‘അവരുടെ സാന്നിധ്യം അത്യന്തം നവോന്മേഷപ്രദം ആയിരുന്നു!’
ജപ്പാനിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിന്റെ ജനറൽ മാനേജർ അടുത്തയിടെ എബിനയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിച്ചു. അദ്ദേഹം ആവേശഭരിതനായി കാണപ്പെട്ടു. എന്തുകൊണ്ടായിരുന്നു?
1998-ൽ, ആഫ്രിക്ക, ഓസ്ട്രേലിയ, കൊറിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സാർവദേശീയ കൺവെൻഷനുകളിൽ സംബന്ധിക്കാൻ പോയ 200-ലധികം സാക്ഷികൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാമധ്യേ ഈ മാനേജരുടെ ഹോട്ടലിൽ തങ്ങിയിരുന്നു. പിന്നീട് ഹോട്ടൽ ജീവനക്കാർ, പോയ വർഷത്തെ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യാൻ ഒത്തുകൂടിയ സമയത്ത്, ആ വർഷം ഹോട്ടലിൽ വന്ന 30,000 പേരിൽ ഏറ്റവും മതിപ്പുളവാക്കുന്ന പെരുമാറ്റം കൺവെൻഷൻ പ്രതിനിധികളുടേതായിരുന്നു എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
അതുകൊണ്ട്, വിലമതിപ്പു പ്രകടിപ്പിക്കാനായി ഹോട്ടൽ മാനേജർ എബിനയിലേക്കു യാത്ര തിരിച്ചു. അദ്ദേഹം പറഞ്ഞു: ‘ആ സന്ദർശകർ വളരെ മര്യാദയുള്ളവരായിരുന്നു. അവർ മുറികൾ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിച്ചു. ഞങ്ങളുടെ സേവനത്തോട് അവർ വിലമതിപ്പു പ്രകടമാക്കുകയും ചെയ്തു. മാത്രമോ, ബൈബിളിൽ നിന്നുള്ള പ്രോത്സാഹജനകമായ വാക്കുകളും അവർ ഞങ്ങളുമായി പങ്കുവെച്ചു. അവരുടെ സാന്നിധ്യം അത്യന്തം നവോന്മേഷപ്രദം ആയിരുന്നു!’
മാനേജർ തുടർന്നു: ‘മനക്ലേശം അനുഭവിക്കുന്ന പലരും ഞങ്ങളുടെ ഹോട്ടലിൽ വരാറുണ്ട്. അവർക്കു സഹായകമായേക്കാവുന്ന വിവരങ്ങൾക്കായി ഞങ്ങൾ തിരയുകയായിരുന്നു. ബൈബിൾ പഠിപ്പിക്കലുകൾ ആളുകളുടെ ജീവിതത്തിന്മേൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നതിനാൽ അതിൽനിന്ന് അവർ പ്രയോജനം അനുഭവിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.’
അതുകൊണ്ട്, ഹോട്ടൽ മുറികളിൽ വെക്കുന്നതിനായി യഹോവയുടെ സാക്ഷികളുടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ 80 പ്രതികൾ വീതം അദ്ദേഹം ആവശ്യപ്പെട്ടു. അക്കൂട്ടത്തിൽ 192 പേജുള്ള കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകവും ഉണ്ടായിരുന്നു. ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: