‘അവ ഞങ്ങളുടെ വീക്ഷണഗതിയെ വിശാലമാക്കുന്നു’
ഒരു മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കായ കിർഗിസ്ഥാനിലെ കാറാകുൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദേശ-ഭാഷാ വിഭാഗത്തിന്റെ തലവൻ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളെ പ്രശംസിക്കുകയുണ്ടായി. റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് അദ്ദേഹം പിൻവരുന്ന പ്രകാരം എഴുതി:
“സാമൂഹികവും സാമ്പത്തികവുമായി കുഴഞ്ഞുമറിഞ്ഞ ഇന്നത്തെ അവസ്ഥയിൽ ഇംഗ്ലീഷ്, ജർമൻ, റഷ്യൻ, കിർഗിസ്, ടർക്കി എന്നീ ഭാഷകൾ പഠിപ്പിക്കുന്നതിൽ നിങ്ങളുടെ പുസ്തകങ്ങളും ലഘുപത്രികകളും ഞങ്ങളെ വളരെയധികം സഹായിക്കുന്നു. . . . ജീവസ്സുറ്റ പരിഭാഷകൾ നടത്താൻ അഭ്യസിക്കുന്നവർക്ക് നിങ്ങളുടെ ലഘുപത്രികകൾ വളരെ ഇഷ്ടമാണ് . . . ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, കുടുംബ സന്തുഷ്ടിയുടെ രഹസ്യം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നീ പുസ്തകങ്ങൾക്കു നന്ദി.
“ഞങ്ങളുടെ വിദ്യാർഥികളിൽ യഹോവയുടെ സാക്ഷികളായ പലരുമുണ്ട്. അവർ ഉണരുക! ലേഖനങ്ങൾ താത്പര്യത്തോടെ വായിക്കുകയും ഗൃഹപാഠത്തിൽ അവ ഉപയോഗിക്കുകയും ചെയ്യുന്നു.”
അദ്ദേഹം ഉണരുക!യെ പ്രത്യേകം പ്രശംസിച്ചു: “രസകരവും വിജ്ഞാനപ്രദവുമായ ലേഖനങ്ങൾക്കു നന്ദി. . . . അവ ഞങ്ങളിൽ പ്രത്യാശ ഉൾനടുകയും ഞങ്ങളുടെ പൊതു വീക്ഷണഗതിയെ വിശാലമാക്കുകയും ചെയ്യുന്നു. . . . ഉണരുക!യിലെ ‘ലോകത്തെ വീക്ഷിക്കൽ’ എന്ന ഭാഗം ഞങ്ങളെല്ലാവരും സന്തോഷത്തോടുകൂടി വായിക്കാറുണ്ട്.”
ഉണരുക!യുടെ ഒരു പ്രതി സ്വീകരിക്കാനോ യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ വന്ന് ബൈബിളിനെക്കുറിച്ച് നിങ്ങളുമായി ചർച്ച ചെയ്യാനോ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.