പിൻപേജ്
ദൈവമായ യഹോവയെക്കുറിച്ച് യശയ്യ 40:11 ഇപ്രകാരം പറയുന്നു: “ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും. കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും, അവയെ മാറോടണച്ച് കൊണ്ടുനടക്കും.” ഇടയന്റെ മാറോടു ചേർന്നിരിക്കുന്ന ഈ ആട്ടിൻകുട്ടിയെ കാണുമ്പോൾ, നിങ്ങളുടെ സ്വർഗീയ പിതാവുമായി അത്തരമൊരു അടുപ്പം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ യഹോവയോട് അടുത്ത് ചെല്ലാൻ സാധിക്കും?