വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 6/22 പേ. 26-27
  • സ്‌ത്രീകൾ വലിയ പങ്കു വഹിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌ത്രീകൾ വലിയ പങ്കു വഹിച്ചു
  • ഉണരുക!—1999
  • സമാനമായ വിവരം
  • അന്തർദ്ദേശീയ നിർമ്മാണത്തിൽ പുതുമയുള്ളത്‌
    ഉണരുക!—1992
  • നിങ്ങളുടെ സമയവും ശക്തിയും നിങ്ങൾക്കു സംഭാവന ചെയ്യാൻ കഴിയുമോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • യഹോവയെ മഹത്ത്വപ്പെടുത്തുന്ന നിർമാണപ്രവർത്തനങ്ങൾ
    ദൈവരാജ്യം ഭരിക്കുന്നു!
  • കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2002
കൂടുതൽ കാണുക
ഉണരുക!—1999
g99 6/22 പേ. 26-27

സ്‌ത്രീ​കൾ വലിയ പങ്കു വഹിച്ചു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സിംബാം​ബ്‌വേ​യി​ലെ ബ്രാഞ്ചി​ന്റെ നിർമാ​ണ​ത്തിൽ ക്രിസ്‌തീയ സ്‌ത്രീ​കൾ വഹിച്ച നിർണാ​യക പങ്കിനെ കുറിച്ച്‌ 1998 ഡിസംബർ 12-ന്‌ നടത്തിയ അതിന്റെ സമർപ്പണ പരിപാ​ടി​യിൽ എടുത്തു പറയു​ക​യു​ണ്ടാ​യി. നാലു വർഷം നീണ്ടു​നിന്ന നിർമാണ പദ്ധതി​യിൽ നൂറു​ക​ണ​ക്കി​നു സിംബാ​ബ്‌വേ​ക്കാർ ഉൾപ്പെടെ നിരവധി രാജ്യ​ങ്ങ​ളിൽ നിന്നുള്ള സ്വമേ​ധയാ സേവകർ തങ്ങളുടെ സമയവും ഊർജ​വും വൈദ​ഗ്‌ധ്യ​ങ്ങ​ളും വിഭവ​ങ്ങ​ളും ആ മനോ​ഹ​ര​മായ കെട്ടിട സമുച്ച​യങ്ങൾ പണിയു​ന്ന​തി​നാ​യി ചെലവ​ഴി​ച്ചു. കെട്ടി​ട​ങ്ങ​ളു​ടെ ചിത്രം അടുത്ത പേജിൽ കാണാ​വു​ന്ന​താണ്‌.

പിന്നി​ലാ​യി, ഒരേ വലിപ്പ​ത്തിൽ പണിതി​രി​ക്കുന്ന, താമസ​ത്തി​നുള്ള ആറു കെട്ടി​ടങ്ങൾ നിങ്ങൾക്കു കാണാ​നാ​കും. അവയ്‌ക്ക്‌ അടുത്തുള്ള ആ വലിയ കെട്ടി​ട​ത്തി​ലാ​ണു ഭക്ഷണ മുറി​യും അടുക്ക​ള​യും അലക്കു​ശാ​ല​യും ഉള്ളത്‌. താമസ​ത്തി​നുള്ള കെട്ടി​ട​ങ്ങ​ളിൽ മൊത്തം 61 കിടപ്പു​മു​റി​കൾ ഉണ്ട്‌. ഭക്ഷണ മുറി​യിൽ 200 പേർക്ക്‌ ഇരിക്കാ​നുള്ള സൗകര്യ​മുണ്ട്‌. മുന്നിൽ, ഇടതു ഭാഗത്താ​യാണ്‌ ഓഫീസ്‌ കെട്ടിടം. മധ്യഭാ​ഗ​ത്താ​ണു സ്റ്റോർ റൂമും—സമർപ്പണ പരിപാ​ടി നടന്നത്‌ ഇവി​ടെ​യാണ്‌—റിസപ്‌ഷ​നും.

1985 നവംബ​റിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരു അന്താരാ​ഷ്‌ട്ര നിർമാണ പദ്ധതി ആവിഷ്‌ക​രി​ച്ച​തി​നു ശേഷം പണി പൂർത്തി​യാ​ക്ക​പ്പെട്ട, സമാന​മായ നിരവധി നിർമാണ പദ്ധതി​ക​ളിൽ ഒന്നു മാത്ര​മാണ്‌ സിംബാ​ബ്‌വേ​യി​ലെ മനോ​ഹ​ര​മായ ഈ ബ്രാഞ്ച്‌ കെട്ടിടം. 1992 സെപ്‌റ്റം​ബർ 8 ലക്കം ഉണരുക! “അന്തർദ്ദേ​ശീയ നിർമ്മാ​ണ​ത്തിൽ പുതു​മ​യു​ള്ളത്‌” എന്ന ശീർഷ​ക​ത്തിൽ ഈ പദ്ധതിയെ കുറിച്ചു വിവരി​ച്ചി​രു​ന്നു.

ആ പദ്ധതി​യിൽ സ്‌ത്രീ​കൾ വഹിച്ച പങ്കിനെ കുറിച്ച്‌ ഉണരുക! ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു:“അനേക​രും കോൺക്രീ​ററ്‌ സ്ലാബിന്റെ കമ്പി കെട്ടു​ക​മ്പി​കൊണ്ട്‌ കെട്ടു​ന്ന​തി​നും, തറയ്‌ക്ക്‌ സിമൻറിട്ട്‌ ഓട്‌ പാകു​ന്ന​തി​നും സാൻറ്‌പേ​പ്പ​റു​കൊണ്ട്‌ മിനു​ക്കു​ന്ന​തി​നും പെയിൻറ​ടി​ക്കു​ന്ന​തി​നും പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. മററു​ള്ളവർ ആവശ്യ​മുള്ള ദൈനം​ദിന വീട്ടു​ജോ​ലി​കൾ ചെയ്യും. അങ്ങനെ ലോക​ത്തി​നു​ചു​റ​റു​മുള്ള നിർമ്മാണ സ്ഥലങ്ങളി​ലെ വേലക്ക്‌ അവർ നല്ല സംഭാവന നൽകുന്നു.”

സമർപ്പണ പരിപാ​ടി​യു​ടെ സമയത്ത്‌, നിർമാണ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചി​രുന്ന ജോർജ്‌ ഇവാൻസും ജെയിംസ്‌ പോൾസ​ണും സിംബാ​ബ്‌വേ​യി​ലെ ബ്രാഞ്ച്‌ നിർമി​ക്കു​ന്ന​തിൽ സ്‌ത്രീ​കൾ വഹിച്ച പങ്കിനെ പുരാതന ഇസ്രാ​യേ​ലിൽ സമാഗമന കൂടാരം നിർമി​ക്കു​ന്ന​തിൽ സ്‌ത്രീ​കൾ വഹിച്ച പങ്കി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി. ‘ഹൃദയ​ത്തിൽ ഉത്സാഹം തോന്നി​യവർ എല്ലാം വന്നു,’ ബൈബിൾ ഇസ്രാ​യേ​ല്യ​രെ കുറിച്ചു പറഞ്ഞു, ‘പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും വന്നു.’—പുറപ്പാ​ടു 35:21, 22.

ഈ ബൈബിൾ വിവരണം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഇവാൻസ്‌ സഹോ​ദ​ര​നും പോൾസൺ സഹോ​ദ​ര​നും സ്‌ത്രീ​ക​ളു​ടെ സംഭാ​വ​ന​യു​ടെ ഗുണ​മേ​ന്മയെ കുറിച്ച്‌ ഊന്നി​പ്പ​റഞ്ഞു. അവർ ഈ ബൈബിൾ വിവരണം ഉദ്ധരിച്ചു: “സാമർത്ഥ്യ​മുള്ള [“ഹൃദയ​ത്തിൽ ജ്ഞാനി​ക​ളായ,” NW] സ്‌ത്രീ​കൾ ഒക്കെയും തങ്ങളുടെ കൈ​കൊ​ണ്ടു . . . സാമർത്ഥ്യ​ത്താൽ [“ജ്ഞാനത്താൽ,” NW] ഹൃദയ​ത്തിൽ ഉത്സാഹം തോന്നിയ സ്‌ത്രീ​കൾ ഒക്കെയും കോലാ​ട്ടു​രോ​മം നൂററു.” അതേ, ജോലി ചെയ്യാൻ സ്വമേ​ധയാ ചെന്നവ​രു​ടെ കൂട്ടത്തിൽ സ്‌ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. “മോശെ മുഖാ​ന്തരം യഹോവ കല്‌പിച്ച സകല​പ്ര​വൃ​ത്തി​ക്കു​മാ​യി കൊണ്ടു​വ​രു​വാൻ യിസ്രാ​യേൽമ​ക്ക​ളിൽ ഔദാ​ര്യ​മ​ന​സ്സുള്ള സകലപു​രു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും യഹോ​വെക്കു സ്വമേ​ധാ​ദാ​നം കൊണ്ടു​വന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—പുറപ്പാ​ടു 35:25, 26, 29.

സിംബാ​ബ്‌വേ ബ്രാഞ്ച്‌ പദ്ധതിയെ കുറിച്ച്‌ നിർമാ​ണ​ത്തി​നു മേൽനോ​ട്ടം വഹിച്ചവർ പറഞ്ഞു: ‘പുരു​ഷ​ന്മാർ ചെയ്‌ത എല്ലാ ജോലി​ക​ളും സ്‌ത്രീ​കൾ ചെയ്യു​ക​യു​ണ്ടാ​യി.” ഉരുക്കു​ക്ക​മ്പി​കൾ കെട്ടു​ന്ന​തും ഭാരമുള്ള ഉപകര​ണങ്ങൾ പ്രവർത്തി​പ്പി​ക്കു​ന്ന​തു​മെ​ല്ലാം അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. തങ്ങൾ ഉപയോ​ഗി​ച്ചി​രുന്ന, വാർക്കാ​നുള്ള സാധന​സാ​മ​ഗ്രി​കൾ വഹിക്കുന്ന ട്രക്കു​ക​ളും മറ്റു ഭാരമുള്ള ഉപകര​ണ​ങ്ങ​ളും സ്‌ത്രീ​കൾ തുടച്ചു മിനുക്കി സൂക്ഷി​ച്ചി​രു​ന്നു എന്നും പുരു​ഷ​ന്മാർ പൊതു​വെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ താത്‌പ​ര്യം കാട്ടാ​റി​ല്ലെ​ന്നും പോൾസൺ സഹോ​ദരൻ പറഞ്ഞു.

തീർച്ച​യാ​യും, ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​ടെ​യും രാജ്യ​ഹാ​ളു​ക​ളു​ടെ​യും നിർമാ​ണ​ത്തിൽ പുരു​ഷ​ന്മാ​രോ​ടൊ​പ്പം പ്രവർത്തി​ച്ചി​ട്ടുള്ള ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​ക​ളോ​ടു ഞങ്ങൾ കൃതജ്ഞ​ത​യു​ള്ള​വ​രാണ്‌.

[26-ാം പേജിലെ ചിത്രം]

സിംബാബ്‌വേ ബ്രാഞ്ച്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക