ബൈബിളാണ് അത് ആദ്യം പറഞ്ഞത
● “ഒരു സംഭാഷണം ഒരിക്കലും പെട്ടെന്നോ ധൃതിപിടിച്ചോ ആരംഭിക്കുമായിരുന്നില്ല. ആർക്കെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ടെങ്കിൽ തന്നെയും അതു തിടുക്കത്തിൽ ചോദിക്കുമായിരുന്നില്ല. മാത്രമല്ല, മറുപടി പറയാൻ ആരെയും നിർബന്ധിക്കുകയും ചെയ്യുമായിരുന്നില്ല. മറ്റെയാൾക്കു ചിന്തിക്കാൻ സമയം നൽകുന്നതിന്, സംഭാഷണം ആരംഭിക്കുന്നതിനു മുമ്പും ഇടയ്ക്കും തെല്ലുനേരം നിറുത്തുന്നതു തികച്ചും വിനയപൂർവകമായ ഒരു സംഗതിയായിരുന്നു. മൗനം പാലിക്കുന്നത് ലാക്കോട്ടക്കാരുടെ ഇടയിൽ തികച്ചും അർഥവത്തായ ഒരു കാര്യമായിരുന്നു . . . ‘സംസാരിക്കുന്നതിനു മുമ്പേ ചിന്തിക്കണം’ എന്ന നിയമത്തോട് ഉണ്ടായിരുന്ന യഥാർഥ ആദരവും ബഹുമാനവും നിമിത്തമാണ് അവർ [ഇങ്ങനെ] ചെയ്തിരുന്നത്.”—ഓഗ്ലാലാ എന്ന സൂ ഗോത്രത്തിന്റെ മുഖ്യനായ ലൂഥർ സ്റ്റാൻഡിങ് ബെയർ (1868?-1939).
“പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.”—യാക്കോബ് 1:19, ബൈബിൾ (പൊ.യു. ഒന്നാം നൂറ്റാണ്ട്).
“നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.”—സദൃശവാക്യങ്ങൾ 15:28, ബൈബിൾ (പൊ.യു.മു. ഏകദേശം എട്ടാം നൂറ്റാണ്ട്).
“ആഭാസൻ തന്റെ കോപം മുഴുവൻ പുറത്തു കാട്ടുന്നു, വിജ്ഞാനിയോ അത് ശാന്തമായി അടക്കിവയ്ക്കുന്നു.”—സദൃശവാക്യങ്ങൾ 29:11, ബൈബിൾ (പൊ.യു.മു. ഏകദേശം എട്ടാം നൂറ്റാണ്ട്), ഓശാന ബൈബിൾ.
[27-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo by David Barry, the Denver Public Library, Western History Collection