻ സ്നാനപ്പെടുകയും സഹായപയണിയറിംഗ് ചെയ്യുകയും ചെയ്തു. ഇപ്പോൾ അവൻ സിഡ്നിയിൽ ഒരു നിരന്തര പയനിയറായി സേവിക്കുന്നു.
◻ നമ്മുടെ നടത്തയിൽ ബൈബിൾ തത്വങ്ങളോടു പററിച്ചേരുന്നതിൽ “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശം അണിയുവാൻ” നമുക്കു സാധിക്കും. (തീത്തോസ് 2:10) ഒരു വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ഒരു സഹോദരന്റെ കാര്യത്തിൽ ഇതു ദൃഷ്ടാന്തീകരിച്ചു, അവിടെ ആടുമാടുകളെ കയററുമതി ചെയ്യുന്നതു സംബന്ധിച്ചു ഒരു വ്യവസായ സംബന്ധമായ തർക്കം പൊട്ടിപ്പുറപ്പെട്ടു. തർക്കം സംബന്ധിച്ചു പ്രതിഷേധിക്കുന്നതിനു ഒരോ ജോലിക്കാരനും ഓരോ ഡോളർ വീതം സംഭാവന ചെയ്യുന്നതിനു ആവശ്യപ്പെട്ടു. സഹോദരൻ വിസമ്മതിച്ചപ്പോൾ, യൂണിയൻ ഉദ്യോഗസ്ഥൻ സഹോദരന്റെ ജോലി നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തി. സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കലാപത്തെ പിന്തുണക്കാൻ മനസ്സാക്ഷിപരമായി തനിക്കു കഴിയുകയില്ല എന്ന് സഹോദരൻ വിശദീകരിച്ചു. ഇതേപ്പററി വീണ്ടും ചിന്തിക്കുന്നതിന് യൂണിയൻ ഉദ്യോഗസ്ഥൻ സഹോദരന് ഒരു മണിക്കൂർ സമയം നൽകി.
ആ സഹോദരൻ തന്റെ സഹജോലിക്കാരുടെ പരിഹാസപാത്രമായിത്തീർന്നു. ഇത് ഒരു ഡോളറിനെച്ചൊല്ലിയുള്ളതല്ല, എന്നാൽ തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചിലർക്ക് തോക്കുകളും ഗദകളും ഉണ്ടെന്നും താൻ പിൻതുണനൽകിയിട്ട് ആർക്കെങ്കിലും പരുക്കുപററുകയോ കൊല്ലപ്പെടുകയോ ചെയ്താൽ താൻ കൊലക്കുററത്തിനു പങ്കാളിയായിത്തീരുമെന്നും അദ്ദേഹം അവരോട് വിശദീകരിച്ചു. ഒരു ജോലിക്കാരൻ മുമ്പൊരിക്കലും ആ ആശയം കേട്ടിട്ടില്ലെന്നു പറയുകയും കൂടുതൽ അറിയുന്നതിന് ആഗ്രഹിക്കയും ചെയ്തു. കാലക്രമത്തിൽ, സഹോദരന് ആ ജോലിക്കാരനുമായി ഒരു ബൈബിളദ്ധ്യയനമാരംഭിക്കുന്നതിനു സാധിച്ചു. അയാളുടെ ഭാര്യയിൽനിന്നു എതിർപ്പുണ്ടായിരുന്നിട്ടും അയാൾ വേഗം മീററിംഗുകൾക്കു ഹാജരാകുവാൻ തുടങ്ങി. ഇന്ന് അയാൾ നമ്മുടെ സമർപ്പിത സഹോദരങ്ങളിൽ ഒരാളാണ്. യൂണിയൻ നേതാവിനെ സംബന്ധിച്ചാണെങ്കിൽ അയാൾ പിന്നീടൊരിക്കലും സഹോദരനെ ചോദ്യം ചെയ്യാൻ വന്നില്ല.
സത്യമായും, ദൈവത്തെയും നീതിയേയും സ്നേഹിക്കുന്നവർ ഒന്നല്ലെങ്കിൽ മറെറാരുവിധത്തിൽ, സത്യത്തോട് സമ്പർക്കത്തിൽ വരികയും അതു തിരിച്ചറിയുകയും ചെയ്യും. യേശുപറഞ്ഞു: “ഞാൻ കൊണ്ടുവരേണ്ട . . . വേറെ ആടുകൾ എനിക്കുണ്ട്, അവ എന്റെ ശബ്ദം കേൾക്കും. (യോഹന്നാൻ 10:16) ഓസ്ട്രേലിയായിൽ വേറെ ആടുകളുടെ 42,000 ത്തിലധികം ആളുകൾ നല്ലയിടയന്റെ ശബ്ദത്തിനു ചെവികൊടുത്തിരിക്കുന്നു, യേശുവിന്റെ അംഗീകാരത്തിന്റെ ശരിയായ പക്ഷത്തേക്കു ഓരോ ദിവസവും കൂടുതൽ പേർ ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.—മത്തായി 25:31-34. (w86 4/1)
[7-ാം പേജിലെ ആകർഷകവാക്യം]
നമ്മുടെ നല്ല നടത്തയാൽ “നമ്മുടെ രക്ഷിതാവായ, ദൈവത്തിന്റെ ഉപദേശം അണിയുവാൻ” നമുക്കു കഴിയും