അവ അവളുടെ ശ്രദ്ധയാകർഷിച്ചു
ന്യൂയോർക്ക് സിറ്റിയിലുള്ള ഒരു സ്ത്രീ 1995 മേയിൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തേക്ക് എഴുതി. അവൾ ഇപ്രകാരം വിശദീകരിച്ചു:
“ഞാൻ ഒന്നാമത്തെയും രണ്ടാമത്തെയും തെരുവീഥികൾക്കിടയിൽ 124-മത് ഈസ്റ്റ് സ്ട്രീറ്റിലൂടെ നടക്കുകയായിരുന്നു. ഞാൻ താഴേക്കുനോക്കുവാൻ ഇടയായി, ചില ലഘുലേഖകൾ കാറ്റത്തു പറക്കുകയായിരുന്നു. ഞാൻ കുനിഞ്ഞു നിങ്ങളുടെ ലഘുലേഖകളിൽ മൂന്നെണ്ണം എടുത്തു. അവ ഇവയായിരുന്നു, വിഷാദമഗ്നർക്ക് ആശ്വാസം, കുടുംബജീവിതം ആസ്വദിക്കുക, ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? ഞാൻ അവ വായിച്ചു വളരെയധികം ആസ്വദിച്ചു.
“സൗജന്യ ഭവനബൈബിളധ്യയന പദ്ധതിയെക്കുറിച്ചു കുറെവിവരം എനിക്ക് അയച്ചുതരുവാൻ നിങ്ങൾക്കു വളരെ ദയവുണ്ടെങ്കിൽ ഞാൻ അതിനെ വിലമതിക്കും. സാധ്യമാണെങ്കിൽ നിങ്ങളുടെ ചില പ്രസിദ്ധീകരണങ്ങൾ ലഭിക്കാനും എനിക്ക് ആഗ്രഹമുണ്ട്. ഞാൻ കാണുവാൻ വേണ്ടി നല്ലവനായ കർത്താവ് എന്റെ വഴിയിൽ ആ മൂന്നു ലഘുലേഖകളിട്ടത് എന്നെസംബന്ധിച്ചിടത്തോളം ഒരനുഗ്രഹമായിരുന്നു. കർത്താവ് യഥാർഥത്തിൽ ദുർജ്ഞേയമായ വിധങ്ങളിൽ പ്രവർത്തിക്കുന്നു.”
ശ്രദ്ധയുണർത്തുന്ന ആ ലഘുലേഖകൾ വായിക്കുവാനോ ഒരു സൗജന്യ ഭവനബൈബിളധ്യയനം ഉണ്ടായിരിക്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.