വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 6/8 പേ. 3
  • അവളുടെ പേര്‌ ദരിദ്ര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവളുടെ പേര്‌ ദരിദ്ര
  • ഉണരുക!—1998
  • സമാനമായ വിവരം
  • ദാരിദ്ര്യത്തിന്റെ തടവുകാർ
    ഉണരുക!—1998
  • ദാരിദ്ര്യനിർമാർജനം—ശ്രമങ്ങൾ ഫലം കണ്ടിരിക്കുന്നുവോ?
    2012 വീക്ഷാഗോപുരം
  • താമസിയാതെ, ആരും ദരിദ്രരായിരിക്കുകയില്ല!
    വീക്ഷാഗോപുരം—1995
  • ദരിദ്രരോടു പരിഗണന കാണിക്കുക യേശുവിനെ അനുകരിച്ചുകൊണ്ട്‌
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1998
g98 6/8 പേ. 3

അവളുടെ പേര്‌ ദരിദ്ര

ആഫ്രി​ക്ക​യി​ലെ ഒരു കൊച്ചു​ഗ്രാ​മം. ഓക്കൊ​ട്ടി​നും ഭാര്യ മാറ്റീ​ന​യ്‌ക്കും ആദ്യത്തെ കൺമണി പിറന്ന​തി​ന്റെ ആഹ്ലാദം. കുട്ടി പെണ്ണ്‌. കുഞ്ഞിന്‌ ആയുരാ​രോ​ഗ്യം നേരാൻ വന്നെത്തുന്ന ബന്ധുമി​ത്രാ​ദി​കൾ.

കഷ്ടപ്പാടു നിറഞ്ഞ ജീവി​ത​മാ​യി​രു​ന്നു ആ ദമ്പതി​ക​ളു​ടേത്‌. കൃഷി ചെയ്യാൻ ആകെയു​ള്ളത്‌ ഒരു തുണ്ട്‌ സ്ഥലം. ഓല മേഞ്ഞ മൺവീട്‌. അവി​ടെ​യാണ്‌ മാറ്റീന പ്രസവി​ച്ച​തും. തങ്ങളുടെ പൊ​ന്നോ​മ​നയെ അല്ലലറി​യി​ക്കാ​തെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ, തങ്ങളുടെ ഗതി അവൾക്കു വരാതി​രി​ക്കാൻ എല്ലുമു​റി​യെ പണി​യെ​ടു​ക്ക​ണ​മെന്ന്‌ അവർ തീരു​മാ​നി​ച്ചു​റച്ചു. ആ ലക്ഷ്യം മറക്കാ​തി​രി​ക്കാൻ അവർ മകൾക്ക്‌ ആക്കാൻ എന്നു പേരിട്ടു, “ഞാൻ ദരിദ്ര” എന്നാണ്‌ ആ പേരിന്റെ അർഥം.

ആക്കാന്റെ ഭാവി എന്താകും? ആ രാജ്യത്തെ മറ്റു പലരു​ടെ​യും പോലുള്ള ജീവി​ത​മാണ്‌ അവളു​ടേത്‌ എങ്കിൽ അവൾ ഒരിക്ക​ലും എഴുത്തും വായന​യും പഠിക്കു​മെന്നു തോന്നു​ന്നില്ല. വളർന്നു വലുതാ​യി പണിക്കു പോകാ​റാ​യാ​ലോ, വാർഷിക വരുമാ​നം ഏതാണ്ട്‌ 7,200 രൂപ മാത്രമേ ഉണ്ടായി​രി​ക്കൂ. അവളുടെ രാജ്യ​ത്തു​ള്ള​വ​രു​ടെ ആയുർ​ദൈർഘ്യ​മാ​കട്ടെ വെറും 42 വർഷമാണ്‌.

ആക്കാ​ന്റേത്‌ ഒരു അസാധാ​രണ സ്ഥിതി​വി​ശേ​ഷമല്ല. ഭൂമി​യി​ലുള്ള ഏതാണ്ട്‌ 600 കോടി മനുഷ്യ​രിൽ 130 കോടി​യോ​ളം പേരുടെ വാർഷിക വരുമാ​നം 14,000 രൂപയിൽ താഴെ​യാണ്‌. സമ്പന്ന രാഷ്‌ട്ര​ങ്ങ​ളിൽ ഓരോ വ്യക്തി​ക്കും ശരാശരി 8,20,700 രൂപ വീതം വാർഷിക വരുമാ​നം ഉണ്ട്‌. ഓരോ ദിവസ​വും 67,000-ത്തിലധി​കം പേർ ദരി​ദ്ര​രു​ടെ അണിയിൽ ചേരുന്നു. അതായത്‌ വർഷം​തോ​റും ഏതാണ്ട്‌ 2 കോടി 50 ലക്ഷം ആളുകൾ. പലരും വസിക്കു​ന്നത്‌ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ ലോക​ത്തി​ലെ വികസ്വര രാജ്യ​ങ്ങ​ളി​ലാണ്‌. എന്നാൽ സമ്പന്ന രാഷ്‌ട്ര​ങ്ങ​ളിൽപ്പോ​ലും ദരിദ്ര മേഖല​ക​ളുണ്ട്‌. ലോക​ത്തി​ലെ ദരിദ്ര ജനങ്ങളിൽ 10-ൽ 7 പേർ വീതം സ്‌ത്രീ​ക​ളാണ്‌.

പലരും ദാരി​ദ്ര്യ​ത്തി​ന്റെ നീരാ​ളി​പ്പി​ടു​ത്ത​ത്തിൽനിന്ന്‌ ഒരിക്ക​ലും വിമു​ക്ത​രാ​കാ​റില്ല. അത്‌ അവർക്ക്‌ ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിങ്ങ​നെ​യുള്ള ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നിഷേ​ധി​ക്കു​ന്നു. സ്വാത​ന്ത്ര്യം, അന്തസ്സ്‌, വിദ്യാ​ഭ്യാ​സം, ആരോ​ഗ്യം എന്നിവ അത്‌ അവരിൽനി​ന്നു കവർന്നെ​ടു​ത്തേ​ക്കാം. ലോകാ​രോ​ഗ്യ സംഘടന പറയുന്നു: “മനുഷ്യാ​യു​സ്സി​ന്റെ എല്ലാ ഘട്ടങ്ങളി​ലും, ചൊട്ട​മു​തൽ ചുടല​വരെ, ദാരി​ദ്ര്യം തേർവാഴ്‌ച നടത്തുന്നു. ഏറ്റവും മാരക​വും വേദനാ​ജ​ന​ക​വു​മായ രോഗ​ങ്ങ​ളു​മാ​യി കൈ​കോർത്തു​പി​ടിച്ച്‌ ദാരി​ദ്ര്യം അതിന്റെ പിടി​യി​ല​മർന്നി​രി​ക്കു​ന്ന​വ​രു​ടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കു​ന്നു.”

എന്നാൽ വികസ്വര രാഷ്‌ട്ര​ങ്ങ​ളിൽ ജീവിത നിലവാ​രം മെച്ച​പ്പെ​ടു​ക​യല്ലേ? ചില രാജ്യ​ങ്ങ​ളിൽ അതേ. എന്നാൽ മറ്റു പല രാജ്യ​ങ്ങ​ളു​ടെ​യും അവസ്ഥ അതല്ല. മനുഷ്യ പുരോ​ഗ​തി​യെ​ക്കു​റി​ച്ചുള്ള മാഗസി​നായ ചോയ്‌സസ്‌ “ദരി​ദ്ര​രു​ടെ അവസ്ഥ മെച്ച​പ്പെ​ടു​ക​യാണ്‌” എന്ന വിശ്വാ​സത്തെ ‘വിപത്‌ക​ര​മായ ഒരു സങ്കൽപ്പ’മായി വിശേ​ഷി​പ്പി​ക്കു​ന്നു. പകരം അതു പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “വാസ്‌ത​വ​ത്തിൽ, സമ്പന്നർക്കും ദരി​ദ്രർക്കും ഇടയി​ലുള്ള വിടവ്‌ വലുതാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു ലോക​ത്തി​ലാണ്‌ നാം ജീവി​ക്കു​ന്നത്‌, രാഷ്‌ട്ര​ങ്ങൾക്കി​ട​യി​ലും രാഷ്‌ട്ര​ങ്ങൾക്കു​ള്ളി​ലും അവസ്ഥ ഒന്നുതന്നെ.”

ദാരി​ദ്ര്യം എന്നെന്നും മനുഷ്യ​രാ​ശി​യെ കാർന്നു​തി​ന്നു​മോ? ഉണരുക! അടുത്ത രണ്ടു ലേഖന​ങ്ങ​ളിൽ സങ്കീർണ​മായ ഈ വിഷയം പരി​ശോ​ധിച്ച്‌ യഥാർഥ പരിഹാ​രം എന്തായി​രി​ക്കു​മെന്നു വ്യക്തമാ​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക