വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 13 പേ. 66-69
  • അസാധാ​ര​ണ​മായ നിർദേ​ശങ്ങൾ അനുസ​രി​ച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അസാധാ​ര​ണ​മായ നിർദേ​ശങ്ങൾ അനുസ​രി​ച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • ബൈബിൾ പുസ്‌തക നമ്പർ 6—യോശുവ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യോശുവ 1:9—‘ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക’
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ
    2002 വീക്ഷാഗോപുരം
  • യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 13 പേ. 66-69

13 യോശുവ

അസാധാ​ര​ണ​മായ നിർദേ​ശങ്ങൾ അനുസ​രി​ച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യോശുവ ഇപ്പോൾ യരീഹൊ നഗരത്തെ നോക്കി​നിൽക്കു​ക​യാണ്‌. ആ നഗരത്തെ ആക്രമിച്ച്‌ അതു നിശ്ശേഷം നശിപ്പി​ക്കാൻ ദൈവം യോശു​വ​യ്‌ക്കു നിർദേശം നൽകി​യി​ട്ടുണ്ട്‌. മോശ മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യഹോവ തന്നോട്‌ “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക” എന്നു പറഞ്ഞതു യോശുവ ഇപ്പോൾ ഓർത്തു. (ആവ. 31:23) സമാന​മായ ഒരു കാര്യം യഹോവ യോശു​വ​യോട്‌ അടുത്തി​ടെ​യും പറഞ്ഞി​രു​ന്നു: “നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രു​ന്നാൽ മതി.” (യോശു. 1:7) യോശു​വ​യ്‌ക്കു ശരിക്കും ധൈര്യം ആവശ്യ​മായ ഒരു സമയമാ​യി​രു​ന്നു അത്‌. എന്തു​കൊണ്ട്‌?

യരീഹൊ അത്ര വലിയ നഗര​മൊ​ന്നു​മാ​യി​രു​ന്നില്ല. എങ്കിലും ചുറ്റു​മുള്ള കൂറ്റൻ മതിലു​ക​ളു​ടെ സംരക്ഷണം അതിനു​ണ്ടാ​യി​രു​ന്നു. വാഗ്‌ദ​ത്ത​ദേശം കൈവ​ശ​മാ​ക്കാ​നാ​യി ഇസ്രാ​യേൽ ജനം ആദ്യം ആക്രമി​ക്കു​ന്നത്‌ യരീ​ഹൊ​യെ ആയിരി​ക്കു​മാ​യി​രു​ന്നു. അങ്ങേയറ്റം മോശ​മായ കാര്യങ്ങൾ ചെയ്യു​ന്ന​വ​രാ​യി​രു​ന്നു അവിടത്തെ ആളുകൾ. അവർ വിഗ്ര​ഹാ​രാ​ധ​ക​രും ക്ഷേത്ര​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടു​ന്ന​വ​രും സ്വവർഗ​ര​തി​ക്കാ​രും അടുത്ത കുടും​ബാം​ഗ​ങ്ങ​ളു​മാ​യും മൃഗങ്ങ​ളു​മാ​യും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​രും ആയിരു​ന്നു. കൂടാതെ, സ്വന്തം മക്കളെ അവർ അവരുടെ ദൈവ​ങ്ങൾക്കു ബലി അർപ്പി​ക്കു​ക​പോ​ലും ചെയ്‌തി​രു​ന്നു. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ അബ്രാ​ഹാ​മി​നോട്‌ ‘അമോ​ര്യ​രു​ടെ പാപ​ത്തെ​ക്കു​റിച്ച്‌’ പറഞ്ഞ​പ്പോൾ കനാൻ ദേശത്ത്‌ താമസി​ക്കുന്ന എല്ലാവ​രു​ടെ​യും പാപ​ത്തെ​യാണ്‌ യഹോവ ഉദ്ദേശി​ച്ചത്‌. (ഉൽപ. 15:16) അവരുടെ പ്രവൃ​ത്തി​കൾ അങ്ങേയറ്റം ഹീനമാ​യി​ത്തീർന്നിട്ട്‌ ദേശം അവരെ ഛർദി​ച്ചു​ക​ള​യേണ്ട അവസ്ഥയി​ലാ​യി​രു​ന്നു കാര്യങ്ങൾ. (ലേവ്യ 18:3, 6, 21-27) ഒരിക്കൽ അവരുടെ പാപം ‘മൂർധ​ന്യ​ത്തിൽ എത്തു​മ്പോൾ’ യഹോവ അവരെ ന്യായം വിധി​ക്കു​മാ​യി​രു​ന്നു. ഇപ്പോൾ ആ സമയം വന്നെത്തി. എങ്ങനെ​യാ​യി​രി​ക്കും ദൈവം അതു ചെയ്യു​ന്നത്‌?

യരീഹൊയെ ആക്രമി​ക്കാ​നാ​യി യഹോവ നൽകിയ നിർദേ​ശങ്ങൾ യോദ്ധാ​ക്ക​ളു​ടെ നോട്ട​ത്തിൽ ശുദ്ധമ​ണ്ട​ത്ത​ര​മെന്നു തോന്നാ​മാ​യി​രു​ന്നു

അതിനു​വേ​ണ്ടി ദൈവം യോശു​വ​യെ​യും അദ്ദേഹ​ത്തി​ന്റെ കൂടെ​യുള്ള വിശ്വ​സ്‌ത​രായ കുറെ ആളുക​ളെ​യും ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. യഹോ​വ​യിൽനി​ന്നുള്ള നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രു​ന്നു അവരെ​ല്ലാം. വാഗ്‌ദ​ത്ത​ദേ​ശ​ത്തു​നിന്ന്‌ ദുഷ്ടന്മാ​രെ നീക്കം ചെയ്യാൻ യഹോവ ആദ്യം തിര​ഞ്ഞെ​ടു​ത്തത്‌ യരീഹൊ നഗരമാ​യി​രു​ന്നു. എന്നാൽ വളരെ അസാധാ​ര​ണ​മായ ചില നിർദേ​ശ​ങ്ങ​ളാണ്‌ യഹോവ യോശു​വ​യ്‌ക്കും കൂട്ടർക്കും നൽകി​യത്‌. നഗരത്തെ പെട്ടെന്ന്‌ ആക്രമി​ക്കാ​നോ കുറെ​ക്കാ​ല​ത്തേക്ക്‌ ഉപരോ​ധി​ക്കാ​നോ യഹോവ പറഞ്ഞില്ല. പകരം നഗരത്തെ ചുറ്റുക എന്നു മാത്ര​മാണ്‌ അവരോ​ടു പറഞ്ഞത്‌. ദിവസം ഒരു പ്രാവ​ശ്യം വീതം ആറു ദിവസം അവർ നഗരത്തെ ചുറ്റണ​മാ​യി​രു​ന്നു. അവരോ​ടൊ​പ്പം പുരോ​ഹി​ത​ന്മാ​രിൽ ചിലർ ഉടമ്പടി​പ്പെ​ട്ടകം ചുമക്കു​ക​യും ബാക്കി​യു​ള്ളവർ കൊമ്പു വിളി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നഗരം ചുറ്റണം. ഏഴാം ദിവസം അവരെ​ല്ലാം ഏഴു പ്രാവ​ശ്യം നഗരത്തെ ചുറ്റി​യിട്ട്‌ പടയാ​ളി​കൾ ഉച്ചത്തിൽ ആർപ്പി​ട​ണ​മാ​യി​രു​ന്നു.

ഇസ്രായേല്യർ യരീഹൊ മതിലിനു ചുറ്റും നടക്കുമ്പോൾ കനാന്യപുരുഷന്മാർ പോരാട്ടത്തിനു തയ്യാറായി മതിലിന്റെ മുകളിൽ നിന്നുകൊണ്ട്‌ ആശങ്കയോടെ നിരീക്ഷിക്കുന്നു.

യുദ്ധം ചെയ്‌ത്‌ കുറ​ച്ചൊ​ക്കെ പരിച​യ​മുള്ള ആളായി​രു​ന്നു യോശുവ. ഒരു യോദ്ധാ​വി​ന്റെ നോട്ട​ത്തിൽ ശുദ്ധമ​ണ്ട​ത്ത​ര​മെന്നു തോന്നാൻ സാധ്യ​ത​യുള്ള നിർദേ​ശ​മാണ്‌ അവർക്കു ലഭിച്ചത്‌. ഈ യുദ്ധത്തിൽ ഇസ്രാ​യേ​ല്യ​രെ​ങ്ങാ​നും തോറ്റാ​ലോ? മറ്റു കനാന്യ​ന​ഗ​ര​ങ്ങ​ളി​ലെ ആളുകൾ തങ്ങൾ ഇസ്രാ​യേ​ല്യ​രെ​ക്കാൾ കൂടുതൽ ശക്തരാ​ണെന്നു ചിന്തിച്ച്‌ അവരെ ആക്രമി​ക്കാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

എന്നാൽ തന്നിൽ ആശ്രയി​ക്കാ​നുള്ള കാരണങ്ങൾ യഹോവ അതി​നോ​ട​കം​തന്നെ യോശു​വ​യ്‌ക്കു നൽകി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യോശുവ രണ്ടു ചാരന്മാ​രെ യരീ​ഹൊ​യി​ലേക്ക്‌ അയച്ച​പ്പോൾ അവി​ടെ​യുള്ള ആളുകൾ ഇസ്രാ​യേ​ല്യ​രെ പേടി​ക്കു​ന്നു​ണ്ടെന്ന കാര്യം അവർക്കു മനസ്സി​ലാ​യി. ഇനി, ഇസ്രാ​യേ​ല്യർക്ക്‌ അക്കരെ കടക്കാ​നാ​യി യഹോവ അത്ഭുത​ക​ര​മാ​യി യോർദാ​നി​ലെ വെള്ളം വറ്റിച്ചു​ക​ള​യു​ക​യും ചെയ്‌തി​രു​ന്നു.

