രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
‘അവർ നമ്മുടെ ദൈവത്തിന്റെ ഉപദേശം അണിയുന്നു’
രാജ്യസത്യത്തിന്റെ ലാളിത്യവും വ്യക്തതയും അതു മററുള്ളവരോടു പ്രഘോഷിക്കപ്പെടുന്നവരാൽ ‘അണിയ’പ്പെടാവുന്നതാണ്. എങ്ങനെ? അവരുടെ നല്ല നടത്തയാൽ. അപ്പോസ്തലനായ പൗലോസ് ഇതു പ്രകടമാക്കിയതെങ്ങനെയെന്നു കുറിക്കൊള്ളുക. “എല്ലാ കാര്യത്തിലും, നമ്മുടെ രക്ഷിതാവാം ദൈവത്തിന്റെ ഉപദേശം അവർ അണിയുവാൻ തക്കവണ്ണം, നല്ല വിശ്വാസ്യത പൂർണ്ണതയോളം” പ്രദർശിപ്പിക്കുവാൻ ക്രിസ്തീയ അടിമകൾ ബുദ്ധിയുപദേശിക്കപ്പെട്ടു. (തീത്തോസ് 2:10) ആർജൻറീനായിൽനിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ ഈ ബുദ്ധിയുപദേശത്തിന്റെ പ്രയുക്തത പ്രകടമാക്കുന്നു.
◻ ഒരു സൂപ്പർ മാർക്കററിൽ യഹോവയുടെ സാക്ഷികളായ ആറ് പേര് ജോലിചെയ്തിരുന്നു. അതിന്റെ ഉടമസ്ഥൻ വളരെ കർക്കശൻ എന്ന് പരിഗണിക്കപ്പെട്ടിരുന്നു. അവർ ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരാകുന്നതിനു അവധി ചോദിച്ചപ്പോൾ, അവരോടു ഇങ്ങനെ പറഞ്ഞു, “നിങ്ങളുടെ യോഗങ്ങളോ നിങ്ങളുടെ ജോലിയോ ഏതെന്നു തിരഞ്ഞെടുത്തുകൊള്ളുക.” ജോലി വിരളമായിരുന്നെങ്കിലും അവർ സസ്മാരകത്തിന് ഹാജരാകുന്നതു തിരഞ്ഞെടുത്തു. ജോലിയിൽ നിന്നു പിരിച്ചു വിട്ടേക്കുമെന്ന് വിചാരിച്ചുകൊണ്ട് അവർ അടുത്തദിവസം വേലക്കുപോയി. അവരെ ജോലിയിൽ നിലനിർത്തിയെന്നു മാത്രമല്ല തൽക്കാല ജോലിക്കാരായിരുന്ന നാലുപേരെ സ്ഥിരമാക്കിയെന്നതും അവർക്ക് എന്തൊരു ആശ്ചര്യഹേതുവായിരുന്നു. ആറുപേർക്കും ഒരു ശമ്പളവർദ്ധനവും ലഭിച്ചു! പിന്നീട്, അവരിൽ രണ്ടുപേർ നിരന്തര പയണിയർമാരാകാൻ തീരുമാനിച്ചു, അതുകൊണ്ട് സൂപ്പർ മാർക്കററുടമസ്ഥൻ അവരുടെ സൗകര്യാർത്ഥം ജോലിയിൽ ഒരു ഷിഫ്ററ് ക്രമീകരണം നൽകി. അവരേക്കുറിച്ചു അത്ര പരിഗണനയുണ്ടായിരിക്കുവാൻ അയാൾക്കുണ്ടായിരുന്ന കാരണം? തന്റെ സത്യസന്ധരും ഉത്സാഹമുള്ളവരുമായ ജോലിക്കാർ വിട്ടുപോകുവാൻ അയാൾ ആഗ്രഹിച്ചില്ല.
അതുകൊണ്ട് ആ ആറു സാക്ഷികളുടെ സത്യസന്ധതയാലും നല്ലവേല ശീലങ്ങളാലും യഹോവയുടെ ബഹുമതിക്കായി അവരുടെ ഉപദേശം ‘അലങ്കരിക്കപ്പെട്ടു.’
◻ ഒരു സഹോദരി ഒരു ഫാർമസിയിൽ ജോലിചെയ്യുകയായിരുന്നു, ദീർഘസമയവേല നിമിത്തം, അവൾ എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും ഹാജരായിരുന്നില്ല, അവളുടെ ആഗ്രഹമായിരുന്ന പയണിയർ സേവനം ചെയ്യുന്നതിനും കഴിഞ്ഞില്ല. അവൾ ആവശ്യപ്പെട്ട വർക്കുഷെഡ്യൂൾ ഫാർമസി ഉടമസ്ഥൻ നൽകിയതുമില്ല, അതുകൊണ്ട് അവൾ ജോലി വിട്ടു. അവൾ ഒരു പരിചാരികയായി വേലചെയ്തു, ഇത് അവളെ സഹായ പയണിയർ സേവനത്തിനനുവദിച്ചു. ചില മാസങ്ങൾക്കുശേഷം, ഫാർമസിയുടമസ്ഥൻ അവളുടെ വീട്ടിൽ വരികയും “അവൾക്ക് ആവശ്യമായുള്ള ഏതു വർക്കുഷെഡ്യൂളോടും കൂടെ” ഒരു ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്തുകൊണ്ട്? റിപ്പോർട്ടു പറയുന്നു, “അവളുടെ ഉൽകൃഷ്ടമായ നടത്തകൊണ്ട്.”
◻ ഒരു സാക്ഷിയുടെ നല്ല നടത്ത അവളുടെ ഉപദേശത്തെ ഒരു വ്യത്യസ്തവിധത്തിൽ ‘അലങ്കരിച്ചു.’ ഒരു വലിയ ആധുനിക മോട്ടോർകാർ പുറത്തുള്ള, ആഡംബരസമൃദ്ധമായ ഭംഗിയുള്ള ഒരു വീട്ടു വാതിലിനെ രണ്ടു സാക്ഷികൾ സമീപിച്ചപ്പോൾ, സമ്പത്തിന്റെ പ്രത്യക്ഷമായ പ്രദർശനത്തിൽ അല്പം ഭയന്നു എന്നു ആർജൻറീനായിൽ നിന്നുള്ള റിപ്പോർട്ടു വിശദീകരിക്കുന്നു. ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചതിൽ അവർ എത്ര അത്ഭുതസ്തബ്ധരായി ചോദ്യങ്ങൾക്കുത്തരം നൽകിക്കൊണ്ട്, ഒരു രണ്ടുമണിക്കൂർ ചർച്ച പിന്തുടർന്നു. സാക്ഷികൾ പ്രസ്താവിച്ചു: “അടുത്ത ആഴ്ചയിൽ ഞങ്ങൾ മടങ്ങിവരാമെന്നു സമ്മതിച്ചു. ഞങ്ങൾ വളരെ സന്തോഷത്തോടെ പോന്നു, എന്നാൽ അപ്രകാരമുള്ള ഒരു സ്വാഗതത്തിന്റെ യഥാർത്ഥകാരണത്തെപ്പററി അമ്പരന്നു. അടുത്ത ആഴ്ചയിൽ ഞങ്ങൾ യഥാർത്ഥ കാരണമെന്തെന്നു കണ്ടെത്തി.”
ആ ഗൃഹനായിക വിവരിച്ചു: “ഞാൻ മാർ ഡെൽ പ്ലാററായിൽ താമസിച്ചിരുന്നു. വളരെ, നിയന്ത്രണം വിട്ട ജീവിതം നയിച്ച ഒരു സ്ത്രീയെ അറിയാമായിരുന്നു. പിന്നെ, അവൾ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിക്കാൻ തുടങ്ങുകയും അവളുടെ വ്യക്തിത്വത്തിൽ പെട്ടെന്നൊരുമാററം പ്രകടമാക്കുകയും ചെയ്തു. എനിക്കും എന്റെ അയൽക്കാർക്കും അവളിലെ മാററത്തെപ്പററി വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അവളുടെ മുൻ പ്രാകൃത വ്യക്തിത്വത്തിന്റെ ഒരു കണികപോലും ദർശിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അവൾ മാന്യയായ ഒരു സ്ത്രീയാണ്, നിങ്ങൾ പറയുന്നതുപോലെ ഒരു മൂപ്പന്റെ ഭാര്യ. ഇപ്പോൾ അവൾക്ക് എല്ലാവർക്കും മാതൃകയായ ഒരു കുടുംബവും ഉണ്ട്.”
ഈ യുവ വ്യക്തി യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നപ്പോൾ മാററം വന്ന നടത്ത യഹോവയുടെ സാക്ഷികളുടെ ഉപദേശത്തെ ഗൗരവമായി പരിചിന്തിക്കുവാൻ ആ ഗൃഹനായികയെ പ്രേരിപ്പിച്ചു. അപ്പോൾ അവിടെ വച്ചുതന്നെ ആ ദമ്പതികൾക്ക് ഒരു ബൈബിൾ അദ്ധ്യയനം ക്രമീകരിക്കയും അവർ രാജ്യഹോളിലെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു. സാക്ഷികൾ ഇപ്രകാരം പ്രസ്താവിച്ചുകൊണ്ട് ആ അനുഭവം പര്യവസാനിപ്പിച്ചു: “യഹോവയുടെ നാമത്തിനു സകല മഹത്വത്തിനും മാനത്തിനുമായി ഒരു സാക്ഷ്യം നൽകുന്നതിന് നമ്മുടെ നടത്തക്കും കഴിയുമെന്നു ഇതു വെളിവാക്കുന്നു.” (w 85 8/1)