“ഏഴു ലോക അബദ്ധങ്ങൾ”
“ഏഴു ലോക അബദ്ധങ്ങൾ” എന്ന പേരിൽ മോഹൻദാസ് ഗാന്ധി ഒരു പട്ടിക ഉണ്ടാക്കിയതായി പറയപ്പെടുന്നു. അവ പിൻവരുന്നവയാണ്:
• അധ്വാനം കൂടാതെയുള്ള ധനം
• മനസ്സാക്ഷി കൂടാതെയുള്ള സുഖം
• സദാചാരം കൂടാതെയുള്ള അറിവ്
• ധാർമികത കൂടാതെയുള്ള വാണിജ്യം
• മനുഷ്യത്വം കൂടാതെയുള്ള ശാസ്ത്രം
• ത്യാഗം കൂടാതെയുള്ള ആരാധന
• തത്ത്വങ്ങൾ കൂടാതെയുള്ള രാഷ്ട്രീയം
അദ്ദേഹത്തിന്റെ പൗത്രനായ അരുൺ ഗാന്ധി അതിനോട് എട്ടാമതൊരെണ്ണം കൂട്ടിച്ചേർത്തതായി പറയപ്പെടുന്നു:
• ഉത്തരവാദിത്വങ്ങൾ കൂടാതെയുള്ള അവകാശങ്ങൾ
ഒരുപക്ഷേ നിങ്ങൾക്ക് ഏതാനും എണ്ണംകൂടി നിർദേശിക്കാൻ സാധിച്ചേക്കും. എന്നാൽ ഈ പട്ടിക തീർച്ചയായും ചിന്തോദ്ദീപകമാണ്. ഈ “അബദ്ധങ്ങൾ”ക്കുള്ള പരിഹാരമാർഗം ബൈബിൾ രണ്ടു കൽപ്പനകളിൽ സംക്ഷേപിച്ചിരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു.”—മത്തായി 22:37-40.
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UPI/Corbis-Bettmann