പുകയില ഇന്ത്യയിലും ചൈനയിലും ഭീഷണി ഉയർത്തുന്നു
ഇന്ത്യയിലെ ഉണരുക! ലേഖകൻ
പാശ്ചാത്യലോകത്ത് പുകയില പരസ്യങ്ങൾക്കു വിലക്കുകൾ വർധിക്കുകയും പുകവലി നിമിത്തം ആരോഗ്യത്തിനുണ്ടാകുന്ന തകരാറുകളെ കുറിച്ചുള്ള ബോധവത്കരണം വ്യാപകമാകുകയും ചെയ്തതോടെ വമ്പൻ പുകയില കമ്പനികൾ തങ്ങളുടെ കഴുകൻ കണ്ണുകൾ പൗരസ്ത്യ ദേശങ്ങളിലേക്കു തിരിച്ചിരിക്കുന്നു. ലോകബാങ്കിന്റെ ധനസഹായത്തോടെ നടത്തപ്പെട്ട ചില പഠനങ്ങൾ കാണിക്കുന്നത് 2010 ആകുന്നതോടെ ചൈനയിൽ ഓരോ വർഷവും പുകയിലയുടെ ഉപയോഗം നിമിത്തം മരിക്കുന്നവരുടെ സംഖ്യ 10 ലക്ഷം ആകാനുള്ള സാധ്യതയുണ്ടെന്നാണ്. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നത് 29 വയസ്സിനു താഴെയുള്ള 10 കോടി ചൈനക്കാർ പുകവലി നിമിത്തം മരിക്കുമെന്നാണ്.
ചൈനയിൽ മാത്രമല്ല പുകയില ഭീഷണി ഉയർത്തുന്നത്. 100 കോടിയോളം ജനങ്ങളുള്ള ഇന്ത്യയിൽ “പുകയില സംബന്ധമായ രോഗങ്ങളിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തത്ര വലിയതും കുത്തനെയുള്ളതുമായ ഒരു വർധനവ്” ഉണ്ടാകാൻ എല്ലാ സാധ്യതയും ഉണ്ടെന്നു ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയിൽ ഓരോ വർഷവും രണ്ടു കോടിയോളം കുട്ടികൾ പുകവലി തുടങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. വർഷങ്ങളോളം കടുത്ത പുകവലിക്കാരനായിരുന്ന ദക്ഷിണേന്ത്യയിലെ ഒരു മനുഷ്യന് ആ ദുശ്ശീലം പൂർണമായി ഉപേക്ഷിക്കാൻ കഴിഞ്ഞു. അതിനു തന്നെ സഹായിച്ച ഒരു ലേഖനത്തിനു വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉണരുക!യുടെ പ്രസാധകർക്ക് എഴുതുകയുണ്ടായി. 1998 ഡിസംബർ 8 ലക്കം ഉണരുക!യിൽ വന്ന “നിങ്ങൾക്ക് പുകവലി ഉപേക്ഷിക്കാൻ കഴിയും—ഞങ്ങൾക്ക് അതിനു കഴിഞ്ഞു!” എന്ന ലേഖനം ആയിരുന്നു അത്.
പുകവലി ഉപേക്ഷിക്കണം എന്നു പറയുന്നതിന് എന്തെല്ലാം കാരണങ്ങൾ ഉണ്ടെന്നാണു നിങ്ങൾക്കു തോന്നുന്നത്? ചിന്തോദ്ദീപകമായ ചില കാരണങ്ങൾ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രികയുടെ 25-ാം പേജിൽ കാണാം. ഈ ലഘുപത്രികയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി, ഇതോടൊപ്പം ഉള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: