പേജ് രണ്ട്
തട്ടിപ്പുകാരെ സൂക്ഷിക്കുക! 3-10
ചൂഷണവും വഞ്ചനയും തൊഴിലാക്കിയ തന്ത്രശാലികളായ തട്ടിപ്പുവീരന്മാരാണവർ. സൂക്ഷിക്കുക—അവരുടെ അടുത്ത ലക്ഷ്യം നിങ്ങളായിരിക്കാം! അവർ എങ്ങനെയാണു കരുക്കൾ നീക്കുന്നത്? അവരുടെ വലയിൽ കുടുങ്ങാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ചീറ്റപ്പുലി—മാർജാരകുലത്തിലെ ഏറ്റവും വലിയ ഓട്ടക്കാരൻ 15
മേലാകെ പുള്ളികളുള്ള ഈ സുന്ദരനെ കാറ്റിന്റെ വേഗത്തിൽ ഓടാൻ പ്രാപ്തനാക്കുന്നത് എന്താണ്? ചീറ്റപ്പുലിയുടെ ഏറ്റവും വലിയ ശത്രു ആരാണ്?
നിങ്ങളുടെ ശ്രവണശക്തി—അമൂല്യമായി കരുതേണ്ട ഒരു ദാനം 21
ചുറ്റുമുള്ള ലോകവുമായി സമ്പർക്കത്തിലാകാൻ സഹായിക്കുന്നത് പ്രധാനമായും നിങ്ങളുടെ ശ്രവണശക്തിയാണ്. നിങ്ങൾ ആ കഴിവിനെ നിസ്സാരമായിട്ടാണോ കരുതുന്നത്?