വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 9/8 പേ. 12-16
  • അവരുടെ ഭാവിയെന്ത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവരുടെ ഭാവിയെന്ത്‌?
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ വിദ്യാ​ഭ്യാ​സം
  • പുണ്യ​നി​ല​ങ്ങൾ
  • ഇന്നത്തെ വെല്ലു​വി​ളി​കൾ
  • മയക്കു​മ​രു​ന്നു​ക​ളോ​ടും മദ്യ​ത്തോ​ടും പോരാ​ടു​ന്നു
  • ചൂതാ​ട്ട​സ്ഥ​ല​ങ്ങ​ളും ചൂതാ​ട്ട​വും ഒരു പരിഹാ​ര​മാ​ണോ?
  • ഭാവി​യെന്തു കൈവ​രു​ത്തും?
  • ഐക്യ​വും നീതി​യു​മുള്ള ഒരു പുതിയ ലോക​ത്തി​ലെ ജീവിതം
  • ദൈവനാമം എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തി!
    ഉണരുക!—2001
  • അവരുടെ ലോകം നഷ്ടമായ വിധം
    ഉണരുക!—1996
  • സ്വദേശികളായ അമേരിക്കക്കാരും ബൈബിളും
    ഉണരുക!—1999
  • സംഗീതം, മയക്കുമരുന്നുകൾ, മദ്യം ഇവയൊക്കെയായിരുന്നു എന്റെ ജീവിതം
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1996
g96 9/8 പേ. 12-16

അവരുടെ ഭാവി​യെന്ത്‌?

ഇന്ത്യക്കാ​രെ ബാധി​ക്കുന്ന പ്രശ്‌ന​ങ്ങ​ളി​ലൊന്ന്‌ “ഞങ്ങൾ സംസ്‌കാ​ര​വ​ത്‌ക​ര​ണ​ത്തി​ന്റെ​യും സ്വാം​ശീ​ക​ര​ണ​ത്തി​ന്റെ​യും ശക്തികളെ നേരി​ടു​ന്നു”വെന്നതാ​ണെന്ന്‌ ഉണരുക!യുമാ​യുള്ള ഒരു അഭിമു​ഖ​ത്തിൽ ഷൈയാൻ സമാധാന പ്രമാ​ണി​യായ ലോ​റെൻസ്‌ ഹാർട്ട്‌ പറഞ്ഞു. “ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങൾക്കു ഞങ്ങളുടെ ഭാഷ നഷ്ടമാ​കു​ക​യാണ്‌. ഒരു സമയത്ത്‌ ഇത്‌ മനപ്പൂർവ​മുള്ള ഒരു ഗവൺമെൻറ്‌ നയമാ​യി​രു​ന്നു. വിദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഞങ്ങളെ ‘സംസ്‌കാ​ര​സ​മ്പ​ന്നരാ’ക്കാൻ വലിയ ശ്രമങ്ങൾ നടത്ത​പ്പെട്ടു. ഞങ്ങളെ ബോർഡിങ്‌ സ്‌കൂ​ളു​ക​ളിൽ അയയ്‌ക്കു​ക​യും നാട്ടു ഭാഷകൾ സംസാ​രി​ക്കു​ന്ന​തിൽനി​ന്നു ഞങ്ങളെ തടയു​ക​യും ചെയ്‌തു.” സാൻഡ്ര കിൻല​ചീ​നി ഇപ്രകാ​രം ഓർക്കു​ന്നു: “ബോർഡിങ്‌ സ്‌കൂ​ളിൽവച്ച്‌ ഞാൻ നാവഹോ സംസാ​രി​ക്കുന്ന പക്ഷം അധ്യാ​പകൻ സോപ്പു​കൊണ്ട്‌ എന്റെ വായ്‌ കഴുകു​മാ​യി​രു​ന്നു!”

പ്രമാ​ണി​യാ​യ ഹാർട്ട്‌ ഇപ്രകാ​രം തുടരു​ന്നു: “അടുത്ത​കാ​ലത്തെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു സംഗതി വിവിധ ഗോ​ത്ര​ങ്ങ​ളിൽ ഒരു ഉണർവ്‌ ഉണ്ടായി​ട്ടു​ണ്ടെ​ന്നു​ള്ള​താണ്‌. തങ്ങളുടെ ഭാഷകൾ സംരക്ഷി​ക്കാ​നുള്ള ശ്രമം നടത്താ​ത്ത​പക്ഷം അവ നാമാ​വ​ശേ​ഷ​മാ​കു​മെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു.”

കാലി​ഫോർണി​യ ഗോ​ത്ര​ങ്ങ​ളി​ലൊ​ന്നി​ന്റെ ഭാഷയായ കരുഗ്‌ സംസാ​രി​ക്കു​ന്ന​വ​രാ​യി ഇനി പത്തു പേർ മാത്ര​മേ​യു​ള്ളൂ. 1996 ജനുവ​രി​യിൽ കറ്റൊബ ഭാഷ സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന അവസാ​നത്തെ ഇന്ത്യക്കാ​ര​നായ റെഡ്‌ തണ്ടർ ക്ലൗഡ്‌ (കാർളൊസ്‌ വെസ്റ്റെസ്‌) തന്റെ 76-ാമത്തെ വയസ്സിൽ മരണമ​ടഞ്ഞു. അനേകം വർഷങ്ങ​ളാ​യി അദ്ദേഹ​ത്തിന്‌ ആ ഭാഷ സംസാ​രി​ക്കാൻ കൂട്ടിന്‌ ആരുമി​ല്ലാ​യി​രു​ന്നു.

അരി​സോ​ണ​യി​ലെ നാവഹോ, ഹോപ്പി സംവര​ണ​മേ​ഖ​ല​ക​ളി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​ക​ളിൽ മിക്കവാ​റും എല്ലാവ​രും​തന്നെ ഇംഗ്ലീഷു കൂടാതെ നാവ​ഹോ​യോ ഹോപ്പി​യോ സംസാ​രി​ക്കു​ന്നു. ഇന്ത്യക്കാ​ര​ല്ലാത്ത സാക്ഷി​ക​ളും നാവഹോ ഭാഷ പഠിക്കു​ന്നുണ്ട്‌. നാവഹോ വർഗക്കാ​രിൽ പലരും തങ്ങളുടെ സ്വന്തം ഭാഷയിൽ മാത്രം നിപു​ണ​രാ​യി​രി​ക്കു​ന്ന​തി​നാൽ സാക്ഷി​കൾക്ക്‌ തങ്ങളുടെ ബൈബിൾ വിദ്യാ​ഭ്യാ​സ വേല നിർവ​ഹി​ക്കു​ന്ന​തിന്‌ നാവഹോ അറിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌. ഹോപ്പി, നാവഹോ ഭാഷകൾ ഇപ്പോ​ഴും വളരെ​യ​ധി​കം പേർ സംസാ​രി​ക്കു​ന്നു. സ്‌കൂ​ളിൽ അവ ഉപയോ​ഗി​ക്കാൻ യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്‌.

സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ വിദ്യാ​ഭ്യാ​സം

ഐക്യ​നാ​ടു​ക​ളിൽ 29 ഇന്ത്യൻ കോ​ളെ​ജു​ക​ളി​ലാ​യി 16,000 വിദ്യാർഥി​ക​ളുണ്ട്‌. ആദ്യത്തെ സ്‌കൂൾ തുറന്നത്‌ 1968-ൽ അരി​സോ​ണ​യി​ലാണ്‌. “ഇത്‌ ഇന്ത്യൻ രാജ്യ​ത്തി​ലെ ഏറ്റവും അത്ഭുത​ക​ര​മായ വിപ്ലവ​ങ്ങ​ളി​ലൊ​ന്നാണ്‌, നാമാ​ഗ്ര​ഹി​ക്കുന്ന വിധത്തിൽ പഠിപ്പി​ക്കാ​നുള്ള അവകാശം” എന്ന്‌ അമേരി​ക്കൻ ഇന്ത്യൻ ഉപരി വിദ്യാ​ഭ്യാ​സ കമ്മിറ്റി​യി​ലെ ഡോ. ഡേവിഡ്‌ ജീപ്‌ പറഞ്ഞു. സിന്റെ ഗ്ലെസ്‌ക സർവക​ലാ​ശാ​ല​യിൽ ലക്കോട്ട ഭാഷ ഒരു നിർബ​ന്ധിത വിഷയ​മാണ്‌.

അമേരി​ക്കൻ ഇന്ത്യൻ കോ​ളെജ്‌ ഫണ്ടിന്റെ പ്രസി​ഡ​ന്റായ റോൺ മക്‌നീൽ (ഹുങ്ക്‌പാപ്പ ലക്കോട്ട) പറയു​ന്ന​ത​നു​സ​രിച്ച്‌ സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ തൊഴി​ലി​ല്ലായ്‌മ 50 മുതൽ 85 വരെ ശതമാ​ന​മാണ്‌, ഐക്യ​നാ​ടു​ക​ളി​ലെ ഏതു സമൂഹ​ത്തെ​യും അപേക്ഷിച്ച്‌ ഏറ്റവും കുറഞ്ഞ ആയുർ​ദൈർഘ്യ​വും പ്രമേഹം, ക്ഷയം, മദ്യപാ​നാ​സക്തി എന്നിവ​യു​ടെ ഏറ്റവും ഉയർന്ന നിരക്കു​ക​ളും ഉള്ളതും ഇന്ത്യക്കാർക്കാണ്‌. മെച്ചപ്പെട്ട വിദ്യാ​ഭ്യാ​സം സഹായ​ക​മാ​യി​രി​ക്കാ​വുന്ന നടപടി​ക​ളിൽ ഒന്നുമാ​ത്ര​മാണ്‌.

പുണ്യ​നി​ല​ങ്ങൾ

സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രിൽ പലർക്കും തങ്ങളുടെ പൂർവി​ക​രു​ടെ നിലങ്ങൾ പുണ്യ​നി​ല​ങ്ങ​ളാണ്‌. വൈറ്റ്‌ തണ്ടർ ഒരു സെനറ്റ​റോട്‌ ഇപ്രകാ​രം പറഞ്ഞു: “ഭൂമി​യിൽ ഞങ്ങൾക്ക്‌ ഏറ്റവും പ്രിയ​പ്പെട്ട വസ്‌തു ഞങ്ങളുടെ ഈ നിലമാണ്‌.” ഉടമ്പടി​കൾ ചെയ്യു​ക​യോ കരാറു​ക​ളിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​മ്പോൾ ഇന്ത്യക്കാർ മിക്ക​പ്പോ​ഴും കരുതി​യത്‌ അവ വെള്ളക്കാ​രന്‌ നിലം ഉപയോ​ഗി​ക്കാൻ വേണ്ടി​യു​ള്ള​വ​യാ​ണെ​ന്നാണ്‌, അല്ലാതെ അവർക്ക്‌ അതു നേരിട്ടു സ്വന്തമാ​ക്കാ​നോ അതിൻമേൽ ഉടമസ്ഥത കൈവ​രി​ക്കാ​നോ ഉള്ളവയാ​ണെന്നല്ല. 1870-കളിൽ, സ്വർണം തിരഞ്ഞു​കൊണ്ട്‌ ഖനകർ ഒഴുകി​യെ​ത്തി​യ​പ്പോൾ സൂ ഇന്ത്യൻ ഗോ​ത്ര​ങ്ങൾക്ക്‌ ഡക്കോ​ട്ട​യി​ലെ ബ്ലാക്ക്‌ ഹിൽസി​ലുള്ള വിലപ്പെട്ട നിലം നഷ്ടമായി. എട്ടു സൂ ഗോ​ത്ര​ങ്ങൾക്ക്‌ ഏതാണ്ട്‌ 105 ദശലക്ഷം ഡോളർ നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കാൻ 1980-ൽ യു.എസ്‌. സുപ്രീം കോടതി ഉത്തരവി​ട്ടു. ആ പണം സ്വീക​രി​ക്കാൻ ഗോ​ത്രങ്ങൾ ഇന്നോളം വിസമ്മ​തി​ച്ചി​രി​ക്കു​ന്നു—അവർക്കു തിരി​കെ​വേ​ണ്ടത്‌ തങ്ങളുടെ പുണ്യ​നി​ല​മാണ്‌, ദക്ഷിണ ഡക്കോ​ട്ട​യി​ലെ ബ്ലാക്ക്‌ ഹിൽസ്‌.

ബ്ലാക്ക്‌ ഹിൽസി​ലെ റഷ്‌മോർ പർവത​ത്തിൽ കൊത്തി​വ​ച്ചി​രി​ക്കുന്ന വെള്ളക്കാ​രായ പ്രസി​ഡ​ന്റു​മാ​രു​ടെ മുഖങ്ങൾ കാണു​ന്നത്‌ പല സൂ ഇന്ത്യക്കാർക്കും സന്തോ​ഷ​ക​രമല്ല. കൊത്തു​പ​ണി​ക്കാർ അടുത്തുള്ള ഒരു പർവത​ത്തിൽ അതിലും വലിയ ഒരു രൂപം കൊത്തി​യു​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കുക​യാണ്‌. ഓഗ്ലാലാ സൂ യുദ്ധ​നേ​താ​വായ ക്രേസി ഹോർസി​ന്റെ രൂപമാണ്‌ അത്‌. 1998 ജൂണോ​ടു​കൂ​ടി മുഖത്തി​ന്റെ പണി പൂർത്തി​യാ​കും.

ഇന്നത്തെ വെല്ലു​വി​ളി​കൾ

ആധുനിക ലോക​ത്തിൽ അതിജീ​വി​ക്കു​ന്ന​തിന്‌ സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർക്ക്‌ പല വിധങ്ങ​ളി​ലും പൊരു​ത്ത​പ്പെ​ടേ​ണ്ടി​യി​രു​ന്നു. പലർക്കും ഇന്ന്‌ നല്ല വിദ്യാ​ഭ്യാ​സ​വും കോ​ളെജ്‌ പരിശീ​ല​ന​വും ഗോ​ത്ര​പ​ര​മായ ചുറ്റു​പാ​ടിൽ നന്നായി ഉപയോ​ഗ​പ്പെ​ടു​ത്താൻ കഴിയുന്ന പ്രാപ്‌തി​ക​ളു​മുണ്ട്‌. മിഷി​ഗ​നിൽനി​ന്നുള്ള ചിപ്പെ​വൊ​ക്കാ​ര​നും മൃദു​ഭാ​ഷി​യു​മായ ബർട്ടൊൺ മക്കെർച്ചി​യാണ്‌ ഒരു ഉദാഹ​രണം. അദ്ദേഹം പൊതു പ്രക്ഷേപണ വകുപ്പി​നു​വേ​ണ്ടി​യുള്ള ഡോക്യു​മെ​ന്റ​റി​കൾ ഫിലിം ചെയ്‌തി​രി​ക്കു​ന്നു. വീഡി​യോ ഉപയോ​ഗി​ച്ചുള്ള കോ​ളെജ്‌ ക്ലാസ്‌മു​റി സെഷനു​കൾ സംസ്ഥാ​ന​മെ​മ്പാ​ടും ഏകോ​പി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം ഇപ്പോൾ അരി​സോ​ണ​യി​ലെ ഹോപ്പി സംവര​ണ​മേ​ഖ​ല​യി​ലുള്ള ഒരു ഹൈസ്‌കൂ​ളിൽ ജോലി​ചെ​യ്യു​ക​യാണ്‌. ഓണൈഡ ജനതയു​ടെ ഗോത്ര നേതാ​വായ, ഹാർവാർഡ്‌ യൂണി​വേ​ഴ്‌സി​റ്റി വിദ്യാ​ഭ്യാ​സം ലഭിച്ച റേ ഹാൾബ്രി​റ്റെ​റാണ്‌ മറ്റൊരു ഉദാഹ​രണം.

നാവഹോ കുട്ടി​കൾക്ക്‌ അനുഭ​വ​ജ്ഞാ​ന​മി​ല്ലെ​ന്നും അവരുടെ മാതാ​പി​താ​ക്ക​ളും വല്യമ്മ​വ​ല്യ​പ്പൻമാ​രും തങ്ങൾ വളർന്നു​വ​ന്നി​രുന്ന കാലത്തു ചെയ്‌തി​രു​ന്ന​തു​പോ​ലെ​യുള്ള ത്യാഗങ്ങൾ അവർ ചെയ്യു​ന്നി​ല്ലെ​ന്നും നാവഹോ ടൈം​സിൽ എഴുതവേ ആർളീൻ യങ്‌ ഹാറ്റ്‌ഫീൽഡ്‌ അഭി​പ്രാ​യ​പ്പെട്ടു. അവർ ഇപ്രകാ​രം എഴുതി: “[ആധുനിക] സൗകര്യ​ങ്ങൾ നിമിത്തം അവർ തങ്ങളുടെ പൂർവി​കർ ചെയ്‌തി​രു​ന്ന​തു​പോ​ലെ വിറകു ശേഖരി​ക്കു​ക​യോ വിറകു വെട്ടു​ക​യോ വെള്ളം കോരു​ക​യോ ചെമ്മരി​യാ​ടു​കളെ പരിപാ​ലി​ക്കു​ക​യോ ഒന്നും ഒരിക്ക​ലും ചെയ്‌തി​ട്ടില്ല. പണ്ടത്തെ കുട്ടികൾ ചെയ്‌തി​രു​ന്ന​തു​പോ​ലെ അവർ നമ്മുടെ കുടും​ബ​ത്തി​ന്റെ അഹോ​വൃ​ത്തി​ക്കു സംഭാവന ചെയ്യു​ന്നില്ല.” അവർ ഇപ്രകാ​രം ഉപസം​ഹ​രി​ക്കു​ന്നു: “നമ്മുടെ കുട്ടി​കളെ തീർച്ച​യാ​യും സ്വാധീ​നി​ക്കുന്ന അനേകം സാമൂ​ഹിക പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞു​മാ​റുക അസാധ്യ​മാണ്‌. നമുക്കു നമ്മുടെ കുടും​ബ​ങ്ങ​ളെ​യോ സംവര​ണ​മേ​ഖ​ല​യെ​യോ ലോക​ത്തി​ന്റെ ബാക്കി ഭാഗത്തു​നിന്ന്‌ അകറ്റി​നിർത്താ​നാ​വില്ല, നമ്മുടെ പൂർവ​പി​താ​ക്കൻമാ​രു​ടെ ജീവി​ത​ത്തി​ലേക്കു മടങ്ങി​പ്പോ​കാ​നും നമുക്കാ​വില്ല.”

അതാണ്‌ സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ വെല്ലു​വി​ളി—ദ്രുത​ഗ​തി​യിൽ മാറി​ക്കൊ​ണ്ടി​രി​ക്കുന്ന പുറം​ലോ​ക​ത്തോട്‌ അനുരൂ​പ​പ്പെ​ടവേ തങ്ങളുടെ അതുല്യ​മായ ഗോത്ര പാരമ്പ​ര്യ​ങ്ങ​ളും മൂല്യ​ങ്ങ​ളും എങ്ങനെ മുറുകെ പിടി​ക്ക​ണ​മെ​ന്ന​തു​തന്നെ.

മയക്കു​മ​രു​ന്നു​ക​ളോ​ടും മദ്യ​ത്തോ​ടും പോരാ​ടു​ന്നു

മദ്യാ​സക്തി സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ സമൂഹ​ത്തിൽ ഇന്നോളം വിനാശം വിതച്ചി​രി​ക്കു​ന്നു. ഒരു ശിശു​രോ​ഗ​വി​ദ​ഗ്‌ധ​നും പൊതു ചികി​ത്സ​ക​നും എന്ന നിലയിൽ 12 വർഷ​ത്തോ​ളം ഹോപ്പി, നാവഹോ ജനങ്ങളെ സേവിച്ച ഡോ. ലൊറേൻ ലൊർച്ച്‌ ഉണരുക!യുമാ​യുള്ള അഭിമു​ഖ​ത്തിൽ ഇങ്ങനെ പറഞ്ഞു: “മദ്യാ​സക്തി പുരു​ഷൻമാർക്കും സ്‌ത്രീ​കൾക്കും ഒരു​പോ​ലെ ഗുരു​ത​ര​മായ പ്രശ്‌ന​മാണ്‌. കരുത്തുറ്റ ശരീരം കരൾവീ​ക്കം, അപകട​മ​രണം, ആത്മഹത്യ, കൊല​പാ​തകം എന്നിവ​യ്‌ക്ക്‌ ഇരയാ​യി​ത്തീ​രു​ന്നു. മദ്യാ​സക്തി കുട്ടി​ക​ളെ​ക്കാ​ളും ഇണക​ളെ​ക്കാ​ളും ദൈവ​ത്തെ​ക്കാൾപ്പോ​ലും മുൻഗ​ണ​ന​യു​ള്ള​താ​യി​രി​ക്കു​ന്നതു കാണു​ന്നതു സങ്കടക​ര​മാണ്‌. ചിരി കണ്ണീരി​നും സൗമ്യത അക്രമ​ത്തി​നും വഴിമാ​റി​ക്കൊ​ടു​ക്കു​ന്നു.” അവർ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “നാവ​ഹോ​യും ഹോപ്പി​യും ഒരിക്കൽ പവി​ത്ര​മാ​യി കണക്കാ​ക്കി​യി​രുന്ന ചില ആചാര​ങ്ങൾപോ​ലും അമിത​കു​ടി​യാ​ലും കാമാ​സ​ക്തി​യാ​ലും ഇപ്പോൾ ചില​പ്പോൾ പവി​ത്ര​മ​ല്ലാ​താ​യി​ത്തീ​രു​ന്നു. മദ്യം, സൗന്ദര്യ​മുള്ള ഈ ആളുക​ളിൽനിന്ന്‌ അവരുടെ ആരോ​ഗ്യം, ബുദ്ധി, സർഗാ​ത്മകത, യഥാർഥ വ്യക്തി​ത്വം എന്നിവ കവർന്നെ​ടു​ക്കു​ന്നു.”

അരി​സോ​ണ​യി​ലെ വിൻഡോ റോക്കി​ലുള്ള നാവഹോ ജനതയു​ടെ നീതി​ന്യാ​യ വകുപ്പി​ലെ സമാധാന സ്ഥാപക​നായ ഫിൽമെർ ബ്ലൂഹൗസ്‌, മയക്കു​മ​രു​ന്നു​ക​ളു​ടെ​യും മദ്യത്തി​ന്റെ​യും ദുരു​പ​യോ​ഗത്തെ “സ്വയം ചികിത്സ” എന്ന്‌ മൃദു​വാ​യി വർണിച്ചു. ദുഃഖങ്ങൾ മറക്കാ​നും ജീവി​ത​ത്തി​ന്റെ കഠിന യാഥാർഥ്യ​ത്തിൽനി​ന്നു ശ്രമം കൂടാതെ, പലപ്പോ​ഴും ഉദ്ദേശ്യ​വും കൂടാതെ, ഒഴിഞ്ഞു​മാ​റാ​നും ഈ ദുരു​പ​യോ​ഗം സഹായി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രിൽ പലരും വെള്ളക്കാ​രൻ കൊണ്ടു​വന്ന മദ്യ “പിശാചി”നോടു പോരാ​ടി ജയിച്ചി​രി​ക്കു​ന്നു, മയക്കു​മ​രുന്ന്‌ ആസക്തിയെ പരാജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും അവർ പണി​പ്പെട്ടു ശ്രമി​ച്ചി​രി​ക്കു​ന്നു. വാഷി​ങ്‌ടൺ സംസ്ഥാ​ന​ത്തി​ലെ സ്‌പോ​കാൻ ഇന്ത്യൻ സംവര​ണ​മേ​ഖ​ല​യിൽനി​ന്നുള്ള ക്ലൈഡും ഹെൻറി​യെറ്റ ഏബ്രഹാം​സ​ണും രണ്ടു ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌. ഇരുണ്ട തലമു​ടി​യും കണ്ണുക​ളു​മുള്ള ദൃഢഗാ​ത്ര​നാണ്‌ ക്ലൈഡ്‌. അദ്ദേഹം ഉണരുക!യോട്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു:

“ജീവി​ത​ത്തി​ന്റെ സിംഹ​ഭാ​ഗ​വും ഞങ്ങൾ സംവര​ണ​മേ​ഖ​ല​യി​ലാ​ണു വളർന്നത്‌. കോ​ളെ​ജിൽ പോകാ​നാ​യി പിന്നെ ഞങ്ങൾ സ്‌പോ​കാൻ നഗരത്തി​ലേക്കു താമസം മാറി. മദ്യവും മയക്കു​മ​രു​ന്നു​ക​ളും ഉൾപ്പെട്ട ഞങ്ങളുടെ ജീവി​ത​ശൈലി ഞങ്ങൾക്കി​ഷ്ട​പ്പെ​ട്ടില്ല. ഞങ്ങൾക്ക്‌ ആകെക്കൂ​ടി അറിയാ​മാ​യി​രു​ന്നത്‌ അത്തരം ജീവി​ത​മാ​യി​രു​ന്നു. ഈ രണ്ടു സ്വാധീ​നങ്ങൾ കുടും​ബ​ത്തിൽ ഉണ്ടാക്കി​യ​താ​യി കണ്ട പ്രശ്‌നങ്ങൾ നിമിത്തം അവയെ വെറു​ത്തു​കൊ​ണ്ടാ​ണു ഞങ്ങൾ വളർന്നു​വ​ന്നത്‌.

“അങ്ങനെ​യി​രി​ക്കെ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സമ്പർക്ക​ത്തിൽവന്നു. നഗരത്തി​ലേക്കു പോകും മുമ്പ്‌ ഞങ്ങൾ അവരെ​ക്കു​റിച്ച്‌ ഒരിക്ക​ലും കേട്ടി​രു​ന്നില്ല. ഞങ്ങളുടെ പുരോ​ഗതി മന്ദഗതി​യി​ലാ​യി​രു​ന്നു. ഞങ്ങൾക്ക​റി​യാൻ പാടി​ല്ലാ​യി​രുന്ന ആളുകളെ, പ്രത്യേ​കി​ച്ചു വെള്ളക്കാ​രെ ഞങ്ങൾ യഥാർഥ​ത്തിൽ വിശ്വ​സി​ച്ചില്ല എന്നതാ​യി​രി​ക്കാം അതിന്റെ കാരണം. മൂന്നു വർഷ​ത്തോ​ളം ഞങ്ങൾ ഇടയ്‌ക്കും തലയ്‌ക്കും ബൈബി​ള​ധ്യ​യ​ന​ങ്ങൾക്കി​രു​ന്നു. എനിക്ക്‌ വിട്ടു​ക​ള​യാൻ ഏറ്റവും വിഷമ​മു​ണ്ടാ​യി​രുന്ന ശീലം മരിജ്വാ​ന വലിയാ​യി​രു​ന്നു. എനിക്കു 14 വയസ്സു​ള്ള​പ്പോൾ ഞാൻ വലി തുടങ്ങി​യ​താ​യി​രു​ന്നു, ഉപേക്ഷി​ക്കാൻ ശ്രമം നടത്തി​യ​താ​കട്ടെ 25-ാം വയസ്സി​ലും. മുതിർന്ന യുവാ​വാ​യുള്ള എന്റെ ജീവി​ത​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും ഞാൻ ലഹരി​യിൽ കഴിച്ചു​കൂ​ട്ടി. 1986-ൽ, ജനുവരി 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്‌) “മറ്റെല്ലാ​വ​രും മരിജ്വാ​ന വലിക്കു​ന്നു—എനി​ക്കെ​ന്തു​കൊണ്ട്‌ ആയിക്കൂ​ടാ?” എന്ന തലക്കെ​ട്ടോ​ടു​കൂ​ടിയ ലേഖനം ഞാൻ വായിച്ചു. മരിജ്വാ​ന വലിക്കു​ന്നത്‌ എത്ര മൗഢ്യ​മാ​ണെന്നു ചിന്തി​ക്കാൻ അതെന്നെ പ്രേരി​പ്പി​ച്ചു—പ്രത്യേ​കിച്ച്‌ സദൃശ​വാ​ക്യ​ങ്ങൾ 1:22 വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ. അതിങ്ങനെ പറയുന്നു: “ബുദ്ധി​ഹീ​നരേ, നിങ്ങൾ ബുദ്ധി​ഹീ​ന​ത​യിൽ രസിക്ക​യും പരിഹാ​സി​കളേ, നിങ്ങൾ പരിഹാ​സ​ത്തിൽ സന്തോ​ഷി​ക്ക​യും ഭോഷ​ന്മാ​രേ, നിങ്ങൾ പരിജ്ഞാ​നത്തെ വെറു​ക്ക​യും ചെയ്യു​ന്നതു എത്ര​ത്തോ​ളം?”

“ഞാൻ ആ ശീലം ഉപേക്ഷി​ച്ചു. 1986 വസന്തത്തിൽ ഹെൻറി​യെ​റ്റ​യും ഞാനും വിവാ​ഹി​ത​രാ​യി. 1986 നവംബ​റിൽ ഞങ്ങൾ സ്‌നാ​പ​ന​മേറ്റു. 1993-ൽ ഞാൻ സഭയിലെ മൂപ്പനാ​യി​ത്തീർന്നു. ഞങ്ങളുടെ രണ്ടു പുത്രി​മാ​രും 1994-ൽ സാക്ഷി​ക​ളാ​യി സ്‌നാ​പ​ന​മേറ്റു.”

ചൂതാ​ട്ട​സ്ഥ​ല​ങ്ങ​ളും ചൂതാ​ട്ട​വും ഒരു പരിഹാ​ര​മാ​ണോ?

1984-ൽ ഐക്യ​നാ​ടു​ക​ളിൽ ഇന്ത്യക്കാർ നടത്തി​യി​രുന്ന ചൂതാ​ട്ട​കേ​ന്ദ്ര​മൊ​ന്നും ഇല്ലായി​രു​ന്നു. ദ വാഷി​ങ്‌ടൺ പോസ്റ്റ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ വർഷം 200 ഗോ​ത്ര​ങ്ങൾക്ക്‌ 24 സംസ്ഥാ​ന​ങ്ങ​ളി​ലാ​യി 220 ചൂതാ​ട്ട​കേ​ന്ദ്രങ്ങൾ ഉണ്ട്‌. ഇതുവരെ പ്രലോ​ഭ​നത്തെ ചെറു​ത്തു​നി​ന്നി​രി​ക്കുന്ന നാവ​ഹോ​യും ഹോപ്പി​യും പ്രമുഖ അപവാ​ദ​ങ്ങ​ളാണ്‌. എന്നാൽ, ചൂതാ​ട്ട​സ്ഥ​ല​ങ്ങ​ളും ബിങ്‌ഗോ ഹാളു​ക​ളും സംവര​ണ​മേ​ഖ​ല​യി​ലു​ള്ള​വർക്ക്‌ സമൃദ്ധി​യും കൂടുതൽ തൊഴി​ലു​ക​ളും ലഭിക്കാ​നുള്ള സരണി​യാ​ണോ? ഫിൽമെർ ബ്ലൂഹൗസ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “ചൂതാട്ടം ഒരു ഇരുവാ​യ്‌ത്ത​ല​യുള്ള വാളാണ്‌. അത്‌ ഉപദ്ര​വി​ക്കു​ന്ന​തി​നെ​ക്കാ​ള​ധി​കം പേർക്കു പ്രയോ​ജനം ചെയ്യു​മോ​യെ​ന്ന​താ​ണു ചോദ്യം.” ഇന്ത്യൻ ചൂതാ​ട്ട​സ്ഥ​ലങ്ങൾ ദേശ​മൊ​ട്ടുക്ക്‌ 1,40,000 പേർക്കു തൊഴി​ലു​കൾ നൽകി​യി​രി​ക്കു​ന്നു​വെന്ന്‌ ഒരു റിപ്പോർട്ടു പ്രസ്‌താ​വി​ക്കു​ന്നു, എന്നാൽ ഇന്ത്യക്കാ​രു​ടേ​താ​യിട്ട്‌ ഇതിൽ 15 ശതമാനം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ​വെന്ന്‌ അത്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു.

ചൂതാ​ട്ട​സ്ഥ​ല​ങ്ങ​ളും ചൂതാ​ട്ട​വും സംവര​ണ​മേ​ഖ​ല​കളെ സ്വാധീ​നി​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ ഷൈയാൻ പ്രമാ​ണി​യായ ഹാർട്ട്‌ ഉണരുക!യോട്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “എന്റെ വികാ​രങ്ങൾ പരസ്‌പ​ര​വി​രു​ദ്ധ​മാണ്‌. അത്‌ ഗോ​ത്ര​ങ്ങൾക്ക്‌ തൊഴി​ലു​ക​ളും വരുമാ​ന​വും എത്തിക്കു​ന്നു​വെ​ന്ന​താണ്‌ ഒരേ​യൊ​രു നല്ല കാര്യം. അതേസ​മ​യം​തന്നെ, ഇടപാ​ടു​കാ​രിൽ അനേക​രും നമ്മുടെ സ്വന്തം ആളുക​ളാ​യി​രി​ക്കു​ന്ന​താ​യി ഞാൻ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. എനിക്ക​റി​യാ​വുന്ന ചിലർ ബിങ്‌ഗോ​യോട്‌ ആസക്തി​യു​ള്ള​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു. കുട്ടികൾ സ്‌കൂ​ളിൽനി​ന്നു വരുന്ന​തി​നു മുമ്പു​തന്നെ അവിടെ പോകു​ന്ന​തി​നാ​യി ചിലർ നേരത്തെ വീട്ടിൽനി​ന്നി​റ​ങ്ങു​ന്നു. അപ്പോൾ കുട്ടി​കൾവന്നു വീടു തുറക്കു​ക​യും മാതാ​പി​താ​ക്കൾ ബിങ്‌ഗോ കളിക​ഴിഞ്ഞ്‌ മടങ്ങി​യെ​ത്തും​വരെ അവർ ഒറ്റയ്‌ക്കി​രി​ക്കു​ക​യും ചെയ്യുന്നു.

“തങ്ങൾ ജയിക്കാ​നും വരുമാ​നം വർധി​പ്പി​ക്കാ​നും പോകു​ക​യാ​ണെ​ന്നുള്ള കുടും​ബ​ങ്ങ​ളു​ടെ വിചാ​ര​മാ​ണു മുഖ്യ പ്രശ്‌നം. സാധാ​ര​ണ​ഗ​തി​യിൽ അവർക്കതു സാധി​ക്കു​ന്നില്ല; അവർക്കു നഷ്ടം ഭവിക്കു​ന്നു. പലചര​ക്കു​ക​ളോ കുട്ടി​കൾക്കു വസ്‌ത്ര​മോ വാങ്ങാൻവേണ്ടി മാറ്റി​വ​ച്ചി​രി​ക്കുന്ന പണമെ​ടുത്ത്‌ അവർ ചെലവ​ഴി​ക്കു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌.”

ഭാവി​യെന്തു കൈവ​രു​ത്തും?

തെക്കു​പ​ടി​ഞ്ഞാ​റൻ ഗോ​ത്ര​ങ്ങ​ളു​ടെ ഭാവി​യെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​മ്പോൾ പ്രചാരം സിദ്ധിച്ച രണ്ടു സമീപ​ന​ങ്ങ​ളു​ണ്ടെന്ന്‌ ടോം ബാറ്റി വിശദീ​ക​രി​ക്കു​ന്നു: “ആദ്യ​ത്തേത്‌ അമേരി​ക്കൻ ജീവി​ത​ത്തി​ന്റെ മുഖ്യ​ധാ​ര​യി​ലേ​ക്കുള്ള സ്വദേശ സംസ്‌കാ​ര​ങ്ങ​ളു​ടെ ആസന്നമായ തിരോ​ധാ​നം വെട്ടി​ത്തു​റന്നു പ്രവചി​ക്കു​ന്നു. രണ്ടാമ​ത്തേത്‌ കൂടുതൽ അവ്യക്ത​മാണ്‌ . . . ‘പഴയതി​ന്റെ മേൻമ​യും പുതി​യ​തി​ന്റെ മേൻമ​യും’ വിവേ​ക​പൂർവം കൂട്ടി​ക്ക​ലർത്താൻ നിർദേ​ശി​ച്ചു​കൊണ്ട്‌ അത്‌ സംസ്‌കാ​ര​വ​ത്‌കരണ പ്രക്രി​യ​യെ​ക്കു​റിച്ച്‌ മൃദു​വാ​യി സംസാ​രി​ക്കു​ന്നു. അത്‌, ഇന്ത്യക്കാ​രൻ തന്റെ കരകൗ​ശ​ല​പ്പ​ണി​ക​ളിൽ വൈചി​ത്ര്യം പൂണ്ടും വർണോ​ജ്ജ്വല മതമു​ള്ള​വ​നാ​യും തത്ത്വചി​ന്ത​യിൽ ജ്ഞാനി​യാ​യും എന്നാൽ സംഗതി​കളെ നമ്മുടെ (ഉന്നത [വെള്ളക്കാ​രന്റെ] സംസ്‌കാ​രം) രീതി​യിൽ വീക്ഷി​ക്കാൻ തക്കവണ്ണം നാമു​മാ​യുള്ള ബന്ധങ്ങളിൽ വേണ്ടവി​ധ​ത്തിൽ ന്യായ​മു​ള്ള​വ​നാ​യും നില​കൊ​ണ്ടേ​ക്കാ​വുന്ന സുവർണ സംസ്‌കാ​ര​ത്തി​ന്റെ ഒരുതരം അസ്‌ത​മ​ന​മാണ്‌.”

എന്നിട്ട്‌ ബാറ്റി ഒരു ചോദ്യം ഉന്നയി​ക്കു​ന്നു. “മാറ്റം അനിവാ​ര്യ​മാണ്‌; എന്നാൽ ആരു മാറ്റും, എന്ത്‌ ഉദ്ദേശ്യ​ത്തിൽ? . . . മറ്റെല്ലാ ആളുക​ളെ​യും അവിക​സി​ത​രായ അമേരി​ക്ക​ക്കാ​രാ​യി കണക്കാ​ക്കുന്ന ഒരു ദുശ്ശീലം ഞങ്ങൾക്ക്‌ [വെള്ളക്കാർക്ക്‌] ഉണ്ട്‌. അവർ തങ്ങളുടെ ജീവി​ത​രീ​തി​യിൽ അസംതൃ​പ്‌ത​രാ​ണെ​ന്നും ഞങ്ങളെ​പ്പോ​ലെ ജീവി​ക്കാ​നും ചിന്തി​ക്കാ​നും ആകാം​ക്ഷ​യു​ള്ള​വ​രാ​ണെ​ന്നും ഞങ്ങൾ അനുമാ​നി​ക്കു​ന്നു.”

അദ്ദേഹം ഇങ്ങനെ തുടരു​ന്നു: “ഒരു കാര്യം തീർച്ച​യാണ്‌—അമേരി​ക്കൻ ഇന്ത്യക്കാ​രു​ടെ കഥ ഇതുവരെ കഴിഞ്ഞി​ട്ടില്ല, അത്‌ എങ്ങനെ അവസാ​നി​ക്കും അല്ലെങ്കിൽ അവസാ​നി​ക്കു​മോ എന്നതു കാണേ​ണ്ടി​യി​രി​ക്കു​ന്നു. നമ്മുടെ ശേഷി​ക്കുന്ന ഇന്ത്യൻ സമുദാ​യ​ങ്ങളെ കുഴപ്പി​ക്കുന്ന വെറും സാമൂ​ഹിക പ്രശ്‌ന​ങ്ങ​ളാ​യി കാണു​ന്ന​തി​നു പകരം അവരെ വിലപ്പെട്ട സാംസ്‌കാ​രിക വിഭവ​ങ്ങ​ളാ​യി കണ്ടു തുടങ്ങാൻ ഒരുപക്ഷേ ഇനിയും സമയമു​ണ്ടാ​യി​രി​ക്കാം.”

ഐക്യ​വും നീതി​യു​മുള്ള ഒരു പുതിയ ലോക​ത്തി​ലെ ജീവിതം

സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർക്കും എല്ലാ രാഷ്ട്ര​ങ്ങ​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും പെട്ട ആളുകൾക്കും എന്തു ഭാവി ഉണ്ടായി​രി​ക്കാൻ കഴിയു​മെന്ന്‌ ബൈബിൾ വീക്ഷണ​ത്തിൽനിന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സി​ലാ​ക്കു​ന്നു. ‘പുതിയ ആകാശ​വും പുതിയ ഭൂമി​യും’ സൃഷ്ടി​ക്കു​മെന്ന്‌ യഹോ​വ​യാം ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു.—യെശയ്യാ​വു 65:17; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:1, 3, 4.

ഈ വാഗ്‌ദാ​നം ഒരു പുതിയ ഗ്രഹത്തെ അർഥമാ​ക്കു​ന്നില്ല. സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർക്ക്‌ നന്നായി അറിയാ​വു​ന്ന​തു​പോ​ലെ, ആദരി​ക്ക​പ്പെ​ടു​ക​യും ഉചിത​മാ​യി കൈകാ​ര്യം​ചെ​യ്യ​പ്പെ​ടു​ക​യും ചെയ്യു​ന്ന​പക്ഷം ഈ ഭൂമി ഒരു രത്‌ന​മാണ്‌. ഒരു പുതിയ ഗ്രഹത്തി​നു പകരം, മനുഷ്യ​വർഗ​ത്തി​ന്റെ ചൂഷണം​ചെ​യ്യുന്ന ഗവൺമെ​ന്റു​ക​ളു​ടെ സ്ഥാനത്തു​വ​രുന്ന ഒരു പുതിയ സ്വർഗീയ ഭരണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പ്രവചനം സൂചി​പ്പി​ക്കു​ന്നു. പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട വനങ്ങൾ, സമതലങ്ങൾ, നദികൾ, വന്യജീ​വി​കൾ എന്നിവ​യോ​ടു കൂടിയ ഒരു പറുദീ​സ​യാ​യി മാറും ഈ ഭൂമി. ദേശത്തി​ന്റെ നടത്തി​പ്പിൽ എല്ലാ ആളുക​ളും നിസ്വാർഥ​മാ​യി പങ്കുപ​റ്റും. ചൂഷണ​വും അത്യാർത്തി​യും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. അവിടെ ധാരാളം നല്ല ആഹാര​വും കെട്ടു​പ​ണി​ചെ​യ്യുന്ന പ്രവർത്ത​ന​ങ്ങ​ളും ഉണ്ടായി​രി​ക്കും.

മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ എല്ലാ കഴിഞ്ഞ​കാല അനീതി​ക​ളും നീക്ക​പ്പെ​ടും. അതേ, അരി​സോ​ണ​യി​ലും ന്യൂ മെക്‌സി​ക്കോ​യി​ലും പാർക്കുന്ന അനവധി പൂയെ​ബ്ലോ ഇന്ത്യക്കാ​രു​ടെ പൂർവി​ക​രായ ആനസാസി പോലും (“പുരാ​തനർ”ക്കുള്ള നാവഹോ പേര്‌) പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഭൂമി​യി​ലെ നിത്യ​ജീ​വന്റെ അവസരം ആസ്വദി​ക്കാ​നാ​യി തിരി​കെ​വ​രും. കൂടാതെ, ഇന്ത്യൻ ചരി​ത്ര​ത്തി​ലെ പ്രസിദ്ധ നേതാ​ക്കൻമാ​രായ ജെറോ​നി​മോ, സിറ്റിങ്‌ ബുൾ, ക്രേസി ഹോർസ്‌, റ്റെകും​സെ, മാന്യൂ​യെ​ലി​റ്റോ, പ്രമാ​ണി​യായ ജോസഫ്‌, പ്രമാ​ണി​യായ സിയറ്റ്‌ൽ എന്നിവ​രും മറ്റനേ​ക​രും വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ആ പുനരു​ത്ഥാ​ന​ത്തിൽ തിരി​കെ​വ​ന്നേ​ക്കാം. (യോഹ​ന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15) അവർക്കും ഇപ്പോൾ ദൈവത്തെ സേവി​ക്കുന്ന എല്ലാവർക്കും വേണ്ടി ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ എത്രയോ അത്ഭുത​ക​ര​മായ ഒരു പ്രതീ​ക്ഷ​യാ​ണു പ്രദാനം ചെയ്യു​ന്നത്‌!

[15-ാം പേജിലെ ചിത്രം]

മണ്ണുപൊതിഞ്ഞ തടി​കൊ​ണ്ടു​ണ്ടാ​ക്കിയ സാധാരണ നാവഹോ ഹോഗാൻ

[15-ാം പേജിലെ ചിത്രം]

പശ്ചാത്തലത്തിലുള്ള പർവത​ത്തി​ലെ കൊത്തു​പ​ണി​യു​ടെ അടിസ്ഥാ​ന​മായ ക്രേസി ഹോർസി​ന്റെ സ്വരൂപം

[കടപ്പാട്‌]

Photo by Robb DeWall, courtesy Crazy Horse Memorial Foundation (nonprofit)

[15-ാം പേജിലെ ചിത്രം]

അരിസോണയിലെ കീംസ്‌ കാൻയൊ​ണി​ലുള്ള ഹോപ്പി, നാവഹോ സാക്ഷികൾ അവരുടെ രാജ്യ​ഹാ​ളിൽ കൂടി​വ​രു​ന്നു, ഇത്‌ മുമ്പ്‌ ഒരു വ്യാപാര സ്ഥലമാ​യി​രു​ന്നു

[16-ാം പേജിലെ ചിത്രം]

1,000-ത്തിലേറെ വർഷം പഴക്കമുള്ള ആനസാസി വീടുകൾ (മേസാ വെർഡെ, കൊള​റാ​ഡൊ)

[16-ാം പേജിലെ ചിത്രം]

ജെറോനിമോ (1829-1909), പ്രസി​ദ്ധ​നായ അപ്പാച്ചി പ്രമാണി

[കടപ്പാട്‌]

Courtesy Mercaldo Archives/Dictionary of American Portraits/Dover

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക