വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • hf ഭാഗം 4 ഭാഗങ്ങൾ 1-2
  • പണം കൈകാര്യം ചെയ്യേണ്ട വിധം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പണം കൈകാര്യം ചെയ്യേണ്ട വിധം
  • കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 1 ശ്രദ്ധയോടെയുള്ള ആസൂ​ത്ര​ണം
  • 2 നിജസ്ഥിതി അറിയുക, തുറന്ന്‌ സംസാ​രി​ക്കു​ക
  • കുടുംബച്ചെലവുകൾ ശ്രദ്ധയോടെ
    2010 വീക്ഷാഗോപുരം
  • പണമാണോ നിങ്ങൾക്ക്‌ എല്ലാം?
    ഉണരുക!—2015
  • എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക
    ഉണരുക!—2009
കൂടുതൽ കാണുക
കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
hf ഭാഗം 4 ഭാഗങ്ങൾ 1-2
പണം ശ്രദ്ധയോടെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന്‌ ദമ്പതികൾ ആസൂത്രണം ചെയ്യുന്നു

ഭാഗം 4

പണം കൈകാ​ര്യം ചെയ്യേണ്ട വിധം

“ഉദ്ദേശങ്ങൾ ആലോ​ച​ന​കൊ​ണ്ടു സാധി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 20:18

കുടുംബത്തിന്റെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ പണമി​ല്ലാ​തെ പറ്റില്ല. (സദൃശ​വാ​ക്യ​ങ്ങൾ 30:8) ‘ദ്രവ്യം ഒരു ശരണം’ എന്നു ബൈബിൾ പറയു​ന്നു​മുണ്ട്‌. (സഭാ​പ്ര​സം​ഗി 7:12) ചില ദമ്പതി​കൾക്ക്‌ പണപര​മായ കാര്യങ്ങൾ ചർച്ച ചെയ്യു​ന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ നിങ്ങളു​ടെ ദാമ്പത്യ​ത്തിൽ പണം ഒരു പ്രശ്‌ന​കാ​ര​ണ​മാ​ക​രുത്‌. (എഫെസ്യർ 4:32) പണം ചെലവാ​ക്കു​ന്നതു സംബന്ധി​ച്ചുള്ള തീരു​മാ​നങ്ങൾ നിങ്ങൾ ഒരുമി​ച്ചെ​ടു​ക്കണം, അത്‌ പരസ്‌പ​ര​വി​ശ്വാ​സ​ത്തോ​ടെ​യും ആയിരി​ക്കണം.

1 ശ്രദ്ധയോടെയുള്ള ആസൂ​ത്ര​ണം

ബൈബിൾ പറയു​ന്നത്‌: “നിങ്ങളിൽ ഒരുവൻ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. അതു തീർക്കാ​നുള്ള വകയു​ണ്ടോ എന്നറി​യാൻ അവൻ ആദ്യം ഇരുന്ന്‌ ചെലവു കണക്കു​കൂ​ട്ടു​ക​യി​ല്ല​യോ?” (ലൂക്കോസ്‌ 14:28) പണം എങ്ങനെ വിനി​യോ​ഗി​ക്ക​ണ​മെന്ന്‌ ഒരുമി​ച്ചി​രുന്ന്‌ ആസൂ​ത്രണം ചെയ്യുക. (ആമോസ്‌ 3:3) എന്താണ്‌ നിങ്ങൾക്കു വാങ്ങേ​ണ്ടത്‌, അതിന്‌ എത്രമാ​ത്രം തുക ചെലവ​ഴി​ക്കാൻ നിങ്ങൾക്കു ശേഷി​യുണ്ട്‌ എന്നൊക്കെ ആലോ​ചി​ച്ചു തീരു​മാ​നി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 31:16) കൈയിൽ പണമുണ്ട്‌ എന്ന ഒറ്റക്കാ​ര​ണ​ത്താൽ നിങ്ങൾ ഒരു സാധനം വാങ്ങേ​ണ്ട​തില്ല! കടം വരാതെ നോക്കുക. നിങ്ങൾക്ക്‌ എത്രയു​ണ്ടോ അതിന​നു​സ​രി​ച്ചു മാത്രം ചെലവാ​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 21:5; 22:7.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • മാസാവസാനം പണം മിച്ചമു​ണ്ടെ​ങ്കിൽ അതു​കൊണ്ട്‌ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ ഒരുമി​ച്ചി​രു​ന്നു തീരു​മാ​നി​ക്കു​ക

  • ഇനി, പണം തികയാ​തെ​വ​ന്ന​താ​യി കാണു​ന്നെ​ങ്കിൽ ചെലവു ചുരു​ക്കാൻവേണ്ട വ്യക്തമായ പ്ലാൻ തയ്യാറാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണം പുറത്തു​നി​ന്നു കഴിക്കു​ന്ന​തി​നു പകരം വീട്ടിൽത്തന്നെ തയ്യാറാ​ക്കി​നോ​ക്കൂ

കൂടുതൽ പണം ചെലവായത്‌ എവിടെയെന്നു പരിശോധിക്കുന്ന ദമ്പതികൾ

2 നിജസ്ഥിതി അറിയുക, തുറന്ന്‌ സംസാ​രി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: ‘യഹോ​വ​യു​ടെ മുമ്പാകെ മാത്രമല്ല, മനുഷ്യ​രു​ടെ മുമ്പാ​കെ​യും സത്യസ​ന്ധ​മാ​യി വർത്തി​ക്കുക.’ (2 കൊരി​ന്ത്യർ 8:21) നിങ്ങളു​ടെ വരവ്‌ എത്ര​യെ​ന്നും ചെലവ്‌ എത്ര​യെ​ന്നും സത്യസ​ന്ധ​മാ​യി ഇണയെ അറിയി​ക്കുക.

നിങ്ങളുടെ സാമ്പത്തി​ക​നി​ലയെ ബാധി​ക്കുന്ന വലിയ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ എല്ലായ്‌പോ​ഴും ഇണയോട്‌ ആലോ​ചി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 13:10) പണപര​മായ കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കു​ന്നത്‌ നിങ്ങളു​ടെ ദാമ്പത്യ​ത്തിൽ സമാധാ​നം നിലനി​റു​ത്താൻ സഹായ​ക​മാ​കും. നിങ്ങളു​ടെ വരുമാ​നം നിങ്ങളു​ടെ സ്വന്തം പണമാ​യി​ട്ടല്ല കുടും​ബ​ത്തി​ന്റെ പണമായി കാണുക.—1 തിമൊ​ഥെ​യൊസ്‌ 5:8.

സാധനങ്ങൾ വാങ്ങിയതിനുശേഷം ബില്ലുകൾ പരിശോധിക്കുന്ന ദമ്പതികൾ

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • ഇണയോട്‌ ആലോ​ചി​ക്കാ​തെ ഇരുവർക്കും എത്ര തുകവരെ സ്വത​ന്ത്ര​മാ​യി ചെലവ​ഴി​ക്കാ​മെന്ന്‌ തീരു​മാ​നി​ക്കു​ക

  • പണപരമായ കാര്യങ്ങൾ സംസാ​രി​ക്കുന്ന ഒരു ശീലം വളർത്തുക; ഒരു പ്രശ്‌ന​മു​ണ്ടാ​യിട്ട്‌ സംസാ​രി​ക്കാ​മെന്നു വെക്കരുത്‌

നിങ്ങൾക്കുണ്ടായിരിക്കേണ്ട കാഴ്‌ച​പ്പാട്‌

പണം പ്രധാ​ന​മാ​ണെ​ങ്കി​ലും, അതു നിമിത്തം നിങ്ങളു​ടെ ദാമ്പത്യം അലോ​സ​ര​പ്പെ​ടാൻ ഇടയാ​ക​രുത്‌; ആവശ്യ​മി​ല്ലാത്ത ഉത്‌ക​ണ്‌ഠ​കൾക്കും അതു വഴി​വെ​ക്ക​രുത്‌. (മത്തായി 6:25-34) ജീവിതം ആസ്വദി​ക്കാൻ ഒരുപാ​ടു പണം വേണം എന്നൊ​ന്നു​മില്ല! “സകലവിധ അത്യാ​ഗ്ര​ഹ​ത്തി​നു​മെ​തി​രെ ജാഗ്ര​ത​പാ​ലി​ക്കു​വിൻ” എന്നു ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 12:15) പണം​കൊ​ണ്ടു വാങ്ങാൻ കഴിയുന്ന എന്തി​നെ​ക്കാ​ളും വില​യേ​റി​യ​താണ്‌ നിങ്ങളു​ടെ ദാമ്പത്യം! അതു​കൊണ്ട്‌, ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടുക, ഒരിക്ക​ലും ദൈവ​വു​മാ​യുള്ള ബന്ധം അവഗണി​ക്കാൻ ഇടയാ​ക​രുത്‌. അപ്പോൾ നിങ്ങളു​ടെ കുടും​ബ​ത്തിൽ സന്തോഷം നിറയും, നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വും ഉണ്ടായി​രി​ക്കും!—എബ്രായർ 13:5.

സ്വയം ചോദി​ക്കുക. . .

  • ഞങ്ങളുടെ കുടും​ബ​ത്തിന്‌ കടമി​ല്ലാ​തെ ജീവി​ക്കാൻ എങ്ങനെ കഴിയും?

  • ഞങ്ങൾ രണ്ടു​പേ​രും​കൂ​ടെ ഇരുന്ന്‌ സാമ്പത്തി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ തുറന്ന്‌ സംസാ​രി​ച്ചത്‌ എന്നായി​രു​ന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക