“ആളുകൾക്കു നിങ്ങൾ മഹത്തായ ഒരു സേവനമാണു ചെയ്യുന്നത്”
ഇന്ത്യയിലെ ഗോവയിലുള്ള ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ച രണ്ട് യഹോവയുടെ സാക്ഷികളിൽനിന്ന് ഉണരുക!യുടെ രണ്ടു പ്രതികൾ ലഭിച്ചു. അവ വായിച്ചശേഷം അദ്ദേഹം മാസികയുടെ പ്രസാധകർക്ക് പിൻവരുന്നപ്രകാരം എഴുതി:
“എന്റെ വീട്ടിൽ വന്ന് ഉണരുക! മാസികയുടെ പ്രതികൾ തന്ന രണ്ടു വനിതകളോടു ഞാൻ നന്ദിയുള്ളവനാണ്. മതപ്രചാരണ മാസികകളാണെന്നോർത്ത് കുറച്ചുനാളത്തേക്ക് ഞാനവ തിരിഞ്ഞുനോക്കിയേയില്ല. എന്നാൽ ഒരു ദിവസം ‘ആമസോൺ മഴക്കാടുകളെ’ക്കുറിച്ചുള്ള (മാർച്ച് 22, 1997) മാസിക ഞാനൊന്നു മറിച്ചുനോക്കി. അതു വായിക്കാൻ തുടങ്ങിയ എനിക്ക് വായിച്ചുതീർക്കാതെ താഴെ വെക്കാൻ കഴിഞ്ഞില്ല. ശ്രദ്ധാപൂർവം ഞാനതു വായിച്ചു.
“ഉണരുക!യിലെ വിവരങ്ങൾ വളരെ രസകരവും വിജ്ഞാനപ്രദവുമായി ഞാൻ കണ്ടെത്തി. വിഷയങ്ങളുടെ വൈവിധ്യവും എന്നെ ആകർഷിച്ചു. ഞാൻ ഏറ്റവുമധികം വിലമതിച്ച സംഗതി വ്യത്യസ്ത ലേഖനങ്ങളുടെ വളരെ യുക്തിസഹവും സമനിലയോടുകൂടിയതുമായ സമീപനമാണ്.”
ആദ്യമായി ഉണരുക! വായിച്ച ആ വ്യക്തി ഇങ്ങനെ കൂട്ടിച്ചേർത്തു: “മൂല്യവത്തായ ഇത്തരം വിവരങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചുകൊണ്ട് ആളുകൾക്കു നിങ്ങൾ മഹത്തായ ഒരു സേവനമാണു ചെയ്യുന്നത്.”
ഉണരുക!യുടെ വായനയിൽനിന്ന് നിങ്ങൾക്കും പ്രയോജനമനുഭവിക്കാൻ കഴിയും. ഉണരുക!യുടെ ഒരു പ്രതി സ്വീകരിക്കാനോ ആരെങ്കിലും നിങ്ങളുടെ വീട്ടിൽവന്ന് നിങ്ങളുമായി ബൈബിൾ ചർച്ച നടത്താനോ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.