ബൈബിൾ ലഘുലേഖകൾക്കു ചെയ്യാൻ കഴിയുന്നത്
റഷ്യയിലെ മോസ്കോയ്ക്ക് അടുത്തുള്ള ഗൊലിറ്റ്സ്യനൊ നഗരത്തിൽവെച്ച് യഹോവയുടെ സാക്ഷികളിലൊരാൾ, കുഞ്ഞിനെ സ്ട്രോളറിലിരുത്തി തള്ളിക്കൊണ്ടുപോകുകയായിരുന്ന ഒരു സ്ത്രീക്ക് കുടുംബജീവിതം ആസ്വദിക്കുക എന്ന ലഘുലേഖ നൽകി. എന്നിട്ട് സാക്ഷി അവരെ കടന്നുപോയി. എന്നാൽ പെട്ടെന്ന് ആ സ്ത്രീ തന്നെ വിളിക്കുന്നത് അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ ഒപ്പമെത്താൻ സ്ട്രോളറും തള്ളിക്കൊണ്ട് അവർ ഓടിവരികയായിരുന്നു.
തനിക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ താത്പര്യമുണ്ടെന്ന് ആ സ്ത്രീ പറഞ്ഞു. അതുകൊണ്ട് ബൈബിൾ വിഷയങ്ങൾ പ്രതിപാദിക്കുന്ന രണ്ടു ലഘുലേഖകൾകൂടെ സാക്ഷി അവർക്കു നൽകി. പിന്നീട് ഫോണിലൂടെ ബന്ധപ്പെടാനായി അദ്ദേഹം അവർക്ക് തന്റെ ഫോൺനമ്പരും കൊടുത്തു. അന്നു വൈകുന്നേരംതന്നെ അവർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അവർക്ക് ഒരു പ്രതിവാര ഭവനബൈബിളധ്യയനം നടത്താൻ വേണ്ട ക്രമീകരണങ്ങളും ചെയ്യപ്പെട്ടു. വെറും ഏഴ് മാസത്തിനുള്ളിൽ ആ സ്ത്രീയും അവരുടെ അനുജത്തിയും ദൈവസേവനത്തിനായി തങ്ങളെത്തന്നെ സമർപ്പിച്ച് സ്നാപനമേറ്റു.
കുടുംബജീവിതം ആസ്വദിക്കുക, വിഷാദമഗ്നർക്ക് ആശ്വാസം, ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?, സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്നിങ്ങനെയുള്ള ബൈബിൾ ലഘുലേഖകൾ വായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലോ എഴുതുക.