വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 6/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നഗരങ്ങൾ ഉപേക്ഷിച്ച്‌ കൃഷി​യി​ട​ങ്ങ​ളി​ലേക്ക്‌
  • ലിംഗ​മാ​റ്റ​ത്തി​നു വിധേ​യ​നായ പുരോ​ഹി​തനു സഭയുടെ അംഗീ​കാ​രം
  • കൊയാ​ല​യു​ടെ മനുഷ്യ സദൃശ്യ​മായ വിരല​ട​യാ​ള​ങ്ങൾ
  • വിവാ​ഹ​മോ​ചനം കണ്ടുപ​ഠി​ക്കു​ന്ന​താ​ണോ?
  • 500 വർഷത്തി​നു​ശേഷം മാപ്പ്‌
  • കുറി​പ്പ​ടി​ക​ളി​ലെ വ്യാജ മരുന്നു​കൾ സൂക്ഷി​ക്കു​ക
  • കൂടുതൽ വൈദിക പ്രശ്‌ന​ങ്ങൾ
  • വെളു​ത്തു​ള്ളി ശ്വാ​സോ​ച്ഛ്വാ​സം
  • സ്‌ത്രീ​ക​ളു​ടെ വന്ധ്യം​ക​രണം ഏറുന്നു
  • മത്സ്യ​ത്തെ​പ്ര​തി​യുള്ള യുദ്ധങ്ങൾ
  • വെളുത്തുള്ളി കിട്ടാൻ അവർ എത്ര കൊതിച്ചു!
    ഉണരുക!—2005
  • കൊടുംദാരിദ്ര്യത്തിൽ നിന്നു സമ്പദ്‌സമൃദ്ധിയിലേക്ക്‌
    വീക്ഷാഗോപുരം—1999
  • ഓമനത്വമുള്ള കോളായാൽ വശീകരിക്കപ്പെട്ടു
    ഉണരുക!—1992
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1997
g97 6/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

നഗരങ്ങൾ ഉപേക്ഷിച്ച്‌ കൃഷി​യി​ട​ങ്ങ​ളി​ലേക്ക്‌

നഗര ജീവി​ത​രീ​തി ഉളവാ​ക്കുന്ന സമ്മർദ​വും തിക്കും തിരക്കും​കൊ​ണ്ടു മനസ്സു​മ​ടുത്ത്‌, നഗരം ഉപേക്ഷിച്ച്‌ ഗ്രാമ​ങ്ങ​ളി​ലേക്കു പോകുന്ന ജപ്പാൻകാ​രു​ടെ എണ്ണം അധിക​മി​ല്ലെ​ങ്കി​ലും കൂടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നാട്ടിൻപു​റത്തെ ജീവിതം പ്രകൃ​തി​ദത്ത ചുറ്റു​പാ​ടു​ക​ളു​ടെ നടുവിൽ കുറെ​ക്കൂ​ടി ലളിത​മായ ഒരു ദിനചര്യ പ്രദാനം ചെയ്യു​മെ​ന്നതു സത്യമാ​ണെ​ങ്കി​ലും കോട്ടും സൂട്ടു​മൊ​ക്കെ കൊടുത്ത്‌ മേലങ്കി വാങ്ങി​ക്കു​ന്ന​തിന്‌ അതി​ന്റേ​തായ പ്രശ്‌ന​ങ്ങ​ളു​മുണ്ട്‌. “മിക്ക പുതിയ കർഷക​രും ഒരു നിശ്ചിത ശമ്പളവും നഗരജീ​വി​ത​ത്തി​ന്റെ സൗകര്യ​ങ്ങ​ളും ഒരുപക്ഷേ, ഒരു പ്രശസ്‌ത കമ്പനി​യു​ടെ ഭാഗമെന്ന നിലയ്‌ക്കു ലഭിച്ചി​രുന്ന സ്ഥാനമാ​ന​ങ്ങ​ളു​മെ​ല്ലാം ഉപേക്ഷി​ച്ച​വ​രാണ്‌,” ഏഷ്യാ​വീക്ക്‌ പറയുന്നു. കൂടാതെ, “പരിവർത്തിത ഗ്രാമീ​ണർ, തങ്ങൾക്കു ചെലവു ചുരു​ക്കേ​ണ്ടി​വ​രു​മെ​ന്നും ചില​പ്പോ​ഴൊ​ക്കെ, ഉത്‌പാ​ദി​പ്പി​ക്കുന്ന വിളവിൽ നിന്നുള്ള വരുമാ​നം​കൊ​ണ്ടു ചെലവു​ക​ഴി​യാൻ ബുദ്ധി​മു​ട്ടാ​കു​മ്പോൾ വേറേ ജോലി ചെയ്യാൻ നിർബ​ന്ധി​ത​രാ​കു​ന്നു എന്നും സമ്മതി​ക്കു​ന്നു.” എങ്കിലും, മാറ്റം​വ​രു​ത്താൻതന്നെ തീരു​മാ​നി​ച്ചു രണ്ടും​കൽപ്പി​ച്ചി​റ​ങ്ങി​യ​വർക്കാ​യി കാർഷി​ക​മ​ന്ത്രാ​ലയം ഒരു കാർഷി​ക​വൃ​ത്തി-പരിശീ​ലന-സ്‌കൂൾ സ്ഥാപി​ച്ചി​രി​ക്കു​ന്നു. നഗരവാ​സി​കളെ ഗ്രാമീണ ജീവി​ത​ശൈ​ലി​യു​മാ​യി ഇണങ്ങി​പ്പോ​കാൻ സഹായി​ക്കുക എന്നതാണ്‌ അതിന്റെ ലക്ഷ്യം.

ലിംഗ​മാ​റ്റ​ത്തി​നു വിധേ​യ​നായ പുരോ​ഹി​തനു സഭയുടെ അംഗീ​കാ​രം

ഐക്യ​നാ​ടു​ക​ളിൽ, ലിംഗ​മാറ്റ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നായ ഒരു പ്രസ്‌ബി​റ്റേ​റി​യൻ പുരോ​ഹി​തന്‌ തന്റെ പുരോ​ഹി​ത​പട്ടം നിലനിർത്താൻ അനുമതി ലഭിച്ചു. ലൈം​ഗിക അവയവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​യ​ശേഷം, 49-കാരനായ എറിക്‌ സ്വെൻസൺ അറ്റ്‌ലാൻറാ (ജോർജിയ) തലസ്ഥാ​ന​ഗ​രി​യി​ലെ പ്രസ്‌ബി​റ്റേ​റി​യൻ ഭരണസം​ഘ​ത്തോട്‌ തന്റെ പേര്‌ എറിൻ എന്നു മാറ്റാൻ ആവശ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു ഈ ഔദ്യോ​ഗിക തീരു​മാ​ന​മു​ണ്ടാ​യത്‌. “നീതി​യെ​യും സ്‌ത്രീ​ക​ളെ​യും ബാധി​ക്കുന്ന പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ പ്രസ്‌ബി​റ്റേ​റി​യ​രോ​ടു സഹകരി​ക്കുന്ന ആൻ സെയർ, പ്രസ്‌ബി​റ്ററി അധികാര കേന്ദ്ര​ത്തിന്‌ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ‘വളരെ​യേറെ ക്ലേശി​ക്കേ​ണ്ടി​വന്നു’ എന്നും എങ്കിലും ഒടുക്കം ‘ദൈവ​ശാ​സ്‌ത്ര​പ്ര​കാ​ര​മോ ധാർമി​ക​മാ​യോ’ പുരോ​ഹി​ത​പട്ടം പിൻവ​ലി​ക്കാൻ അതിനു ‘യാതൊ​രു അടിസ്ഥാ​ന​വു​മി​ല്ലെന്നു’ തീരു​മാ​നി​ച്ചു” എന്നും ക്രിസ്‌തീയ നൂറ്റാണ്ട്‌ (ഇംഗ്ലീഷ്‌) റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, സ്വെൻസ​ണി​ന്റെ അപേക്ഷ​യ്‌ക്കെ​തി​രാ​യി വോട്ടു ചെയ്‌ത ഒരു പുരോ​ഹി​ത​നായ ഡോൺ വേഡ്‌ “ദൈവ​ശാ​സ്‌ത്ര​പ​ര​മായ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു കാര്യ​മായ ചർച്ച​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല” എന്നാണു പറഞ്ഞത്‌.

