ഇടത്ത്: ബഥേൽ കുടുംബം 1926-ൽ അവസാനമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്നു; വലത്ത്: യഹോവയുടെ സാക്ഷികൾ വ്യത്യസ്തരാണെന്ന കാര്യം ആളുകൾ ശ്രദ്ധിക്കാറുണ്ട്
ഭാഗം 3
ദൈവരാജ്യത്തിന്റെ നിലവാരങ്ങൾ—ദൈവനീതിക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നു
നടന്നുപോകുന്നതിനിടെ നിങ്ങൾ അയൽക്കാരനെ കൈ വീശിക്കാണിക്കുന്നു. അടുത്തിടെയായി അദ്ദേഹം നിങ്ങളെയും കുടുംബത്തെയും നിരീക്ഷിക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിരിച്ച് കൈ വീശിക്കാണിച്ചിട്ട് അദ്ദേഹം നിങ്ങളെ അടുത്തേക്കു വിളിച്ച് ഇങ്ങനെ ചോദിക്കുന്നു: “ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ? നിങ്ങൾക്കു മറ്റുള്ളവരിൽനിന്ന് ഇത്ര വ്യത്യാസം വരാനുള്ള കാരണം എന്താണ്?” “എന്താ അങ്ങനെ ചോദിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു. “അത് . . . നിങ്ങൾ യഹോവയുടെ സാക്ഷികളാണ്, അല്ലേ? നിങ്ങൾ മറ്റാരെയുംപോലെയല്ല. നിങ്ങൾക്കു മറ്റു മതങ്ങളുമായി സാമ്യമില്ല—നിങ്ങൾ വിശേഷദിവസങ്ങൾ ആഘോഷിക്കാറില്ല, രാഷ്ട്രീയത്തിലും യുദ്ധങ്ങളിലും ഉൾപ്പെടാറില്ല. നിങ്ങളുടെ കൂട്ടത്തിലാരും പുക വലിക്കാറില്ല. നിങ്ങളുടെ കുടുംബാംഗങ്ങൾ വളരെ നല്ല ധാർമികമൂല്യങ്ങളുള്ളവരുമാണ്. മറ്റുള്ളവരുമായി ഇത്രമാത്രം കാര്യങ്ങളിൽ വ്യത്യാസം വരാനുള്ള കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.”
ഉത്തരം ഒന്നേയുള്ളൂ എന്നു നിങ്ങൾക്ക് അറിയാം: ദൈവരാജ്യത്തിന്റെ ഭരണത്തിൻകീഴിലാണു നമ്മൾ ജീവിക്കുന്നത്. രാജാവായ യേശു നമ്മളെ തുടർച്ചയായി ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ കാൽച്ചുവടുകൾ പിന്തുടർന്ന് നടക്കാനും അങ്ങനെ ഈ ദുഷ്ടലോകത്തിൽനിന്ന് വേറിട്ടുനിൽക്കാനും യേശു നമ്മളെ സഹായിക്കുന്നു. മിശിഹൈകരാജ്യം ദൈവജനത്തെ ആത്മീയമായും ധാർമികമായും സംഘടനാപരമായും ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെന്നാണ് ഈ ഭാഗത്ത് നമ്മൾ കാണാൻപോകുന്നത്. ഈ മാറ്റങ്ങളെല്ലാം യഹോവയെ മഹത്ത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു.