“എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?”
“എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” എന്ന നാലു പേജുള്ള ലഘുലേഖയുടെ 30 കോടിയിലേറെ പ്രതികൾ ലോകവ്യാപകമായി 100-ലധികം ഭാഷകളിൽ 1997 ഒക്ടോബർ, നവംബർ മാസങ്ങളിൽ വിതരണം ചെയ്യപ്പെട്ടു. അതേക്കുറിച്ച് പലരും അനുകൂലമായ അഭിപ്രായങ്ങൾ നടത്തി. അതിലൊന്നാണ് യു.എസ്.എ., പെൻസിൽവേനിയയിലെ ഈസറ്റണിലുള്ള എക്സ്പ്രസ്സ്-ടൈംസൽ വന്ന പിൻവരുന്ന അവലോകനം:
“അയൽക്കാരുടെ ഇടയിലെ സ്നേഹം തണുത്തു പോകുന്നതിന്റെ, അവർ പരസ്പരം കൊന്നൊടുക്കുന്നതിന്റെ പോലും ദൃഷ്ടാന്തങ്ങൾ അത് എടുത്തു കാട്ടുന്നു. ബോസ്നിയ-ഹെർസെഗോവിന, റുവാണ്ട എന്നിവിടങ്ങളിൽ ദീർഘകാലമായി അയൽക്കാരായി കഴിഞ്ഞിരുന്ന വ്യത്യസ്ത വംശീയ-മത പശ്ചാത്തലങ്ങളിൽ ഉള്ളവർ പരസ്പരം കൊന്നൊടുക്കിയത് അതിലൊന്നാണ്.
“ഐക്യനാടുകളിൽ, ആരോരും അന്വേഷിക്കാനില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന പ്രായംചെന്നവരെക്കുറിച്ച് അതു പരാമർശിച്ചു. ചങ്ങലയിട്ട കതകിന്റെ വിടവിലൂടെ പേടിച്ചരണ്ടു നോക്കുന്ന സ്ത്രീയുടെ ചിത്രം ഹൃദയസ്പർശിയാണ്.”
യഹോവയുടെ സാക്ഷികളുടെ സ്ലോവേനിയയിലെ ബ്രാഞ്ച് ഓഫീസിനോട് ദ ഫിലോസഫിക്കൽ ലിറ്റെറെച്ചർ ക്ലബ്ബ് ഇമ്പ്രെസ്യ പിൻവരുന്ന പ്രകാരം അഭ്യർഥിച്ചു: “മത സത്യങ്ങൾ വിശദീകരിക്കുന്നതിന്റെ കാര്യത്തിൽ സ്ലോവേനിയയിൽ റോമൻ കത്തോലിക്കാ സഭയാണ് ആധിപത്യം പുലർത്തുന്നത് എന്നതു ഖേദകരമായ സംഗതിയാണ്. ഈ മത സത്യങ്ങളെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന്, “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” എന്ന ശീർഷകത്തിലുള്ള ലഘുലേഖയുടെ 50 പ്രതികൾ അയച്ചുതരാൻ ഞങ്ങൾ ഏറ്റവും വിനീതമായി അഭ്യർഥിക്കുകയാണ്. അതിന്റെ ഉള്ളടക്കവും നയനാകർഷകമായ ചിത്രങ്ങളും അതിനെ അതുല്യമാക്കിത്തീർക്കുന്നു.”
മുഴു ലോകത്തിലും ഉള്ള ആളുകൾക്ക് സമാധാനത്തിലും യോജിപ്പിലും ജീവിക്കാൻ കഴിയും എന്നതു സംബന്ധിച്ച് തെളിവുകൾ ലഭിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഒപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയയ്ക്കുക.
◻ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയുടെ ഒരു പ്രതി എനിക്ക് അയച്ചു തരിക.
◻ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ഞാൻ താത്പര്യപ്പെടുന്നു. ദയവായി താഴെ കാണുന്ന എന്റെ മേൽവിലാസത്തിൽ ബന്ധപ്പെടുക.