നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു
മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു മനുഷ്യനായ യേശുക്രിസ്തുവിന്റെ മരണം. 1,900-ത്തിലധികം വർഷം മുമ്പു നടന്ന ആ സംഭവം പറുദീസാ അവസ്ഥകളിൻ കീഴിൽ നിത്യജീവൻ നേടാനുള്ള പ്രതീക്ഷ തുറന്നു തന്നു. ഒരു ലളിതമായ ചടങ്ങിൽ, യേശു വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും മനുഷ്യൻ എന്ന നിലയിൽ ഉള്ള തന്റെ സ്നേഹപുരസ്സരമായ ജീവബലിയുടെ ചിഹ്നങ്ങളായി ഉപയോഗിച്ചു. എന്നിട്ട് അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്തുകൊണ്ടിരിക്കുക.” (ലൂക്കൊസ് 22:19, NW) ഈ പ്രധാനപ്പെട്ട സംഭവം നിങ്ങൾ ഓർമിക്കുമോ?
ഈ സ്മാരകാഘോഷത്തിൽ തങ്ങളോടൊപ്പം ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുകയാണ്. ഇതു ബൈബിൾ ചാന്ദ്രിക കലണ്ടറിലെ നീസാൻ 14-നോട് ഒത്തുവരുന്ന തീയതിയിൽ സൂര്യാസ്തമയത്തിനു ശേഷമായിരിക്കും. നിങ്ങളുടെ വീടിനോട് ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ നിങ്ങൾക്കു സംബന്ധിക്കാവുന്നതാണ്. കൃത്യ സമയവും സ്ഥലവും അറിയാൻ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ഈ വർഷത്തെ ആഘോഷ തീയതി ഏപ്രിൽ 1 വ്യാഴാഴ്ച ആയിരിക്കും.