അത് അവൾക്കാശ്വാസം പകർന്നു
ഇന്ത്യയിലെ ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു വർത്തമാനപ്പത്രമായ ദ ഡെയ്ലിയിൽ താരാ പട്ടേൽ “ഞാൻ തനിയെ” എന്ന പേരിൽ ഒരു കോളമെഴുതുന്നുണ്ട്. 1995 ജനുവരി 22-ലെ ഉണരുക!യിൽ വന്ന “നിങ്ങളുടെ ജീവിതം വിരസമോ? നിങ്ങൾക്കതു മാറ്റിയെടുക്കാൻ കഴിയും!” എന്ന ലേഖനത്തെപ്പറ്റി ജനുവരിയിൽ അവർ ഒരു കത്തെഴുതി. “ലോകത്തിലെ, തികച്ചും നല്ലതെന്നഭിമാനിക്കുന്ന മാസികകളിൽ ഒന്നായി അതിനെ തള്ളിക്കളയാനുള്ള പ്രവണത എനിക്കുണ്ടെങ്കിലും ഞാൻ അതിന്റെ ഒരു വരിക്കാരിയായി,” ഉണരുക!യെപ്പറ്റി അവർ പറഞ്ഞു.
അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ലേഖനത്തിൽ കൂടുതൽ കൂടുതൽ മുഴുകിയപ്പോൾ ഞാൻ സ്വയം മന്ത്രിച്ചു, എന്റെ ജീവിതം വിരസമാണ്, അങ്ങേയറ്റം വിരസമാണ്. എത്ര വിരസമാണെന്നു ചോദിക്കപോലും അരുത്! അങ്ങനെയെങ്കിൽ എന്താണു പരിഹാരം?” പിന്നീടവർ ഉണരുക!യിൽനിന്ന് വിശദമായി ഉദ്ധരിക്കാൻ തുടങ്ങി, ഇപ്രകാരം ഉപസംഹരിച്ചുകൊണ്ട്: “പഠിച്ചുകൊണ്ടേയിരിക്കുക. വ്യക്തിഗത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക. സർഗാത്മകരായിരിക്കുക. നിങ്ങളുടെ കൈകൾകൊണ്ട് എന്തെങ്കിലും ചെയ്യുക. ജീവിതത്തിൽ ഒരുദ്ദേശ്യമുണ്ടായിരിക്കുക. ദൈവത്തെ പരിഗണിക്കുക.
“അവ ശുദ്ധഗതിയുള്ളതോ അല്ലാത്തതോ ആകട്ടെ, അവയെക്കുറിച്ചു ചിന്തിക്കൂ, ചിന്തിതമായ ഉപദേശങ്ങളാണവ. ഏതോ ചില വിധങ്ങളിൽ ഈ ഉണരുക! മാസിക എനിക്ക് ആശ്വാസം പകരുന്നു. നിങ്ങളാഗ്രഹിക്കുന്നെങ്കിൽ അതിന്റെ വരിക്കാരാവുക.” താരാ പട്ടേൽ പിന്നീടു കൂടുതൽ വിവരങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്കുവേണ്ടി ഇന്ത്യയിലെ വിലാസം ഉൾപ്പെടുത്തി
നിങ്ങൾ ഉണരുക!യുടെയും അതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെയും ഒരു പ്രതി ലഭിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, Praharidurg Prakashan Society, Plot A/35, Nr. Industrial Estate, Nangargaon, Lonavla 410401, Mah., എന്ന വിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന യോജിച്ച വിലാസത്തിലോ എഴുതുക.