ഉദ്ദേശ്യമുള്ള ഒരു പ്രസിദ്ധീകരണം ഉദ്ദേശ്യമുള്ള ഒരു പ്രസിദ്ധീകരണം
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുള്ള ഒരു ഗ്രന്ഥശാലാ മാനേജർ, ഉണരുക!യെ വിലയിരുത്തിക്കൊണ്ടുള്ള രണ്ടു പേജു വരുന്ന ഒരു ലേഖനം ഗ്രന്ഥശാലയുടെ നോട്ടീസ് ബോർഡിൽ തൂക്കി. അദ്ദേഹം എഴുതിയ ചില കാര്യങ്ങൾ ഇതാ:
“ഞാൻ യഹോവയുടെ സാക്ഷിയല്ല. ഞാൻ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു അനുഭാവിയോ കടുത്ത എതിരാളിയോ അല്ല. എങ്കിലും, നിങ്ങൾ ഉണരുക! മാസിക വായിക്കണമെന്നു സ്നേഹപൂർവം ശുപാർശ ചെയ്യാതിരിക്കാൻ എനിക്കു കഴിയുന്നില്ല. ഞാൻ ഇതിന്റെ വായനക്കാരനായിട്ട് കുറച്ചു കാലമായി. ദിവസവും അതിന്റെ ശീർഷകം മാത്രം വായിക്കുന്നതുപോലും വളരെ പ്രയോജനം ചെയ്യും. എന്നിരുന്നാലും, ഈ മാസികയുടെ ശീർഷകങ്ങൾ മാത്രമല്ല അതിന്റെ ഉള്ളടക്കവും കച്ചവട ലാക്കോടെ പുറത്തിറക്കുന്ന പുസ്തകങ്ങളെക്കാൾ മികച്ചു നിൽക്കുന്നു . . .
“ഉണരുക!യ്ക്കു സുചിന്തിതമായ ഒരു ആശയമുണ്ട്. പല കാരണങ്ങളാൽ മറ്റു മാസികകൾ പ്രസിദ്ധീകരിക്കാൻ മടിക്കുന്ന വിഷയങ്ങൾ അതു കൈകാര്യം ചെയ്യുന്നു. അതു യുക്തിയുക്തം കാര്യങ്ങൾ അവതരിപ്പിക്കുന്നു, ആഗോള ബോധവത്കരണം നടത്തുന്നു. . . . ഉണരുക! ആരെയും വിധിക്കുന്നില്ല. അത് വസ്തുതകളും ആധികാരിക വീക്ഷണങ്ങളും നമുക്കു മുമ്പാകെ വെക്കുന്നു, ഗുണങ്ങളും ദോഷങ്ങളും കാട്ടിത്തരുന്നു, നിലവിലുള്ള പ്രശ്നങ്ങളുടെ കാരണം ബൈബിളിൽനിന്നു നിരത്തുന്നു, അതേസമയം സ്വന്തമായ തീരുമാനത്തിലെത്താൻ വായനക്കാരനെ അനുവദിക്കുകയും ചെയ്യുന്നു. അതിലുപരി, ഉണരുക! ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാൻ വായനക്കാരെ പഠിപ്പിക്കുന്നു.”
“ഉണരുക! പ്രസിദ്ധീകരിക്കുന്നതിന്റെ കാരണം” ഓരോ മാസികയുടെയും 4-ാം പേജിൽ നൽകിയിരിക്കുന്നു: “അത്യന്തം പ്രധാനമായി, ഇപ്പോഴത്തെ ദുഷ്ട, നിയമരഹിത വ്യവസ്ഥിതിയെ ഉടൻ നീക്കി അതിന്റെ സ്ഥാനത്തു വരാൻ പോകുന്ന സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ ഈ മാസിക വിശ്വാസം കെട്ടുപണി ചെയ്യുന്നു.”
ദൈവത്തിന്റെ ഈ വാഗ്ദാനത്തെ കുറിച്ച് ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രികയുടെ അവസാനത്തെ രണ്ട് അധ്യായങ്ങളിൽ കാണാവുന്നതാണ്. “ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും” എന്നും “ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുക” എന്നുമാണ് ഈ അധ്യായങ്ങളുടെ ശീർഷകങ്ങൾ. ഈ ലഘുപത്രിക ലഭിക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
□ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയുടെ ഒരു പ്രതി എനിക്ക് അയച്ചുതരിക. ഏതു ഭാഷയിൽ വേണമെന്നു വ്യക്തമാക്കുക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് എനിക്കു താത്പര്യമുണ്ട്, എന്റെ വിലാസം: