വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 16 പേ. 78-81
  • “ഞാൻ ബാരാ​ക്കി​നോ​ടൊ​പ്പം വരാം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഞാൻ ബാരാ​ക്കി​നോ​ടൊ​പ്പം വരാം”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • വിശ്വാസത്താൽ ബാരാക്ക്‌ ശക്തമായ ഒരു സൈന്യത്തെ നിലംപരിചാക്കി
    2003 വീക്ഷാഗോപുരം
  • ഒരു പുതിയ നേതാവും രണ്ട്‌ ധീരവനിതകളും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ധൈര്യശാലികളായ രണ്ടു സ്‌ത്രീകൾ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്‌ക്കു സ്‌തുതി കരേറ്റട്ടെ!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 16 പേ. 78-81

16 ബാരാ​ക്കും ദബോ​ര​യും

“ഞാൻ ബാരാ​ക്കിനോടൊ​പ്പം വരാം”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ഇസ്രാ​യേ​ല്യ​രു​ടെ ചരി​ത്ര​ത്തി​ലെ ഇരുളടഞ്ഞ നാളു​ക​ളാ​യി​രു​ന്നു അവ. അവർ യഹോ​വയെ ധിക്കരി​ച്ച​തു​കൊണ്ട്‌ താൻ മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ ശത്രുക്കൾ അവരെ അടിച്ച​മർത്താൻ യഹോവ അനുവ​ദി​ച്ചു. യഹോവ കനാന്യ​രാ​ജാ​വായ യാബീന്റെ കൈയിൽ അവരെ ഏൽപ്പിച്ചു. ക്രൂര​നും ദുഷ്ടനും ആയ സീസെ​ര​യാ​യി​രു​ന്നു യാബീന്റെ സൈന്യാ​ധി​പൻ. അയാളു​ടെ കീഴിൽ വലിയ സൈന്യ​വും ഇരുമ്പ്‌ അരിവാൾ ഘടിപ്പിച്ച 900 യുദ്ധര​ഥ​ങ്ങ​ളും ഉണ്ടായി​രു​ന്നു.

20 വർഷം സീസെ​ര​യു​ടെ സൈന്യം ഇസ്രാ​യേ​ല്യ​രെ അടിച്ച​മർത്തി. അവർ ഏതെങ്കി​ലും ഒരു പട്ടണമോ നഗരമോ ആക്രമി​ക്കു​മ്പോൾ അവി​ടെ​യുള്ള ചെറു​പ്പ​ക്കാ​രി​കളെ ബന്ദിക​ളാ​ക്കി ബലാത്സം​ഗം ചെയ്യുന്ന രീതി​യു​ണ്ടാ​യി​രു​ന്നെന്നു തോന്നു​ന്നു. അതു​കൊണ്ട്‌ ആളുകൾക്കു വഴിയിൽ ഇറങ്ങി നടക്കാ​നും ഗ്രാമ​ങ്ങ​ളിൽ താമസി​ക്കാ​നും പേടി​യാ​യി​രു​ന്നു. മിക്ക ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രു​ടെ​യും കൈയിൽ ആയുധങ്ങൾ ഒന്നും ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു ആക്രമ​ണ​മു​ണ്ടാ​യാൽ അതിനെ നേരി​ടാൻ അവർക്കാ​കു​മാ​യി​രു​ന്നില്ല.

അക്കാലത്ത്‌ യഹോ​വ​യു​ടെ പ്രവാ​ചി​ക​യാ​യി സേവി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നു ദബോര. നല്ല ധൈര്യ​ശാ​ലി​യായ ആ സ്‌ത്രീ, ദൈവ​ജ​ന​ത്തി​നു​വേണ്ടി ന്യായ​പാ​ല​ന​വും നടത്തി​യി​രു​ന്നു. ഒരു ന്യായാ​ധി​പ​നാ​യി തന്റെ ജനത്തെ രക്ഷിക്കാൻ യഹോവ തിര​ഞ്ഞെ​ടുത്ത ബാരാക്ക്‌ എന്ന വ്യക്തിക്കു ചില നിർദേ​ശങ്ങൾ കൊടു​ക്കാ​നാ​യി യഹോവ ദബോ​രയെ ഉപയോ​ഗി​ച്ചു. 10,000 പുരു​ഷ​ന്മാ​രെ​യും കൂട്ടി താബോർ പർവത​ത്തി​ലേക്കു പോകാൻ യഹോവ ആവശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെന്ന കാര്യം ദബോര പറഞ്ഞ​പ്പോൾ ബാരാക്ക്‌ അതിശ​യി​ച്ചി​ട്ടു​ണ്ടാ​കും. സീസെ​ര​യെ​യും അയാളു​ടെ സൈന്യ​ത്തെ​യും തോൽപ്പി​ക്കാൻ സഹായി​ച്ചു​കൊണ്ട്‌ യഹോവ ബാരാ​ക്കി​നു വിജയം നൽകു​മാ​യി​രു​ന്നു.

ഒരു സ്‌ത്രീ​യി​ലൂ​ടെ ഈ നിർദേ​ശങ്ങൾ കിട്ടി​യ​പ്പോൾ ബാരാ​ക്കി​നു ദേഷ്യം തോന്നി​യോ? ഒരിക്ക​ലു​മില്ല. പകരം ബാരാക്ക്‌ പറഞ്ഞത്‌, ദബോര കൂടെ വന്നാലേ താൻ പോകൂ എന്നാണ്‌. ബാരാ​ക്കിന്‌ യഹോ​വ​യിൽ വിശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നാ​ണോ അതു കാണി​ക്കു​ന്നത്‌? അല്ല. കാരണം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ പേരുകൾ പറഞ്ഞ കൂട്ടത്തിൽ ബാരാ​ക്കി​ന്റെ പേരു​മു​ണ്ടാ​യി​രു​ന്നു. (എബ്രാ. 11:1, 2, 32) തന്റെയും കൂടെ​യു​ള്ള​വ​രു​ടെ​യും ഒപ്പം വരാൻ ദബോ​ര​യോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ ശരിക്കും ബാരാക്ക്‌ തന്റെ വിശ്വാ​സം തെളി​യി​ക്കു​ക​യാ​യി​രു​ന്നു. ദബോര യഹോ​വ​യു​ടെ പ്രവാ​ചി​ക​യാ​ണെ​ന്നും ദബോര കൂടെ വന്നാൽ യഹോ​വ​യിൽനി​ന്നുള്ള കൂടുതൽ നിർദേ​ശങ്ങൾ തനിക്കു കിട്ടു​മെ​ന്നും ബാരാ​ക്കിന്‌ അറിയാ​മാ​യി​രു​ന്നു. ദബോര ധൈര്യ​ത്തോ​ടെ, “ഞാൻ ബാരാ​ക്കി​നോ​ടൊ​പ്പം വരാം” എന്നു പറഞ്ഞു. എന്നാൽ യുദ്ധത്തിൽ ജയിക്കു​മെ​ങ്കി​ലും പുരു​ഷ​ന്മാർ ആരും, ബാരാ​ക്കു​പോ​ലും, ആയിരി​ക്കില്ല സീസെ​രയെ കൊല്ലു​ന്ന​തെ​ന്നും ദബോര പറഞ്ഞു. ആ ബഹുമതി ദൈവം കൊടു​ക്കു​ന്നത്‌ ഒരു സ്‌ത്രീക്ക്‌ ആയിരി​ക്കു​മാ​യി​രു​ന്നു. ബാരാക്ക്‌ ഉടനെ യഹോവ പറഞ്ഞതു​പോ​ലെ​തന്നെ പ്രവർത്തി​ച്ചു.

