നിങ്ങൾ ബൈബിൾ പരിജ്ഞാനത്തിനായി ദാഹിക്കുന്നുവോ?
കമ്മ്യുണിസ്റ്റ് രാജ്യങ്ങളിൽ പതിറ്റാണ്ടുകളോളം സ്വതന്ത്രമായ ബൈബിൾ ചർച്ച നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ ശീതസമരം അവസാനിച്ചതോടെ അവിടെ ശതസഹസ്രക്കണക്കിന് ആളുകൾ ബൈബിൾ പരിജ്ഞാനം അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കുകളിലാണ് ഇതു വിശേഷിച്ചും സംഭവിക്കുന്നതെങ്കിലും പൂർവ യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്.
ഉദാഹരണത്തിന്, ഹംഗറിയിലെ പേക്കിലുള്ള 45 വയസ്സുകാരിയായ ഒരു ജീവശാസ്ത്ര-രസതന്ത്ര അധ്യാപികയ്ക്ക് ബൈബിൾ ചർച്ച വളരെയധികം സന്തോഷം കൈവരുത്തി. അധ്യാപിക ഇപ്രകാരം എഴുതി: “ഞാൻ ബുഡാപെസ്റ്റ് സന്ദർശിച്ചപ്പോൾ അവിടെവെച്ച് യഹോവയുടെ സാക്ഷികളിലൊരാളോടു സംസാരിച്ചതു പുളകപ്രദവും ആനന്ദകരവുമായ ഒരു അനുഭവമായിരുന്നു. ഞാൻ തിരുവെഴുത്തുകൾ വായിക്കുന്നത് ഇഷ്ടപ്പെടുന്നു. ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കുന്നതു ഞാൻ വിലമതിക്കും. ഞാൻ നിങ്ങളുടെ സഹായം നന്ദിയോടെ സ്വീകരിക്കും.”
എല്ലായിടത്തുമുള്ള ആളുകൾക്ക് അത്തരം സഹായം നൽകുന്നതിനു യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. ആരെങ്കിലും നിങ്ങളുടെ വീട്ടിൽവന്നു നിങ്ങളോടൊപ്പം ബൈബിൾ ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavala 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ ദയവായി എഴുതുക.