വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ia പേ. 3-8
  • ആമുഖം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആമുഖം
  • അവരുടെ വിശ്വാസം അനുകരിക്കുക
  • ഉപതലക്കെട്ടുകള്‍
  • വിശ്വാ​സം: എന്താണ്‌ അത്‌, നമുക്ക്‌ അത്‌ ആവശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?
  • മറ്റുള്ള​വ​രു​ടെ വിശ്വാ​സം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?
അവരുടെ വിശ്വാസം അനുകരിക്കുക
ia പേ. 3-8

ആമുഖം

‘വിശ്വാ​സ​ത്താ​ലും ദീർഘ​ക്ഷ​മ​യാ​ലും വാഗ്‌ദാ​ന​ങ്ങൾക്ക്‌ അവകാ​ശി​ക​ളാ​യ​വ​രു​ടെ അനുകാ​രി​ക​ളാ​കുക.’—എബ്രായർ 6:12.

1, 2. ഒരു സഞ്ചാര​മേൽവി​ചാ​രകൻ വിശ്വസ്‌ത​രായ ബൈബിൾക​ഥാ​പാ​ത്ര​ങ്ങളെ എങ്ങനെ വീക്ഷി​ച്ച​താ​യാണ്‌ ഒരു സഹോ​ദരി പറഞ്ഞത്‌, ഇങ്ങനെ​യുള്ള ബൈബിൾക​ഥാ​പാ​ത്ര​ങ്ങളെ നല്ല മിത്ര​ങ്ങ​ളാ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

“ചിരകാല പരിചി​ത​രായ സുഹൃ​ത്തു​ക്ക​ളു​ടെ കാര്യം പറയു​ന്ന​തു​പോ​ലെ​യാണ്‌ അദ്ദേഹം ബൈബി​ളി​ലെ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു പറയു​ന്നത്‌.” പ്രായം​ചെന്ന ഒരു സഞ്ചാര​മേൽവി​ചാ​ര​കന്റെ പ്രസംഗം കേട്ടു​ക​ഴി​ഞ്ഞ​പ്പോൾ നമ്മുടെ ഒരു സഹോ​ദരി പറഞ്ഞതാണ്‌ ആ വാക്കുകൾ. അത്‌ വളരെ ശരിയാ​യി​രു​ന്നു​താ​നും. ആ സഹോ​ദരൻ പതിറ്റാ​ണ്ടു​ക​ളാ​യി ദൈവ​വ​ചനം പഠിക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തു​പോ​ന്ന​യാ​ളാണ്‌. അതു​കൊ​ണ്ടു​തന്നെ ബൈബി​ളി​ലെ വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാർ അദ്ദേഹ​ത്തിന്‌ സുപരി​ചി​ത​രാ​യി​രു​ന്നു. പഴയ സുഹൃ​ത്തു​ക്ക​ളു​ടെ കാര്യം പറയു​ന്ന​തു​പോ​ലെ അദ്ദേഹ​ത്തിന്‌ അവരെ​ക്കു​റി​ച്ചു പറയാ​നാ​കു​ന്നത്‌ അതു​കൊ​ണ്ടാണ്‌.

2 ഇങ്ങനെ​യുള്ള ബൈബിൾക​ഥാ​പാ​ത്രങ്ങൾ നമ്മുടെ സുഹൃ​ത്തു​ക്ക​ളാ​യു​ള്ളത്‌ ഒരു അനു​ഗ്ര​ഹ​മല്ലേ? ആകട്ടെ, നിങ്ങൾക്ക്‌ അവരോട്‌ അത്രയ്‌ക്കൊ​രു അടുപ്പ​വും പരിച​യ​വു​മൊ​ക്കെ തോന്നു​ന്നു​ണ്ടോ? നോഹ, അബ്രാ​ഹാം, രൂത്ത്‌, ഏലിയാവ്‌, എസ്ഥേർ എന്നിവ​രെ​പ്പോ​ലെ​യുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രെ പരിച​യ​പ്പെ​ടു​ന്ന​തും അവരോ​ടൊ​പ്പം അവരുടെ കഥകൾ കേട്ട്‌ നടക്കു​ന്ന​തും ഒന്നു സങ്കല്‌പി​ച്ചു​നോ​ക്കൂ. അവർ നൽകാ​നി​ട​യുള്ള വിലപ്പെട്ട ഉപദേ​ശങ്ങൾ, അവരുടെ ബലപ്പെ​ടു​ത്തുന്ന വാക്കുകൾ, ജീവി​ത​മാ​തൃക ഒക്കെ നമ്മുടെ ജീവി​തത്തെ എത്രമാ​ത്രം സമ്പന്നമാ​ക്കും, അല്ലേ?—സദൃശ​വാ​ക്യ​ങ്ങൾ 13:20 വായി​ക്കുക.

3. (എ) ബൈബി​ളി​ലെ വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം? (ബി) ഏതെല്ലാം ചോദ്യ​ങ്ങൾ നാം ചിന്തി​ക്കും?

3 “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം” ഉണ്ടാകു​മ്പോ​ഴേ അത്തരം മധുര​ബ​ന്ധങ്ങൾ പൂർണ​മാ​യി സാധ്യ​മാ​കൂ. (പ്രവൃ. 24:15) എന്നാൽ, ബൈബിൾ പറയുന്ന ആ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​ന്ന​തി​ലൂ​ടെ ഇപ്പോൾത്തന്നെ നമുക്ക്‌ പ്രയോ​ജനം നേടാ​നാ​കും. എങ്ങനെ? അതിനുള്ള ഉത്തരം പൗലോസ്‌ അപ്പൊസ്‌തലൻ പറയു​ന്നതു നോക്കൂ: ‘വിശ്വാ​സ​ത്താ​ലും ദീർഘ​ക്ഷ​മ​യാ​ലും വാഗ്‌ദാ​ന​ങ്ങൾക്ക്‌ അവകാ​ശി​ക​ളാ​യ​വ​രു​ടെ അനുകാ​രി​ക​ളാ​കുക.’ (എബ്രാ. 6:12) വിശ്വസ്‌ത​രായ ആ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ നമ്മൾ പഠിച്ചു​തു​ട​ങ്ങു​മ്പോൾ പൗലോ​സി​ന്റെ വാക്കുകൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രുന്ന ചില ചോദ്യ​ങ്ങൾ ഇതൊ​ക്കെ​യാണ്‌: ശരിക്കും, എന്താണ്‌ വിശ്വാ​സം? നമുക്ക്‌ അത്‌ ആവശ്യ​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ആ പഴയകാല വിശ്വസ്‌തരെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

വിശ്വാ​സം: എന്താണ്‌ അത്‌, നമുക്ക്‌ അത്‌ ആവശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

4. വിശ്വാ​സം എന്നതി​നെ​ക്കു​റിച്ച്‌ ആളുകൾ എന്തെല്ലാം ധരിച്ചു​വെ​ച്ചി​ട്ടുണ്ട്‌, അവർക്കു തെറ്റു​പ​റ്റി​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 വിശ്വാ​സം വളരെ അഭികാ​മ്യ​മാ​യൊ​രു ഗുണമാണ്‌. ഈ പുസ്‌ത​ക​ത്തിൽ നാം കാണാൻപോ​കുന്ന എല്ലാ സ്‌ത്രീ​പു​രു​ഷ​ന്മാ​രും വിശ്വാ​സത്തെ അങ്ങനെ വീക്ഷി​ച്ച​വ​രാണ്‌. വിശ്വാ​സത്തെ വിലകു​റ​ച്ചു​കാ​ണാ​നാണ്‌ ഇന്നുള്ള പലരും മുതി​രു​ന്നത്‌. കാരണം, വിശ്വാ​സം എന്നത്‌ മതിയായ തെളി​വോ അടിസ്ഥാ​ന​മോ ഇല്ലാതെ അന്ധമാ​യു​ള്ള​താ​ണെന്ന്‌ അവർ കരുതു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ അവർക്കു തെറ്റി​പ്പോ​യി. എന്തും എളുപ്പ​ത്തിൽ, കേട്ടപാ​ടെ, വിശ്വ​സി​ക്കു​ന്നതല്ല ഇവിടെ പറയുന്ന വിശ്വാ​സം. എന്തും കേട്ടപാ​ടേ വിശ്വ​സി​ക്കു​ന്നത്‌ അന്ധവി​ശ്വാ​സ​മാണ്‌, അന്ധവി​ശ്വാ​സം അപകട​മാണ്‌. യഥാർഥ​വി​ശ്വാ​സം പെട്ടെ​ന്നൊ​രു വികാ​ര​ത്താൽ ഉളവാ​കു​ന്ന​തു​മല്ല. അത്തരം വിശ്വാ​സം പെട്ടെന്നു വരുക​യും പെട്ടെന്നു പോകു​ക​യും ചെയ്യും. ഇനി, കേവല​മൊ​രു വിശ്വാ​സ​വു​മല്ല ഈ വിശ്വാ​സം. കാരണം, ‘ദൈവം ഏകൻ എന്ന്‌ ഭൂതങ്ങൾപോ​ലും വിശ്വ​സി​ക്കു​ക​യും നടുങ്ങു​ക​യും ചെയ്യുന്നു.’ (യാക്കോ. 2:19) പക്ഷേ എന്തു പ്രയോ​ജനം? ദൈവ​ത്തി​ലുള്ള വിശ്വാ​സ​ത്തി​ന്റെ കാര്യം വരു​മ്പോൾ, ഭൂതങ്ങ​ളു​ടേ​തു​പോ​ലുള്ള ഒരു വിശ്വാ​സ​വും പോരാ എന്നു സാരം.

5, 6. (എ) നമ്മുടെ വിശ്വാ​സം അദൃശ്യ​മായ ഏതു രണ്ടു കാര്യ​ങ്ങ​ളെ​യാണ്‌ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌? (ബി) നമ്മുടെ വിശ്വാ​സം എത്ര ശക്തമായ അടിത്ത​റ​മേ​ലാണ്‌ പടുത്തു​യർത്തേ​ണ്ടത്‌? ഉദാഹ​രി​ക്കുക.

5 യഥാർഥ​വി​ശ്വാ​സം ഇവയ്‌ക്കെ​ല്ലാം മീതെ തലയു​യർത്തി നിൽക്കു​ന്നു. ബൈബിൾ അതിനെ എങ്ങനെ​യാണ്‌ നിർവ​ചി​ക്കു​ന്ന​തെന്ന്‌ നിങ്ങൾ ഓർക്കു​ന്നി​ല്ലേ? (എബ്രായർ 11:1 വായി​ക്കുക.) വിശ്വാ​സം കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ രണ്ടു കാര്യ​ങ്ങ​ളി​ലാ​ണെന്ന്‌ പൗലോസ്‌ പറയുന്നു. രണ്ടും നമുക്ക്‌ വെറും കണ്ണാൽ കാണാ​വു​ന്ന​വ​യ​ല്ല​താ​നും. ഒന്ന്‌, സ്വർഗീ​യ​മ​ണ്ഡ​ല​ത്തിൽ ഇപ്പോ​ഴുള്ള യാഥാർഥ്യ​ങ്ങൾ. അത്‌ ‘കാണ​പ്പെ​ടാ​ത്ത​താണ്‌.’ ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യാം ദൈവം, അവന്റെ പുത്രൻ, സ്വർഗ​ത്തിൽ ഇപ്പോൾ ഭരിക്കുന്ന ദൈവ​രാ​ജ്യം ഇങ്ങനെ ആത്മമണ്ഡ​ല​ത്തി​ലെ ആ യാഥാർഥ്യ​ങ്ങൾ നമ്മുടെ നഗ്നനേ​ത്ര​ങ്ങൾകൊണ്ട്‌ കാണാൻ കഴിയു​ന്ന​വയല്ല. രണ്ട്‌, ‘പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ.’ അതായത്‌ ഇതുവരെ സംഭവി​ക്കാത്ത കാര്യങ്ങൾ. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ കൊണ്ടു​വ​രാ​നി​രി​ക്കുന്ന പുതിയ ലോകം നമുക്ക്‌ ഇപ്പോൾ കാണാൻ സാധി​ക്കില്ല. കാണ​പ്പെ​ടാ​ത്ത​വ​യാ​യ​തു​കൊണ്ട്‌, മേൽപ്പറഞ്ഞ യാഥാർഥ്യ​ങ്ങ​ളും നാം പ്രത്യാ​ശി​ക്കുന്ന കാര്യ​ങ്ങ​ളും അടിസ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു​ണ്ടോ?

6 ഒരിക്ക​ലു​മില്ല. യഥാർഥ​വി​ശ്വാ​സം ഉറച്ച അടിത്ത​റ​യിൽ പണിതു​യർത്തി​യ​താ​ണെന്ന്‌ പൗലോസ്‌ വിശദീ​ക​രി​ച്ചു. ‘സംഭവി​ക്കു​മെന്ന ഉറച്ച​ബോ​ധ്യം’ എന്ന്‌ പൗലോസ്‌ വിശ്വാ​സത്തെ വിളി​ച്ച​പ്പോൾ, ഒരു നിലത്തി​ന്റെ​യോ പുരയി​ട​ത്തി​ന്റെ​യോ “ആധാരം” എന്നും അർഥമാ​ക്കാ​വുന്ന ഒരു പദപ്ര​യോ​ഗ​മാണ്‌ അവൻ ഉപയോ​ഗി​ച്ചത്‌. ഒരാൾ നിങ്ങൾക്ക്‌ ഒരു വീട്‌ തരാൻ തീരു​മാ​നി​ച്ചെ​ന്നി​രി​ക്കട്ടെ. അതിന്റെ ആധാരം കൈയിൽ തന്നിട്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞേ​ക്കാം: “ഇതാ, നിങ്ങളു​ടെ പുതിയ വീട്‌!” ആ കടലാ​സു​ക​ഷ​ണ​മാണ്‌ നിങ്ങൾക്കു താമസി​ക്കാ​നുള്ള വീട്‌ എന്നല്ല. പിന്നെ​യോ, തന്നിരി​ക്കുന്ന ആധാരം അഥവാ പ്രമാണം, വീട്‌ ഇപ്പോൾ നിങ്ങളു​ടെ സ്വന്തമാ​ണെ​ന്നും ആ പ്രമാണം വീട്‌ സ്വന്തമാ​യ​തിന്‌ തുല്യ​മാ​ണെ​ന്നും ഉള്ളതിന്റെ ശക്തമായ തെളി​വാ​ണെ​ന്നാണ്‌ അദ്ദേഹം പറഞ്ഞതിന്‌ അർഥം. എന്നു​വെ​ച്ചാൽ, നിയമ​ത്തി​ന്റെ വീക്ഷണ​ത്തിൽ ആ വീടിന്‌ തുല്യ​മാണ്‌ ഈ പ്രമാണം. ഇതു​പോ​ലെ​യാണ്‌ വിശ്വാ​സ​ത്തി​ന്റെ കാര്യ​വും. നമ്മുടെ വിശ്വാ​സ​ത്തിന്‌ ആധാര​മായ തെളി​വു​കൾ ആ പ്രമാ​ണം​പോ​ലെ വളരെ ശക്തമാണ്‌, തികച്ചും ബോധ്യം​വ​രു​ത്തു​ന്ന​വ​യു​മാണ്‌. അതു​കൊണ്ട്‌, നമുക്ക്‌ യഥാർഥ​വി​ശ്വാ​സ​മു​ണ്ടെ​ങ്കിൽ, നാം വിശ്വ​സി​ക്കുന്ന കാര്യങ്ങൾ നേരിൽ കാണു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണെന്നു പറയാം.

7. യഥാർഥ​വി​ശ്വാ​സ​ത്തിൽ ഉൾപ്പെ​ടു​ന്നത്‌ എന്താണ്‌?

7 യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളു​ടെ​യെ​ല്ലാം അടിസ്ഥാ​ന​ത്തിൽ പടുത്തു​യർത്തിയ ഇളകാത്ത ബോധ്യ​വും, കഴിഞ്ഞ​കാല അനുഭ​വ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ അവൻ ആശ്രയ​യോ​ഗ്യ​നാ​ണെ​ന്നുള്ള നിശ്ചയ​വും ഉൾച്ചേർന്ന​താണ്‌ യഥാർഥ​വി​ശ്വാ​സം. അവനെ നമ്മുടെ സ്‌നേ​ഹ​നി​ധി​യായ പിതാ​വാ​യി കാണാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നത്‌ വിശ്വാ​സ​മാണ്‌. അവൻ ചെയ്യു​മെന്നു പറയു​ന്ന​തെ​ല്ലാം സത്യമാ​യി ഭവിക്കും എന്ന്‌ ഉറപ്പി​ക്കാൻ നമുക്ക്‌ കാരണം നൽകു​ന്ന​തും വിശ്വാ​സ​മാണ്‌. യഥാർഥ​വി​ശ്വാ​സ​ത്തിൽ വേറെ​യും കാര്യങ്ങൾ ഉൾപ്പെ​ടു​ന്നുണ്ട്‌. ജീവനുള്ള എല്ലാറ്റി​ന്റെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ വിശ്വാ​സ​ത്തി​നും പോഷണം ആവശ്യ​മാണ്‌, പോഷണം ലഭിച്ചി​ല്ലെ​ങ്കിൽ വിശ്വാ​സം നിലനിൽക്കില്ല. വിശ്വാ​സം പ്രവൃ​ത്തി​ക​ളി​ലൂ​ടെ പ്രകടി​പ്പി​ക്കണം, അല്ലെങ്കിൽ അത്‌ മൃതമാ​യി​ത്തീ​രും.—യാക്കോ. 2:26.

8. വിശ്വാ​സം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 വിശ്വാ​സം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? പൗലോസ്‌ അതിന്‌ തക്കതായ കാരണം നൽകു​ന്നുണ്ട്‌. (എബ്രായർ 11:6 വായി​ക്കുക.) നമുക്ക്‌ വിശ്വാ​സ​മി​ല്ലെ​ങ്കിൽ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാ​നോ അവനെ പ്രസാ​ദി​പ്പി​ക്കാ​നോ സാധ്യമല്ല. ചിന്താ​പ്രാപ്‌തി​യുള്ള ഏതൊരു സൃഷ്ടി​യെ​യും സൃഷ്ടി​ച്ച​തി​ന്റെ പിന്നിലെ ശ്രേഷ്‌ഠ​വും മഹനീ​യ​വും ആയ ഉദ്ദേശ്യം സാക്ഷാത്‌ക​രി​ക്ക​പ്പെ​ട​ണ​മെ​ങ്കിൽ ആ സൃഷ്ടിക്ക്‌ വിശ്വാ​സം കൂടിയേ തീരൂ. നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലു​ക​യും അവനെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്യുക എന്നതാണ്‌ മഹനീ​യ​മായ ആ ഉദ്ദേശ്യം.

