വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 12/22 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 2000-ാം ആണ്ടും ക്രിസ്‌തു​വും
  • “സൂപ്പർബ​ഗു​കൾ”ക്കെതിരെ ജാഗ്രത
  • വിഷാ​ദ​ത്തിന്‌ ഒടു​ക്കേ​ണ്ടി​വ​രുന്ന വലിയ വില
  • പേപ്പറി​ലാ​ണു മെച്ചം
  • കാലത്തി​ന്റെ അടയാളം
  • പ്രതി​കാ​രം ചെയ്യലാണ്‌ അവരുടെ ജോലി
  • കരഞണ്ടു​ക​ളും പരിസ്ഥി​തി​യും
  • ബഹിരാ​കാ​ശ​ത്തിൽ അങ്ങകലെ
  • രജിസ്‌ട്രർ ചെയ്യ​പ്പെ​ടാത്ത കുട്ടികൾ
  • ഭീഷണി എത്ര വലുതാണ്‌?
    ഉണരുക!—2003
  • രോഗാണുക്കളുടെ പകവീട്ടൽ
    ഉണരുക!—1996
  • രോഗവുമായുള്ള പോരാട്ടത്തിലെ ജയാപജയങ്ങൾ
    ഉണരുക!—2004
  • ലോകാരോഗ്യ സ്ഥിതിവിശേഷം—വർധിക്കുന്ന ഒരു വിടവ്‌
    ഉണരുക!—1995
കൂടുതൽ കാണുക
ഉണരുക!—1998
g98 12/22 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

2000-ാം ആണ്ടും ക്രിസ്‌തു​വും

“ആറു ബ്രിട്ടീ​ഷു​കാ​രിൽ ഏതാണ്ട്‌ ഒരാൾ മാത്രമേ 2000-ാം ആണ്ടിനെ ക്രിസ്‌തു​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നു​ള്ളൂ എന്ന്‌ ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്നു,” ഇഎൻഐ ബുള്ളറ്റിൻ പ്രസ്‌താ​വി​ക്കു​ന്നു. ഒരു അഭി​പ്രായ വോ​ട്ടെ​ടുപ്പ്‌, “സഹസ്രാ​ബ്ദം സംബന്ധി​ച്ചുള്ള വലിയ അജ്ഞതയെ വെളി​ച്ചത്തു കൊണ്ടു​വന്നു. അതിൽ പങ്കെടുത്ത 37 ശതമാനം ആളുക​ളും പറഞ്ഞത്‌ അത്‌ ആഘോ​ഷി​ക്കു​ന്നത്‌ എന്തിനാ​ണെന്നു തങ്ങൾക്ക​റി​യി​ല്ലെ​ന്നാണ്‌ . . . , പുതു സംവത്സ​ര​ത്തോ​ടുള്ള ബന്ധത്തി​ലാണ്‌ ആഘോ​ഷങ്ങൾ എന്നായി​രു​ന്നു 18 ശതമാ​ന​ത്തി​ന്റെ അഭി​പ്രാ​യം. ആഘോ​ഷങ്ങൾ 2000-ാം ആണ്ടിനെ കുറി​ക്കു​ന്നു​വെന്നു 17 ശതമാനം പറഞ്ഞു.” 15 ശതമാനം പേർ മാത്രമേ 2000-ാം ആണ്ടും ക്രിസ്‌തു​വി​ന്റെ ജനനവും തമ്മിൽ ബന്ധമു​ള്ള​താ​യി കരുതു​ന്നു​ള്ളു. എസ്സെക്‌സ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പ്രൊ​ഫ​സ​റായ അന്തോണി കിങ്ങിന്റെ അഭി​പ്രാ​യ​ത്തിൽ, “കേവലം ആടാനും ഷാം​പെയ്‌ൻ കുടി​ക്കാ​നും കൂട്ടു​കാ​രോ​ടൊ​പ്പം രാവേറെ തങ്ങാനും അല്ലെങ്കിൽ വിദേ​ശ​യാ​ത്ര നടത്താ​നു​മുള്ള” അവസര​മാണ്‌ മിക്കവ​രു​ടെ​യും ദൃഷ്ടി​യിൽ സഹസ്രാ​ബ്ദം. ആംഗ്ലിക്കൻ ബിഷപ്പായ ഗെവിൻ റെയ്‌ഡ്‌ അഭി​പ്രാ​യ​പ്പെട്ടു: “സാംസ്‌കാ​രിക-ആത്മീയ സ്‌മര​ണകൾ നഷ്ടപ്പെട്ട ഒരു സമൂഹ​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌.”

“സൂപ്പർബ​ഗു​കൾ”ക്കെതിരെ ജാഗ്രത

മരുന്നു ഫലിക്കാത്ത അണുക്ക​ളായ “‘സൂപ്പർബ​ഗു​കൾ’ ഏറ്റവും ഫലപ്ര​ദ​മായ ആന്റിബ​യോ​ട്ടി​ക്കു​കളെ പ്രതി​രോ​ധി​ക്കു​ന്നതു ചികിത്സാ രംഗത്തു​ള്ള​വരെ മാത്രമല്ല ഉപഭോ​ക്താ​ക്ക​ളെ​യും ജാഗരൂ​ക​രാ​ക്കണം” എന്നു ദക്ഷിണാ​ഫ്രി​ക്ക​യി​ലെ സ്റ്റാർ ദിനപ്പ​ത്രം പ്രസ്‌താ​വി​ക്കു​ന്നു. “ഒരിക്കൽ നിയ​ന്ത്രി​ക്ക​പ്പെ​ട്ടി​രുന്ന അഥവാ ഏറെക്കു​റെ പൂർണ​മാ​യും തുടച്ചു​നീ​ക്കി​യി​രുന്ന രോഗങ്ങൾ പുതിയ രൂപത്തിൽ തിരിച്ചു വരികയാ”ണെന്ന്‌ രോഗ​ശാ​സ്‌ത്ര വിദഗ്‌ധ​നായ മൈക്ക്‌ ഡോവ്‌ മുന്നറി​യി​പ്പു നൽകുന്നു. ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അമിത​മായ ഉപയോ​ഗം ക്ഷയം, മലമ്പനി, ടൈ​ഫോ​യ്‌ഡ്‌, ഗൊ​ണോ​റിയ, മസ്‌തി​ഷ്‌ക​ചർമ​വീ​ക്കം, ന്യൂ​മോ​ണിയ എന്നിവ​യു​ടെ പുതിയ ഇനങ്ങളു​ടെ പിറവി​യിൽ കലാശി​ച്ചി​രി​ക്കു​ന്നു. അവയെ ചികി​ത്സി​ച്ചു ഭേദമാ​ക്കുക പ്രയാ​സ​ക​ര​മാണ്‌, അവ ആധുനിക ഔഷധ​ങ്ങളെ പ്രതി​രോ​ധി​ക്കു​ക​യും ചെയ്യുന്നു. ക്ഷയരോ​ഗം നിമിത്തം മാത്രം ഓരോ വർഷവും മുപ്പതു ലക്ഷത്തി​ല​ധി​കം ആളുകൾ മരണമ​ട​യു​ന്നു. പിൻവ​രുന്ന കാര്യം മനസ്സിൽ പിടി​ക്കു​ന്ന​തി​നാൽ രോഗി​കൾക്കും സഹായി​ക്കാ​വു​ന്ന​താണ്‌: ആദ്യം, ധാരാളം പാനീ​യങ്ങൾ കുടിക്കൽ, ആവശ്യ​ത്തി​നു വിശ്ര​മി​ക്കൽ, തൊണ്ട​വേദന ഉള്ളപക്ഷം ഉപ്പും ചൂടു​വെ​ള്ള​വും കവിൾക്കൊ​ള്ളൽ തുടങ്ങിയ മാർഗങ്ങൾ ശ്രമി​ച്ചു​നോ​ക്കുക. ആന്റിബ​യോ​ട്ടി​ക്കു​കൾ കുറി​ച്ചു​ത​രാൻ ഡോക്ടറെ നിർബ​ന്ധി​ക്ക​രുത്‌. യഥാർഥ​ത്തിൽ അവയുടെ ആവശ്യ​മു​ണ്ടോ​യെന്ന്‌ അദ്ദേഹം തീരു​മാ​നി​ക്കട്ടെ. ഇനി ആന്റിബ​യോ​ട്ടി​ക്കു​കൾ കുറിച്ചു തരുക​യാ​ണെ​ങ്കിൽ, കുറിച്ചു തന്ന മരുന്നു മുഴുവൻ കഴിക്കുക. ഭേദമാ​കു​ന്നു​വെന്ന കാരണ​ത്താൽ ഇടയ്‌ക്കു​വെച്ചു നിർത്തി​ക്ക​ള​യ​രുത്‌. ഓർക്കുക, ആന്റിബ​യോ​ട്ടി​ക്കു​കൾ ജലദോ​ഷ​ത്തെ​യും പനി​യെ​യും ശമിപ്പി​ക്കു​ന്നില്ല. അവയ്‌ക്കു കാരണം വൈറ​സു​ക​ളാണ്‌, ബാക്ടീ​രിയ അല്ല. “ഒരു ആരോഗ്യ വിപത്തി​നു കാരണ​മാ​യേ​ക്കാ​വുന്ന ഈ ഭീതി​ജനക, ഗോള​വ്യാ​പക പ്രശ്‌നത്തെ കീഴട​ക്കാൻ എല്ലാവ​രും ഒന്നിച്ചു പ്രവർത്തി​ക്കണം,” ഡോവ്‌ പ്രസ്‌താ​വി​ച്ചു.

വിഷാ​ദ​ത്തിന്‌ ഒടു​ക്കേ​ണ്ടി​വ​രുന്ന വലിയ വില

“ശാരീ​രിക രോഗ​ങ്ങ​ളെ​ക്കാൾ വിഷാ​ദ​മാണ്‌ ജോലി​ക്കു ഹാജരാ​കാ​തി​രി​ക്കു​ന്ന​തി​നും ലോക​ത്തി​ലെ ഗുണമേന്മ കുറഞ്ഞ ഉത്‌പാ​ദന ക്ഷമതയ്‌ക്കു​മുള്ള മുഖ്യ കാരണം,” ബ്രസീ​ലി​ലെ വർത്തമാ​ന​പ്പ​ത്ര​മായ ഊ ഗ്ലൊബൂ പ്രസ്‌താ​വി​ക്കു​ന്നു. 1997-ൽ, 2,00,000 ആളുകൾ മരിച്ചത്‌ മാനസിക രോഗങ്ങൾ നിമി​ത്ത​മാ​യി​രു​ന്നെന്ന്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഒരു റിപ്പോർട്ടു പ്രകട​മാ​ക്കു​ന്നു. കൂടാതെ, ‘മൂഡ്‌’ ഇല്ലായ്‌മ പോലെ അത്ര ഗുരു​ത​ര​മ​ല്ലാത്ത മാനസിക ക്രമ​ക്കേ​ടു​കൾ ലോക​വ്യാ​പ​ക​മാ​യി 146 ദശലക്ഷ​ത്തി​ല​ധി​കം ജോലി​ക്കാ​രു​ടെ​മേൽ അപകട​ക​ര​മായ ഫലമു​ള​വാ​ക്കി. ഈ സംഖ്യ കേൾവി സംബന്ധ​മായ പ്രശ്‌നങ്ങൾ നേരിട്ട 123 ദശലക്ഷം ജോലി​ക്കാ​രെ​ക്കാ​ളും ജോലി സ്ഥലത്തു​വെച്ച്‌ അപകട​ത്തിൽപ്പെട്ട 25 ദശലക്ഷ​ത്തെ​ക്കാ​ളും കൂടു​ത​ലാണ്‌. ഓക്‌സ്‌ഫോർഡ്‌ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റായ ഗൈ ഗുഡ്‌വി​ന്റെ മേൽനോ​ട്ട​ത്തിൽ നടത്തിയ ഒരു പഠനം അനുസ​രിച്ച്‌, വരും വർഷങ്ങ​ളിൽ വിഷാ​ദ​ത്തി​ന്റെ പ്രശ്‌നം വർധി​ക്കും. ഉത്‌പാ​ദ​ന​ക്ഷ​മതാ ശോഷ​ണ​വും ചികി​ത്സ​യ്‌ക്ക്‌ ആവശ്യ​മായ വലിയ തുകയും നിമിത്തം അതു സമൂഹ​ത്തിന്‌ ഒരു തീരാ​ഭാ​ര​മാ​യി​ത്തീ​രും. ഐക്യ​നാ​ടു​ക​ളിൽ മാത്രം വിഷാ​ദ​ത്തി​ന്റെ ഫലമായി ഇപ്പോൾ 53 ശതകോ​ടി ഡോള​റി​ന്റെ നഷ്ടമുണ്ട്‌.

പേപ്പറി​ലാ​ണു മെച്ചം

“അച്ചടിച്ച പേപ്പറിൽ വായി​ക്കു​ന്ന​ത്ര​യും മെച്ചമാ​യി ഒരു മോണി​റ്റ​റി​ലും വായി​ക്കാൻ സാധി​ക്കില്ല,” ജർമൻ വാർത്താ ഏജൻസി​യായ ദ്‌പാ ബാസി​സ്‌ഡീൻസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. കമ്പ്യൂട്ടർ മോണി​റ്റ​റിൽ വായി​ക്കു​ന്ന​തി​നു പകരം പേപ്പറിൽ വായി​ക്കു​ന്നത്‌ പിശകു​കൾ ഒഴിവാ​ക്കു​ന്ന​തി​നും വേഗത്തിൽ വായി​ക്കു​ന്ന​തി​നും സഹായി​ക്കു​ന്നു. പേപ്പറിൽ വായി​ക്കു​ന്ന​തി​നെ​ക്കാൾ ശരാശരി 10 ശതമാനം കൂടുതൽ സമയം വേണം മോണി​റ്റ​റിൽ വായി​ക്കാ​നെന്ന്‌ പരീക്ഷ​ണങ്ങൾ പ്രകട​മാ​ക്കു​ന്നു. കൂടുതൽ കോൺട്രാ​സ്റ്റും റെസല്യൂ​ഷ​നും സ്‌ക്രീ​നി​ന്റെ ഫ്‌ളി​ക്ക​റിങ്‌ കുറവു​ള്ള​തു​മായ ഉയർന്ന ഗുണനി​ല​വാ​ര​മുള്ള മോണി​റ്റർ ഉപയോ​ഗി​ച്ച​പ്പോൾ അതു മെച്ച​പ്പെ​ട്ടെ​ങ്കി​ലും പേപ്പറിൽ വായി​ക്കു​ന്ന​ത്ര​യും മെച്ചമാ​യി​രു​ന്നില്ല അത്‌. “മോണി​റ്റർ ഉപയോ​ഗി​ച്ചുള്ള ജോലി ചെയ്യു​ന്നവർ, കണ്ണഞ്ചി​പ്പി​ക്കുന്ന, അനങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന, പ്രതി​ഫ​ലി​ക്കുന്ന ഒരു പ്രകാശ സ്രോ​ത​സ്സി​ലേ​ക്കാ​ണു സദാ നോക്കി​യി​രി​ക്കു​ന്നത്‌,” ജർമനി​യി​ലെ ആച്ചെനി​ലുള്ള മാർട്ടീ​നാ റ്റ്‌സീ​ഫ്‌ലീ എന്ന മനശ്ശാ​സ്‌ത്രജ്ഞ അഭി​പ്രാ​യ​പ്പെട്ടു. “മോണി​റ്റ​റി​ന്റെ കോൺട്രാസ്റ്റ്‌ കുറയു​ന്നത്‌ അനുസ​രിച്ച്‌ അക്ഷരങ്ങൾ വ്യക്തമ​ല്ലാ​താ​കു​ന്നു.” “അതു​കൊണ്ട്‌ കമ്പ്യൂട്ടർ വാങ്ങു​മ്പോൾ മോണി​റ്റ​റി​ന്റെ ഗുണനി​ല​വാ​ര​ത്തി​നു കൂടുതൽ ശ്രദ്ധ കൊടു​ക്കേ​ണ്ട​തുണ്ട്‌” എന്നാണ്‌ ദ്‌പാ​യു​ടെ നിർദേശം.

കാലത്തി​ന്റെ അടയാളം

“ഏതാനും ആഴ്‌ച​യ്‌ക്കു​ള്ളിൽ, [ന്യൂഫൗ​ണ്ട്‌ലാ​ന്റി​ലെ] പൊലീസ്‌ ആദ്യമാ​യി പിസ്റ്റളു​കൾ ധരിക്കാൻ തുടങ്ങു​മ്പോൾ, കനേഡി​യൻ സംസ്‌കാ​ര​ത്തി​ന്റെ മറ്റൊരു പുരാതന സവി​ശേ​ഷ​ത​കൂ​ടി കാല യവനി​ക​യ്‌ക്കു​ള്ളിൽ മൺമറ​യും,” ദ ടൊ​റോ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. 1729-ൽ സ്ഥാപി​ത​മായ റോയൽ ന്യൂഫൗ​ണ്ട്‌ലാന്റ്‌ കോൺസ്റ്റാ​ബു​ലറി ആയിരു​ന്നു “കൈയിൽ തോക്കി​ല്ലാ​തെ പട്രോ​ളി​ങ്ങി​നു പോയി​രുന്ന വടക്കേ അമേരി​ക്ക​യി​ലെ അവസാന പൊലീസ്‌ സേന.” പുതിയ നിയമം മുൻ നയത്തെ നിർത്ത​ലാ​ക്കി. ആദ്യത്തെ നിയമം അനുസ​രിച്ച്‌, പിസ്റ്റൾ എടുക്കു​ന്ന​തി​നു മുമ്പ്‌ ഓഫീസർ സൂപ്പർ​വൈ​സ​റു​ടെ അനുമതി വാങ്ങേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അനുമതി ലഭിക്കു​ക​യാ​ണെ​ങ്കിൽ, അദ്ദേഹം അതു തന്റെ ഔദ്യോ​ഗിക കാറിന്റെ ഡിക്കി​യി​ലുള്ള ഒരു പെട്ടി​യിൽ വെച്ചു പൂട്ടും. അടിയ​ന്തിര സാഹച​ര്യം ഉണ്ടാകു​മ്പോൾ, കാർ നിർത്തി ഡിക്കി​യും പെട്ടി​യും തുറന്ന്‌ ആയുധ​മെ​ടുത്ത്‌ തിര നിറയ്‌ക്ക​ണ​മാ​യി​രു​ന്നു. “പൗരാ​ണി​ക​വും വിചി​ത്ര​വു​മായ ഒരു നയം. എന്നാൽ 1998-ൽ, വിദഗ്‌ധ​രും പരിശീ​ലനം നേടി​യ​വ​രു​മായ ഒരു പൊലീസ്‌ സംഘം ആയുധം ധരിക്കാ​തി​രി​ക്കുക എന്നതു വാസ്‌ത​വ​ത്തിൽ പ്രാ​യോ​ഗി​കമല്ല,” മുഖ്യ​മ​ന്ത്രി​യായ ബ്രയാൻ ടോബിൻ അഭി​പ്രാ​യ​പ്പെട്ടു. റോക്ക്‌ എന്ന ഓമന​പ്പേ​രിൽ അറിയ​പ്പെ​ടുന്ന ന്യൂഫൗ​ണ്ട്‌ലാന്റ്‌, രാജ്യത്തു കുറ്റകൃ​ത്യ​നി​രക്ക്‌ ഏറ്റവും കുറവു​ള്ള​തും കൃത്യ​നിർവ​ഹ​ണ​ത്തി​നി​ട​യിൽ ഒരു ഓഫീ​സർപോ​ലും നിറ​യൊ​ഴി​ക്കേണ്ടി വന്നിട്ടി​ല്ലാ​ത്ത​തു​മായ സ്ഥലം എന്ന്‌ ഇപ്പോ​ഴും വീമ്പി​ള​ക്കു​ക​യാണ്‌.

പ്രതി​കാ​രം ചെയ്യലാണ്‌ അവരുടെ ജോലി

“തികഞ്ഞ വിശ്വാ​സ്യത”യും ജപ്പാനിൽ എവി​ടെ​യും സേവനം ലഭ്യമാ​ക്കാ​നുള്ള കഴിവും വാഗ്‌ദാ​നം ചെയ്‌തു​കൊണ്ട്‌ ടോക്കി​യോ​യി​ലെ ഒരു കമ്പനി ഇങ്ങനെ പരസ്യം ചെയ്യുന്നു: “നിങ്ങളു​ടെ പ്രശ്‌നം ഞങ്ങൾ തീർത്തു​ത​രും.” “ഞങ്ങളുടെ കക്ഷിയെ പ്രയാ​സ​പ്പെ​ടു​ത്തി​യ​വർക്ക്‌ അതേ പ്രയാ​സങ്ങൾ വരുത്തുക”യാണ്‌ അടിസ്ഥാന തത്ത്വം എന്ന്‌ അതിന്റെ ചുമതല വഹിക്കുന്ന വ്യക്തി അഭി​പ്രാ​യ​പ്പെ​ടു​ന്നു. ആസാഹി ഈവനിങ്‌ ന്യൂസിൽ റിപ്പോർട്ടു ചെയ്യ​പ്പെ​ട്ട​തു​പോ​ലെ, “ഒരു വ്യക്തിക്ക്‌ തന്റെ ജോലി​യും കുടും​ബ​വും” നഷ്ടപ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തുക, ബന്ധങ്ങൾ തകർക്കുക, “സഹപ്ര​വർത്ത​കന്റെ ജോലി നഷ്ടപ്പെ​ടു​ന്നു​വെന്ന്‌ അല്ലെങ്കിൽ ലൈം​ഗിക ഉപദ്ര​വ​ത്തി​നു കാരണ​ക്കാ​ര​നായ ബോസി​നെ ഒരു പാഠം പഠിപ്പി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തുക” എന്നിങ്ങ​നെ​യുള്ള “നിയമ​പ​ര​മായ തിരി​ച്ച​ടി​കൾ” കമ്പനി​തന്നെ നടത്തി​ക്കൊ​ള്ളും. ഓരോ ദിവസ​വും കമ്പനി​യി​ലേക്കു ഫോൺ ചെയ്യുന്ന ഏതാണ്ട്‌ 50 പേരിൽ 20 പേരും കൊല നടത്താ​നുള്ള ഉടമ്പടി​കൾക്കാ​യാ​ണു വിളി​ക്കു​ന്നത്‌. സാധാരണ ഗതിയിൽ കമ്പനി ബലം പ്രയോ​ഗി​ക്കു​ക​യോ നിയമം ലംഘി​ക്കു​ക​യോ ചെയ്യു​ന്നില്ല, എങ്കിലും “ചില​പ്പോ​ഴൊ​ക്കെ അതിന്‌ അടുത്തു​വരെ എത്തുന്നുണ്ട്‌”. ഈ പ്രവർത്ത​ന​ങ്ങൾക്കാ​യി ഡസൺ കണക്കിനു ജോലി​ക്കാ​രെ ഉപയോ​ഗി​ക്കു​ന്നു. അവരിൽ മിക്കവർക്കും മറ്റു മുഴു സമയ ജോലി​ക​ളുണ്ട്‌. ചിലരാ​കട്ടെ, സ്വയം ദുരി​ത​ത്തി​നു വിധേ​യ​രാ​യ​തി​നാൽ പ്രതി​കാ​രം ചെയ്യു​ന്ന​തിൽ മറ്റുള്ള​വരെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌. “നിങ്ങൾ കഴിഞ്ഞ കാലത്തു ചെയ്‌തി​ട്ടുള്ള എന്തെങ്കി​ലും കാര്യങ്ങൾ മറ്റുള്ള​വ​രു​ടെ അമർഷ​ത്തി​നു കാരണ​മാ​യി​ട്ടു​ണ്ടോ എന്നു നിങ്ങൾക്ക്‌ ഒരിക്ക​ലും അറിയില്ല. അതു​കൊണ്ട്‌ സൂക്ഷി​ച്ചി​രു​ന്നോ​ളൂ,” അതിന്റെ ഉടമസ്ഥൻ മുന്നറി​യി​പ്പു നൽകി.

കരഞണ്ടു​ക​ളും പരിസ്ഥി​തി​യും

ഉറുമ്പു​ക​ളും ചിതലു​ക​ളും വിരക​ളു​മാണ്‌ വനത്തിൽ വീണു​കി​ട​ക്കുന്ന ഇലകളും അവശി​ഷ്ട​ങ്ങ​ളും മറ്റും അഴുകാൻ സഹായി​ക്കു​ന്നത്‌. എന്നാൽ, മിക്ക​പ്പോ​ഴും വെള്ള​പ്പൊ​ക്കം ഉണ്ടാകാ​റുള്ള ഉഷ്‌ണ​മേഖല വനങ്ങളി​ലോ? അവിടെ കരഞണ്ടു​ക​ളാണ്‌ ഇതു ചെയ്യു​ന്നത്‌. കോസ്റ്റ​റി​ക്ക​യു​ടെ പസഫിക്‌ തീരങ്ങ​ളി​ലുള്ള ഒരു വിസ്‌തൃത വന മേഖല​യിൽ ഇലകളു​ടെ സ്ഥാനത്ത്‌ ധാരാളം മാളങ്ങൾ കണ്ടതിൽ യു.എസ്‌.എ.-യിലെ മിഷിഗൺ സർവക​ലാ​ശാ​ല​യി​ലെ ഒരു പരിസ്ഥി​തി വിദഗ്‌ധൻ അത്ഭുത​പ്പെ​ട്ടു​പോ​യി. എന്നാൽ രാത്രി​യിൽ അദ്ദേഹം മറ്റൊരു രംഗത്തി​നു സാക്ഷി​യാ​യി. മൂന്നടി ആഴമുള്ള അവയുടെ മാളങ്ങ​ളു​ടെ അടിയി​ലേക്കു ഭക്ഷണാർഥം ഉണങ്ങിയ ഇലകളും പഴങ്ങളും അതു​പോ​ലെ​തന്നെ തൈക​ളും കൊണ്ടു​പോ​കുന്ന കരഞണ്ടു​ക​ളു​ടെ വലിയ കൂട്ടം. കണക്കാ​ക്കി​യത്‌ അനുസ​രിച്ച്‌ അവയുടെ എണ്ണം ഏക്കറിന്‌ 24,000 വരും. ശ്വസി​ക്കു​ന്ന​തി​നാ​യി പ്രത്യേക ചെകി​ള​ക​ളുള്ള, പ്രജന​നാർഥം മാത്രം ഇടയ്‌ക്കി​ടെ സമു​ദ്ര​ത്തി​ലേക്കു പോകുന്ന എട്ട്‌ ഇഞ്ച്‌ നീളമുള്ള ഈ ഞണ്ടുകൾ ആഴത്തിൽ വേരുറച്ച വൃക്ഷങ്ങളെ സമ്പുഷ്ട​മാ​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ഈ ജീവി​ക​ളു​ടെ പ്രവർത്ത​നത്തെ ആശ്രയി​ച്ചാണ്‌ മുഴു വന പരിസ്ഥി​തി​യും നില​കൊ​ള്ളു​ന്നത്‌ എന്നു ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.

ബഹിരാ​കാ​ശ​ത്തിൽ അങ്ങകലെ

“ഏറ്റവും അകലത്തിൽ സ്ഥിതി​ചെ​യ്യുന്ന മനുഷ്യ​നിർമിത വസ്‌തു എന്ന നിലയിൽ വോ​യേജർ 1 റെക്കോർഡ്‌ ബുക്കു​ക​ളിൽ സ്ഥാനം പിടി​ച്ചി​രി​ക്കു​ന്നു,” ജ്യോ​തി​ശ്ശാ​സ്‌ത്രം (ഇംഗ്ലീഷ്‌) എന്ന മാസിക പ്രസ്‌താ​വി​ക്കു​ന്നു. “നേരത്തെ ഈ സ്ഥാനം പയനിയർ 10-നായി​രു​ന്നു. അത്‌ ഇപ്പോൾ സാവധാ​നം ഏതാണ്ട്‌ എതിർദി​ശ​യിൽ നീങ്ങു​ക​യാണ്‌.” വോ​യേജർ 1 എത്ര അകലെ​യാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌? 1998 ഫെബ്രു​വരി 17-ന്‌ അത്‌ 10.4 ശതകോ​ടി കിലോ​മീ​റ്റർ അകലെ ആയിരു​ന്നു. 1977 സെപ്‌റ്റം​ബർ 5-ന്‌ വിക്ഷേ​പി​ക്ക​പ്പെട്ട ഈ ശൂന്യാ​കാശ വാഹനം 1979 മാർച്ച്‌ 5-ന്‌ വ്യാഴ​ത്തെ​യും 1980 നവംബർ 12-ന്‌ ശനി​യെ​യും മറിക​ടന്നു. സൗരോ​പ​രി​ത​ല​ത്തിൽ നിന്ന്‌ ഉത്സർജി​ക്ക​പ്പെ​ടുന്ന പ്ലാസ്‌മ​യെ​ക്കു​റി​ച്ചും (solar wind) സൂര്യ​കാ​ന്തിക മണ്ഡലത്തെ കുറി​ച്ചു​മുള്ള വിവരങ്ങൾ അതു തുടർച്ച​യാ​യി അയച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. “ഒടുവിൽ, സൂര്യ​കാ​ന്തിക പ്രഭാ​വ​ത്തി​ന്റെ അതിർത്തി​യും താരമ​ണ്ഡ​ല​ത്തി​ന്റെ ആരംഭ​വും (heliopause) കണ്ടെത്തുന്ന ആദ്യത്തെ ശൂന്യാ​കാശ വാഹനം ഇതായി​രു​ന്നേ​ക്കാം” എന്ന്‌ നാഷണൽ എയി​റോ​നോ​ട്ടി​ക്‌സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ പ്രസ്‌താ​വി​ക്കു​ന്നു.

രജിസ്‌ട്രർ ചെയ്യ​പ്പെ​ടാത്ത കുട്ടികൾ

“മൂന്നി​ലൊ​ന്നു ശിശു​ക്ക​ളു​ടെ​യും ജനനം രജിസ്‌ട്രർ ചെയ്യ​പ്പെ​ടാ​തെ പോകു​ന്ന​തി​നാൽ അതു വിദ്യാ​ഭ്യാ​സ​ത്തി​നും ആരോഗ്യ പരിപാ​ല​ന​ത്തി​നു​മുള്ള അവരുടെ അവസരങ്ങൾ നഷ്ടപ്പെ​ടു​ത്തി​ക്കൊണ്ട്‌ അവരെ ഔദ്യോ​ഗിക അവഗണ​ന​യിൽ ആക്കിത്തീർക്കു​ന്നു” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉപ സഹാറൻ ആഫ്രി​ക്ക​യി​ലും ഏഷ്യൻ രാജ്യ​ങ്ങ​ളായ കംബോ​ഡിയ, ഇന്ത്യ, മ്യാന്മാർ, വിയറ്റ്‌നാം എന്നീ രാജ്യ​ങ്ങ​ളി​ലു​മാണ്‌ ജനന രജിസ്‌​ട്രേഷൻ ഏറ്റവും കുറവ്‌. “ജനന സർട്ടി​ഫി​ക്കറ്റ്‌ ഇല്ലാത്തതു ഫലത്തിൽ ജനിക്കാ​ത്ത​തി​നു തുല്യ​മാണ്‌” എന്ന്‌ ഇതി​നോ​ടുള്ള ബന്ധത്തിൽ ലോക വ്യാപക സർവേ നടത്തിയ ഐക്യ​രാ​ഷ്‌ട്ര ശിശു​ക്ഷേമ നിധി​യു​ടെ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ട​റായ കരോൾ ബെലാമി പ്രസ്‌താ​വി​ക്കു​ന്നു. ഒരു ആരോഗ്യ പരിപാ​ലന കേന്ദ്ര​ത്തിൽ കുട്ടിക്കു ചികിത്സ ലഭിക്കു​ന്ന​തി​നോ സ്‌കൂ​ളിൽ ചേർക്കു​ന്ന​തി​നോ മുമ്പു ജനനം രജിസ്‌ട്രർ ചെയ്യണ​മെ​ന്നാണ്‌ പല രാജ്യ​ങ്ങ​ളി​ലെ​യും വ്യവസ്ഥ. ജനന സർട്ടി​ഫി​ക്ക​റ്റു​കൾ ഇല്ലാത്ത കുട്ടികൾ മിക്ക​പ്പോ​ഴും ബാല​തൊ​ഴി​ലിൽ ഏർപ്പെ​ടു​ന്ന​തി​നോ ലൈം​ഗിക ആസ്വാദന വസ്‌തു​ക്കൾ എന്ന നിലയിൽ ചൂഷണം ചെയ്യ​പ്പെ​ടു​ന്ന​തി​നോ സാധ്യത കൂടു​ത​ലാണ്‌. ലേഖനം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “മിക്ക ലാറ്റി​ന​മേ​രി​ക്കൻ രാജ്യ​ങ്ങ​ളി​ലും മധ്യേ​ഷ്യ​യി​ലും ഉത്തരാ​ഫ്രി​ക്ക​യി​ലു​മുള്ള ഉയർന്ന രജിസ്‌​ട്രേഷൻ നിരക്ക്‌ പരാമർശി​ച്ചു​കൊണ്ട്‌, രജിസ്‌ട്രർ ചെയ്യു​ന്ന​തി​ന്റെ അളവിനെ നിർണ​യി​ക്കുന്ന മുഖ്യ ഘടകം ദാരി​ദ്ര്യം അല്ല എന്നു റിപ്പോർട്ടു കണ്ടെത്തി.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക