അപ്പോക്കാലിപ്സ്—എപ്പോൾ?
അത് തൽ ദിവസത്തെ പത്രം വായിക്കുന്നതുപോലെ തന്നെയാണ്—യുദ്ധങ്ങൾ, ഭൂമികുലുക്കങ്ങൾ, മഹാമാരികൾ, രോഗം, ക്ഷാമം, കുററകൃത്യം, ഭീതി! ഈ എല്ലാ വികാസങ്ങളും അതിൽ കൂടുതലും ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നു. അവ നാമെല്ലാം ജീവിക്കുന്ന “അന്ത്യനാളുകളെ” ശ്രദ്ധേയമാക്കുന്നു. ഇത്, ആസന്നവും വാഗ്ദത്തം ചെയ്യപ്പെട്ടതുമായ വെളിപ്പാടിന്റെ (അപ്പോക്കാലിപ്സ്ന്റെ) യുഗത്തിലേക്കു നയിക്കുന്നു. ഇത് നിങ്ങൾക്കെങ്ങനെ സുനിശ്ചിതമാക്കാം?
ഏതൽക്കാലത്തെ ബൈബിൾ പ്രവചനങ്ങളുടെ നിവർത്തിയെ നിങ്ങൾ നിരീക്ഷിക്കുന്നു. ഈ ലോകത്തിന്റെ അന്ത്യയുഗം കഷ്ടതകളുടെ ഒരു കാലമാകുമെന്നുള്ള യാഥാർത്ഥ്യത്തെ നിങ്ങൾ അഭിമുഖീകരിക്കണമെന്ന് ബൈബിൾ പറയുന്നു. ആളുകൾ പണത്തെയും സ്വാർത്ഥതയെയുമല്ലാതെ മറെറാന്നും സ്നേഹിക്കയില്ല, അവർ ധിക്കാരികളും അഹംഭാവികളും ദൂഷകൻമാരും ആയിരിക്കും; മാതാപിതാക്കളോട് ആദരവോ നന്ദിയോ സ്വാഭാവിക വത്സല്യമോ ഇല്ലാത്തവരം ; എല്ലാ നൻമക്കും. പ്രതികൂലികളും ആത്മപ്രശംസകരും ആയിരിക്കും. അവർ ഉല്ലാസത്തെ ദൈവീക താല്പര്യത്തിനു ബദലായി വയ്ക്കുന്നവരും മതത്തിന്റെ ബാഹ്യ പ്രകടനമുള്ളവരും എന്നാൽ അതിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നവരുമായിരിക്കും. (2 തിമൊഥെയോസ് 3:1-5 ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഇതേ അവസ്ഥകൾ തന്നെ നിങ്ങൾ എല്ലായിടത്തും കാണുന്നില്ലേ?
ഇപ്പോൾ ജീവിച്ചിരിക്കുന്ന അനേകരും, പക്ഷേ നിങ്ങൾ തന്നെയും, ഇപ്പോഴത്തെപ്പോലെ വഷളായിട്ടല്ലാത്ത കാലങ്ങൾ അനുസ്മരിക്കുന്നുണ്ടായിരിക്കും. ആളുകൾ പരസ്പരം കൂടുതൽ പരിഗണന ഉള്ളവരായിരുന്നു. പുരുഷൻമാരും സ്ത്രീകളും കുട്ടികളും തെരുവുകളിൽ കൂടി സഞ്ചരിക്കുന്നതിന് രാത്രിയിൽപോലും ഭയപ്പെട്ടിരുന്നില്ല. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടും പ്രായമുള്ളവരോടും കൂടുതൽ ആദരവുള്ളവരായിരുന്നു. എന്നാൽ കാലങ്ങൾ ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥകളിൽ ചിലത് നിങ്ങളുടെ പ്രദേശത്ത് നിലവിലിരിക്കുന്നതായി തോന്നിയില്ലെങ്കിൽ പോലും നിശ്ചയമായും ഒരു ന്യൂക്ലീയർ യുദ്ധം—ആധിപത്യത്തിനുവേണ്ടിയുള്ള മമനുഷ്യന്റെ ധിക്കാരപരമായ ത്വര നിമിത്തം—നമ്മെയെല്ലാം ബാധിക്കും.
ശരി, ദൈവം തന്റെ വചനമായ ബൈബിളിലൂടെ, “ഈ ലോകത്തിന്റെ അന്ത്യയുഗത്തെ”ക്കുറിച്ച് സുവ്യക്തമായി പ്രവചിച്ചതുപോലെതന്നെ യേശുക്രിസ്തു ന്യായവിധി നടപ്പാക്കാൻ വരുന്ന അപ്പോക്കാലിപ്സിന്റെ സമയത്തെക്കുറിച്ചു കൂടെ നമുക്ക് വിവരം നൽകിയിരിക്കുന്നു.
അനേകരും വിചാരിക്കുന്നതിനേക്കാൾ അടുത്ത്
“നിങ്ങളോട് ഞാൻ പുതിയ കാര്യങ്ങൾ മുൻകൂട്ടി പറയുന്നു.” ദൈവം പ്രസ്താവിക്കുന്നു. “അവ സംഭവിക്കുന്നതിനുമുമ്പേ ഞാൻ അവയെക്കുറിച്ച് പറയുന്നു.” (യെശയ്യാവ് 42:9 യെരൂശലേം ബൈബിൾ) അതേ, വെളിപ്പാടിനു തൊട്ടു മുമ്പ് നടക്കുന്ന മുഖ്യ സംഭവങ്ങളെക്കുറിച്ച് നമുക്ക്വേണ്ടി അവൻ ബൈബിളിൽ വിശദീകരിച്ചിരിക്കുന്നു.
ദൃഷ്ടാന്തത്തിന്, ലോകമൊട്ടാകെ മുഴക്കേണ്ട ഒരു സന്ദേശത്തെക്കുറിച്ച് യേശു പറകയും അത് വെളിപ്പാടിനോട് ബന്ധപ്പെടുത്തുകയും ചെയ്തു. അവൻ പ്രസ്താവിച്ചു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജാതികൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) “അവസാനത്തി”ൽ വെളിപ്പാടും ഉൾക്കൊള്ളുന്നു. ഏതൽക്കാലത്ത് യഹോവയുടെ സാക്ഷികൾ പ്രതിവർഷം ശതകോടിക്കണക്കിന് മണിക്കൂറുകൾ സ്ഥിരതയോടെ ദൈവരാജ്യദൂതിനെ വീടുതോറും, മറേറതൊരു സാദ്ധ്യമായ മാർഗ്ഗങ്ങളുമുപയോഗിച്ചും ഭൂഗോളത്തിനുചുററും 200-ലധികം ദേശങ്ങളിലായി വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.
തന്റെ അനുഗാമികളുടെ പ്രയോജനത്തിനായി ഒരു ശ്രദ്ധേയമായ സമാന്തരത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് വെളിപ്പാടിലേക്കു നയിക്കുന്ന കാലത്തെ നോഹയുടെ നാളിലെ ജലപ്രളയത്തിലേക്കു നയിച്ച കാലത്തോട് യേശു താരതമ്യപ്പെടുത്തി. നോഹയുടെ കാലത്ത് ജനങ്ങൾ തിന്നും കുടിച്ചും കൊണ്ട് ഉല്ലാസപ്രിയരായി ആസന്നമായ നാശത്തെക്കുറിച്ചുള്ള നോഹയുടെ ദൂതിന് ഒരു ശ്രദ്ധ കൊടുത്തില്ല.” അവന്റെ മുന്നറിയിപ്പുകൾക്ക് അലക്ഷ്യഭാവമുള്ളവരായിരുന്നു.—മത്തായി 24:37-39.
ജലപ്രളയത്തിനു മുമ്പത്തെ സാഹചര്യങ്ങൾ എത്രകൃത്യമായി നമ്മുടെ കാലത്തേക്ക് സമാന്തരങ്ങളായിരിക്കുന്നു! തങ്ങളെ സമീപിക്കുന്ന വെളിപ്പാടിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളും തെളിവും ശ്രദ്ധിക്കാൻ കൂട്ടാക്കാത്തവണ്ണം ജനങ്ങൾ അവരുടെ ദൈനംദിന ജീവിതവ്യാപാരങ്ങളിൽ മുഴുകിയിരിക്കുന്നു.
എന്നിരുന്നാലു, അനേകരും വിചാരിക്കുന്നതിനേക്കാൾ വെളിപ്പാട് ആസന്നമായിരിക്കുന്നു. അന്ത്യനാളുകളുടെ അടയാളത്തെക്കുറിച്ച് യേശു പ്രഖ്യാപിച്ചത്, “ഇവ സകലതും സംഭവിച്ചു തീരുവോളം ഈ തലമുറ യാതൊരു കാരണവശാലും നീങ്ങിപ്പോകയില്ല” എന്നാണ്. (മത്തായി 24:34) ഏതു തലമുറയേക്കുറിച്ചാണ് യേശു സംസാരിച്ചത്?
1914-ലെ തലമുറ
താരതമ്യേന സമാധനമുള്ള ശ്രേയസ്കരമായ ഗ്രേററ് ബ്രിട്ടനിലെ വിക്ടോറിയൻ യുഗത്തെക്കുറിച്ച് മുൻപ്രധാന മന്ത്രിയായ ഹാരോൾഡ് മാക്മില്ലൻ പ്രസ്താവിച്ചത് “താൻ പിറന്നുവീണലോകം മെച്ചപ്പെട്ട് മെച്ചപ്പെട്ട്” ഒന്നായി തീരുന്നുവെന്ന് താൻ കരുതി എന്നാണ്. എന്നാൽ പെട്ടെന്ന് അപ്രതീക്ഷിതമായി 1914-ലെ ഒരു പ്രഭാതത്തിൽ എല്ലാം പര്യവസാനിച്ചു. സമാധാനത്തിന്റെയും പുരോഗതിയുടെയും 100 വർഷങ്ങളുടെ അന്ത്യം എന്നു വിളിച്ചുകൊണ്ട്, ഒന്നാം ലോകമഹായുദ്ധം എപ്രകാരം ഒരു യുഗത്തിന്റെ അന്ത്യം എന്നും തുടർന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന കുഴപ്പത്തിന്റെ ആരംഭം കുറിക്കൊള്ളുന്നുവെന്നും അനുസ്മരിച്ചു മററനേകരും 1914-ലൂടെ ജീവിച്ചവരും തുടർന്ന് ജീവിക്കുന്നവരും ഇതു സത്യമാണെന്ന് തിരിച്ചറിയുന്നു.
അതേ, ഈ മാസിക, സംവത്സരങ്ങളിലൂടെ, 1914-ലെ തലമുറ യേശു ചൂണ്ടിക്കാട്ടിയ തലമുറയാണെന്ന് തെളിവുകളിലൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിന്റെ വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.a ഇപ്രകാരം, ഈ കാര്യങ്ങളെല്ലാം സംഭവിച്ചു തീരുവോളം (അപ്പോക്കാലിപ്സ് ഉൾപ്പെടെ) ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകയില്ല.
1914 മുതൽ 70-ൽ അധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നുവെങ്കിലും ആ കാലത്തിലൂടെ ജീവിച്ച വ്യക്തികൾ ഇനിയും ചുററിലും ഉണ്ട്. 1984 ഡിസംബറിലെ അമേരിക്കൻ ലീജിയൻ മാസികയനുസരിച്ച് ഏതാണ്ട് 2,72,000 ഒന്നാം ലോകമഹായുദ്ധവീരൻമാർ ഐക്യനാടുകളിൽ തുടർന്നും ജീവിച്ചിരിപ്പുണ്ട്. മററു നാടുകളിൽ അതേ തരത്തിലാണ്. അതെന്തായാലും എണ്ണം ത്വരിതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവസാനത്തെ ഒന്നാം ലോകയുദ്ധ വീരനും ചരിത്രത്തിലേക്ക് അഭിഗമിക്കുന്നതുവരെ എത്രത്തോളം കാലദൈർഘ്യം ഉണ്ടായിരിക്കും?
ഈ സ്ഥിതിവിവരക്കണക്ക് 1914-ലെ തലമുറയുടെ അന്ത്യനാളുകളിലേക്ക് നമ്മുടെ ശ്രദ്ധയാകർഷിക്കുമ്പോൾ വെളിപ്പാടിന്റെ കൃത്യസമയം സംബന്ധിച്ച് നമുക്കെങ്ങനെ വ്യക്തതയുള്ളവരായിരിക്കാൻ കഴിയും?
“രാത്രിയിലെ ഒരു കള്ളനെപ്പോലെ.”
ബൈബിൾ മുന്നറിയിപ്പ് മുഴക്കുന്നു. “കാലങ്ങളെയും സമയങ്ങളെയും കുറിച്ച്, . . . യഹോവയുടെ നാൾ ഒരു കള്ളനെപ്പോലെ വരുന്നുവെന്ന് നിങ്ങൾ നന്നായി അറിയുന്നുവല്ലോ.” (1 തെസ്സ. 5:12) ഒരു കള്ളൻ, താൻ എപ്പോൾ നിങ്ങളുടെ വീടുകൊള്ളയടിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു കമ്പിസന്ദേശം അയക്കുമെന്ന് നിങ്ങൾ ന്യായമായും പ്രതീക്ഷിക്കുമോ?
ഉചിതമായും അപ്പോൾ കൃത്യമായ നാഴികയെ സംബന്ധിച്ച് യേശു ബുദ്ധ്യുയുപദേശിക്കുന്നു: “നിയമിത സമയം ഏതെന്ന് അറിയാത്തതിനാൽ ഉണർന്നും ജാഗരിച്ചുമിരിക്കുക. (മർക്കോസ് 12:32-37) അപ്പോൾപോലും 1914-ലെ തലമുറയെ ശ്രദ്ധേയമാക്കുന്ന വിവിധ സംഭവങ്ങളെ യേശു വർണിച്ചത് നാം കണ്ടിരിക്കുന്നു. ആസന്നമായ വെളിപ്പാടിനെ കുറിക്കൊള്ളുന്ന ഭാവി സംഭവങ്ങൾ ബൈബിൾ വർണ്ണിക്കുന്നു. നാം എന്ത് പ്രതീക്ഷിക്കണം?
സംഭവങ്ങളുടെ മാറ്റം
അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചു: “അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും എപ്പോൾ പ്രസ്താവിക്കുന്നുവോ അപ്പോൾ ഗർഭിണിക്ക് പ്രസവവേദന വരുന്നതുപോലെ പെട്ടെന്നുള്ള നാശം അവർക്കുവരും. അവർക്ക് തെററി ഒഴിയാവതുമല്ല. (1 തെസ്സലേനീക്യർ 5:3) അതിനാൽ ഈ അന്ത്യനാളുകളുടെ പര്യവസാനത്തിലേക്കു നാം പുരോഗമിക്കുമ്പോൾ പൗലോസിന്റെ വാക്കുകളുടെ നിവൃത്തിയായി “സമാധാനവും സുരക്ഷിതത്വവു”മെന്നതിന് ചില സവിശേഷ ശ്രദ്ധ നൽകപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയും. അനന്തരം എന്ത്?
മഹതിയാം ബാബിലോൺ എന്നു വർണ്ണിക്കപ്പെട്ടിരിക്കുന്ന ലോകമതം ലൗകീക രാഷ്ട്രീയ ഭരണാധികാരികളാൽ പെട്ടെന്ന് ആക്രമിക്കപ്പെടുകയും പെട്ടെന്ന് നശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. (വെളിപ്പാട് 17:5, 16; 18:10, 17) ഇത് ലോകം ഉണ്ടായതു മുതൽ ഇതുവരെ ഉണ്ടാകാത്ത മഹോപദ്രവത്തിന്റെ പ്രാരംഭത്തെ അടയാളപ്പെടുത്തും (മത്തായി 24:21) എന്നാൽ ഉണർന്നു ജാഗരിക്കുകയും വെളിപ്പാടിനു നോക്കിപ്പാർക്കുകയും ചെയ്തവരെ ഇത് എങ്ങനെ ബാധിക്കും?
യഹോവ തങ്ങളെ വിടുവിക്കുമെന്ന് സത്യക്രിസ്ത്യാനികൾക്ക് ശുഭാപ്തി വിശ്വാസം ഉള്ളവരായിരിക്കാൻ കഴിയും. (2 പത്രോ. 2:9) അതേ, അവർ യഹോവയാം ദൈവത്തെ അറിയുകയും അവനെ നിസ്വാർത്ഥമായി സേവിക്കുകയും ചെയ്യുന്നതുകൊണ്ട് ദൈവവും ക്രിസ്തുവും അർമ്മഗെദ്ദോനിൽ യുദ്ധം നടത്തുമ്പോൾ അവർക്ക് ഭീതിയ്ക്ക് കാരണം ഉണ്ടായിരിക്കില്ല.—വെളിപ്പാട് 11:17, 18; 16:14, 16
അടുത്തതായി പിശാചായ സാത്താനെയും അവന്റെ അദൃശ്യശക്തികളെയും മനുഷ്യവർഗ്ഗത്തിൽ നിന്ന് ഒററപ്പെടുത്തുന്നതിലേക്ക് നയിക്കും. (വെളിപ്പാട് 20:2, 3) അതേ വരുവാൻ പോകുന്ന ക്രോധം ദൈവത്തെ സേവിക്കാൻ വിസമ്മതിക്കുന്ന ജനതകളെ ഭൂമിയിൽനിന്നും തുടച്ചു നീക്കുന്നതിലുപരി ചെയ്യും. ഏതൽക്കാലത്ത് ലോകത്തെ സ്വാധീനിക്കുന്ന ദുഷ്ടഭൂതങ്ങളെപ്പോലും നമ്മുടെ ചുററുപാടിൽ നിന്ന് ഒഴിവാക്കും. (2 തെസ്സലോനീക്യർ 1:6-9) ഇത് വെളിപ്പാടിനെ അതിജീവിക്കുന്നവർക്ക് നിത്യാനുഗ്രഹം അർത്ഥമാക്കും.
അപ്പോക്കാലിപ്സ്—പറുദിസയുടെ നാന്ദി
ഭൂമിയുടെ നിവാസികളെ സംബന്ധിച്ച വെളിപ്പാട് പുസ്തകം (അപ്പോക്കാലിപ്സ്—ഡുവേ) “ദൈവം അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും; ഇനിമേൽ മരണമോ ദുഃഖമോ മുറവിളിയോ ഒന്നും ഉണ്ടായിരിക്കയില്ല; എന്തെന്നാൽ പഴയ വ്യവസ്ഥാക്രമം നീങ്ങിപ്പോയി (നീങ്ങിപ്പോകും).” (വെളിപ്പാട് 21:4 ന്യൂ ഇൻറർ നാഷനൽ വെർഷൻ) വെളിപ്പാടിനു ശേഷമുള്ള ശോകമൂകമായ അനന്തരഫലത്തിനു പകരം മനുഷ്യർക്ക് ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.—സങ്കീർത്തനം 37:9, 11, 29.
പറുദീസയോ? ഭൂമിയിൽ നിത്യജീവനോ? ഒരു നിമിഷം സങ്കൽപ്പിക്കുക. എല്ലാ ഗോത്രങ്ങളിലുമുള്ള ആരോഗദൃഢഗാത്രരായ സന്തുഷ്ട ജനം ജീവൻ സമ്പൂർണ്ണമായി ആസ്വദിക്കുന്നു! ഒരു വെളിപ്പാടിന്റെ പരിണതഫലമായി ഇതെങ്ങനെ കഴിയും? നിങ്ങൾ ചോദിച്ചേക്കാം! ദൈവം തന്റെ വചനം നൽകിയിരിക്കുന്നു. അത് യിസ്രായേലിന്റെ കാര്യത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ പോലെ തന്നെയായിരിക്കും. യഹോവയാം ദൈവം ചെയ്ത നല്ല വാഗ്ദത്തങ്ങളിൽ ഒന്നുപോലും നിഷ്ഫലമായില്ല . . . , അതെല്ലാം സത്യമായി ഭവിച്ചു.—യോശുവ 21:45
അതുകൊണ്ട് അപ്പോക്കാലിപ്സിന്റെ വ്യക്തമായ നാളും നാഴികയും ആരും അറിയുന്നില്ല. എന്നാൽ നാം അപ്പോക്കാലിപ്സിന്റെ കാലത്താണ് ജീവിക്കുന്നതെന്ന് തെളിവു കാണിക്കുന്നു. അതു സംഭവിക്കുമ്പോൾ നാം ഉണർവുള്ളവരായി ജാഗരൂകരായി കാണപ്പെടട്ടെ. എന്തെന്നാൽ ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു. എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.—മർക്കോസ് 13:33, 37; 1 യോഹന്നാൻ 2:17; മത്തായി 24:36. (w86 2/15)
[അടിക്കുറിപ്പുകൾ]
a ആയിരത്തിത്തൊള്ളായിരത്തി പതിനാലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാച്ച്ടവർ സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചിട്ടുള്ള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 14-ാം അദ്ധ്യായം കാണുക.