9. വിശ്വാ​സം നമുക്ക്‌ കൂടിയേ തീരൂ എന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാ​മെന്ന്‌ അവൻ കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

9 നമുക്ക്‌ വിശ്വാ​സം എത്രയ​ധി​കം ആവശ്യ​മാ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ വിശ്വാ​സം എങ്ങനെ പടുത്തു​യർത്താം, എങ്ങനെ പ്രകടി​പ്പി​ക്കാം എന്ന്‌ നമ്മെ പഠിപ്പി​ച്ചു​ത​രാൻ അവൻ നിരവധി മാതൃ​കകൾ തന്നിട്ടുണ്ട്‌. ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന വിശ്വസ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ മാതൃക അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. ‘അവരുടെ വിശ്വാ​സം അനുക​രി​ക്കുക’ എന്ന്‌ അവന്റെ വചനം പറയുന്നു. (എബ്രാ. 13:7) തീർന്നില്ല. “സാക്ഷി​ക​ളു​ടെ . . . വലി​യൊ​രു സമൂഹ”ത്തെക്കു​റി​ച്ചും പൗലോസ്‌ എഴുതി​യി​ട്ടുണ്ട്‌. (എബ്രാ. 12:1) വിശ്വാ​സ​ത്തി​ന്റെ ഉജ്ജ്വല​മാ​തൃ​ക​ക​ളാ​യി​രുന്ന മുൻകാ​ല​ങ്ങ​ളി​ലെ സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും ആണ്‌ ആ ‘സമൂഹ​ത്തിൽ’ അവൻ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ എബ്രായർ 11-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വിശ്വസ്‌ത​രു​ടെ പട്ടിക​യിൽ വളരെ കുറച്ചു​പേരെ മാത്രമേ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. എന്നാൽ, ബൈബി​ളി​ന്റെ താളു​ക​ളിൽ ഇങ്ങനെ​യുള്ള വിശ്വസ്‌ത​രു​ടെ ജീവി​ത​ക​ഥകൾ ധാരാ​ള​മാ​യുണ്ട്‌. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും, ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഒക്കെയുണ്ട്‌ അവരിൽ. ജീവി​ത​ത്തി​ന്റെ സമസ്‌ത​മ​ണ്ഡ​ല​ങ്ങ​ളിൽനി​ന്നും ഉള്ളവരാണ്‌ അവർ. ഇന്ന്‌ വിശ്വാ​സം എന്ന ശ്രേഷ്‌ഠ​ഗു​ണം ദുർല​ഭ​മാ​യി​രി​ക്കുന്ന ഈ ലോക​ത്തിൽ, വിശ്വസ്‌ത​രാ​യി ജീവി​ച്ചു​മ​രിച്ച ആ ദൈവ​ദാ​സ​രു​ടെ ജീവി​ത​മാ​തൃ​ക​കൾക്ക്‌ നമ്മോടു പറയാൻ ഒട്ടേറെ കാര്യ​ങ്ങ​ളുണ്ട്‌.

മറ്റുള്ള​വ​രു​ടെ വിശ്വാ​സം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

10. ബൈബിൾരേ​ഖ​യി​ലെ വിശ്വസ്‌ത​രായ പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും അനുക​രി​ക്കു​ന്ന​തിന്‌ വ്യക്തി​പ​ര​മായ പഠനം നമ്മളെ എങ്ങനെ സഹായി​ച്ചേ​ക്കാം?

10 ഒരാളെ അനുക​രി​ക്ക​ണ​മെ​ങ്കിൽ ആദ്യം നമ്മൾ അയാളെ അടുത്തു നിരീ​ക്ഷി​ക്കണം, അതൊരു വാസ്‌ത​വ​മാണ്‌. ഈ പുസ്‌തകം വായി​ച്ചു​പോ​കു​മ്പോൾ പല സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും നിങ്ങൾ കണ്ടുമു​ട്ടും. അവരെ അടുത്തു നിരീ​ക്ഷി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി വളരെ​യ​ധി​കം ഗവേഷണം നടത്തി വിവരങ്ങൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ നിങ്ങൾ കാണും. നിങ്ങൾക്കും സ്വന്തമാ​യി ഗവേഷണം നടത്തി കൂടു​ത​ലായ ചില വിവര​ങ്ങ​ളും കൂടെ കണ്ടെത്താ​നാ​കു​മോ? നിങ്ങൾ വ്യക്തി​പ​ര​മാ​യി പഠിക്കുന്ന സമയത്ത്‌ നിങ്ങളു​ടെ കൈയി​ലുള്ള ഗവേഷണ ഉപാധി​കൾ ഉപയോ​ഗിച്ച്‌ ബൈബി​ളിൽ ആഴത്തിൽ കുഴി​ച്ചി​റ​ങ്ങുക. പഠിക്കുന്ന കാര്യങ്ങൾ മനനം ചെയ്യു​മ്പോൾ ബൈബിൾവി​വ​ര​ണ​ങ്ങ​ളു​ടെ പശ്ചാത്ത​ല​വും രംഗങ്ങ​ളും ഒരു ചിത്രം​പോ​ലെ മനസ്സിൽ കൊണ്ടു​വ​രുക. ആ കാഴ്‌ചകൾ കാണുക, ആ ശബ്ദങ്ങൾ ശ്രവി​ക്കുക, ഗന്ധങ്ങൾ മണത്തറി​യുക. കഥാപാ​ത്ര​ങ്ങ​ളു​ടെ വികാ​ര​വി​ചാ​രങ്ങൾ വിവേ​ചി​ച്ച​റി​യു​ന്ന​താണ്‌ ഏറെ പ്രധാനം. വിശ്വസ്‌ത​രായ ആ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ സ്ഥാനത്ത്‌ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ കണ്ടു​നോ​ക്കുക. അപ്പോൾ അവർ നിങ്ങളു​ടെ കണ്മുന്നിൽ നിൽക്കു​ന്ന​തു​പോ​ലെ തോന്നും, അവരു​മാ​യുള്ള അടുപ്പം കൂടി​ക്കൂ​ടി​വ​രും. ചിലർ നമ്മുടെ പഴയകാല ആത്മമി​ത്ര​ങ്ങ​ളാ​ണോ എന്നു​പോ​ലും നമുക്കു തോന്നി​പ്പോ​കും!

11, 12. (എ) അബ്രാ​ഹാ​മി​നോ​ടും സാറാ​യോ​ടും നിങ്ങൾക്ക്‌ കൂടുതൽ അടുപ്പം തോന്നി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ബി) ഹന്നാ, ഏലിയാവ്‌, ശമുവേൽ എന്നിവ​രു​ടെ ജീവി​ത​ക​ഥ​ക​ളിൽനി​ന്നു നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

11 അവരെ ശരിക്കും അടുത്ത​റി​യു​മ്പോൾ അവരുടെ വാക്കും പ്രവൃ​ത്തി​യും പകർത്താൻ നമുക്ക്‌ ആഗ്രഹം തോന്നും. ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: നിങ്ങൾക്കൊ​രു പുതിയ നിയമനം ലഭിച്ചി​രി​ക്കു​ന്നു. ഏതോ ഒരു വിധത്തിൽ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താ​നുള്ള ഒരു ക്ഷണമാണ്‌ സംഘടന നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്നത്‌. കൂടുതൽ ശുശ്രൂ​ഷ​കരെ അടിയ​ന്തി​ര​മാ​യി ആവശ്യ​മുള്ള ഒരു സ്ഥലത്തേക്ക്‌ മാറാ​നാ​യി​രി​ക്കാം നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അല്ലെങ്കിൽ, നിങ്ങൾക്ക്‌ പരിച​യ​മി​ല്ലാ​ത്ത​തോ അത്ര ഇഷ്ടം തോന്നാ​ത്ത​തോ ആയ ഒരു രീതി​യി​ലുള്ള പ്രസം​ഗ​വേ​ലയ്‌ക്കാ​യി​രി​ക്കാം ഇപ്പോൾ വിളി​ച്ചി​രി​ക്കു​ന്നത്‌. ആ നിയമ​ന​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്യു​ക​യാണ്‌ നിങ്ങൾ. അബ്രാ​ഹാ​മി​ന്റെ മാതൃക ഇപ്പോൾ നിങ്ങളെ സഹായി​ക്കി​ല്ലേ? അബ്രാ​ഹാ​മും സാറാ​യും ഊർ നഗരത്തി​ലെ സകലസു​ഖ​ങ്ങ​ളും ഉപേക്ഷി​ക്കാൻ തയ്യാറാ​യി​രു​ന്നു. അതിന്റെ പേരിൽ ദൈവം അവരുടെ മേൽ അനു​ഗ്ര​ഹങ്ങൾ വർഷിച്ചു! നിങ്ങളും അങ്ങനെ​തന്നെ ചെയ്‌തു​നോ​ക്കുക. അതുവരെ അവരെ അറിയാ​മാ​യി​രു​ന്ന​തി​ലും നന്നായി, അപ്പോൾ നിങ്ങൾ അവരെ അറിയും. നിങ്ങളു​ടെ​യു​ള്ളിൽ നിങ്ങൾക്ക്‌ അത്‌ ബോധ്യ​മാ​കു​ക​യും ചെയ്യും.

12 ഇനി വേറൊ​രു സാഹച​ര്യം നോക്കാം: നിങ്ങളു​ടെ ഉറ്റവരോ അടുപ്പ​മു​ള്ള​വ​രോ ആരെങ്കി​ലും നിങ്ങ​ളോട്‌ പുച്ഛ​ത്തോ​ടെ​യും പരിഹാ​സ​ത്തോ​ടെ​യും ഇടപെ​ട്ടിട്ട്‌ നിങ്ങൾ മനസ്സി​ടിഞ്ഞ്‌ ഇരിക്കു​ക​യാ​ണെന്നു കരുതുക. യോഗ​ങ്ങൾക്കു പോകാ​തെ വീട്ടിൽത്തന്നെ ഇരിക്കാ​നാണ്‌ നിങ്ങൾക്കു തോന്നു​ന്ന​തെ​ങ്കി​ലോ? ഹന്നാ​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക. അവൾ പെനി​ന്നാ​യു​ടെ നിന്ദയും പരിഹാ​സ​വും എങ്ങനെ​യാണ്‌ മറിക​ട​ന്ന​തെന്നു നോക്കുക. ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ അതു നിങ്ങളെ സഹായി​ക്കും. അപ്പോൾ ഹന്നാ വെറു​മൊ​രു വിദൂ​ര​ക​ഥാ​പാ​ത്രമല്ല, നിങ്ങളു​ടെ അടുത്ത സുഹൃ​ത്താ​ണെന്ന്‌ നിങ്ങൾക്കു തോന്നി​പ്പോ​കും. ഇനി, നിങ്ങൾ വില​കെ​ട്ട​വ​രാ​ണെന്ന്‌ തോന്നു​ന്നെ​ങ്കി​ലോ? എങ്കിൽ ഏലിയാ​വി​ന്റെ ജീവി​തകഥ വായി​ക്കുക. അവൻ ഭയന്നോ​ടി​യ​തും മനപ്ര​യാ​സ​പ്പെ​ട്ട​തും യഹോവ അവനെ ആശ്വസി​പ്പി​ച്ച​തും വായി​ച്ച​റി​യുക. നിങ്ങൾക്ക്‌ അവനോട്‌ കൂടുതൽ അടുപ്പം തോന്നും. കുട്ടി​കളേ, സന്മാർഗ​നിഷ്‌ഠ​യി​ല്ലാത്ത സഹപാ​ഠി​ക​ളു​ടെ സമ്മർദം നാലു​പാ​ടു​നി​ന്നും നിങ്ങളെ പൊറു​തി​മു​ട്ടി​ക്കു​ന്നെ​ങ്കി​ലോ? കൊച്ചു​ശ​മു​വേ​ലി​ന്റെ ജീവി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒന്നു സഞ്ചരി​ക്കുക. സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ഏലിയു​ടെ പുത്ര​ന്മാ​രു​ടെ കൊള്ള​രു​തായ്‌മകൾ കണ്ടും കേട്ടും ആണ്‌ ശമുവേൽ ബാലൻ വളർന്നത്‌. കൊച്ചു​ശ​മു​വേൽ വഴി​തെ​റ്റി​പ്പോ​യോ? അവന്റെ കഥ വായി​ക്കുക. അവൻ നിങ്ങളു​ടെ കൂട്ടു​കാ​ര​നാ​കും!

13. ഏതെങ്കി​ലും ബൈബിൾക​ഥാ​പാ​ത്ര​ത്തി​ന്റെ വിശ്വാ​സം അനുക​രി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങളു​ടെ വ്യക്തി​ത്വ​ത്തിന്‌ ഏതെങ്കി​ലും വിധത്തിൽ ഇടിവ്‌ സംഭവി​ക്കു​മോ? വിശദീ​ക​രി​ക്കുക.

13 ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വിശ്വാ​സം അനുക​രി​ക്കു​ന്നത്‌ ഏതെങ്കി​ലും വിധത്തിൽ നമ്മളെ അവരുടെ വെറും പകർപ്പാ​ക്കു​മോ? നമ്മുടെ തനിമ കുറച്ചു​ക​ള​യു​മോ? ഒട്ടുമേ ഇല്ല! വിശ്വസ്‌ത​രായ ഇത്തരം സ്‌ത്രീ​പു​രു​ഷ​ന്മാ​രെ അനുക​രി​ക്കാൻ യഹോ​വ​യു​ടെ വചനം നമ്മോടു പറയു​ന്നു​ണ്ടെന്ന്‌ ഓർക്കുക. (1 കൊരി. 4:16; 11:1; 2 തെസ്സ. 3:7, 9) നിങ്ങൾക്കൊ​രു കാര്യം അറിയാ​മോ? നമ്മൾ പഠിക്കാൻപോ​കുന്ന കഥാപാ​ത്ര​ങ്ങ​ളിൽ ചിലർ, അവർക്കു​മു​മ്പേ ജീവി​ച്ചി​രുന്ന വിശ്വസ്‌തരെ അനുക​രി​ച്ചി​ട്ടു​ള്ള​വ​രാണ്‌! ഉദാഹ​ര​ണ​ത്തിന്‌ 17-ാം അധ്യായം നോക്കാം. അവിടെ നമ്മൾ മറിയ​യെ​ക്കു​റി​ച്ചാണ്‌ പഠിക്കു​ന്നത്‌. ഒരിക്കൽ യഹോ​വയെ സ്‌തു​തി​ച്ചു​പറഞ്ഞ അവസര​ത്തിൽ അവൾ ഹന്നായു​ടെ വാക്കുകൾ കടം​കൊ​ണ്ട​താ​യി തോന്നു​ന്നു. ഹന്നായെ അവൾ മാതൃ​ക​യാ​യി കണ്ടിട്ടു​ണ്ടെന്നു വ്യക്തം. അത്‌ മറിയ​യു​ടെ വിശ്വാ​സ​ത്തി​ന്റെ മാറ്റ്‌ അല്‌പ​മെ​ങ്കി​ലും കുറച്ചു​ക​ള​ഞ്ഞോ? ഒട്ടും കുറച്ചു​ക​ള​ഞ്ഞില്ല! പിന്നെ​യോ, ഹന്നായു​ടെ മാതൃക വിശ്വാ​സ​ത്തിൽ വളരാൻ മറിയയെ സഹായി​ക്കു​ക​യാ​ണു ചെയ്‌തത്‌. യഹോ​വ​യു​ടെ മുമ്പാകെ തനതായ ഒരു പ്രതി​ച്ഛാ​യ​യും സത്‌പേ​രും നേടി​യെ​ടു​ക്കാൻ അങ്ങനെ മറിയയ്‌ക്ക്‌ കഴിഞ്ഞു.

14, 15. ഈ പുസ്‌ത​ക​ത്തി​ന്റെ ചില പ്രത്യേ​ക​തകൾ ഏതൊ​ക്കെ​യാണ്‌, ഈ പുസ്‌തകം ഏറെ നന്നായി ഉപയോ​ഗ​പ്പെ​ടു​ത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

14 സഹോ​ദ​ര​ങ്ങളേ, നിങ്ങളു​ടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കാൻവേണ്ടി തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​താണ്‌ ഈ പുസ്‌തകം. 2008 മുതൽ 2013 വരെയുള്ള വീക്ഷാ​ഗോ​പു​ര​ത്തിൽ “അവരുടെ വിശ്വാ​സം അനുക​രി​ക്കുക” എന്ന പരമ്പര​യിൽ പ്രസി​ദ്ധീ​ക​രിച്ച ലേഖന​ങ്ങ​ളു​ടെ സമാഹാ​ര​മാ​ണി​തെന്നു പറയാം. എന്നാൽ ചില പുതിയ അധ്യാ​യങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. വിവരങ്ങൾ ചർച്ച ചെയ്യാ​നും ജീവി​ത​ത്തിൽ പകർത്താ​നും സഹായി​ക്കു​ന്ന​തി​നു​വേണ്ടി ചോദ്യ​ങ്ങ​ളും കൊടു​ത്തി​രി​ക്കു​ന്നു. വർണാ​ഭ​മായ നിരവധി ചിത്രങ്ങൾ ചെറിയ വിശദാം​ശ​ങ്ങൾപോ​ലും സഹിതം ഈ പുസ്‌ത​ക​ത്തി​നു​വേണ്ടി പ്രത്യേ​കം തയ്യാറാ​ക്കി ചേർത്തി​ട്ടുണ്ട്‌. നേര​ത്തെ​യു​ണ്ടാ​യി​രു​ന്നവ വലുപ്പം കൂട്ടു​ക​യോ മോടി​യാ​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. സമയരേഖ, ഭൂപടങ്ങൾ എന്നിവ​യും വായന​ക്കാ​രു​ടെ സഹായാർഥം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അവരുടെ വിശ്വാ​സം അനുക​രി​ക്കുക എന്ന ഈ പുസ്‌തകം നമ്മുടെ വ്യക്തി​പ​ര​മായ പഠനത്തി​നും കുടും​ബാ​രാ​ധ​നയ്‌ക്കും സഭാ ബൈബി​ള​ധ്യ​യ​ന​ത്തി​നും വേണ്ടി ഒരുക്കി​യി​ട്ടു​ള്ള​താണ്‌. ഓരോ ജീവി​ത​ക​ഥ​യും ഒരുമി​ച്ചി​രുന്ന്‌ വെറുതെ വായി​ച്ചു​കേൾക്കാൻ ആഗ്രഹി​ക്കുന്ന പല കുടും​ബ​ങ്ങ​ളു​മുണ്ട്‌. ഒരാൾ ഉറക്കെ വായി​ക്കും, മറ്റുള്ളവർ അത്‌ കേട്ട്‌ ആസ്വദിച്ച്‌ കഥാപാ​ത്ര​ങ്ങ​ളോ​ടൊ​പ്പം സഞ്ചരി​ക്കും.

15 കഴിഞ്ഞു​പോയ കാലങ്ങ​ളിൽ ജീവി​ച്ചു​മ​രിച്ച, യഹോ​വയ്‌ക്കു പ്രിയ​രായ ദാസീ​ദാ​സ​ന്മാ​രു​ടെ വിശ്വാ​സം അനുക​രി​ക്കാൻ ഈ പുസ്‌തകം നിങ്ങൾക്കൊ​രു വഴികാ​ട്ടി​യാ​കട്ടെ. അങ്ങനെ വിശ്വാ​സ​ത്തിൽ വളർന്നു​വ​ളർന്ന്‌ നിങ്ങൾ നിങ്ങളു​ടെ പിതാ​വായ യഹോ​വ​യോട്‌ അധിക​മ​ധി​കം അടുത്തു​ചെ​ല്ലു​മാ​റാ​കട്ടെ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക