അത് അവളുടെ പ്രൊഫസറിൽ മതിപ്പുളവാക്കി
നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്)—192 പേജുള്ള, കടലാസു ബയൻഡിട്ട ഈ പുതിയ പുസ്തകം 1998 മേയിൽ ലോകവ്യാപകമായി വിതരണം ചെയ്യപ്പെടാൻ തുടങ്ങി. ഇപ്പോൾ, 33 ഭാഷകളിലായി ഇതിന്റെ ഒരു കോടിയിലധികം പ്രതികൾ അച്ചടിച്ചു കഴിഞ്ഞിരിക്കുന്നു. വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ഈ പ്രസിദ്ധീകരണത്തെ സംബന്ധിച്ചു വിലമതിപ്പു തുളുമ്പുന്ന വാക്കുകളിൽ അനേകർ പ്രതികരിക്കുകയുണ്ടായി.
ഐക്യനാടുകളിലെ സൗത്ത് കരോളിനയിൽ നിന്നുള്ള ഒരു നേഴ്സിങ് വിദ്യാർഥിനി ആ പുസ്തകത്തെ കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി: “4-ാം അധ്യായം തുറന്നപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഞങ്ങൾ നേഴ്സിങ് ക്ലാസ്സിൽ ഉപയോഗിക്കുന്ന പുസ്തകത്തിൽ നിന്ന് അതിൽ ഉദ്ധരിച്ചിരിക്കുന്നു!
“പിറ്റെ തിങ്കളാഴ്ച, ഞാൻ എന്റെ പ്രൊഫസറോട് അൽപ്പനേരം സംസാരിക്കാനുള്ള അനുമതി ചോദിച്ചു. [അദ്ദേഹത്തിന്] അതിന്റെ പ്രതി നൽകിയിട്ട് അതിലെ വിവരങ്ങൾ വിജ്ഞാനപ്രദം ആയി അദ്ദേഹം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നു ഞാൻ പറഞ്ഞു. 54-ാം പേജിൽ കൊടുത്തിരിക്കുന്ന മസ്തിഷ്കത്തെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം അതു വായിച്ചിട്ട്, ‘ഇത് രസകരമാണല്ലോ! ഞാൻ ഇതു മൊത്തം വായിക്കട്ടെ.’ എന്നു പറഞ്ഞു. പ്രൊഫസർക്കും അതിന്റെ ഓരോ പ്രതി ആവശ്യപ്പെട്ട രണ്ടു സഹപാഠികൾക്കും ഞാൻ അതു നൽകുകയുണ്ടായി.”
സമഗ്രമായ ഗവേഷണത്തിനു ശേഷം തയ്യാറാക്കിയ, വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ ഒരു പ്രതി നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? എന്ന പുസ്തകത്തിന്റെ ഒരു പ്രതി എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മുഖചിത്രം: J. Hester and P. Scowen (AZ State Univ.), NASA