കൊയാ​ല​യു​ടെ മനുഷ്യ സദൃശ്യ​മായ വിരല​ട​യാ​ള​ങ്ങൾ

കൊയാ​ല​യു​ടെ കയ്യി​ലെ​യും കാലി​ലെ​യും വിരല​ട​യാ​ളങ്ങൾ മനുഷ്യ​രു​ടേ​തു​മാ​യി താരത​മ്യേന വളരെ സാമ്യ​മു​ള്ള​താണ്‌, എന്ന്‌ ഒരു ഓസ്‌​ട്രേ​ലി​യൻ ശാസ്‌ത്രജ്ഞൻ പറയുന്നു. അഡ്‌ലെ​യ്‌ഡ്‌ സർവക​ലാ​ശാ​ല​യി​ലെ ഒരു ജീവശാ​സ്‌ത്ര​ജ്ഞ​നും ഫോറൻസിക്‌ വിദഗ്‌ധ​നു​മായ പ്രൊ​ഫസർ മാച്ചേ ഹെനബർഗ്‌ ഇങ്ങനെ പറയുന്നു: “സ്‌കാൻചെ​യ്യുന്ന ഇലക്‌​ട്രോൺ സൂക്ഷ്‌മ​ദർശി​നി​ക്കു​പോ​ലും വ്യത്യാ​സം കണ്ടുപി​ടി​ക്കാൻ സാധി​ക്കു​ന്നില്ല.” കൊയാ​ല​യു​ടെ കൈക​ളു​ടെ മൊത്ത​ത്തി​ലുള്ള രൂപത്തി​നല്ല സാദൃ​ശ്യ​മു​ള്ളത്‌, പകരം അതിന്റെ ചർമഘ​ട​ന​യി​ലാണ്‌—അതിന്റെ കൈക​ളു​ടെ​യും പാദങ്ങ​ളു​ടെ​യും അടിപ്പ​ര​പ്പി​ലെ തൊലി​യു​ടെ തടങ്ങളു​ടെ​യും വരമ്പു​ക​ളു​ടെ​യും ചുഴി​വു​ക​ളു​ടെ​യും ഘടനയ്‌ക്ക്‌. എന്നുത​ന്നെ​യു​മല്ല, അതിന്റെ വിരല​ട​യാ​ള​ങ്ങ​ളും കാലട​യാ​ള​ങ്ങ​ളും മനുഷ്യ​രു​ടേ​തു​പോ​ലെ​തന്നെ ഓരോ കൊയാ​ല​യു​ടെ​യും വ്യത്യ​സ്‌ത​വു​മാണ്‌.

വിവാ​ഹ​മോ​ചനം കണ്ടുപ​ഠി​ക്കു​ന്ന​താ​ണോ?

“വിവാ​ഹി​ത​രാ​യി തുടരുന്ന മാതാ​പി​താ​ക്ക​ളുള്ള ദമ്പതി​ക​ളെ​ക്കാൾ വിവാ​ഹ​മോ​ചി​ത​രായ മാതാ​പി​താ​ക്ക​ളുള്ള ദമ്പതി​കൾക്കാണ്‌, തങ്ങളുടെ സ്വന്തം വിവാഹം തകർച്ച​യി​ലെ​ത്തു​ന്നതു കാണേ​ണ്ടി​വ​രു​ന്ന​തി​ന്റെ ഭീഷണി കൂടു​ത​ലു​ള്ളത്‌” എന്ന്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ ദ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്യുന്നു. ഐക്യ​നാ​ടു​ക​ളി​ലെ നെബ്രാസ്‌ക സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ പോൾ അമാറ്റോ “വിവാ​ഹി​ത​രായ ഏകദേശം 2,000 അമേരി​ക്ക​ക്കാ​രെ​ക്കു​റിച്ച്‌ കഴിഞ്ഞ 12 വർഷം പഠനം നടത്തി.” പത്രം പറയു​ന്ന​ത​നു​സ​രിച്ച്‌, “വിവാ​ഹ​മോ​ചി​ത​രായ മാതാ​പി​താ​ക്ക​ളു​ടെ മക്കൾ, വ്യക്തി​ബ​ന്ധങ്ങൾ കെട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും നല്ല പെരു​മാ​റ്റ​മ​ര്യാ​ദകൾ പ്രകടി​പ്പി​ക്കു​ന്ന​തി​ലു​മുള്ള മാതാ​പി​താ​ക്ക​ളു​ടെ കഴിവു​കേട്‌ ‘പരമ്പരാ​ഗ​ത​മാ​യി’ പിൻപ​റ്റി​യേ​ക്കാ​മെ​ന്നും ഇത്‌ അവരുടെ സ്വന്തം വിവാഹം വിവാ​ഹ​മോ​ച​ന​ത്തി​ല​വ​സാ​നി​ക്കാ​നുള്ള സാധ്യ​തകൾ വർധി​പ്പി​ക്കു​ന്നു​വെ​ന്നും” അദ്ദേഹം കണ്ടെത്തി. ഹെറാൾഡ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഇരുകൂ​ട്ട​രു​ടെ​യും മാതാ​പി​താ​ക്കൾ ഒരുമി​ച്ചു ജീവി​ക്കുന്ന ദമ്പതി​ക​ളെ​ക്കാൾ ഭാര്യ​യു​ടെ​യും ഭർത്താ​വി​ന്റെ​യും മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടിയ ദമ്പതി​ക​ളു​ടെ വിവാഹം തകർച്ച​യി​ലെ​ത്താ​നുള്ള സാധ്യത 300 ശതമാനം കൂടു​ത​ലാണ്‌.”

500 വർഷത്തി​നു​ശേഷം മാപ്പ്‌

1496-ൽ, പോർട്ടു​ഗ​ലി​ലെ മാന്വെൽ ഒന്നാമൻ രാജാവ്‌ അദ്ദേഹ​ത്തി​ന്റെ ഭരണ​പ്ര​വി​ശ്യ​യിൽ ജീവി​ക്കുന്ന യഹൂദർക്കാ​യി ഒരു ആജ്ഞ പുറ​പ്പെ​ടു​വി​ച്ചു: റോമൻ കത്തോ​ലി​ക്കാ മതത്തി​ലേക്കു പരിവർത്തനം നടത്തുക, അല്ലെങ്കിൽ സ്ഥലംവി​ടുക. ഏകദേശം 500 വർഷങ്ങൾക്കു​ശേഷം 1988-ൽ പോർട്ടു​ഗൽ ഒരു ഔദ്യോ​ഗിക മാപ്പു നൽകാൻ തയ്യാറാ​യി. അടുത്ത​യി​ടെ നടന്ന ഔപചാ​രിക സ്‌മാരക ചടങ്ങു​കൾക്കി​ട​യ്‌ക്കാണ്‌ ഈ പ്രായ​ശ്ചി​ത്ത​ത്തെ​ക്കു​റിച്ച്‌ പോർട്ടു​ഗൽ പ്രസ്‌താ​വ​ന​യി​റ​ക്കി​യത്‌. അസ്സോ​സി​യേ​റ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടു ചെയ്‌ത​പ്ര​കാ​രം പോർട്ടു​ഗ​ലി​ന്റെ പ്രസി​ഡൻറായ ഷൊർഷ സാമ്പിയൂ പാർല​മെൻറി​നു മുമ്പാകെ നടത്തിയ ഒരു പ്രസം​ഗ​ത്തിൽ, ആ നിഷ്‌കാ​സനം ചെയ്യൽ “ഗുരു​ത​ര​വും വിനാ​ശ​ക​വു​മായ പ്രത്യാ​ഘാ​തങ്ങൾ ഉളവാ​ക്കിയ ദുരു​ദ്ദേ​ശ്യ​പ​ര​മായ നടപടി​യാ​യി​രു​ന്നു” എന്നു പറഞ്ഞു. നിയമ മന്ത്രി​യായ ഴൂസ്‌ ഈത്ത്വാർഡൂ വിരാ ഴോർഡീങ്‌ നിഷ്‌കാ​സ​നത്തെ “നമ്മുടെ ചരി​ത്ര​ത്തി​ലെ ഒരു ഇരുണ്ട അധ്യായം” എന്നു വിളിച്ചു. യഹൂദർ നൂറ്റാ​ണ്ടു​ക​ളാ​യി അനുഭ​വിച്ച “മൃഗീയ പീഡന​ങ്ങൾക്ക്‌, ധാർമി​ക​മായ നഷ്ടപരി​ഹാ​രം” കൊടു​ക്കാൻ സർക്കാർ ചുമത​ല​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. പോർട്ടു​ഗ​ലി​ന്റെ ഇപ്പോ​ഴത്തെ ജനസംഖ്യ ഏകദേശം ഒരു കോടി​യാ​ണെ​ങ്കി​ലും 1,000-ത്തോളം യഥാർഥ യഹൂദരേ അവി​ടെ​യു​ള്ളൂ.

കുറി​പ്പ​ടി​ക​ളി​ലെ വ്യാജ മരുന്നു​കൾ സൂക്ഷി​ക്കു​ക

1,600 കോടി ഡോള​റി​ന്റെ വാർഷിക വിറ്റു​വ​ര​വോ​ടെ വ്യാജ മരുന്നു ബിസി​നസ്‌ തഴച്ചു​വ​ള​രു​ക​യാണ്‌. “ലോക​മെ​മ്പാ​ടു​മാ​യി വിൽപ്പന നടക്കുന്ന മരുന്നു​ക​ളിൽ 7 ശതമാ​ന​മെ​ങ്കി​ലും വ്യാജ മരുന്നു​ക​ളാണ്‌ എന്നു ലോകാ​രോ​ഗ്യ സംഘടന (ഡബ്ലിയു​എച്ച്‌ഒ) കണക്കാ​ക്കു​ന്ന​താ​യി” പാരീ​സി​ലെ വർത്തമാ​ന​പ​ത്ര​മായ ല മോൺട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ബ്രസീ​ലിൽ ആ ശതമാന നിരക്ക്‌ 30 വരെയും ആഫ്രി​ക്ക​യിൽ 60 വരെയും ഉയർന്ന​താ​യി​രി​ക്കാം. യഥാർഥ ഉത്‌പ​ന്ന​ങ്ങ​ളു​ടെ മേന്മയി​ല്ലാത്ത അനുക​ര​ണ​ങ്ങൾമു​തൽ പൂർണ​മാ​യും ഉപയോ​ഗ​ശൂ​ന്യ​മോ വിഷമയം പോലു​മോ ആയ വസ്‌തു​ക്കൾവരെ വ്യത്യസ്‌ത തരത്തി​ലുള്ള വ്യാജ മരുന്നു​ക​ളിൽപെ​ടു​ന്നു. ല മോൺട്‌ നൈജ​റി​ലു​ണ്ടായ മസ്‌തി​ഷ്‌ക​ചർമ ജ്വരത്തി​നെ​തി​രെ ആയിര​ങ്ങൾക്കു നടത്തിയ പ്രതി​രോധ കുത്തി​വെ​പ്പി​ന്റെ ഉദാഹ​രണം ചൂണ്ടി​ക്കാ​ട്ടു​ന്നു. അതിനു​പ​യോ​ഗി​ച്ചതു വെറും പച്ചവെ​ള്ള​മാ​യി​രു​ന്നു എന്നാണു തെളി​ഞ്ഞത്‌. നൈജീ​രി​യ​യിൽ 109 കുട്ടി​കൾക്ക്‌, ആൻറി​ഫ്രീസ്‌ കലർന്ന സിറപ്പു നൽകി​യതു നിമിത്തം മരിച്ചു. “താണവി​ല​യ്‌ക്കു മരുന്നു​കൾ ലഭിക്കു​മെ​ന്ന​തി​നാൽ ആശുപ​ത്രി​കൾതന്നെ മിക്ക​പ്പോ​ഴും ഇവയുടെ കരിഞ്ച​ന്ത​ക​ളി​ലേക്കു തിരി​യു​ന്നു,” വർത്തമാ​ന​പ​ത്രം പറയുന്നു. അപ്രാ​യോ​ഗി​ക​മോ അല്ലെങ്കിൽ ദൂഷി​ത​മോ ആയ നിയമങ്ങൾ നിമിത്തം ഒട്ടേറെ രാജ്യ​ങ്ങ​ളിൽ ആരോ​ഗ്യ​പ​രി​പാ​ലന അധികൃ​തർ ഈ പ്രശ്‌ന​ത്തിന്‌ ഒരു പരിഹാ​ര​മാർഗം കണ്ടെത്താൻ ബുദ്ധി​മു​ട്ടു​ക​യാണ്‌.

കൂടുതൽ വൈദിക പ്രശ്‌ന​ങ്ങൾ

ഏകദേശം 40 എപ്പിസ്‌കോ​പ്പാ​ലി​യൻ ബിഷപ്പു​മാർ 1996 നവംബ​റിൽ “വൈദി​ക​വൃ​ന്ദ​ത്തി​ന്റെ ലൈം​ഗിക പെരു​മാ​റ്റം സംബന്ധിച്ച്‌ സ്‌പഷ്ട​വും നിർബ​ന്ധ​വു​മായ നിലവാ​രങ്ങൾ വെക്കാൻ” സഭയോ​ടാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടുള്ള ഒരു പ്രമേ​യ​ത്തിൽ ഒപ്പിട്ടു എന്ന്‌ ക്രിസ്‌ത്യാ​നി​ത്വം ഇന്ന്‌ (ഇംഗ്ലീഷ്‌) എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. വൈദി​കർ ഉൾപ്പെട്ട നിരവധി അപവാ​ദങ്ങൾ സഭയുടെ സ്വസ്ഥത നശിപ്പി​ച്ചി​രി​ക്കു​ന്നു. “ലൈം​ഗി​കത സംബന്ധിച്ച സഭയുടെ പ്രമാ​ണങ്ങൾ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്ന​തി​ലെ സഭയുടെ പരാജ​യ​മാണ്‌” ഇതിനി​ട​യാ​ക്കി​യ​തെന്ന്‌ യാഥാ​സ്ഥി​തിക എപ്പിസ്‌കോ​പ്പാ​ലി​യ​ന്മാർ പറയുന്നു. ഉദാഹ​ര​ണ​മാ​യി, ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള ഒരു എപ്പിസ്‌കോ​പ്പാ​ലി​യൻ പള്ളിയി​ലെ പുരോ​ഹി​തൻ തനിക്കു സ്വവർഗ​സം​ഭോഗ ബന്ധങ്ങളു​ണ്ടെന്ന്‌ ഏറ്റുപ​റഞ്ഞു രാജി​വെച്ചു. ഏകീകൃത എപ്പിസ്‌കോ​പ്പാ​ലി​യ​ന്മാർ എന്ന സംഘട​ന​യു​ടെ ഭാരവാ​ഹി​യായ റ്റോഡ്‌ വെറ്റസെൽ ഇങ്ങനെ പറഞ്ഞു: “സഭ ഒരൊറ്റ അപവാ​ദത്തെ മാത്രമല്ല അഭിമു​ഖീ​ക​രി​ക്കു​ന്നത്‌. അത്‌ അനവധി​യെ​ണ്ണത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നുണ്ട്‌. അവയി​ലേ​റ്റ​വും ഞെട്ടി​ക്കു​ന്നത്‌ ഇതാണ്‌.” ബ്രഹ്മച​ര്യം പാലി​ക്കാത്ത ഒരു സ്വവർഗ​സം​ഭോ​ഗി​ക്കു ശെമ്മാ​ശ​പ്പട്ടം കൊടു​ത്ത​തിന്‌ റിട്ട. ബിഷപ്പ്‌ വാൾട്ടർ റൈറ്റ​റി​നെ പാഷണ്ഡി​യാ​യി കുറ്റം​ചു​മ​ത്തിയ നടപടി​യു​ടെ പേരിൽ സഭ മുമ്പ്‌ വാർത്ത​ക​ളിൽ സ്ഥാനം പിടി​ച്ചി​രു​ന്നു. എന്നാൽ ഒരു “എപ്പിസ്‌കോ​പ്പൽ കോടതി, ലൈം​ഗി​കത വിവാ​ഹ​ത്തിൽ ഒതുക്കി നിർത്തുന്ന ‘പ്രധാ​ന​പ്പെട്ട വിശ്വാ​സ​പ്ര​മാ​ണം’ ഒന്നും സഭയ്‌ക്കില്ല എന്ന്‌ ആജ്ഞാപി​ച്ച​തി​നാൽ” ആരോ​പ​ണങ്ങൾ അസാധു​വാ​യി.

വെളു​ത്തു​ള്ളി ശ്വാ​സോ​ച്ഛ്വാ​സം

തായ്‌വാൻ ഗവൺമെൻറ്‌ അടുത്ത​യി​ടെ വെളു​ത്തു​ള്ളി​യു​ടെ അമിത​ശേ​ഖരം കുറയ്‌ക്കാൻ ചില നൂതന നടപടി​കൾ കൈ​ക്കൊ​ണ്ടു. പൊതു​ജ​നങ്ങൾ “കൂടുതൽ വെളു​ത്തു​ള്ളി കഴിക്കാൻ” ഭരണകർത്താ​ക്കൾ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു എന്ന്‌ സൗത്ത്‌ ചൈന മോർണിങ്‌ പോസ്റ്റ്‌ പ്രസ്‌താ​വി​ച്ചു. കാർഷിക സമിതി​യി​ലെ ഒരു തായ്‌വാ​നീസ്‌ ഉദ്യോ​ഗ​സ്ഥ​നായ ശ്രീ. ഗു ദായെഹ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “നമ്മൾ വാസ്‌ത​വ​ത്തിൽ ആവശ്യ​ത്തി​ലും ഒരുപാ​ടേറെ വെളു​ത്തു​ള്ളി ഈ വർഷം കൃഷി ചെയ്‌തു.” ഉപഭോ​ഗം വർധി​പ്പി​ക്കാ​നുള്ള ശ്രമത്തിൽ ഗവൺമെൻറ്‌ വെളു​ത്തു​ള്ളി​യ​ട​ങ്ങിയ പാചക​വി​ധി​കൾ ഉൾക്കൊ​ള്ളി​ച്ചു​കൊ​ണ്ടുള്ള ചെറു​പു​സ്‌ത​കങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും, “പൊതു​ജനം പ്രശ്‌നം അപ്പാടെ വിഴു​ങ്ങി​ത്തീർക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​വില്ല” എന്നു ശ്രീ. ഗു സമ്മതി​ക്കു​ന്നു​വെന്നു പത്രം പറയുന്നു.

സ്‌ത്രീ​ക​ളു​ടെ വന്ധ്യം​ക​രണം ഏറുന്നു

1960-കളിൽ ശരാശരി ബ്രസീ​ലി​യൻ കുടും​ബ​ത്തിൽ 6.1 ശതമാനം കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നു; ഇന്ന്‌ ഈ ശരാശരി 2.5 ആണ്‌. ഇത്ര വലിയ കുറവു വരാൻ എന്താണു കാരണം? പ്രാ​യോ​ഗിക സാമ്പത്തിക ഗവേഷണ ഇൻസ്റ്റി​റ്റ്യൂട്ട്‌ നടത്തിയ ഒരു പഠനമ​നു​സ​രിച്ച്‌ “[ബ്രസീ​ലി​ലെ] വിവാ​ഹി​ത​രായ സ്‌ത്രീ​ക​ളിൽ 40% വന്ധ്യം​ക​ര​ണ​ത്തി​നു വിധേ​യ​രാ​യ​താണ്‌” ഒരു കാരണം എന്ന്‌ ഷോർണൽ ഡോ ബ്രസീൽ പറയുന്നു. മാത്രമല്ല, പ്രായ​മേ​റെ​യാ​കു​ന്ന​തി​നു മുമ്പു​തന്നെ വന്ധ്യം​ക​ര​ണ​ത്തി​നു വിധേ​യ​രാ​കാ​നാ​ണു സ്‌ത്രീ​കൾക്കു പൊതു​വേ പ്രവണത. ഉദാഹ​ര​ണ​മാ​യി, പത്തു വർഷം മുമ്പ്‌ ബ്രസീ​ലി​ലെ ഒരു സ്‌ത്രീ​യു​ടെ വന്ധ്യം​ക​ര​ണ​ത്തി​ന്റെ ശരാശരി പ്രായം 34 വയസ്സാ​യി​രു​ന്നെ​ങ്കിൽ ഇന്നത്‌ 29 ആണ്‌. “ഭൂരി​പക്ഷം വന്ധ്യം​ക​ര​ണ​വും പ്രസവ​ത്തോട്‌ അനുബ​ന്ധി​ച്ചു​തന്നെ നടത്ത​പ്പെ​ടു​ന്നു” എന്നും പഠനം പ്രസ്‌താ​വി​ച്ചു. പ്രത്യേ​കി​ച്ചും സിസേ​റി​യൻ പ്രസവ​ങ്ങ​ളോട്‌ അനുബ​ന്ധിച്ച്‌. ഇതിനു വിപരീ​ത​മാ​യി ബ്രസീ​ലി​ലെ പുരു​ഷ​ന്മാ​രിൽ 2.6 ശതമാനം മാത്രമേ വന്ധ്യം​ക​ര​ണ​ത്തി​നു വിധേ​യ​രാ​യി​ട്ടു​ള്ളൂ.

മത്സ്യ​ത്തെ​പ്ര​തി​യുള്ള യുദ്ധങ്ങൾ

വളരെ​യേറെ ബോട്ടു​കൾ ശുഷ്‌ക​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന മത്സ്യസ​മ്പ​ത്തി​നു​വേണ്ടി നടത്തുന്ന തീവ്രാ​ന്വേ​ഷണം “മത്സ്യബ​ന്ധ​ന​ക്ക​പ്പ​ലു​ക​ളും പ്രാ​ദേ​ശിക നാവി​ക​സേ​ന​യും തമ്മിലുള്ള പ്രശ്‌ന​ങ്ങ​ളി​ലേക്കു നയിച്ചി​രി​ക്കു​ന്നു” എന്ന്‌ യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. 1990-ൽ ലോക​മൊ​ട്ടാ​കെ​യുള്ള മത്സ്യബ​ന്ധ​ന​ക്ക​പ്പ​ലു​ക​ളു​ടെ എണ്ണം മുപ്പതു​ല​ക്ഷ​മാ​യി വർധിച്ചു. 1970-ലുണ്ടാ​യി​രു​ന്ന​തി​ന്റെ ഇരട്ടി​യോ​ളം വരുമാ​യി​രു​ന്നു അത്‌. കൂടാതെ, മത്സ്യം കണ്ടുപി​ടി​ക്കാ​നുള്ള സോണാർ, ആഴത്തിൽ മീൻപി​ടി​ക്കാ​വുന്ന വലിയ കൊല്ലി​വ​ലകൾ തുടങ്ങിയ ആധുനിക മത്സ്യബന്ധന ഉപകര​ണങ്ങൾ മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കാര്യ​ക്ഷമത വർധി​പ്പി​ച്ചു. തങ്ങളുടെ ശുഷ്‌കി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മത്സ്യസ​മ്പത്തു സംരക്ഷി​ക്കാൻ ശ്രമി​ക്കവെ “തീരദേശ രാജ്യ​ങ്ങ​ളി​ലെ ഗവൺമെൻറു​കൾ വിദേ​ശത്തു നിന്നുള്ള മത്സ്യബ​ന്ധ​ന​ക്ക​പ്പ​ലു​ക​ളു​മാ​യി തുട​രെ​ത്തു​ടരെ യുദ്ധങ്ങ​ളിൽ ഏർപ്പെ​ടേ​ണ്ടി​വ​രു​ന്നു എന്നതാണ്‌ മൊത്ത​ത്തി​ലുള്ള പരിണ​ത​ഫലം. കഴിഞ്ഞ രണ്ടു വർഷങ്ങ​ളിൽ മാത്ര​മാ​യി അന്യോ​ന്യം മത്സരി​ക്കുന്ന മത്സ്യബ​ന്ധ​ന​ക്ക​പ്പ​ലു​കൾ തമ്മിൽ പുറങ്ക​ട​ലിൽവെച്ചു നടന്ന ഏറ്റുമു​ട്ട​ലു​ക​ളിൽ എട്ടു മത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ മരിച്ചു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക