പേജ് രണ്ട്
വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ 3-13
ഒരു മികച്ച വിദ്യാഭ്യാസം സാധ്യമാണോ? കുറ്റകൃത്യം, അക്രമം, ലൈംഗിക അധാർമികത ഇവ സ്കൂളുകളിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മികച്ച വിദ്യാഭ്യാസം നൽകാൻവേണ്ടി എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? ഈ പ്രതിസന്ധിയെ തരണംചെയ്യാൻ രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും എന്തു ചെയ്യാൻ കഴിയും?
മാലിയിൽ ആദ്യത്തേത് 14
സിക്കാസോ എന്ന കൊച്ചുപട്ടണത്തിൽ നടന്നതെന്താണെന്നു വായിച്ചറിയുക. പശ്ചിമാഫ്രിക്കയിലെ ഈ രാജ്യത്ത് ആദ്യമായി നടന്ന ഒരു മഹാസംഭവമാണിത്.
ടുററ്റ് സിൻഡ്രോം പേറി ജീവിക്കുകയെന്ന വെല്ലുവിളി 20
ശരീരപേശികളുടെയും മാംസപേശികളുടെയും പെട്ടെന്നുള്ള സങ്കോചത്തിന്റെ ഫലമായുണ്ടാകുന്ന കോച്ചിവലിക്കൽ ഒരു പ്രധാന ലക്ഷണമായുള്ള നാഡീസംബന്ധമായ ഒരു ക്രമക്കേടിനെപ്പറ്റി വായിക്കൂ. യാതന അനുഭവിക്കുന്നവർക്ക് എന്തെങ്കിലും സഹായമുണ്ടോ?