ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം?
എല്ലായിടത്തും ആളുകൾ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നു. തങ്ങളെ ഞെരുക്കുന്ന നിരവധി പ്രശ്നങ്ങളിൽനിന്നുള്ള ആശ്വാസം അവർ കാംക്ഷിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് സ്ഥായിയായ ഒരു പരിഹാരമുണ്ടോ? അങ്ങനെയൊന്ന് ഉണ്ടെന്നും താമസിയാതെ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ഭൂവിസ്തൃതമായി ഒരു യാഥാർത്ഥ്യമായി തീരും എന്നുമുള്ള ബോദ്ധ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതു വായിക്കുന്നതുമൂലം നീതിയെ സ്നേഹിക്കുന്ന സകലർക്കും വേണ്ടി ഭാവി വച്ചുനീട്ടുന്നതിനെകുറിച്ച് ഒരു ദൃഢമായ പ്രത്യാശയും ഹൃദയോദ്ദീപകമായ ഉറപ്പും നിങ്ങൾക്ക് ലഭിക്കും എന്നുള്ളതാണ് ഞങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹം.
—പ്രസാധകർ