വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 18 പേ. 86-89
  • ധൈര്യ​ശാ​ലി​യും ജാഗ്ര​ത​യു​ള്ള​വ​നും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധൈര്യ​ശാ​ലി​യും ജാഗ്ര​ത​യു​ള്ള​വ​നും
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!”
    2005 വീക്ഷാഗോപുരം
  • ഗിദെയോൻ മിദ്യാന്യരെ തോൽപ്പിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ഗിദെയോനും അവന്റെ 300 ആളുകളും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • മൂപ്പന്മാ​രേ, ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 18 പേ. 86-89

18 ഗിദെ​യോൻ

ധൈര്യ​ശാ​ലി​യും ജാഗ്ര​ത​യു​ള്ള​വ​നും

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ശരിക്കും ധൈര്യ​മു​ള്ള​യാൾ ജാഗ്ര​ത​യു​ള്ള​വ​നും ആയിരി​ക്കേ​ണ്ട​തുണ്ട്‌. കാരണം ജാഗ്ര​ത​യി​ല്ലെ​ങ്കിൽ അനാവ​ശ്യ​മായ അപകട​ങ്ങ​ളിൽ ചെന്നു​ചാ​ടും. ഗിദെ​യോൻ ധൈര്യ​ശാ​ലി​യും ജാഗ്ര​ത​യു​ള്ള​വ​നും ആയിരു​ന്നു. അദ്ദേഹം ജീവി​ച്ചി​രു​ന്നത്‌ ഇസ്രാ​യേൽ ജനം വീണ്ടും യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ച ഒരു സമയത്താണ്‌. അതു​കൊണ്ട്‌ യഹോവ ശത്രു​ക്ക​ളിൽനിന്ന്‌ തന്റെ ജനത്തെ സംരക്ഷി​ക്കാ​താ​യി. അതോടെ മിദ്യാ​ന്യർ ഇസ്രാ​യേ​ല്യ​രെ കൂടെ​ക്കൂ​ടെ ആക്രമി​ക്കു​ക​യും അവരുടെ വിളക​ളെ​ല്ലാം നശിപ്പി​ക്കു​ക​യും ചെയ്‌തു. എന്നാൽ ആ സമയത്തും ഒട്ടും പേടി​ക്കാ​തെ ഗിദെ​യോൻ തന്റെ ജനത്തെ സഹായി​ക്കാ​നാ​യി മിദ്യാ​ന്യ​രു​ടെ കണ്ണിൽപ്പെ​ടാ​തെ ധാന്യം തല്ലി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ കല്ലിൽ വെട്ടി​യു​ണ്ടാ​ക്കിയ ഒരു മുന്തി​രി​ച്ച​ക്കിൽവെച്ച്‌ വളരെ ജാഗ്ര​ത​യോ​ടെ​യാണ്‌ അദ്ദേഹം അതു ചെയ്‌തത്‌.

ജീവിതം വളരെ കഷ്ടത്തി​ലാ​യ​പ്പോൾ ഇസ്രാ​യേൽ ജനം സഹായ​ത്തി​നാ​യി യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു. അതു​കൊണ്ട്‌ യഹോവ ഒരു പ്രവാ​ച​കനെ അയച്ച്‌ താൻ എന്തു​കൊ​ണ്ടാണ്‌ അവരെ സംരക്ഷി​ക്കാ​ത്ത​തെന്ന്‌ അവരോ​ടു പറഞ്ഞു. പിന്നീട്‌ യഹോവ ഒരു ദൂതനെ അയച്ച്‌ ഗിദെ​യോ​നോട്‌, തന്റെ ജനത്തെ രക്ഷിക്കാൻ അദ്ദേഹത്തെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന കാര്യം അറിയി​ച്ചു. അപ്പോൾ ഗിദെ​യോൻ ഒരു അടയാളം ചോദി​ച്ചു. ആ ദൂതൻ അത്ഭുത​ക​ര​മാ​യി പാറയിൽനിന്ന്‌ തീ ആളിക്ക​ത്താൻ ഇടയാക്കി, ഗിദെ​യോൻ കൊണ്ടു​വന്ന കാഴ്‌ച ദഹിപ്പി​ച്ചു. പിന്നെ ആ ദൂതൻ അപ്രത്യ​ക്ഷ​നാ​യി. അന്നു രാത്രി യഹോവ ഗിദെ​യോ​നോ​ടു സംസാ​രി​ച്ചു. അദ്ദേഹ​ത്തോ​ടു ബാലിന്റെ യാഗപീ​ഠ​വും പൂജാ​സ്‌തൂ​പ​വും നശിപ്പി​ക്കാ​നും യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിത്‌ അതിൽ യാഗം അർപ്പി​ക്കാ​നും ആവശ്യ​പ്പെട്ടു. ദൂതൻ പറഞ്ഞതു​പോ​ലെ ഗിദെ​യോൻ ചെയ്‌തു. എന്നാൽ അപ്പനെ​യും വീട്ടു​കാ​രെ​യും നഗരത്തി​ലു​ള്ള​വ​രെ​യും പേടി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ആരും കാണാതെ രാത്രി​യി​ലാ​ണു ഗിദെ​യോൻ അതു ചെയ്‌തത്‌.

ഗിദെ​യോൻ ധൈര്യ​ത്തോ​ടെ അങ്ങനെ ചെയ്‌ത്‌ അധികം താമസി​യാ​തെ മിദ്യാ​ന്യ​രും അമാ​ലേ​ക്യ​രും കിഴക്ക​രും അടങ്ങുന്ന ഒരു വലിയ സൈന്യം ഇസ്രാ​യേ​ലി​നെ ആക്രമി​ക്കാൻ വന്നു. അവർ ഒരു വെട്ടു​ക്കി​ളി​ക്കൂ​ട്ടം​പോ​ലെ ജസ്രീൽ താഴ്‌വ​രയെ മൂടി. യഹോ​വ​യു​ടെ ആത്മാവ്‌ ഗിദെ​യോ​ന്റെ മേൽ വന്നു. അപ്പോൾ ഗിദെ​യോൻ തന്നോ​ടൊ​പ്പം യുദ്ധത്തി​നു വരാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ചില ഇസ്രാ​യേൽ ഗോ​ത്ര​ങ്ങ​ളു​ടെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ചു. ഗിദെ​യോൻ വീണ്ടും ജാഗ്ര​ത​യോ​ടെ​യാ​ണു പ്രവർത്തി​ച്ചത്‌. ശരിക്കും യഹോ​വ​യു​ടെ സഹായ​മു​ണ്ടെന്ന്‌ ഉറപ്പു കിട്ടാൻ അദ്ദേഹം രണ്ട്‌ അടയാ​ള​ങ്ങ​ളും​കൂ​ടി ചോദി​ച്ചു. യഹോവ ക്ഷമയോ​ടെ അതിനു തയ്യാറാ​യി. അന്നു രാത്രി ഗിദെ​യോൻ മെതി​ക്ക​ള​ത്തിൽ ഒരു രോമ​ക്ക​മ്പി​ളി ഇട്ടപ്പോൾ കമ്പിളി​യിൽ മാത്രം മഞ്ഞ്‌ ഉണ്ടായി​രി​ക്കു​ക​യും ചുറ്റു​മുള്ള നില​മെ​ല്ലാം ഉണങ്ങി​യി​രി​ക്കു​ക​യും ചെയ്‌തു. പിറ്റേന്നു രാത്രി കമ്പിളി മാത്രം ഉണങ്ങി​യി​രി​ക്കാ​നും ചുറ്റു​മുള്ള നില​മെ​ല്ലാം നനയാ​നും യഹോവ ഇടയാക്കി.

ശത്രുസൈന്യത്തോടുള്ള താരത​മ്യ​ത്തിൽ ഗിദെ​യോ​ന്റെ കൂടെ​യു​ള്ള​വ​രു​ടെ എണ്ണം വളരെ കുറവാ​യി​രു​ന്നു. എന്നിട്ടും അവരുടെ എണ്ണം പിന്നെ​യും കുറയ്‌ക്കാൻ യഹോവ ഗിദെ​യോ​നോട്‌ ആവശ്യ​പ്പെ​ട്ടു

ഈ രണ്ട്‌ അത്ഭുതങ്ങൾ ഗിദെ​യോ​നെ ധൈര്യ​പ്പെ​ടു​ത്തി. അങ്ങനെ അദ്ദേഹം 32,000 വരുന്ന തന്റെ സൈന്യ​ത്തെ​യും​കൊണ്ട്‌ 1,35,000-ത്തോളം വരുന്ന ശത്രു​സൈ​ന്യ​ത്തെ നേരി​ടാൻ തയ്യാറാ​യി. ഇസ്രാ​യേൽ​സൈ​ന്യം ഹരോ​ദി​ലെ നീരു​റ​വിന്‌ അരികെ പാളയ​മ​ടി​ച്ചു. അപ്പോൾ യഹോവ ഗിദെ​യോ​നോ​ടു സൈന്യ​ത്തിൽ ആവശ്യ​ത്തി​ലേറെ ആളുക​ളു​ണ്ടെന്നു പറഞ്ഞു. അതു​കൊണ്ട്‌ പേടി​യു​ള്ള​വ​രെ​യെ​ല്ലാം തിരികെ അയയ്‌ക്കാൻ യഹോവ ആവശ്യ​പ്പെട്ടു. അങ്ങനെ 10,000 പേർ മാത്രം ബാക്കി​യാ​യി. എന്നാൽ ഇപ്പോ​ഴും ജനം അധിക​മാ​ണെന്ന്‌ യഹോവ പറഞ്ഞു. എന്നിട്ട്‌ അവർ വെള്ളം കുടി​ക്കുന്ന രീതി നിരീ​ക്ഷി​ക്കാൻ ആവശ്യ​പ്പെട്ടു. മുട്ടു​കു​ത്തി കമിഴ്‌ന്നു​കി​ടന്ന്‌ വെള്ളം കുടി​ക്കു​ന്ന​വ​രെ​യെ​ല്ലാം മടക്കി അയയ്‌ക്കാൻ യഹോവ ഗിദെ​യോ​നോ​ടു പറഞ്ഞു. മറ്റുള്ളവർ കുനിഞ്ഞ്‌ വെള്ളം കൈയി​ലെ​ടുത്ത്‌ ചുറ്റും നോക്കി​ക്കൊണ്ട്‌ ജാഗ്ര​ത​യോ​ടെ​യാ​ണു കുടി​ച്ചത്‌. അവരെ മാത്രം യുദ്ധത്തി​നാ​യി തിര​ഞ്ഞെ​ടു​ത്തു. അവസാനം ഗിദെ​യോ​ന്റെ​കൂ​ടെ 300 പേർ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ!

ചെറി​യൊ​രു സൈന്യ​മേ കൂടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ എങ്കിലും ധൈര്യ​ത്തോ​ടെ ശത്രു​ക്കളെ ആക്രമി​ക്കാ​നുള്ള ഒരുക്കങ്ങൾ ഗിദെ​യോൻ ചെയ്‌തു. താൻ ഗിദെ​യോ​ന്റെ​കൂ​ടെ​യുണ്ട്‌ എന്നതിന്‌ യഹോവ വീണ്ടും തെളിവ്‌ നൽകി. ശത്രുക്കൾ പാളയ​മ​ടി​ച്ചി​രി​ക്കു​ന്നി​ട​ത്തേക്കു രാത്രി​യിൽ പതുങ്ങി​ച്ചെ​ല്ലാൻ യഹോവ ഗിദെ​യോ​നോട്‌ ആവശ്യ​പ്പെട്ടു. അദ്ദേഹം അങ്ങനെ ചെയ്‌തു. ഗിദെ​യോൻ അവിടെ ചെന്ന​പ്പോൾ ഒരു പടയാളി തനിക്കു​ണ്ടായ ഒരു സ്വപ്‌ന​ത്തെ​ക്കു​റിച്ച്‌ മറ്റൊരു പടയാ​ളി​യോ​ടു വിവരി​ക്കു​ന്നതു കേട്ടു. ആ സ്വപ്‌ന​ത്തി​ന്റെ അർഥം ഇസ്രാ​യേ​ല്യർ യുദ്ധത്തിൽ വിജയി​ക്കു​മെ​ന്നാ​ണെന്നു മറ്റേ പടയാളി പറഞ്ഞു. അതോടെ യഹോവ തന്റെകൂ​ടെ​യു​ണ്ടെന്നു ഗിദെ​യോന്‌ ഒന്നുകൂ​ടി ഉറപ്പായി. അദ്ദേഹം തന്റെ ആളുക​ളു​ടെ അടുക്കൽ മടങ്ങി​ച്ചെന്ന്‌ ഈ യുദ്ധത്തിൽ വിജയി​ക്കാ​നുള്ള ചില നിർദേ​ശങ്ങൾ നൽകി. ‘ഞാൻ ചെയ്യു​ന്ന​തു​പോ​ലെ​തന്നെ നിങ്ങളും ചെയ്യുക’ എന്ന്‌ അദ്ദേഹം അവരോ​ടു പറഞ്ഞു. ഇരുട്ടി​ന്റെ മറവിൽ ഗിദെ​യോ​നും കൂട്ടരും ശത്രു​പാ​ള​യത്തെ വളഞ്ഞു. അവരുടെ കൈയിൽ വലിയ കുടങ്ങ​ളും തീപ്പന്ത​ങ്ങ​ളും കൊമ്പു​ക​ളും ഉണ്ടായി​രു​ന്നു. ഗിദെ​യോൻ അടയാളം നൽകി​യ​പ്പോൾ അവർ കൊമ്പു വിളി​ക്കു​ക​യും കുടങ്ങൾ ഉടയ്‌ക്കു​ക​യും ചെയ്‌തു. എന്നിട്ട്‌ “യഹോ​വ​യു​ടെ​യും ഗിദെ​യോ​ന്റെ​യും വാൾ” എന്ന്‌ ആർത്തു​വി​ളി​ച്ചു. പെട്ടെന്ന്‌ ഉച്ചത്തി​ലുള്ള ശബ്ദം കേൾക്കു​ക​യും തീപ്പന്തങ്ങൾ കാണു​ക​യും ചെയ്‌ത​പ്പോൾ വലി​യൊ​രു സൈന്യം തങ്ങളെ വളഞ്ഞ്‌ ആക്രമി​ക്കു​ക​യാ​ണെന്ന്‌ ആ ശത്രുക്കൾ വിചാ​രി​ച്ചു. ശത്രു​സൈ​ന്യം ആകെ പരി​ഭ്രാ​ന്തി​യി​ലും ആശയക്കു​ഴ​പ്പ​ത്തി​ലും ആയി. തുടർന്ന്‌ അവർ പരസ്‌പരം പോരാ​ടി കൊ​ന്നൊ​ടു​ക്കാൻ യഹോവ ഇടയാക്കി. ഏതാണ്ട്‌ 15,000 പേർ മാത്രമേ രക്ഷപ്പെ​ട്ടു​ള്ളൂ. അവർ അവി​ടെ​നി​ന്നും ഓടി​പ്പോ​യി.

ഗിദെയോനും കൂടെയുള്ളവരും ഇടതുകൈയിൽ തീപ്പന്തങ്ങൾ പിടിച്ച്‌, വലതുകൈയിലിരിക്കുന്ന കൊമ്പു വിളിക്കുന്നു. ഉടഞ്ഞ കുടങ്ങൾ താഴെ കിടപ്പുണ്ട്‌.

ഗിദെ​യോൻ അവരെ പിന്തു​ടർന്നു. അവസാനം അദ്ദേഹം ശത്രു​ക്കളെ പരാജ​യ​പ്പെ​ടു​ത്തി അവരുടെ ഭരണാ​ധി​കാ​രി​കളെ കൊന്നു​ക​ളഞ്ഞു. കൂടാതെ, ദിവ്യ​നിർദേ​ശ​പ്ര​കാ​ര​മുള്ള ഈ യുദ്ധത്തിൽ തങ്ങളെ പിന്തു​ണ​യ്‌ക്കാ​തി​രുന്ന ഇസ്രാ​യേ​ല്യ​രെ ശിക്ഷി​ക്കു​ക​യും ചെയ്‌തു. തുടർന്ന്‌ ഗിദെ​യോ​നെ രാജാ​വാ​ക്കാൻ ആളുകൾ ശ്രമി​ച്ചെ​ങ്കി​ലും അദ്ദേഹം താഴ്‌മ​യോ​ടെ അതു നിരസി​ച്ചു. അദ്ദേഹം പറഞ്ഞു: “യഹോ​വ​യാ​ണു നിങ്ങളു​ടെ രാജാവ്‌. ആ രാജാവ്‌ നിങ്ങളെ ഭരിക്കും.” ധൈര്യ​ശാ​ലി​യും ജാഗ്ര​ത​യു​ള്ള​വ​നും ആയ ഗിദെ​യോന്‌ യഹോവ പ്രതി​ഫലം നൽകി. ഗിദെ​യോൻ ഇസ്രാ​യേ​ലിൽ ന്യായാ​ധി​പ​നാ​യി​രുന്ന കാലമ​ത്ര​യും ദേശത്ത്‌ യുദ്ധം ഉണ്ടായില്ല. അദ്ദേഹം ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കു​ക​യും ചെയ്‌തു. വിശ്വാ​സ​ത്തി​ന്റെ മാതൃ​ക​ക​ളായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ പറഞ്ഞ കൂട്ടത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഗിദെ​യോ​ന്റെ പേരും പറഞ്ഞു.—എബ്രാ. 11:32.

ബൈബിൾവി​വ​രണം വായി​ക്കുക:

  • ന്യായാ​ധി​പ​ന്മാർ 6:1–7:22; 8:4-23, 28

ചർച്ച ചെയ്യാൻ:

ഗിദെ​യോൻ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. പടയാളി കണ്ട ‘വട്ടത്തി​ലുള്ള ബാർലി​യ​പ്പ​ത്തെ​ക്കു​റി​ച്ചുള്ള’ സ്വപ്‌നം ഗിദെ​യോ​ന്റെ സൈന്യ​ത്തി​നു യോജി​ക്കുന്ന ഒരു അടയാ​ള​മാ​യി​രു​ന്നത്‌ എങ്ങനെ? (ന്യായാ. 7:13; it “ബാർലി” ഖ. 7-wcgr)

  2. 2. 300 കൊമ്പു​വി​ളി ശബ്ദം ഒരുമിച്ച്‌ കേട്ടതു മിദ്യാ​ന്യ​സൈ​ന്യ​ത്തെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും ഭയപ്പെ​ടു​ത്തു​ക​യും ചെയ്‌തത്‌ എന്തു​കൊണ്ട്‌? (it “കൊമ്പ്‌” ഖ. 3-wcgr) A

    ആട്ടുകൊറ്റന്റെ കൊമ്പ്‌.

    ചിത്രം A: അടയാ​ള​ങ്ങ​ളോ മുന്നറി​യി​പ്പു​ക​ളോ നൽകാൻ ആട്ടു​കൊ​റ്റന്റെ കൊമ്പ്‌ ഉപയോഗിച്ചിരുന്നു

  3. 3. മിദ്യാ​ന്യ​രെ പരാജ​യ​പ്പെ​ടു​ത്താൻ ഗിദെ​യോ​നും സൈന്യ​വും എന്തു ചെയ്യണ​മാ​യി​രു​ന്നു? (w04 10/15 പേ. 16 ഖ. 9-10) B

    ഗിദെയോനും കൂട്ടരും മിദ്യാന്യസൈന്യത്തെ പിന്തുടർന്നുചെന്ന, ജസ്രീൽ താഴ്‌വര മുതൽ യൊഗ്‌ബെഹ വരെയുള്ള പ്രദേശം കാണിക്കുന്ന ഭൂപടം. കുണ്ടും കുഴിയും പാറക്കെട്ടുകളും ഉള്ള ആ പ്രദേശത്തുകൂടെ അവർ സഞ്ചരിച്ച ദൂരവും അടയാളപ്പെടുത്തിയിരിക്കുന്നു.

    ചിത്രം B: ഗിദെ​യോൻ യൊഗ്‌ബെഹ വരെ ഏതാണ്ട്‌ 80 കിലോ​മീ​റ്റർ മിദ്യാ​ന്യ​സൈ​ന്യ​ത്തെ പിന്തു​ടർന്നു​ചെന്നു (കൃത്യ​മായ വഴി അറിയില്ല)

  4. 4. ബൈബി​ളിൽ കാണുന്ന ഏതെല്ലാം വിശദാം​ശങ്ങൾ ഈ വിവരണം സത്യമാ​ണെന്നു തെളി​യി​ക്കു​ന്നു? (w05 4/15 പേ. 32)

നമുക്കുള്ള പാഠങ്ങൾ

  • ഗിദെ​യോൻ ദൈവ​ജ​നത്തെ വിജയ​ത്തി​ലേക്കു നയി​ച്ചെ​ങ്കി​ലും അദ്ദേഹം താഴ്‌മ​യോ​ടെ, സമാധാ​ന​മു​ണ്ടാ​ക്കുന്ന രീതി​യിൽ സംസാ​രി​ച്ചു. (ന്യായാ. 8:1-3) തങ്ങളുടെ തീരു​മാ​നം ആരെ​യെ​ങ്കി​ലും അസ്വസ്ഥ​രാ​ക്കി​യെ​ങ്കിൽ കുടും​ബ​നാ​ഥ​ന്മാർക്കും മൂപ്പന്മാർക്കും എങ്ങനെ ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കാം?

  • ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ ധൈര്യ​വും ഒപ്പം ജാഗ്ര​ത​യും കാണി​ക്കേ​ണ്ടി​വ​ന്നേ​ക്കാം? C (സ്വവർഗ​ര​തി​ക്കാ​രു​ടെ അവകാ​ശ​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ ഒരു സഹോ​ദ​രി​യു​ടെ മേൽ സമ്മർദം ചെലു​ത്തു​ന്നു.)

    ചെറുപ്പക്കാരിയായ ഒരു സഹോദരിക്കു സ്‌കൂളിൽവെച്ച്‌ മറ്റു കുട്ടികളിൽനിന്നുള്ള സമ്മർദം ഉണ്ടാകുന്നു. അടുത്ത രണ്ടു ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ഒരു സഹോദരി സ്‌കൂളിലെ ഇടനാഴിയിലൂടെ നടക്കുമ്പോൾ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം കാണുന്നു. അവളുടെ പിന്നിലായി സ്വവർഗരതിയെ പിന്തുണയ്‌ക്കുന്ന റെയിൻബോ വളകൾ ധരിച്ച്‌ രണ്ടു പെൺകുട്ടികൾ കൈ കോർത്ത്‌ നടന്നുവരുന്നു. അതു കഴിഞ്ഞ്‌ ക്ലാസ്സിൽവെച്ച്‌ റെയിൻബോ വള ധരിക്കാൻ സഹപാഠികൾ സഹോദരിയെ നിർബന്ധിക്കുന്നു. അവൾ ആദരവോടെ അതു നിരസിക്കുമ്പോൾ മറ്റു കുട്ടികൾ അതു വിശ്വസിക്കാനാകാതെ അവളെ നോക്കുന്നു.

    ചിത്രം C

  • നിങ്ങൾക്ക്‌ എങ്ങനെ ഗിദെ​യോ​ന്റെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ഗിദെ​യോ​നോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

നിങ്ങൾക്ക്‌ ഒരു ഉത്തരവാ​ദി​ത്വം കിട്ടു​മ്പോൾ ഗിദെ​യോ​നെ എങ്ങനെ അനുക​രി​ക്കാം?

“എളിമ​യു​ള്ള​വ​രു​ടെ പക്കൽ ജ്ഞാനം ഉണ്ട്‌” (w00 8/1 പേ. 16-18 ഖ. 11-15)

ദൈവത്തിൽ ആശ്രയി​ക്കാൻ മക്കളെ സഹായി​ക്കു​ന്ന​തിന്‌ ഈ ബൈബിൾ ചിത്രകഥ ഉപയോ​ഗി​ക്കുക.

“യഹോവ ഗിദെ​യോ​നെ ശക്തി​പ്പെ​ടു​ത്തു​ന്നു” (ijwis ലേഖനം 13)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക