ദൈവത്തെ പ്രസാദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
നിങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു നിങ്ങൾ ബോധവാനാണോ? ഭൗതിക മൂല്യങ്ങൾക്കു മാത്രം വിലയുള്ളതായി കാണപ്പെടുന്ന ഒരു ലോകത്തിൽ എന്തോ കുറവുള്ളതായി നിങ്ങൾക്കു തോന്നുന്നുവോ? ദൈവത്തെ അറിയാനും അവനുമായി ഒരു ഉറ്റബന്ധം ഉണ്ടായിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ?
‘ഉവ്വ്, എന്നാൽ എനിക്ക് അത് എങ്ങനെ സാധിക്കും? ബൈബിൾ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടല്ലേ?’ എന്നു നിങ്ങൾ പറഞ്ഞേക്കാം. ഒരുപക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തം ചില ആളുകൾക്കു തീരെ കുറച്ചു സ്കൂൾ വിദ്യാഭ്യാസമേ ലഭിച്ചിട്ടുള്ളൂ, അതുകൊണ്ട് അവർക്കു കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാം. ദൈവത്തെക്കുറിച്ചും നിത്യജീവനു വേണ്ടിയുള്ള അവന്റെ നിബന്ധനകളെക്കുറിച്ചും അറിയാൻ അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
1996-ൽ വാച്ച് ടവർ സൊസൈറ്റി ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക പ്രകാശനം ചെയ്തു. അത് ഇപ്പോൾ 211 ഭാഷകളിൽ ലഭ്യമാണ്. ദൈവം ആരാണ്? യേശുക്രിസ്തു ആരാണ്? ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ലളിതമായ ഉത്തരങ്ങൾ ഉൾക്കൊള്ളുന്ന 16 പാഠങ്ങൾ അടങ്ങുന്ന 32 പേജുള്ള ഒരു ചതുർ വർണ ലഘുപത്രിക ആണ് അത്. കൂടാതെ നമുക്ക് പ്രാർഥനയിൽ ദൈവത്തോട് എങ്ങനെ അടുക്കാൻ കഴിയുമെന്നും ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം എങ്ങനെ നയിക്കാൻ കഴിയുമെന്നും ആ ലഘുപത്രിക വിവരിക്കുന്നു.
ഈ ലഘുപത്രികയുടെ ഒരു പ്രതി ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഒപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയയ്ക്കുക.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ ഒരു പ്രതി എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ഞാൻ താത്പര്യപ്പെടുന്നു. എന്റെ വിലാസം: