പ്രസാധകരിൽനിന്ന്
അനേകമാളുകൾ ഭാവിയെക്കുറിച്ച് ചിന്തയില്ലാതെ അനുദിനജീവിതം നയിക്കുന്നു. ചിലർ ‘നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം, എന്തുകൊണ്ടെന്നാൽ നാളെ നാം മരിക്കും’ എന്ന തത്വശാസ്ത്രം അനുസരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ജീവിതത്തിൽ അതിലും വളരെയധികം ഉണ്ടായിരിക്കാൻ കഴിയും. ഈ ചെറുപുസ്തകം ഇപ്പോഴും തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മഹത്തായ ഭാവിയിലും സംതൃപ്തികരമായ ജീവിതാസ്വാദനം നിങ്ങൾക്കെങ്ങനെ കണ്ടെത്താവുന്നതാണെന്ന് വിശദീകരിക്കുന്നു. ഈ പേജുകൾ വായിക്കുന്നതിന് പുറമെ യഹോവയുടെ സാക്ഷികളിൽ ഒരാളുമായി ഈ മർമ്മപ്രധാനമായ കാര്യങ്ങൾ ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങൾക്കുണ്ടായിരുന്നേക്കാവുന്ന ചോദ്യങ്ങൾക്കുത്തരം നൽകാൻ അവർക്ക് സന്തോഷമുണ്ടായിരിക്കും.
—പ്രസാധകർ