കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമാശ്വാസം
കഴിഞ്ഞ ജൂലൈ 17-ന് റ്റിഡബ്ലിയുഎ ഫ്ളൈറ്റ് 800 അറ്റ്ലാൻറിക്ക് സമുദ്രത്തിൽ തകർന്നുവീണപ്പോൾ അതിലുണ്ടായിരുന്ന 230 പേരും മരിച്ചു. ആകെ 5,000 മാത്രം ജനസംഖ്യയുള്ള, പെൻസിൽവേനിയയിലെ ഒരു കൊച്ചു പട്ടണമായ മോൺടുർസ്വില്ലിൽ നിന്നുള്ള 16 ഫ്രഞ്ച് ഹൈസ്കൂൾ വിദ്യാർഥികളും അവരുടെ മേൽനോട്ടത്തിനായി കൂട്ടത്തിൽപ്പോയ പ്രായമായ അഞ്ചുപേരും ഇതിൽ ഉൾപ്പെട്ടിരുന്നു. ആഗസ്റ്റ് 17-നു പട്ടണത്തിൽ നടന്ന ഒരു അനുസ്മരണയോഗത്തിൽ, പ്രസംഗകനായിരുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയർ, റൂഡോൾഫ് ജൂലിയാനി, ന്യൂയോർക്ക് നഗരത്തിലെ ജനസംഖ്യയുടെ അതേ അനുപാതം ആളുകളാണു മരിച്ചിരുന്നതെങ്കിൽ മരണസംഖ്യ 35,000 ആയിരുന്നേനേ എന്നു പറഞ്ഞു.
ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്ററായ ഡാൻ ചാൻലറോട് പല വിദ്യാർഥികളുടെയും ശവസംസ്കാരച്ചടങ്ങിൽ പ്രസംഗിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ, “മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നു പറയുന്ന വെളിപ്പാടു 21:5-ലെ ബൈബിൾ വാഗ്ദാനം അദ്ദേഹം ഉദ്ധരിച്ചു സംസാരിച്ചു. അത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതിന്റെ കാരണം എന്തെന്നു വിശദീകരിക്കുന്നതിന് അദ്ദേഹം, നമ്മുടെമേലെല്ലാം വന്നു ഭവിക്കുന്നത് ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങ’ളും ആണെന്നു പറയുന്ന സഭാപ്രസംഗി 9:11 [NW] ചൂണ്ടിക്കാണിച്ചു. തങ്ങളുടെ ഹൈസ്കൂൾ ഹെഡ്മാസ്റ്ററിൽനിന്ന് ഇത്തരം ആശ്വാസദായകമായ പരാമർശനങ്ങൾ കേട്ട മിക്കവരും അത്ഭുതംകൂറി.
കൂടുതൽ സഹായങ്ങൾക്കായി ചാൻലർ, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന 32 പേജുള്ള ലഘുപത്രികയും മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖയും പോലുള്ള പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനായി ഹൈസ്കൂളിൽ ഒരു മേശ സജ്ജീകരിച്ചു. ആളുകൾ നൂറുകണക്കിനു ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചു, വളരെയേറെപ്പേർ ഇവ നൽകിയ സമാശ്വാസത്തിനു നന്ദി പറയുകയും ചെയ്തു.
മേൽപ്പറഞ്ഞ ലഘുപത്രികയിൽനിന്നും ലഘുലേഖയിൽനിന്നും നിങ്ങളും ആവശ്യമായിരിക്കുന്ന സമാശ്വാസം കണ്ടെത്തിയേക്കാം. അവയുടെ ഓരോ പ്രതി ലഭിക്കാനോ അല്ലെങ്കിൽ ഒരു സൗജന്യ ഭവനബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ദയവായി, Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Williamsport Sun-Gazette
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Corey Sipkin/Sipa Press