ദൈവ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കാ​നുള്ള ഈ കാരണ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ യോശുവ എന്തായാ​ലും ആഴത്തിൽ ചിന്തി​ച്ചി​ട്ടുണ്ട്‌. ആ വിശ്വാ​സം ദൈവത്തെ അനുസ​രി​ക്കാ​നുള്ള ധൈര്യം യോശു​വ​യ്‌ക്കു നൽകി. അതു​കൊണ്ട്‌ യോശുവ തന്റെ സൈന്യ​ത്തെ​യും​കൊണ്ട്‌ യരീഹൊ നഗരത്തെ ചുറ്റി. പുരോ​ഹി​ത​ന്മാ​രാ​ണെ​ങ്കിൽ കൊമ്പു വിളി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ നഗരത്തിൽനിന്ന്‌ ശബ്ദമൊ​ന്നും വരുന്നി​ല്ലാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രെ പേടിച്ച്‌ അവർ നഗരം “അടച്ച്‌ ഭദ്രമാ​ക്കി​യി​രു​ന്നു.” യഹോവ കല്പിച്ചിരുന്നതുപോലെതന്നെ പിറ്റേ​ന്നും അവർ യോശു​വ​യു​ടെ നേതൃ​ത്വ​ത്തിൽ നഗരത്തെ ചുറ്റി. ആറു ദിവസം അവർ അതുതന്നെ ചെയ്‌തു. അങ്ങനെ ഒടുവിൽ ഏഴാം ദിവസം വന്നെത്തി.

അന്ന്‌ അവർ ഏഴു പ്രാവ​ശ്യം യരീഹൊ നഗരത്തെ ചുറ്റി. തുടർന്ന്‌ അവർ വ്യത്യ​സ്‌ത​മായ ഒരു കാര്യം ചെയ്‌തു. യോശുവ അവരോട്‌, “ആർപ്പി​ടുക! കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരി​ക്കു​ന്നു!” എന്നു വിളി​ച്ചു​പ​റഞ്ഞു. യോശുവ സംസാ​രി​ച്ചു​തീർന്ന​പ്പോൾ ‘അവർ ഉച്ചത്തിൽ പോർവി​ളി മുഴക്കി. ഉടൻ മതിൽ നിലം​പൊ​ത്തി.’

യോശു​വ​യും കൂട്ടരും യഹോവ കല്പിച്ചിരുന്നതുപോലെതന്നെ നേരെ നഗരത്തി​നു​ള്ളി​ലേക്കു ചെന്ന്‌ ജീവനു​ള്ള​തി​നെ​യെ​ല്ലാം കൊന്നു​ക​ളഞ്ഞു. യഹോവ കൂടെ​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യോശു​വ​യും സൈന്യ​വും ഒന്നൊ​ന്നാ​യി മറ്റു നഗരങ്ങ​ളെ​യും ജനതക​ളെ​യും കീഴടക്കി. അങ്ങനെ അവസാനം യഹോവ ‘അമോ​ര്യ​രു​ടെ പാപത്തിൽനിന്ന്‌’ ദുഷ്ടന്മാ​രു​ടെ ആ ദേശത്തെ ശുദ്ധീ​ക​രി​ച്ചു.

എന്നാൽ യരീഹൊ മതിലി​ന്റെ ചെറി​യൊ​രു ഭാഗം വീഴാ​തെ​നി​ന്നു. എന്തു​കൊണ്ട്‌? കാരണം നല്ല ധൈര്യ​മുള്ള, ദൈവ​ത്തിൽ അടിയു​റച്ച വിശ്വാ​സ​മുള്ള ഒരു സ്‌ത്രീ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ സ്‌ത്രീ​യെ​ക്കു​റിച്ച്‌ അടുത്ത അധ്യാ​യ​ത്തിൽ കൂടു​ത​ലാ​യി നമ്മൾ പഠിക്കും.

ബൈബിൾവി​വ​രണം വായി​ക്കുക:

  • ആവർത്തനം 20:16-18

  • യോശുവ 2:1, 9-11, 24; 3:14-17; 5:1; 6:1-21, 24

ചർച്ച ചെയ്യാൻ:

യോശുവ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. ദൈവ​വ​ച​ന​ത്തി​ന്റെ ഏതെല്ലാം ഭാഗങ്ങൾ സാധ്യ​ത​യ​നു​സ​രിച്ച്‌ യോശു​വ​യ്‌ക്കു ലഭ്യമാ​യി​രു​ന്നു? (w10 7/1 പേ. 20 ഖ. 4, അടിക്കു​റിപ്പ്‌) A

    യോശുവ രാത്രിയിൽ കൂടാരത്തിനു വെളിയിൽ ഇരുന്ന്‌ ചുരുൾ വായിക്കുന്നു.

    ചിത്രം A

  2. 2. യരീഹൊ നഗരത്തെ ചുറ്റു​ന്ന​തി​നു മുമ്പ്‌ എന്തു ചെയ്യാ​നാണ്‌ യഹോവ യോശു​വ​യോട്‌ ആവശ്യ​പ്പെ​ട്ടത്‌, ആ നിർദേ​ശങ്ങൾ അത്ര പ്രാ​യോ​ഗി​ക​മ​ല്ലെന്നു തോന്നാ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (യോശു. 5:2-8; w18.10 പേ. 23 ഖ. 5-7)

  3. 3. യരീഹൊ പിടി​ച്ച​ട​ക്കു​ന്ന​തി​നു മുമ്പ്‌ കുറച്ച്‌ സമയത്തെ ഉപരോ​ധമേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നതിന്‌ എന്തു തെളി​വാ​ണു​ള്ളത്‌? (w15 11/15 പേ. 13) B

    Kennedy, Titus (2023). The Bronze Age Destruction of Jericho, Archaeology, and the Book of Joshua. Accessed via researchgate.net. Licensed under CC BY 4.0

    ചിത്രം B: പുരാതന യരീഹൊ സ്ഥിതി ചെയ്‌തി​രുന്ന പ്രദേ​ശ​ത്തു​നിന്ന്‌ കത്തിക്ക​രിഞ്ഞ ധാന്യ​ങ്ങ​ളോ​ടു​കൂ​ടിയ ഭരണികൾ കണ്ടെത്തി

  4. 4. യരീ​ഹൊ​യെ​ക്കു​റിച്ച്‌ യോശുവ 6:26-ൽ കാണുന്ന പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ? (w98 9/15 പേ. 21 ഖ. 8)

നമുക്കുള്ള പാഠങ്ങൾ

  • യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ യോശു​വയെ സഹായി​ച്ചത്‌ എന്താണ്‌? (യോശു. 23:14) ഇന്നു നമുക്ക്‌ എങ്ങനെ അതു​പോ​ലൊ​രു വിശ്വാ​സം ഉണ്ടായി​രി​ക്കാ​നാ​കും?

  • യഹോ​വ​യു​ടെ സംഘടന തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ യോശു​വ​യു​ടെ മാതൃക നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? C

    ഒരു അപ്പൻ കുടുംബാരാധന നടത്തുന്നു. ഒരു ദുരന്തമുണ്ടായാൽ അതിനെ നേരിടാനായി ഭാര്യയെയും രണ്ടു മക്കളെയും ഒരുക്കുന്നു. അവർ ഒരുമിച്ച്‌ “ഒരു ദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ?” എന്ന വീഡിയോ കാണുന്നു. അവരുടെ മുന്നിൽ വെള്ളക്കുപ്പികളും പണവും ഒരു ബൈബിളും ടിന്നിലാക്കിയ ഭക്ഷണസാധനങ്ങളും പായ്‌ക്കു ചെയ്യാനുള്ള ടേപ്പും ഗോബാഗുകളും മറ്റു സാധനങ്ങളും കാണാം.

    ചിത്രം C

  • നിങ്ങൾക്ക്‌ എങ്ങനെ യോശു​വ​യു​ടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന യോശു​വ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

യോശുവയുടെ മാതൃക, പ്രായ​മാ​യ​വ​രിൽനിന്ന്‌ പഠിക്കാ​നും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ക്കാ​നും സഹോ​ദ​രങ്ങൾ വേദനി​പ്പി​ക്കു​മ്പോ​ഴും വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

“യോശുവ മനസ്സിൽപ്പി​ടിച്ച കാര്യങ്ങൾ” (w02 12/1 പേ. 9-12)

യോശുവയുടെ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാൻ നിങ്ങളു​ടെ മക്കളെ സഹായി​ക്കുക.

“യോശുവ” (വെബ്‌​സൈ​റ്റി​ലെ ബൈബിൾ കഥാപാ​ത്ര കാർഡ്‌.-wcgr)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക