“എന്റെ ഏറ്റവും വലിയ ആഗ്രഹം”
യൂഗോസ്ലാവിയയിലെ വ്രാന്യ പട്ടണത്തിലുള്ള ഒരു കൂട്ടം സ്കൂൾ വിദ്യാർഥികളോട് മേൽപ്പറഞ്ഞ വിഷയത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതാൻ ആവശ്യപ്പെടുകയുണ്ടായി. താഴെ കൊടുത്തിരിക്കുന്നത് എട്ടു വയസ്സുകാരൻ സ്യിർഗ്യേയുടെ ഉപന്യാസം ആണ്. അതു പിന്നീട് എല്ലാവർക്കും വായിക്കുന്നതിനായി സ്കൂളിൽ പ്രദർശിപ്പിച്ചു.
“നല്ല മാർക്കോടെ ഹൈസ്കൂളിൽ നിന്നു പാസ്സായ ശേഷം ബെൽഗ്രേഡിൽ അവധിക്കാലം ചെലവഴിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് എഴുതാമെന്നു ഞാൻ ആദ്യം കരുതി. എന്നാൽ വീട്ടിൽ എത്തിയപ്പോൾ മറ്റൊരു സംഗതി എന്റെ മനസ്സിലേക്കു വന്നു. മുഴു ലോകവും സമാധാനത്തിൽ ആയിരിക്കുന്ന, ആളുകളെല്ലാം പരസ്പരം സ്നേഹിച്ചും സഹായിച്ചും സന്തോഷത്തോടെ കഴിയുന്ന ഒരു കാലം വരണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എല്ലാവരും ആരോഗ്യമുള്ളവർ ആയിരുന്നെങ്കിൽ, നമ്മുടെ ഗ്രഹം ഇപ്പോഴത്തേതിനെക്കാൾ വൃത്തിയുള്ളത് ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.
“വായുവും വെള്ളവും മാത്രമല്ല, മുഴു ഭൂമിയും ഇന്ന് രാസവസ്തുക്കളാൽ മലിനമാക്കപ്പെട്ടിരിക്കുന്നു. പട്ടിണി മൂലം ഓരോ ദിവസവും ആയിരക്കണക്കിനു കുട്ടികൾ മരിക്കുന്നു. രോഗം വന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം അതിലും കൂടുതലാണ്. ഇതെല്ലാം മാറിക്കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കുട്ടികൾക്കും തങ്ങളുടെ അമ്മയപ്പന്മാരുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നെങ്കിൽ എത്ര നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ എന്നും നാളത്തെ ദിവസം നല്ലതായിരിക്കുമെന്ന ഉറപ്പോടെ, സന്തോഷത്തോടെ അവർക്കു കിടന്നുറങ്ങാൻ കഴിയും. ഇന്നത്തെ ലോകത്തിൽ ഇതൊന്നും സാധ്യമല്ലെങ്കിലും ഭാവിയിൽ ഇവ യാഥാർഥ്യം ആകുകതന്നെ ചെയ്യും. ഇതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.”
ഈ സംഗതികൾ എല്ലാം നിറവേറുമെന്ന ഉറപ്പ് സ്യിർഗ്യേയ്ക്ക് ഉണ്ടായിരുന്നത് എന്തുകൊണ്ടാണ്? ബൈബിളിൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ അവൻ വിശ്വസിക്കുന്നു. ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയിലെ “അത്ഭുതകരമായ ദൈവനിർമ്മിത പുതിയ ലോകം” എന്ന ഭാഗത്ത് ഈ വാഗ്ദാനങ്ങളെ കുറിച്ചു വർണിച്ചിരിക്കുന്നു. ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുന്നെങ്കിൽ നിങ്ങൾക്ക് അതിന്റെ ഒരു പ്രതി ലഭിക്കും.
□ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയുടെ ഒരു പ്രതി അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: