വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 3 പേ. 14-15
  • മുൻവിധി ഇല്ലാതാക്കാൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുൻവിധി ഇല്ലാതാക്കാൻ
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു മികച്ച ഗവൺമെന്റ്‌
  • 1. ശരിയും തെറ്റും പഠിപ്പി​ക്കും
  • 2. അനീതി ഇല്ലാതാ​ക്കും
  • 3. നല്ല നേതൃ​ത്വം
  • 4. ഐക്യം
  • മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?
    ഉണരുക!—2020
  • യഹോവയെയും യേശുവിനെയും പോലെ നമ്മളും ഒന്നായിരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • മുൻവിധി പിഴുതെറിയപ്പെടുമ്പോൾ
    ഉണരുക!—2004
  • മേലാൽ മുൻവിധി ഇല്ലാതിരിക്കുമ്പോൾ!
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 3 പേ. 14-15
പല പ്രായത്തിലും വംശത്തിലും ഉള്ള ഒരു കൂട്ടം ആളുകൾ ചിരിച്ച്‌ സന്തോഷിക്കുന്നു.

മുൻവി​ധി ഇല്ലാതാ​ക്കാൻ

ഈ മാസി​ക​യു​ടെ മുൻലേ​ഖ​ന​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ച​തി​ലൂ​ടെ ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ അവരുടെ ഉള്ളിൽനിന്ന്‌ മുൻവി​ധി​യു​ടെ വിഷ​വേ​രു​കൾ പറി​ച്ചെ​റി​യാൻ കഴിഞ്ഞി​ട്ടുണ്ട്‌. സത്യം പറഞ്ഞാൽ, നമ്മുടെ എല്ലാ മുൻവി​ധി​ക​ളും നമുക്കു പിഴു​തെ​റി​യാ​നാ​വില്ല. അതിനർഥം വേറെ വഴിയി​ല്ലെ​ന്നാ​ണോ?

ഒരു മികച്ച ഗവൺമെന്റ്‌

പല ഗവൺമെ​ന്റു​ക​ളും ആളുക​ളു​ടെ മുൻവി​ധി മാറ്റു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അതിനർഥം വേറെ ഒരു ഗവൺമെ​ന്റി​നും അതു മാറ്റാ​നാ​കില്ല എന്നാണോ?

മുൻവി​ധി മാറ്റാൻ കഴിവുള്ള ഒരു ഗവൺമെന്റ്‌. . .

  1. 1. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന രീതിക്കു മാറ്റം വരുത്താൻ ആളുകളെ പ്രചോ​ദി​പ്പി​ക്കും.

  2. 2. മുൻവി​ധിക്ക്‌ ഇരയാ​യ​വ​രു​ടെ വേദനകൾ പൂർണ​മാ​യും ഇല്ലാതാ​ക്കും. അപ്പോൾ അവർ അതിന്റെ പേരിൽ മറ്റുള്ള​വ​രോ​ടു മുൻവി​ധി കാണി​ക്കില്ല.

  3. 3. ഒട്ടും മുൻവി​ധി​യി​ല്ലാത്ത നേതാ​ക്ക​ന്മാ​രെ കൊണ്ടു​വ​രും.

  4. 4. എല്ലാ കൂട്ടം ആളുക​ളെ​യും ഒറ്റക്കെ​ട്ടാ​ക്കി​നി​റു​ത്തും.

അങ്ങനെ​യൊ​രു ഗവൺമെന്റ്‌ ദൈവം സ്ഥാപി​ച്ചി​ട്ടു​ണ്ടെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു. അതി​നെ​യാ​ണു “ദൈവ​രാ​ജ്യം” എന്നു പറയു​ന്നത്‌.—ലൂക്കോസ്‌ 4:43.

ആ ഗവൺമെന്റ്‌ എന്തു ചെയ്യും?

1. ശരിയും തെറ്റും പഠിപ്പി​ക്കും

‘ദേശവാ​സി​കൾ നീതി എന്തെന്ന്‌ അറിയും.’—യശയ്യ 26:9.

“യഥാർഥ​നീ​തി​യു​ടെ ഫലം ദീർഘ​കാ​ല​ത്തേക്കു നിലനിൽക്കുന്ന പ്രശാ​ന്ത​ത​യും സുരക്ഷി​ത​ത്വ​വും ആയിരി​ക്കും.”—യശയ്യ 32:17.

വാക്യം പഠിപ്പി​ക്കു​ന്നത്‌: ദൈവ​രാ​ജ്യം ശരി എന്താ​ണെന്ന്‌ ആളുകളെ പഠിപ്പി​ക്കും. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാ​സ​വും നീതി​യും അനീതി​യും തമ്മിലുള്ള വ്യത്യാ​സ​വും ആളുകൾ മനസ്സി​ലാ​ക്കു​മ്പോൾ അവർ പരസ്‌പരം വീക്ഷി​ക്കുന്ന രീതി മാറും. എല്ലാ തരത്തി​ലു​മുള്ള ആളുകളെ ഒരു​പോ​ലെ സ്‌നേ​ഹി​ക്കു​ക​യാ​ണു ചെയ്യേ​ണ്ട​തെന്ന്‌ അപ്പോൾ ആളുകൾ മനസ്സി​ലാ​ക്കും.

2. അനീതി ഇല്ലാതാ​ക്കും

“ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!” —വെളി​പാട്‌ 21:4.

വാക്യം പഠിപ്പി​ക്കു​ന്നത്‌: അനീതി​കൾമൂ​ലം ഉണ്ടായ വേദന​ക​ളെ​ല്ലാം ദൈവ​രാ​ജ്യം തുടച്ചു​നീ​ക്കും. മുമ്പ്‌ അനീതിക്ക്‌ ഇരയാ​യ​വർക്കു​പോ​ലും അതിനു കാരണ​ക്കാ​രാ​യ​വ​രോ​ടു വെറു​പ്പു​തോ​ന്നാൻ ഒരു കാരണ​വും അന്ന്‌ ഉണ്ടായി​രി​ക്കില്ല.

3. നല്ല നേതൃ​ത്വം

“കണ്ണു​കൊണ്ട്‌ കാണു​ന്ന​ത​നു​സ​രിച്ച്‌ അവൻ വിധി കല്‌പി​ക്കില്ല, ചെവി​കൊണ്ട്‌ കേൾക്കു​ന്ന​ത​നു​സ​രിച്ച്‌ ശാസി​ക്കു​ക​യു​മില്ല. പാവ​പ്പെ​ട്ട​വരെ അവൻ ന്യായ​ത്തോ​ടെ വിധി​ക്കും, ഭൂമി​യി​ലെ സൗമ്യ​രെ​പ്രതി അവൻ നേരോ​ടെ ശാസി​ക്കും.” —യശയ്യ 11:3, 4.

വാക്യം പഠിപ്പി​ക്കു​ന്നത്‌: ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു ഭൂമി​യി​ലെ ആളുകളെ യാതൊ​രു മുൻവി​ധി​യും കൂടാതെ നീതി​യോ​ടെ ഭരിക്കും. യേശു ഏതെങ്കി​ലും ഒരു ദേശക്കാ​രോ​ടു പ്രത്യേക പരിഗണന കാണി​ക്കില്ല. ലോക​ത്തി​ലെ എല്ലാ ആളുക​ളും ഒരു​പോ​ലെ തന്റെ നിയമം അനുസ​രി​ക്കു​മെന്ന്‌ യേശു ഉറപ്പാ​ക്കും.

4. ഐക്യം

ദൈവരാജ്യം ആളുകളെ ‘ഒരേ മനസ്സും ഒരേ സ്‌നേ​ഹ​വും ഉള്ളവരാ​യി ഒരേ ചിന്ത​യോ​ടെ നല്ല ഒരുമ​യു​ള്ള​വ​രാ​യി​രി​ക്കാൻ’ പഠിപ്പി​ക്കും.—ഫിലി​പ്പി​യർ 2:2.

വാക്യം പഠിപ്പി​ക്കു​ന്നത്‌: ദൈവ​രാ​ജ്യ​ത്തിൽ ആളുകൾ ഐക്യ​ത്തോ​ടെ ഇരിക്കു​മെന്നു പറയു​ന്നതു വെറും ഒരു പാഴ്‌വാ​ക്കല്ല, അതൊരു യാഥാർഥ്യ​മാ​യി​രി​ക്കും. കാരണം അവർക്കി​ട​യിൽ ശരിക്കും സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ അവർ ഒരുമ​യു​ള്ള​വ​രാ​യി​രി​ക്കും.

ഇങ്ങനെ​യൊ​രു ഗവൺമെന്റ്‌ ശരിക്കും വരുമോ?

അത്‌ അറിയാൻ തെളി​വു​കൾ പരി​ശോ​ധി​ക്കണം. നിങ്ങൾക്കു ചെയ്യാ​നാ​കുന്ന മൂന്നു കാര്യങ്ങൾ ഇതാണ്‌:

  • ബൈബിൾ പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ ദൈവ​രാ​ജ്യം നടപ്പി​ലാ​ക്കു​മോ? തെളി​വു​കൾക്കാ​യി യഹോ​വ​യു​ടെ സാക്ഷി​കളെ സമീപി​ക്കാം.

  • jw.org വെബ്‌​സൈ​റ്റി​ലെ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ > ദൈവ​രാ​ജ്യം എന്നതിനു കീഴി​ലുള്ള വിവരങ്ങൾ നോക്കാം.

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങി​നു പങ്കെടു​ക്കുക. അങ്ങനെ അവരുടെ സ്‌നേ​ഹ​വും ഐക്യ​വും നേരിട്ടു കാണാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക