“അവ എന്റെ ജീവിതരീതിയെ സ്വാധീനിച്ചു”
പശ്ചിമാഫ്രിക്കയിലെ ഘാനായിലെ ഒരു മനുഷ്യൻ വീക്ഷാഗോപുരത്തെയും ഉണരുക!യെയും കുറിച്ച് ഇത് പറഞ്ഞു. അയാൾ ഇപ്രകാരം എഴുതി: “ഈ മാസികകൾ ക്രിസ്തുവിനുവേണ്ടി എന്റെ ഹൃദയത്തെ സ്വാധീനിച്ചു എന്ന് എനിക്കു സുനിശ്ചിതമായി പറയാൻ കഴിയും. അവ എനിക്ക് ക്രിസ്തുവിനെയും രക്ഷയെയും സംബന്ധിച്ച് ഒരുവൻ അറിയേണ്ട കൂടുതൽ വിവരങ്ങൾ നൽകി. ഒരു ഉററ സുഹൃത്ത് ഈ മാസികകൾ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിത്തന്നപ്പോൾ, അവ വിരസമായിരിക്കുമെന്ന് ഞാൻ കരുതി. ആശ്ചര്യകരമായി, ഞാൻ അത് എത്രയധികം വായിച്ചുവോ അത്രയധികം ഞാൻ അത് ആസ്വദിച്ചു. അവ എന്റെ ജീവിതരീതിയെ സ്വാധീനിച്ചു. ഞാൻ അവ വളരെ രസകരവും പ്രബോധനപരവും ആണെന്നു കണ്ടെത്തി.
“ദയവായി,” ആ മനുഷ്യൻ ഉപസംഹരിപ്പിച്ചു, “ഈ മഹത്തായ മാസികകളുടെ പ്രതികൾ മാസംതോറും എനിക്ക് അയച്ചുതരിക.” നിങ്ങൾക്കും വീക്ഷാഗോപുരവും ഉണരുക!യും നിങ്ങളുടെ വീട്ടിൽ വരുത്താൻ കഴിയും. ഈ രണ്ടു മാസികകൾക്കും കൂടി ഒരു വർഷത്തേക്ക് (ഒരു മാസം രണ്ടു പ്രതികൾ) കേവലം 36ക. അയച്ചുതരിക. അർത്ഥമാസപ്പതിപ്പുകൾ (ഒരു മാസം നാലുപ്രതികൾ)ക്ക് ഒരു വർഷത്തേക്ക് 70ക. മാത്രം.
ദയവായി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒരു വർഷത്തെ വരിസംഖ്യ അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 24 ലക്കങ്ങൾക്ക് 36ക. അയയ്ക്കുന്നു. (48 ലക്കങ്ങൾ ഉള്ളവക്ക് 70ക.) (മററു രാജ്യങ്ങളിലെ വില അറിയുന്നതിന് സ്ഥലത്തെ വാച്ച്ടവർ സൊസൈററിയുടെ ഓഫീസിലേക്ക് എഴുതുക.)