1914 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമോ?
പംക്തിയെഴുത്തുകാരനായ ചാർളി റീസ് ഇങ്ങനെ എഴുതി: “വിശ്വാസങ്ങളുടെയും സങ്കൽപ്പങ്ങളുടെയും മനോഭാവങ്ങളുടെയും ധാർമികതയുടെയും ഒരു സംഹിത എന്നു നിർവചിക്കപ്പെട്ട 19-ാം നൂറ്റാണ്ട് 1901 ജനുവരി ഒന്നിന് അവസാനിച്ചില്ല. അത് അവസാനിച്ചത് 1914-നാണ്. അതേ വിധത്തിൽ നിർവചിക്കപ്പെട്ട 20-ാം നൂറ്റാണ്ട് തുടങ്ങിയതും അന്നാണ്.”
റീസ് വിവരിച്ചു: “നമ്മുടെ ജീവിതകാലത്ത് ചിന്താവിഷയമായി തീർന്നിട്ടുള്ള മിക്കവാറും എല്ലാ ഏറ്റുമുട്ടലുകളും ആ [ഒന്നാം ലോക മഹാ]യുദ്ധത്തിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. . . . അത് 19-ാം നൂറ്റാണ്ടിലെ ശുഭാപ്തിവിശ്വാസത്തെ നശിപ്പിക്കുകയും സുഖാസക്തി, സഹവാസവിരക്തി, ഉത്കണ്ഠ, അരക്ഷിതബോധം, ശൂന്യതാവാദം എന്നിവയുടെ 20-ാം നൂറ്റാണ്ടിലെ രൂപങ്ങൾക്കു ജന്മം നൽകുകയും ചെയ്തിരിക്കുന്നു.”
വ്യക്തമായും, 1914 ചരിത്രത്തിലെ ഒരു ശ്രദ്ധേയമായ വർഷം ആയിരുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രിക ഈ വിഷയം ചർച്ച ചെയ്യുന്നു. ഇതോടൊപ്പം ഉള്ള കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുന്നെങ്കിൽ നിങ്ങൾക്ക് അതിന്റെ ഒരു പ്രതി ലഭിക്കും.
□ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയുടെ ഒരു പ്രതി അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: