സത്യത്തിന്റെ ദൈവത്തെ സേവിക്കുന്നതിൽ നിർമ്മലത
“യഹോവേ, നിന്റെ വഴിയെക്കുറിച്ച് എന്നെ പഠിപ്പിക്കേണമേ. ഞാൻ നിന്റെ സത്യത്തിൽ നടക്കും.”—സങ്കീർത്തനം 86:11.
1, 2. (എ) മനുഷ്യവർഗ്ഗത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ എങ്ങനെ ദൃഷ്ടാന്തീകരിക്കാം? (ബി) ദൈവത്തിന്റെ കൈവേലയേയും മനുഷ്യരുടെ ദുഃശ്ശീലത്തെയും തിരുവെഴുത്തുകൾ എങ്ങനെ വർണ്ണിക്കുന്നു?
ജീവന്റെ കണികപോലുമില്ലാത്ത ശൂന്യമായ ഒരു മരുഭൂമിയിലൂടെ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. പെട്ടെന്നു നിങ്ങൾ മനോഹരമായ ഒരു വീടിനെ അഭിമുഖീകരിക്കുന്നു. അത് എയർകണ്ടീഷൻ ചെയ്തതാണ്. അതിൽ താപക്രമീകരണവും പൈപ്പുവെള്ളവും വൈദ്യുതിയുമുണ്ട്. അതിലെ റഫ്രിജറേററുകളിലും അലമാരികളിലും ഭക്ഷ്യം നിറഞ്ഞിരിക്കുന്നു. അതിന്റെ നിലവറയിൽ ഇന്ധനവും ധാരാളമായി മററു വസ്തുക്കളുമുണ്ട്. അതെല്ലാം യാദൃച്ഛികമായി അവിടെ ഉണ്ടായതാണെന്ന് നിങ്ങൾ പറയുമോ? ആ വീട്ടിൽ സുഖമായി താമസിച്ചുകൊള്ളാൻ ഉടമസ്ഥൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ നന്ദിയുള്ളവനായിരിക്കുമോ?
2 ശരി, നാം ജീവിക്കുന്ന ഈ ഉല്ലാസപ്രദമായ ഭൂമി ആ വീടുപോലെയാണ്. മനുഷ്യവർഗ്ഗം സൃഷ്ടിക്കപ്പെടുന്നതിന് ദീർഘനാൾ മുമ്പുതന്നെ നമ്മുടെ സ്നേഹവാനായ ദൈവം ഈ ഭൂമിയെ നമ്മുടെ ഭവനമെന്ന നിലയിൽ ഒരുക്കി. നമ്മെ സന്തുഷ്ടരാക്കാൻ ആവശ്യമുള്ളതെല്ലാം അവൻ നൽകി. (യെശയ്യാവ് 45:12, 18) ഈ ഉദാരമതിയായ ദാതാവിനോട് നാം നന്ദിയുള്ളവരായിരിക്കേണ്ടതല്ലേ? അവനാണ് എബ്രായർ 3:4-ലെ ബൈബിൾ വാക്കുകളെ നിശ്വസിച്ചത്: “തീർച്ചയായും ഏതു വീടും ആരാലെങ്കിലും നിർമ്മിക്കപ്പെട്ടതാണ്, എന്നാൽ സകലവും നിർമ്മിച്ചവൻ ദൈവമാണ്.” എന്നാൽ സ്വാർത്ഥ മനുഷ്യർ സകലവും നശിപ്പിച്ചിരിക്കുന്നത് ലജ്ജാകരംതന്നെ, ഭൂമിയിലെ ദൈവത്തിന്റെ കൈവേലയെ അവൻ നശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.—ആവർത്തനം 32:3-5.
3. യഹോവയുടെ ഇപ്പോഴത്തെയും ഭാവിയിലെയും ദൗദാര്യത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
3 സത്യത്തിന്റെ എതിരാളികളോടുപോലും അപ്പോസ്തലനായ പൗലോസിന് ദൈവത്തെക്കുറിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞു: “അവൻ നിങ്ങൾക്ക് ആകാശത്തുനിന്ന് മഴയും ഫലവത്തായ കാലങ്ങളും നൽകി ആഹാരവും നല്ല സന്തോഷവും കൊണ്ട് നിങ്ങളുടെ ഹൃദയങ്ങളെ നിറച്ചുകൊണ്ട് നിങ്ങൾക്ക് നൻമ ചെയ്തതിനാൽ അവൻ തന്നേക്കുറിച്ച് നിങ്ങൾക്ക് സാക്ഷ്യം നൽകാതിരുന്നിട്ടില്ല.” (പ്രവൃത്തികൾ 14:17) തന്നെ നിർമ്മലതയോടെ സേവിക്കുന്നവരെ യഹോവയ്ക്കു എത്രയധികം അനുഗ്രഹിക്കാൻ കഴിയും! ഈ അന്ത്യനാളുകളിലെ പ്രയാസങ്ങളും ഭാരങ്ങളും നമ്മുടെമേൽ സമ്മർദ്ദം ചെലുത്തിയേക്കാമെങ്കിലും, അനതിവിദൂരഭാവിയിൽ പരമാധികാരിയാം കർത്താവായ യഹോവ സകല മുഖങ്ങളിലും നിന്ന് കണ്ണുനീർ തുടച്ചുകൊണ്ട് തീർച്ചയായും തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി നല്ല വസ്തുക്കൾകൊണ്ടുള്ള ഒരു വിരുന്നുതന്നെ നൽകുമെന്നുള്ള മഹത്തായ പ്രത്യാശയുണ്ട്.—2 തിമൊഥെയോസ് 3:1; യെശയ്യാവ് 25:6-8.
മനുഷ്യബുദ്ധിശക്തിയുടെ അത്ഭുതം
4. (എ) ചില കംപ്യൂട്ടർ ശാസ്ത്രജ്ഞൻമാരെ അഭിമുഖീകരിക്കുന്ന വിഷമസ്ഥിതിയെന്ത്? (ബി) മനുഷ്യമസ്തിഷ്ക്കത്തിന്റെ നിർമ്മാതാവിനെക്കുറിച്ച് യിരെമ്യാവ് 33:2, 3 എന്തു പറയുന്നു?
4 .പല വർഷങ്ങളായി ശാസ്ത്രജ്ഞൻമാർ യഥാർത്ഥമായി ചിന്തിക്കുന്ന കംപ്യൂട്ടറുകൾ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ ആദ്യപടിയിൽതന്നെ തങ്ങൾക്ക് തടസ്സം നേരിടുകയാണെന്ന് അവർ ഇപ്പോൾ സമ്മതിക്കുന്നു. എന്തുകൊണ്ട്.? കൊള്ളാം, മാനുഷനേത്രങ്ങളുടെ ഘടന അവരെ പരാജയപ്പെടുത്തിയിരിക്കുന്നുവെന്ന് അവർ സമ്മതിച്ചു പറയുന്നു. അവർക്ക് കണ്ണിനെ അനുകരിക്കാൻ കഴികയില്ലെങ്കിൽ, അവർക്ക് തലച്ചോറിൽ എങ്ങനെ തുടക്കമിടാൻ കഴിയും, അവർ മനസ്സിന്റെ പ്രാപ്തിയെ എങ്ങനെ പുനരുൽപാദിപ്പിക്കാനാണ്? മനുഷ്യമസ്തിഷ്ക്കം എന്തോരത്ഭുതമാണ്! ഓരോ സെക്കണ്ടിലും സൂക്ഷ്മപരിശോധന നടത്തുന്നതിനും തരംതിരിക്കുന്നതിനും ബുദ്ധിപൂർവ്വകമായ ജീവിതത്തിൽ ബാധകമാക്കുന്നതിനുമായി ഈ അവയവത്തിലേക്ക് പത്തുകോടി വിവരശകലങ്ങൾ പ്രവഹിക്കുന്നു. ഏററം പരിഷ്കൃതമായ കംപ്യൂട്ടറിനു പോലും അതിനോടു കിടപ്പിടിക്കാനാവില്ല. നമ്മെ നിർമ്മിച്ച സ്നേഹവാനായ ദൈവത്തിന്റെ അതിശ്രേഷ്ഠ ജ്ഞാനത്തിന് എന്തോരു സാക്ഷ്യം! നമ്മുടെ സ്രഷ്ടാവും നിർമ്മാതാവുമായ യഹോവയാം ദൈവം നമുക്കു ബുദ്ധിശക്തി നൽകിയതിലും അവൻ തന്റെ തക്കസമയത്തും വിധത്തിലും നമുക്കു വെളിപ്പെടുത്തിത്തരുന്ന “വലുതും അഗ്രാഹ്യവുമായ കാര്യങ്ങൾ” പഠിക്കുന്നതിന് നമ്മുടെ തലച്ചോറ് ഉപയോഗിക്കാൻ കഴിയുന്നതിലും നമുക്കു സന്തോഷിക്കാവുന്നതാണ്.—യിരെമ്യാവ് 33:2, 3.
5. (എ) മനുഷ്യരിൽ മാത്രം വളർച്ചയുടെ ഏതത്ഭുതം നടക്കുന്നു? (ബി) എലീഹൂവിന്റെ വാക്കുകൾ ഉചിതമായിരിക്കുന്നതെങ്ങനെ?
5 മനുഷ്യമസ്തിഷ്ക്കത്തിന്റെ അത്ഭുതം ഗർഭാശയത്തിലാണാരംഭിക്കുന്നത്. ഗർഭധാരണത്തിനുശേഷം വെറും മൂന്നാഴ്ച കഴിഞ്ഞ് മസ്തിഷ്ക്കകോശങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നു. ഇവ പെട്ടെന്ന് ഊററമായി പെരുകുന്നു, ചിലപ്പോൾ മിനിററിൽ രണ്ടു ലക്ഷത്തിഅമ്പതിനായിരം കോശങ്ങൾ വരെ. ജനനശേഷം ഒന്നാം വർഷത്തിൽ ശിശുവിന്റെ തലച്ചോറ് മൂന്നിരട്ടി വലിപ്പം പ്രാപിക്കുന്നു, അത് വാലില്ലാക്കുറങ്ങ് ഉൾപ്പെടെയുള്ള ഏതു മൃഗത്തിന്റെയും തലച്ചോറിനെക്കാൾ വളരെ വളരെ വ്യത്യസ്തമാണെന്ന് പ്രകടമാണു താനും. പെട്ടെന്നുതന്നെ മനുഷ്യശിശുവിന് ഭാഷകൾ കൈകാര്യം ചെയ്യാനും കാര്യങ്ങൾ സംബന്ധിച്ച് ന്യായവാദം ചെയ്യാനും ധാർമ്മിക പ്രശ്നങ്ങളെയും ആത്മീയ മൂല്യങ്ങളെയും വിലമതിക്കാനും കഴിയുന്നു. ഈ പ്രാപ്തികൾ അബുദ്ധികളായ മൃഗങ്ങളിൽനിന്ന് എങ്ങനെ പരിണമിച്ചിരിക്കാൻ കഴിയും? സമുചിതമായി, നമ്മുടെ ദൈവവും മഹാനായ നിർമ്മാതാവുമായവനെ സംബന്ധിച്ച് എലീഹൂ ഇങ്ങനെ പറഞ്ഞു: “അവനാണു നമ്മെ ഭൂമിയിലെ മൃഗങ്ങളെക്കാളധികം പഠിപ്പിക്കുന്നവൻ, അവൻ നമ്മെ ആകാശങ്ങളിലെ പറവകളെക്കാൾ പോലും ജ്ഞാനികളാക്കുന്നു.”—ഇയ്യോബ് 35:10, 11.
6. (എ) മമനുഷ്യന്റെ അത്ഭുതഘടനയ്ക്കു തിരുവെഴുത്തുകൾ ന്യായം നൽകുന്നതെങ്ങനെ? (ബി) നമുക്ക് സ്നേഹപൂർവ്വം എങ്ങനെ നമ്മുടെ ദൈവദത്തമായ ശക്തികൾ ഉപയോഗിക്കാം?
6 മനുഷ്യമസ്തിഷ്ക്കം എന്ന ഈ അത്ഭുതം ഉല്പത്തി 1:27-നോടു യോജിക്കുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിക്കാൻ തുടങ്ങി, ദൈവത്തിന്റെ സാദൃശ്യത്തിൽ അവൻ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവൻ അവരെ സൃഷ്ടിച്ചു.” ദൈവം നമ്മെ സൃഷ്ടിച്ച വിധം നിമിത്തം നാം നന്ദിയുള്ളവരായിരിക്കേണ്ടതല്ലേ? ദാവീദിനു നന്ദിയുണ്ടായിരുന്നു. അവൻ യഹോവയെ ഇങ്ങനെ സ്തുതിച്ചു പറഞ്ഞു: “ഒരു ഭയജനകമായ വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ കീർത്തിക്കും. നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.” (സങ്കീർത്തനം 139:14) നാം അതേ കാരണത്താൽ നമ്മുടെ ദൈവത്തെ കീർത്തിക്കുന്നില്ലേ? തന്നെയുമല്ല. സാത്താൻ നമ്മുടെ ദൈവത്തിൻ മുമ്പാകെ നടത്തിയിരിക്കുന്ന വെല്ലുവിളിയെ നേരിടുന്നതിന് നമുക്ക് ദൈവദത്തമായ തലച്ചോറും ശരീരവും ഉപയോഗിക്കാവുന്നതാണ്. നമുക്ക് നിർമ്മലതാപാലകരെന്ന നിലയിൽ യഹോവയെ സേവിക്കാവുന്നതാണ്.—സദൃശവാക്യങ്ങൾ 27:11.
സത്യത്തെ മുറുകെ പിടിക്കുക
7, 8. (എ) സത്യവും സിദ്ധാന്തവും തമ്മിൽ എന്തു വൈരുദ്ധ്യം ശ്രദ്ധിക്കാവുന്നതാണ്? (ബി) പരിണാമം സംബന്ധിച്ച് വിജ്ഞരായ ആളുകൾ ഇപ്പോൾ എന്തു പറയുന്നു.? (സി) പരിണാമത്തെ വിശ്വാസത്തോടല്ല, ക്ഷണികവിശ്വാസത്തോടു ബന്ധപ്പെടുത്തേണ്ടതെന്തുകൊണ്ട്?
7 സത്യം വിജയഭേരി മുഴക്കണം! നിർമ്മലതയുടെ ഗതി തെരഞ്ഞെടുക്കുന്നതിന് നാം നമ്മുടെ മാനസികപ്രാപ്തികൾ ഉപയോഗിക്കുമ്പോൾ യഹോവയെ സ്നേഹിക്കുന്നവരായ നാം സത്യത്തെ മുറുകെപിടിക്കേണ്ടതാണ്. സൃഷ്ടി സംബന്ധിച്ച സത്യം തെളിയിക്കപ്പെട്ടതാണ്. അത് ദൃഢമാണ്. അത് സഹസ്രാബ്ദങ്ങളിലെ പരിശോധനയെ അതിജീവിച്ചിരിക്കുന്നു. ഒരു നൂററാണ്ടിൽ അല്പം കൂടെ കഴിഞ്ഞപ്പോൾ വലിയ അസത്യമായ പരിണാമസിദ്ധാന്തം പരിത്യജീക്കപ്പെടാറായിരിക്കയാണ്. ഇതു ഞങ്ങളുടെ അഭിപ്രായം മാത്രമല്ല. അത് തുറന്നമനസ്സുള്ള അനേകം ശാസ്ത്രജ്ഞൻമാരുടെയും നിയമജ്ഞൻമാരുടെയും പരിശോധകരുടെയും മററ് അഭിജ്ഞരുടെയും ഏകാഭിപ്രായമാണ്. “ഡാർവ്വിനും മററു ചിലരും അവതരിപ്പിച്ച പരിണാമതത്വങ്ങൾ”ക്കു നേരെയുള്ള വെല്ലുവിളിയെക്കുറിച്ചു സംസാരിച്ചുകൊണ്ട് ന്യൂയോർക്ക് റൈറസ് സാഹചര്യത്തെ സംഗ്രഹിച്ചു പറഞ്ഞത് “ഈ മണ്ഡലത്തിൽ വലിയ ബഹളമാണ്” എന്നാണ്. നല്ല അറിവുള്ള ഒരു ശാസ്ത്രജ്ഞൻ എഴുതുന്നു: “പരിണാമത്തിന്റെ തെളിവിൽ വലിയ വിള്ളലുകൾ ഉണ്ടെന്ന് ഞങ്ങൾ സമ്മതിക്കുന്നു, . . . അതെ, പരിണാമം ഒരു സിദ്ധാന്തം മാത്രമാണ്. അപ്പോൾ, പരിണാമത്തിന്റെ അംഗീകരണം വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ്.”
8 എന്നാൽ പരിണാമത്തിന്റെ അംഗീകരണം യാഥാർത്ഥത്തിൽ വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണോ? അത് ക്ഷണിക വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണെന്ന് ഞങ്ങൾ പറയട്ടെ. വിശ്വാസത്തിന് ഒരു ഉറച്ച അടിസ്ഥാനമുണ്ട്. “അത് യാഥാർത്ഥ്യങ്ങളുടെ സ്പഷ്ടമായ പ്രകടന”മാണെന്ന് എബ്രായർ 11:1 നമ്മോടു പറയുന്നു. ബൈബിൾരേഖ യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമാണെന്നും സത്യമാണെന്നുമുള്ളതിന്റെ തെളിവ് സമൃദ്ധമാണ്. (2 തിമൊഥെയോസ് 3:16, 17; റോമർ 15:4) മറിച്ച്, പരിണാമവാദികൾ കാര്യങ്ങൾ എത്രയധികം പരിശോധിക്കുന്നുവോ അത്രയധികമായി അവർ വൈരുദ്ധ്യങ്ങൾ പുറത്തുകൊണ്ടുവരികയാണ്, അവയെ ക്ഷണിക വിശ്വാസികളുടെ മുമ്പാകെ ന്യായീകരിക്കാനാണ് അവർ ശ്രമിക്കുന്നത്.
വാലില്ലാക്കുരങ്ങുകൾ സ്ഥിതിചെയ്തിരുന്നോ?
9. കുരങ്ങും മമനുഷ്യന്റെ ഫോസിലുകൾ എത്ര സമൃദ്ധമാണ്, അവയുടെ സ്ഥാനം എവിടെയാണ്?
9 കുരങ്ങും മനുഷ്യനും തമ്മിലെ നഷ്ടപ്പെട്ട കണ്ണിയുടെ ഫോസിലിനു വേണ്ടിയുള്ള 130 വർഷത്തെ തെരച്ചിലിൽ പരിണാമവാദികൾ ദയനീയമായി കുറെ അസ്ഥികളുടെ കൂട്ടവുമായി വന്നിരിക്കുകയാണ്. സയൻസ് ഡയജസ്ററ എന്ന മാസികയിൽ പറയുന്നതനുസരിച്ച് “മനുഷ്യപരിണാമം സംബന്ധിച്ച് നമുക്കുള്ള ഭൗതിക തെളിവുകളെല്ലാംകൂടെ ഒരൊററ ശവപ്പെട്ടിയിൽ വെക്കാൻ കഴിയും, അപ്പോഴും സ്ഥലം മിച്ചമുണ്ടായിരിക്കും!” നിസ്സംശയമായി തെളിവ് എന്നു പറയപ്പെടുന്നവയുടെ സ്ഥാനം അവിടെത്തന്നെയാണ്—ശവപ്പെട്ടിയുടെ അടപ്പ് ആണിയടിച്ചുമുറുക്കുകയും വേണം!
10. കലാകാരന്റെ കുരങ്ങുമമനുഷ്യന്റെ പുനർസൃഷ്ടി എത്ര സത്യസന്ധമാണ്?
10 പരിണാമസിദ്ധാന്തത്തെ താങ്ങിനിർത്താൻ ഉപയോഗിക്കുന്ന വാലില്ലാക്കുരങ്ങുകളുടെ മാസികാചിത്രങ്ങൾ ഭാവനാശകലങ്ങളല്ലാതെ മറെറാന്നുമല്ല—ഒരു തലയോട്ടിയുടെയോ താടിയെല്ലിന്റെയോ ചുരുക്കം ചില ചെറുകഷണങ്ങളുടെ അടിസ്ഥാനത്തിൽ വരച്ചവ. ദൃഷ്ടാന്തമായി, 1985 ഓഗസ്ററ് 16 ലെ ന്യൂയോർക്ക് റൈറസിന്റെ ഒന്നാം പേജിൽ “മനുഷ്യൻ പരിണമിച്ച . . . ഏററവും ആദ്യത്തേതായി അറിയപ്പെടുന്ന ഉയർന്നമൃഗമായ ആംഫിപിതെക്കസിനെ ഒരു കലാകാരൻ പുനർസൃഷ്ടിച്ചത്” പ്രത്യക്ഷപ്പെട്ടു, രോമാവൃതമായ തലയും കൈകളും കാണിക്കുന്നതുതന്നെ. എവിടെനിന്നാണ് ഇത് പുനർസൃഷ്ടിക്കപ്പെട്ടത്” തുടർന്നുള്ള ലേഖനം പറയുന്നു: “കീഴ്ത്താടിയുടെ പിൻഭാഗവും മുൻതാടിയുടെ ശകലവും അരനൂററാണ്ടിനു മുൻപ് കണ്ടുകിട്ടിയവയായിരുന്നു.” എന്നാൽ അത്തരം രണ്ടു ശകലങ്ങളുടെ അടിസ്ഥാനത്തിൽ മുഴുതലയും മുടിയുമെല്ലാം യഥാർത്ഥത്തിൽ പുനർനിർമ്മിക്കാൻ കഴിയുമോ? ഈ ലേഖനം ഹാർവാർഡ് യൂണിവേഴ്സിററിയിലെ ഒരു നരവംശശാസ്ത്രജ്ഞൻ ഈ ഫോസിലുകളെ “അന്ധകാരത്തിന്റെ ഏക്കറുകളിലെ വെളിച്ചത്തിന്റെ ഒരു കയം” എന്നു വിളിക്കുന്നതായി പ്രസ്താവിച്ചു. എന്നാൽ അവയെ യഥാർത്ഥത്തിൽ വെളിച്ചത്തോടു തുലനം ചെയ്യാൻ കഴിയുമോ?
11. കുരങ്ങുമനുഷ്യർ എന്നു വിളിക്കപ്പെടുന്നവയോടുള്ള ബന്ധത്തിൽ യെശയ്യാവ് 59:15 എങ്ങനെ ബാധകമാക്കാം?
11 അത്തരം മറെറാരു “വെളിച്ചത്തിന്റെ കയം” എന്നു ചിലർ വിളിച്ചേക്കാവുന്നതാണ് പിൽററ് ഡൗൺ മമനുഷ്യന്റെ തലയോട്ടി. 40-ഓളം വർഷമായി അത് പരിണാമവാദിയുടെ മദ്ധ്യത്തിൽതന്നെ നിലയുറപ്പിച്ചിരുന്നു. എന്നാൽ അത് കുറെ എല്ലിൻ കഷണങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതാണെന്ന് 1953-ൽ വെളിപ്പെടുത്തപ്പെട്ടു. മൃഗങ്ങളുടെയും മനുഷ്യന്റെയും കുറെ അസ്ഥികൾ വഞ്ചനാത്മകമായി കൂട്ടിച്ചേർക്കപ്പെട്ടു! ഈ സൈദ്ധാന്തിക മനുഷ്യക്കുരങ്ങുകളെക്കുറിച്ച് യെശയ്യാപ്രവാചകന്റെ വാക്കുകളിൽ “സത്യം കാണാനില്ല” എന്നു പറയാൻ കഴിയും.—യെശയ്യാവ് 59:15.
ഒരു പ്രാവചനികസമാന്തരം
12. യെഹെസ്ക്കേൽ ഏത് വെറുക്കത്തക്ക സംഗതി കണ്ടു?
12 ഇന്നത്തെ ഭക്തികെട്ട ക്രൈസ്തവലോകം പുരാതന കാലത്തെ അവിശ്വസ്ത യരുശലേമിനാൽ മുൻനിഴലാക്കപ്പെട്ടു. പരമാധികാരിയാം കർത്താവായ യഹോവ യെഹെസ്ക്കേലിന് ഒരു ദർശനം കാണിച്ചത് പൊതുയുഗത്തിനു മുൻപ് 612-ാം വർഷത്തിലായിരുന്നു. അതിൽ അവൻ തന്റെ പ്രവാചകനെ ബാബിലോനിൽനിന്ന് യരൂശലേമിലേക്കു കൊണ്ടപോയി. അവിടെ ആലയത്തിന്റെ പ്രാകാരത്തിൽ യെഹെസ്ക്കേൽ വിഗ്രഹാരാധനയുടെ മ്ലേച്ഛമായ ഒരു പ്രതീകം കണ്ടു. അടുത്തതായി യഹോവ അവനെക്കൊണ്ട് ചുവരിൽ ഒരു വലിയ ദ്വാരം ഉണ്ടാക്കിക്കുകയും വലിപ്പപ്പെടുത്തിക്കുകയും ചെയ്തു. അനന്തരം അവൻ യെഹെസ്ക്കേലിനോട് ഇങ്ങനെ പറഞ്ഞു: “അകത്തു ചെന്ന് അവർ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്ന അറയ്ക്കത്തക്ക ചീത്തക്കാര്യങ്ങൽ കാണുക.” അവൻ എന്തു കണ്ടു? എന്തിന്, യഹോവയുടെ ആരാധനാമന്ദിരത്തിന്റെ ഉൾമുറികളിൽ “ഇഴജന്തുക്കളുടെയും അറയ്ക്കത്തക്കമൃഗങ്ങളുടെയും ഏതു പ്രതിനിധാനവും യിസ്രായേൽ ഗൃഹത്തിലെ സകല കാഷ്ഠ വിഗ്രഹങ്ങളും ഉണ്ടായിരുന്നു, ചുററുപാടുമെല്ലാമുള്ള ചുവരിൽ ആയിരുന്നു കൊത്തുപണി.”—യെഹെസ്ക്കേൽ 8:1, 7-10.
13. (എ) ഇന്ന് ക്രൈസ്തവലോകത്തിൽ ഏതു സമാന്തര സാഹചര്യം നിലവിലിരിക്കുന്നു? (ബി) യേശു ബൈബിളിലെ സൃഷ്ടി വിവരണത്തെ എങ്ങനെ വീക്ഷിച്ചു?
13 ഈ ദർശനത്തിനു സമാന്തരമായി, നാം ക്രൈസ്തവ ലോകത്തിലെ വൈദികരുടെ ഇടയിൽ ഞെട്ടിക്കുന്ന ഒരു സാഹചര്യം കാണുന്നുണ്ട്. ഈ “അധർമ്മമനുഷ്യൻ,” ഏറിയ പങ്കും, ബൈബിളിലെ സൃഷ്ടി വിവരണത്തെ തിരസ്ക്കരിച്ചിരിക്കുകയാണ്. (2 തെസ്സലോനീക്യർ 2:3) അല്ലെങ്കിൽ, യെഹെസ്ക്കേലിന്റെ നാളിലെ ആ വിശ്വാസത്യാഗികളെപ്പോലെ, വൈദികർ പരിണാമത്തെ ബൈബിളിനോട് കൂട്ടിക്കലർത്താൻ പോരാട്ടം കഴിക്കുകയാണ്. ഉല്പത്തിയുടെ പ്രാരംഭ അദ്ധ്യായങ്ങളിൽ കെട്ടുകഥയോ ദൃഷ്ടാന്തമോ ആണ് അടങ്ങിയിരിക്കുന്നതെന്ന് അവർ പ്രസ്താവിക്കുന്നു. ഏററവും ലളിതമായ വിശദീകരണമാണ് മിക്കപ്പോഴും സത്യമായത് എന്ന മൗലിക ശാസ്ത്രീയതത്വത്തെ അവഗണിച്ചുകൊണ്ട് ബൈബിൾവിവരണം അവർക്ക് തീരെ സരളമാണെന്ന് അവർ പറയുന്നു. അവരുടെ ചീർത്ത ബുദ്ധി കൂടുതൽ പരിഷ്കൃതവും സമ്മിശ്രവുമായ ഒന്ന് ആവശ്യപ്പെടുന്നു. അക്ഷരീയ ഉല്പത്തി വിവരണത്തെ “സത്യ”മെന്നു പരാമർശിച്ച യേശുക്രിസ്തുവിനു മീതെ അവർ തങ്ങളേത്തന്നെ ഉയർത്തുന്നു.—യോഹന്നാൻ 17:17; മത്തായി 19:4-6.
14. “മൂപ്പൻമാർ” ഇപ്പോൾ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ നയിക്കുന്നതിൽ പരാജയപ്പെടുന്നതെങ്ങനെ, ഫലമെന്തായിരിക്കും?
14 ദർശനത്തിൽ യെഹെസ്ക്കേൽ “യിസ്രായേൽ ഗൃഹത്തതിലെ എഴുപതു മൂപ്പൻമാർ” “ഇഴജന്തുക്കളുടെയും അറയ്ക്കത്തക്ക മൃഗങ്ങളുടെയും” ആ പ്രതിനിധാനങ്ങൾക്കു മുമ്പിൽ ആരാധിക്കുന്നതു കണ്ടു. (യെഹെസ്ക്കേൽ 8:10, 11) ഇതു മനുഷ്യവർഗ്ഗം അങ്ങനെയുള്ള മൃഗങ്ങളിൽനിന്ന് പരിണമിച്ചതാണെന്ന് പരസ്യമായി അവകാശപ്പെടുന്ന ആധുനിക വൈദികരോടു സമാനമാണ്. ആ “മൂപ്പൻമാർ” തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ സത്യത്തിന്റെ പാതയിൽ നടത്തേണ്ടതായിരുന്നു. എന്നാൽ മത്തായി 15:14 ലെ യേശുവിന്റെ വർണ്ണന അവർക്കു ബാധകമാകുന്നില്ലേ? യേശു പറഞ്ഞു: “അവർ കുരുടൻമാരായ വഴികാട്ടികളാകുന്നു. അപ്പോൾ, ഒരു കുരുടൻ ഒരു കുരുടനെ വഴികാട്ടുന്നുവെങ്കിൽ ഇരുവരും ഒരു കുഴിയിൽ വീഴും” പരിണാമവാദികൾ തപ്പിത്തടയുന്ന “അന്ധകാരത്തിന്റെ ഏക്കറുകളിൽ” അവർക്ക് അത്തരം ഒരു കുഴി കണ്ടെത്താൻ കഴിയും.
15. പരിണാമവൈദികർ “അധർമ്മമനുഷ്യന്റെ” ഭാഗമാണെന്ന് കൂടുതലായി തെളിവുന്നൽകുന്നതെങ്ങനെ?
15 അടുത്തതായി യെഹെസ്ക്കേലിനോട് യഹോവ ചോദിച്ചു: “മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹത്തിലെ മൂപ്പൻമാർ ഓരോരുത്തനും തന്റെ ബിംബത്തിന്റെ ഉൾമുറിയിൽ ഇരുട്ടത്തു ചെയ്യുന്നത് നീ കണ്ടിരിക്കുന്നുവോ? എന്തുകൊണ്ടെന്നാൽ ‘യഹോവ നമ്മെ കാണുന്നില്ലു. യഹോവ ദേശം വിട്ടുപോയിരിക്കുന്നു’ എന്ന് അവർ പറയുകയാണ്.” (യെഹെസ്ക്കേൽ 8:12) മാനുഷതത്വശാസ്ത്രങ്ങളോട് യോജിപ്പു പ്രകടമാക്കുന്ന വൈദികർ തങ്ങൾ “അധർമ്മമനുഷ്യന്റെ” ഭാഗമാണെന്ന് സമാനമായി തെളിവു നൽകുകയാണ്. അവർ ഉൽപ്പത്തിപുസ്തകം ഉൾപ്പെടെയുള്ള ദൈവനിയമത്തെ തിരസ്ക്കരിക്കുന്നു. (പ്രവൃത്തികൾ 7:53) അവർ ലൗകികചിന്തയുടെ ഇരുട്ടിലേക്ക് തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ നയിക്കുകയാണ്. തെളിയിക്കപ്പെടാത്തതും തെളിയിക്കാൻ കഴിയാത്തതുമായ പരിണാമസിദ്ധാന്തം അതിന്റെ ഉദാഹരണമാണ്. അവർ സത്യത്തിന്റെ “വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിച്ചിരിക്കുന്നു.”—യോഹന്നാൻ 3:19.
16. യെഹെസ്ക്കേലിന്റെ നാളിലെ “മൂപ്പൻമാരും” ഇന്നത്തെ അനേകം വൈദികരും തമ്മിൽ ഏതു സമാനത കാണാനുണ്ട്?
16 ആ യഹൂദമൂപ്പൻമാർ തങ്ങളുടെ വ്യാജാരാധനയെ യരൂശലേമിലെ ആലയത്തിലേക്കെത്തിച്ചതുപോലെ, ഇന്നത്തെ വ്യാജമതനേതാക്കൻമാർ “ക്രിസ്തീയം” എന്ന ലേബലിനോട് പററിനിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ പരിണാമവിശ്വാസം ക്രിസ്തീയമല്ല. ഈ സിദ്ധാന്തത്തിന്റെ അംഗീകരണം അനേകർ ദൈവത്തിൽ നിന്ന് അകന്നുപോകാനിടയാക്കിയിരിക്കുന്നു. ജനതകളും വ്യക്തികളും “അർഹതമായതിന്റെ അതിജീവനം” എന്ന പരിണാമതത്വം സ്വീകരിച്ചിരിക്കുന്നതിനാൽ, അത് നമ്മുടെ 20-ാം നൂററാണ്ടിലെ സ്വാതന്ത്ര്യത്തിനും അക്രമത്തിനും ഭീകരപ്രവർത്തനത്തിനും സംഭാവന ചെയ്തിരിക്കുന്നത് ചെറിയ അളവിലല്ല. ഒരു സ്രഷ്ടാവിനോട് മനുഷ്യന് ഉത്തരവാദിത്തമില്ലെന്ന് പരിണാമം പഠിപ്പിച്ചിരിക്കുന്നു. (റോമർ 9:28) അതുകൊണ്ട് ആളുകൾ ദൈവത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ‘സ്വന്തം കാര്യം ചെയ്യുന്നതിന്’ സ്വാതന്ത്ര്യം കാട്ടിയിരിക്കുന്നു.
17. പരിണാമ വൈദികർ ഏതു കാര്യങ്ങളിൽ ഗുരുതരമായ തെററിലേക്കു വീണിരിക്കുന്നു?
17 പരിണാമം സ്വീകരിക്കുന്ന മതനേതാക്കൻമാർ ഫലത്തിൽ “യഹോവ നമ്മെ കാണുന്നില്ല. യഹോവ ദേശം വിട്ടുപോയിരിക്കുന്നു” എന്നു പറയുന്നു. ഈ തത്വശാസ്ത്രം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് അവർക്ക് അവനോട് ഉത്തരവാദിത്തം തോന്നുന്നില്ല. തീർച്ചയായും, ദൈവത്തെക്കുറിച്ചുള്ള അവരുടെ ധാരണ, ദുർജ്ഞേയമായ, വിശദീകരിക്കാനാവാത്ത, ത്രിത്വദൈവങ്ങളിലുള്ള അവരുടെ വിശ്വാസത്താൽ ഇരുണ്ടുപോയിരിക്കുകയാണ്. ഈ വീക്ഷണ ഗതിക്കു ചേർച്ചയായി, അവർ ഏക സത്യദൈവമായ യഹോവയുടെ നാമത്തെത്തന്നെ നീക്കം ചെയ്യാനാഗ്രഹിക്കുന്നു. ആ നാമം അശേഷം പറയാതെ തങ്ങളുടെ ബൈബിൾ വിവർത്തനങ്ങളിൽനിന്ന് ശ്രദ്ധാപൂർവ്വം മാററിക്കൊണ്ടിരിക്കുകയുമാണ്. അവർക്ക് ജനപ്രീതിയുള്ള ലൗകികപരിണാമ പഠിപ്പിക്കലിനു വിരുദ്ധമായി പോകാൻ ഭയമാണ്.
18. പരിണാമ സിദ്ധാന്തത്തിനും അതിനെ പിന്താങ്ങുന്നവർക്കും ഏതു കണക്കുചോദിക്കൽ വരാനിരിക്കുന്നു?
18 ഉചിതമായി യഹോവ മറെറാരു പ്രവാചകൻ മുഖാന്തരം പറയുന്നു: ഈ ജനം തങ്ങളുടെ വായ്കൊണ്ട് അടുത്തു വന്നിരിക്കുന്നു, അവർ കേവലം തങ്ങളുടെ അധരങ്ങൾകൊണ്ട് എന്നെ മഹ്വതീകരിച്ചിരിക്കുന്നു, അവരുടെ ഹദയം തന്നെ അവർ എന്നിൽനിന്ന് അകററിയിരിക്കുന്നു, എന്നോടുള്ള അവരുടെ ഭയം പഠിപ്പിക്കപ്പെടുന്ന മാനുഷകല്പനയായിത്തീരുന്നു; തന്നിമിത്തം ഈ ജനത്തോട് അത്ഭുതകരമായ ഒരു രീതിയിൽ, അത്ഭുതകരമായതോടെ, വീണ്ടും അത്ഭുതകരമായി പ്രവർത്തിക്കുന്നവൻ, ഇതാ ഞാൻതന്നെ; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കേണ്ടതാണ്, അവരുടെ വിവേകികളുടെ ഗ്രാഹ്യംതന്നെ മറഞ്ഞുപോകും.” (യെശയ്യാവ് 29:13, 14) ഏററവും താമസിച്ചാൽ, യഹോവയുടെ ഉഗ്രക്രോധദിവസത്തിൽ, ദൈവത്തിന് അപമാനകരമായ പരിണാമസിദ്ധാന്തവും അതു സ്വീകരിച്ചിരിക്കുന്ന ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരും കണക്കുചോദിക്കലിനെ അഭിമുഖീകരിക്കും.—സെഫന്യാവ് 3:8.
സത്യത്തിനുവേണ്ടി സേവിക്കൽ
19. (എ) അനേകർ പരിണാമം സ്വീകരിച്ചിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇപ്പോൾ സൗമ്യതയുള്ളവർക്ക് ഏതു സന്തോഷിക്കലിൽ പങ്കെടുക്കാവുന്നതാണ്?
19 ഇതു തീർച്ചയായും ഭക്തികെട്ട ഒരു ലോകമാണ്! വ്യാജമതവും തെററായി നയിക്കപ്പെടുന്ന ശാസ്ത്രീയാഭിമാനവും അങ്ങനെയായിത്തീരാൻ അതിനെ സഹായിച്ചിരിക്കുന്നു. “അധർമ്മമനുഷ്യന്റെ,” ക്രൈസ്തവലോകത്തിലെ വൈദികരുടെ, ഉപദേശങ്ങളിലെ, അബദ്ധങ്ങൾ അനേകരെ മതത്തിൽ നിന്ന് അകററിയിരിക്കുന്നു. ഇവരിൽ ചിലർ മുങ്ങിച്ചാകാൻ പോകുന്നയാൾ വൈക്കോലിൽ കടന്നുപിടിക്കുന്നതുപോലെ പരിണാമത്തിൽ കടന്നുപിടിച്ചിരിക്കുകയാണ്. മററു ചിലർ പരിണാമവിശ്വാസത്തിലെ നിരീശ്വരത്വം ഒരു സ്രഷ്ടാവാം ദൈവത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കുന്നതായി കാണപ്പെടുന്നതു കൊണ്ടാണ് അതു സ്വീകരിച്ചിരിക്കുന്നത്. (റോമർ 1:21-23 താരതമ്യപ്പെടുത്തുക.) എന്നാൽ മനുഷ്യവർഗ്ഗത്തിലെ വീനീതർ, സൗമ്യർ, പരമാധികാര കർത്താവാം യഹോവയേയും വാഴ്ച നടത്തുന്ന രാജാവായ യേശുക്രിസ്തുവിനെയും താമസിയാതെ മഹത്തായ ഒരു യാഥാർത്ഥ്യമായിത്തീരാനിരിക്കുന്ന ദൈവത്തിന്റെ രാജ്യോദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കുന്നതിൽ ഇപ്പോൾ സന്തോഷിക്കുകയാണ്.—റോമർ 16:20; 1 കൊരിന്ത്യർ 15:25, 26.
20. (എ) ഇപ്പോൾപോലും ഏതു മഹത്തായ വാഗ്ദത്തം നിറവേറിക്കൊണ്ടിരിക്കുന്നു? (ബി) ഇത് 1985-ൽ എങ്ങനെ തെളിഞ്ഞു? (സി) സത്യത്തിന്റെ ദൈവത്തെ സേവിക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ നിർമ്മലത പ്രകടമാക്കാം?
20 യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ സത്യം തീക്ഷ്ണമായി ഘോഷിക്കുന്നതിൽ സർവ്വഭൂമിയിലും ഏകീകൃതരായിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! ദൈവത്തിന്റെ ആത്മാവ് ശക്തമായി തന്റെ സ്ഥാപനത്തോടുകൂടെ പ്രവർത്തിക്കുന്നുണ്ട്, തന്നിമിത്തം നാം ഇപ്പോൾത്തന്നെ ഈ വാഗ്ദത്തത്തിന്റെ നിവൃത്തി കാണുന്നു: “വെള്ളങ്ങൾ സമുദ്രത്തെത്തന്നെ ആവരണം ചെയ്യുന്നതുപോലെ ഭൂമി തീർച്ചയായും യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു നിറയും.” (യെശയ്യാവ് 11:9) 1985-ൽ യഹോവയുടെ ജനം കൊടുത്ത ലോകവ്യാപകസാക്ഷ്യം വയലിൽ 33,93,51,170 ബൈബിളുകളും ബൈബിളിനെ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും 200-ൽ പരം ഭാഷകളിൽ വിതരണം ചെയ്യുന്നതിൽ കലാശിച്ചു. ഈ മഹത്തായ ആഗോള പ്രസംഗവേലയിൽ “പരസ്യമായും വീടുതോറും” പങ്കെടുക്കുന്നതിന്റെ പദവി മുപ്പതു ലക്ഷത്തിലധികം വരുന്ന നമുക്കു ലഭിക്കുകയുണ്ടായി. (പ്രവൃത്തികൾ 20:20) സത്യത്തിന്റെ ദൈവത്തെ സേവിക്കുന്നതിൽ നിർമ്മലതപാലിക്കാൻ കഠിനശ്രമം ചെയ്യുമ്പോൾ നാം യഹോവയാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നതിൽ തുടരട്ടെ. (w86 4/1)
നിങ്ങളുടെ ഉത്തരമെന്ത്?
◻ മനുഷ്യമസ്തിഷ്ക്കത്തിന്റെ ഏത് അത്ഭുതങ്ങൾ ഒരു സർവ്വജ്ഞാനിയായ നിർമ്മാതാവിലേക്കു വിരൽ ചൂണ്ടുന്നു?
◻ പരിണാമത്തിന്റെ അംഗീകരണം വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണെന്നു പറയുന്നത് തെററായിരിക്കുന്നതെന്തുകൊണ്ട്?
◻ മനുഷ്യകുരങ്ങുകൾ യഥാർത്ഥത്തിൽ സ്ഥിതിചെയ്തിരുന്നുവെന്നതിന് എത്രമാത്രം തെളിവുണ്ട്?
◻ ഇന്നത്തെ ചില മതനേതാക്കൾക്ക് യെഹെസ്ക്കേൽ 8:7-12 എങ്ങനെ ബാധകമാക്കാവുന്നതാണ്?
◻ സത്യദൈവത്തെ സേവിക്കുന്നതിലുള്ള നിർമ്മലത ഏതു ഫലങ്ങൾ കൈവരുത്തുന്നു?
[21-ാം പേജിലെ ചതുരം]
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
മേൽപ്പറഞ്ഞ ശീർഷകത്തോടുകൂടിയ പുസ്തകം 1985 ലും 1986 ലും ഭൂമിക്കു ചുററുമുള്ള യഹോവയുടെ സാക്ഷികളുടെ അനേകം “നിർമ്മലതാപാലകർ” കൺവൻഷനുകളിൽ റിലീസ് ചെയ്യപ്പെട്ടു. ഇപ്പോൾ അത് പിൻവരുന്ന ഭാഷകളിൽ പ്രസിദ്ധം ചെയ്യപ്പെട്ടിരിക്കുന്നു: ചൈനീസ്, ഡാനിഷ്, ഡച്ച്, ജംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമ്മൻ, ഇററാലിയൻ, ജാപ്പന്നീസ്, പോർച്ചുഗീസ്, സ്പാനീഷ്.
[19-ാം പേജിലെ ചിത്രം]
ചുരുക്കം ചില എല്ലിൻ കഷണങ്ങളിൽനിന്ന് കലാകാരൻമാർ കുരങ്ങു—മനുഷ്യരെ പുനർസൃഷ്ടിക്കുന്നത് സത്യസന്ധമാണോ?
[20-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു ‘ഭൂമിയെ നിറച്ചിരിക്കുന്നു’