അദ്ദേഹം ധൈര്യ​ശാ​ലി​ക​ളായ 10,000 പുരു​ഷ​ന്മാ​രെ കൂട്ടി​വ​രു​ത്തി. അവരുടെ കൈയിൽ അധികം ആയുധ​ങ്ങ​ളൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തു​പോ​ലെ ബാരാക്ക്‌ അവരെ യുദ്ധത്തി​നു​വേണ്ടി ഒരുക്കി. എന്നിട്ട്‌ അവരെ​യും കൂട്ടി താബോർ പർവത​ത്തി​നു മുകളി​ലേക്കു പോയി. ജസ്രീൽ സമതല​ത്തിൽ സ്ഥിതി ചെയ്‌തി​രുന്ന ആ പർവത​ത്തിന്‌ ഏകദേശം 560 മീറ്റർ (1,844 അടി) ഉയരമു​ണ്ടാ​യി​രു​ന്നു. ഒരു കുഴി​യൻപാ​ത്രം കമിഴ്‌ത്തിവെച്ചിരിക്കുന്നതുപോലെയായിരുന്നു അതിന്റെ ആകൃതി. ദബോ​ര​യും ബാരാ​ക്കും അദ്ദേഹ​ത്തി​ന്റെ സൈന്യ​വും മുകളിൽനിന്ന്‌ നോക്കി​യ​പ്പോൾ സീസെ​ര​യും സൈന്യ​വും അങ്ങു ദൂരെ​നിന്ന്‌ യുദ്ധര​ഥ​ങ്ങ​ളു​മാ​യി വരുന്നതു കണ്ടു.

യുദ്ധരഥങ്ങളുമായി സീസെരയുടെ സൈന്യം തങ്ങളുടെ നേരെ വരുന്നതു ദബോരയും ബാരാക്കും അദ്ദേഹത്തിന്റെ സൈന്യവും താബോർ പർവതത്തിന്റെ മുകളിൽ നിന്ന്‌ നോക്കുന്നു.

ബാരാക്ക്‌ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം ഒരു സൈന്യാ​ധി​പ​നെ​പ്പോ​ലെ ചിന്തി​ക്കു​ക​യാ​യി​രു​ന്നെ​ങ്കിൽ, സീസെ​ര​യും സൈന്യ​വും മലഞ്ചെ​രി​വി​ലേക്കു കയറി​വ​രട്ടെ, എന്നിട്ട്‌ അവരെ നേരി​ടാം എന്നു തീരു​മാ​നി​ച്ചേനേ. മലഞ്ചെ​രി​വി​ലൂ​ടെ അത്ര വേഗത്തിൽ രഥം ഓടി​ക്കാൻ പറ്റാത്ത​തു​കൊണ്ട്‌ ബാരാ​ക്കി​നും കൂടെ​യു​ള്ള​വർക്കും സീസെ​ര​യു​ടെ സൈന്യ​ത്തെ ആക്രമി​ക്കാൻ എളുപ്പ​മാ​കു​മാ​യി​രു​ന്നു. എന്നാൽ തങ്ങൾ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​ണു യുദ്ധം ചെയ്യു​ന്ന​തെന്നു ബാരാ​ക്കിന്‌ അറിയാം. അതു​കൊണ്ട്‌ അദ്ദേഹം ദബോര പറഞ്ഞതു​പോ​ലെ ചെയ്യാൻ തയ്യാറാ​യി. എഴു​ന്നേറ്റ്‌ അവരെ ആക്രമി​ക്കാൻ ദബോ​ര​യി​ലൂ​ടെ യഹോവ പറഞ്ഞ​പ്പോൾ ബാരാ​ക്കും കൂട്ടരും സീസെ​ര​യു​ടെ സൈന്യ​ത്തെ നേരി​ടാൻ ധൈര്യ​ത്തോ​ടെ മലഞ്ചെ​രി​വി​ലൂ​ടെ താഴ്‌വ​ര​യി​ലേക്ക്‌ ഓടി​യി​റങ്ങി.

ഒരു ന്യായാ​ധി​പ​നും ഒരു പ്രവാ​ചി​ക​യ്‌ക്കും, ദുഷ്ടനായ ഒരു സൈന്യാ​ധി​പ​നെ​യും അയാളു​ടെ യുദ്ധര​ഥ​ങ്ങ​ളോ​ടു​കൂ​ടിയ സൈന്യ​ത്തെ​യും നേരി​ടേ​ണ്ടി​വ​ന്നു

മനുഷ്യ​രു​ടെ നോട്ട​ത്തിൽ, ഒരിക്ക​ലും ജയിക്കി​ല്ലെന്നു തോന്നാ​വുന്ന യുദ്ധമാ​യി​രു​ന്നു അത്‌. എന്നാൽ യഹോവ ധൈര്യ​ശാ​ലി​ക​ളായ ആ പോരാ​ളി​ക​ളു​ടെ ഒപ്പമു​ണ്ടാ​യി​രു​ന്നു. കനാന്യ​സൈ​ന്യം പരി​ഭ്ര​മി​ച്ചു​പോ​കാൻ യഹോവ ഇടയാക്കി. അതിശ​ക്ത​മായ മഴ പെയ്‌തു, പെട്ടെ​ന്നു​തന്നെ യുദ്ധഭൂ​മി​യിൽ വെള്ളം നിറഞ്ഞ്‌ ആ പ്രദേശം ഒരു ചെളി​ക്കു​ണ്ടാ​യി മാറി. അതിൽ സീസെ​ര​യു​ടെ സൈന്യ​ത്തി​ന്റെ രഥച​ക്രങ്ങൾ പൂണ്ടു​പോ​യി. അതോടെ യോദ്ധാ​ക്കൾക്കെ​ല്ലാം രഥത്തിൽനിന്ന്‌ ഇറങ്ങി ഇസ്രാ​യേ​ല്യ​രു​മാ​യി നേരിട്ട്‌ ഏറ്റുമു​ട്ടേ​ണ്ടി​വന്നു. അവർക്കു തങ്ങളുടെ യുദ്ധര​ഥ​ങ്ങൾകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മി​ല്ലാ​താ​യി. അങ്ങനെ സീസെ​ര​യു​ടെ സൈന്യ​ത്തി​ലെ എല്ലാവർക്കും ജീവൻ നഷ്ടപ്പെട്ടു. ഒരാൾപ്പോ​ലും ബാക്കി​യാ​യില്ല. ഇസ്രാ​യേ​ല്യ​രു​ടെ ധൈര്യ​ത്തി​നും വിശ്വാ​സ​ത്തി​നും യഹോവ അങ്ങനെ പ്രതി​ഫലം നൽകി. എന്നാൽ സീസെ​ര​യ്‌ക്ക്‌ എന്തു സംഭവി​ച്ചു?

സീസെര ആ ചെളി​യി​ലൂ​ടെ ഓടി ഒരു ഉയർന്ന സ്ഥലത്ത്‌ എത്തി. കൂടെ​യു​ള്ള​വ​രെ​ക്കു​റിച്ച്‌ ഒരു ചിന്തയു​മി​ല്ലാ​തെ അവി​ടെ​നിന്ന്‌ ഓടിയ അയാൾ, താൻ രക്ഷപ്പെ​ട്ടെ​ന്നാ​യി​രി​ക്കാം കരുതി​യത്‌. എന്നാൽ ബാരാക്ക്‌ സീസെ​ര​യു​ടെ പിന്നാലെ പാഞ്ഞു. യഹോവ ഇതെല്ലാം കാണു​ന്നു​ണ്ടാ​യി​രു​ന്നു. സീസെ​രയെ ഇല്ലാതാ​ക്കാൻ യഹോവ നേര​ത്തേ​തന്നെ തീരു​മാ​നി​ച്ചി​രു​ന്നു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • ന്യായാ​ധി​പ​ന്മാർ 4:1-16, 23, 24; 5:1-23

ചർച്ച ചെയ്യാൻ:

ബാരാ​ക്കും ദബോ​ര​യും എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. സീസെര ഇസ്രാ​യേൽ ജനത്തെ അടിച്ച​മർത്തിയ കാലത്ത്‌ ഇസ്രാ​യേ​ലി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? (w15 8/1 പേ. 13 ഖ. 1-wcgr)

  2. 2. ശമുവേൽ ഒരു പ്രവാ​ച​ക​നാ​കു​ന്ന​തി​നു മുമ്പ്‌ ഇസ്രാ​യേ​ലിൽ സേവി​ച്ചി​രുന്ന 12 ന്യായാ​ധി​പ​ന്മാ​രു​ടെ കൂട്ടത്തിൽ ദബോ​ര​യു​ടെ പേര്‌ പൊതു​വേ കാണാ​ത്തത്‌ എന്തു​കൊണ്ട്‌? (w87 7/1 പേ. 31 ഖ. 6-8)

  1. 3. ദബോര “ഇസ്രാ​യേ​ലി​നു മാതാ​വാ​യി” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (ന്യായാ. 4:4, 5; 5:7; w15 8/1 പേ. 13 ഖ. 2-wcgr) A

ദബോര ഒരു ഈന്തപ്പനയുടെ ചുവട്ടിൽ ഇരുന്ന്‌, ആടിനെയുമായി വന്നിരിക്കുന്ന രണ്ടു പുരുഷന്മാരുടെ തർക്കം പരിഹരിക്കുന്നു. ഒരു ഇസ്രായേല്യദമ്പതികൾ അങ്ങോട്ടുള്ള വഴിയേ നടന്നുവരുന്നതു കാണാം.

ചിത്രം A

ചിത്രം A

  1. 4. സീസെ​ര​യ്‌ക്ക്‌ എതിരെ “നക്ഷത്രങ്ങൾ പോരാ​ടി” എന്നു ദബോ​ര​യും ബാരാ​ക്കും പാടി​യ​പ്പോൾ എന്താണ്‌ അർഥമാ​ക്കി​യത്‌? (ന്യായാ. 5:20; w05 1/15 പേ. 25 ഖ. 5)

നമുക്കുള്ള പാഠങ്ങൾ

  • വിശ്വ​സ്‌ത​യായ ഒരു സ്‌ത്രീ​യു​ടെ സഹായം ബാരാക്ക്‌ താഴ്‌മ​യോ​ടെ സ്വീക​രി​ച്ചു. ആ മാതൃക ഒരു സഹോ​ദരൻ എപ്പോൾ അനുക​രി​ച്ചേ​ക്കാം? B

    ഒരു സഹോദരി എയർകണ്ടീഷനർ പ്രവർത്തിപ്പിക്കുന്ന വിധം മൂന്നു സഹോദരന്മാർക്കു വിശദീകരിച്ചുകൊടുക്കുമ്പോൾ അവർ ശ്രദ്ധയോടെ കേൾക്കുകയും കുറിപ്പുകളെടുക്കുകയും ചെയ്യുന്നു.

    ചിത്രം B

  • ബാരാ​ക്കി​ന്റെ കൂടെ പോകാൻ ദബോ​ര​യ്‌ക്കു ധൈര്യം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? അതു​പോ​ലുള്ള ധൈര്യം നമുക്ക്‌ എപ്പോ​ഴാ​ണു വേണ്ടത്‌?

  • ബാരാ​ക്കി​ന്റെ​യും ദബോ​ര​യു​ടെ​യും ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ബാരാ​ക്കി​നോ​ടും ദബോ​ര​യോ​ടും എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

യഹോവയ്‌ക്കുവേണ്ടി നമ്മൾ ചെയ്യുന്ന കാര്യ​ങ്ങളെ യഹോവ വളരെ പ്രാധാ​ന്യ​മു​ള്ള​താ​യി കാണു​ന്നെന്ന്‌ ഈ വിവരണം ഉറപ്പു തരുന്നത്‌ എങ്ങനെ​യെന്നു കാണുക.

“സ്വമന​സ്സാ​ലെ​യുള്ള നിങ്ങളു​ടെ സേവനം യഹോ​വ​യ്‌ക്കു സ്‌തുതി കരേറ്റട്ടെ!” (w17.04 പേ. 28-32)

വിശ്വാസം, എളിമ, അനുസ​രണം എന്നിവ​യെ​ക്കു​റിച്ച്‌ ബാരാ​ക്കും ദബോ​ര​യും നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

“വിശ്വാ​സ​ത്താൽ ബാരാക്ക്‌ ശക്തമായ ഒരു സൈന്യ​ത്തെ നിലം​പ​രി​ചാ​ക്കി” (w03 11/15 പേ. 28-31)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക