വഴക്കുകൂടുന്നതു നിർത്താൻ അത് അവരെ സഹായിച്ചു
യു.എസ്.എ.,-യിലെ കാലിഫോർണിയയിലുള്ള ഒരു 11 വയസ്സുകാരൻ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികൾക്ക് ഇങ്ങനെ എഴുതി:
“എനിക്ക് നിങ്ങളുടെ പുസ്തകങ്ങൾ വളരെ ഇഷ്ടമാണ്, പ്രത്യേകിച്ചും കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന ആ പുസ്തകം. അതു ലഭിക്കുന്നതിനുമുമ്പ് ഞാനും എന്റെ പെങ്ങളും സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്നു. ആ പുസ്തകം പഠിക്കാൻ ഒരു ദിവസം ഞങ്ങൾ തീരുമാനിച്ചു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഞങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്കു മനസ്സിലായി.
“ആ പുസ്തകം ഞങ്ങളെ വളരെ സഹായിച്ചു. ഞാനതിന് നന്ദിയുള്ളവനാണ്. ആ പുസ്തകം വായിക്കാൻ ഞാൻ മറ്റു കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തെന്നാൽ അതു വളരെ നല്ലൊരു പുസ്തകമാണ്. ഭവനത്തിൽ സമാധാനവും സന്തുഷ്ടിയും കണ്ടെത്തുന്നതിന് അത് എന്റെ കുടുംബത്തെ സഹായിക്കുകയും ചെയ്യുന്നു.”
“നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക,” “നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ,” “കുടുംബത്തിനു ഹാനിവരുത്തുന്ന പ്രശ്നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാനാവും” എന്നിങ്ങനെയുള്ള സഹായകമായ വിഷയങ്ങൾ വിശേഷവത്കരിക്കുന്ന 192 പേജുള്ള ഒരു പുസ്തകമാണ് കുടുംബസന്തുഷ്ടിയുടെ രഹസ്യം.
ആരെങ്കിലും നിങ്ങളുമായി ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.