വ്യാപകമായി പ്രിയപ്പെടുന്ന ഒന്ന്
“ദൈവം നമ്മിൽ നിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന നിങ്ങളുടെ ലഘുപത്രിക വളരെ നല്ലതാണ്. പത്തു വയസ്സേ ഉള്ളെങ്കിലും, ആ ലഘുപത്രിക എനിക്കു മനസ്സിലാകുന്നുണ്ട്, അതു വായിക്കാനും എളുപ്പമാണ്. എനിക്ക് അതു നന്നായി ഗ്രഹിക്കാൻ കഴിഞ്ഞു. 16-ാമത്തെ പാഠത്തിൽ എത്തിയപ്പോൾ, ആ ലഘുപത്രിക വളരെ ഇഷ്ടമായതിനാൽ അവസാനത്തെ ആ പാഠം വായിച്ചുതീർക്കാൻ എനിക്ക് ആദ്യം തോന്നിയില്ല. കൂറെക്കൂടി വിവരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.”
ഇവിടെ കവർ പേജ് കാണിച്ചിരിക്കുന്ന പ്രസ്തുത ലഘുപത്രിക കുട്ടികൾക്കു മാത്രമുള്ളതല്ല. അടിസ്ഥാന ബൈബിൾ ഉപദേശങ്ങളെ കുറിച്ചും ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന തരം പെരുമാറ്റത്തെ കുറിച്ചുമുള്ള വിവരങ്ങൾ കുട്ടികൾക്കു പോലും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തവും ലളിതവുമായി അത് അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, വ്യാജം പറയുന്നതിനെ നാം എങ്ങനെ വീക്ഷിക്കണം? ചൂതാട്ടം ഉചിതമാണോ? കുടിച്ചു മത്തരാകുന്നതു തെറ്റാണോ? അവിവാഹിതർ ലൈംഗിക ബന്ധം പുലർത്തുന്നത് ഉചിതമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഈ ലഘുപത്രിക ഉത്തരം നൽകുന്നു.
Watch Tower, H-58, Old Khandala Road, Lonavla 410 401, Mah., India എന്ന വിലാസത്തിൽ അല്ലെങ്കിൽ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ വിലാസത്തിൽ എഴുതി ചോദിക്കുന്നപക്ഷം, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക 6 രൂപയ്ക്ക് അയച്ചുതരാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. ഒരു ബൈബിൾ പഠന പരിപാടി എന്ന നിലയിലാണ് അതിലെ 16 പാഠങ്ങളും ക്രമീകരിച്ചിരിക്കുന്നത്. “ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?,” “ദൈവരാജ്യം എന്താണ്?,” “ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം,” “ദൈവം വെറുക്കുന്ന നടപടികൾ” തുടങ്ങിയവയാണ് അവയിലുള്ള ചില പാഠങ്ങളുടെ ശീർഷകങ്ങൾ.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ഞാൻ താത്പര്യപ്പെടുന്നു, ദയവായി താഴെ കാണുന്ന എന്റെ മേൽവിലാസത്തിൽ ബന്ധപ്പെടുക.