വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 8/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അഭയാർഥി​കൾക്കി​ട​യിൽ മന്ത്രവാ​ദം
  • പുരോ​ഹി​ത​ന്മാർ “ബന്ധവി​ച്ഛി​ന്ന​രാ​ക്ക​പ്പെ​ടു​ന്നു”
  • അമ്മമാർക്കു ഗുണം, കുട്ടി​കൾക്കു ദോഷം
  • ജപ്പാനിൽ തോക്കു യുദ്ധങ്ങൾ പെരു​കു​ന്നു
  • സാങ്കേ​തി​ക​വി​ദ്യ​യും ശബത്തിന്റെ പഴുതു​ക​ളും
  • അപകട​ത്തി​ലായ ഭീമന്മാർ
  • “ഗവൺമെൻറി​നാ​ലുള്ള മൃത്യു”
  • ഉപയോ​ഗ​പ്ര​ദ​മായ വിരകൾ
  • സഭയും യുദ്ധവും
  • മയക്കു​മ​രു​ന്നു ബിസി​നസ്സ്‌ വലിയ ബിസി​നസ്സ്‌
  • ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭ—ഒരു പിളർന്ന മതം
    ഉണരുക!—1996
  • മന്ത്രവാദത്തെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തറിയാം?
    2000 വീക്ഷാഗോപുരം
  • അഭയാർഥികളുടെ വർധനവ്‌
    ഉണരുക!—1996
  • “വന്നുതാമസിക്കുന്ന വിദേശികളെ” ‘സന്തോഷത്തോടെ സേവിക്കാൻ’ സഹായിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
ഉണരുക!—1995
g95 8/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

അഭയാർഥി​കൾക്കി​ട​യിൽ മന്ത്രവാ​ദം

യുദ്ധത്താൽ ചീന്തപ്പെട്ട റുവാ​ണ്ട​യിൽനി​ന്നുള്ള അഭയാർഥി​കളെ വടക്കൻ ടാൻസാ​നി​യ​യി​ലെ ങ്‌ഗേ​ര​യി​ലുള്ള അവരുടെ പാളയ​ങ്ങ​ളിൽ മറ്റൊരു പ്രശ്‌നം ബാധി​ച്ചി​രി​ക്കു​ക​യാണ്‌: മന്ത്രവാ​ദം. റോയി​റ്റേ​ഴ്‌സ്‌ ന്യൂസ്‌ സർവീസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, പാളയ​ങ്ങ​ളിൽ മന്ത്രവാ​ദം “ഗുരു​ത​ര​മായ പ്രശ്‌ന”മായി യുഎൻഎ​ച്ച്‌സി​ആർ (അഭയാർഥി​കൾക്കു വേണ്ടി​യുള്ള ഐക്യ​രാ​ഷ്ട്ര ഹൈക്ക​മ്മീ​ഷണർ) വേർതി​രി​ച്ചു​കാ​ട്ടി​യി​ട്ടുണ്ട്‌. യുഎൻഎ​ച്ച്‌സി​ആ​റി​ന്റെ വക്താവായ ക്രിസ്‌ ബവേഴ്‌സ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഓരോ രാത്രി​യി​ലും ആത്മവി​ദ്യാ​ചാ​ര​ങ്ങ​ളിൽ ഒന്നോ രണ്ടോ ആളുകൾ കൊല്ല​പ്പെ​ടു​ന്നുണ്ട്‌. അദ്ദേഹം ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “മന്ത്രവാ​ദം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു ഞങ്ങൾക്ക​റി​യാം, കാരണം പ്രത്യേക വിധത്തിൽ ശരീര​ഭാ​ഗങ്ങൾ മുറി​ച്ചു​കളഞ്ഞ മൃത​ദേ​ഹങ്ങൾ ഞങ്ങൾ കാണാ​റുണ്ട്‌.” 1994-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ങ്‌ഗേര പാളയ​ങ്ങ​ളിൽ ഏതാണ്ട്‌ 5,80,000 ആളുകൾ പാർക്കു​ന്നു​ണ്ടാ​യി​രു​ന്നു. മാത്രമല്ല, ദിവസ​വും 2,000 പുതിയ അഭയാർഥി​കൾ എത്തി​ക്കൊ​ണ്ടു​മി​രു​ന്നു. “മന്ത്രവാ​ദം കൂടി​വ​രി​ക​യാണ്‌, അതെങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു ഞങ്ങൾക്ക​റി​യില്ല” എന്ന്‌ ഒരു യുഎൻ ഉറവിടം പറഞ്ഞതാ​യി റോയി​റ്റേ​ഴ്‌സ്‌ ഉദ്ധരി​ക്കു​ന്നു.

പുരോ​ഹി​ത​ന്മാർ “ബന്ധവി​ച്ഛി​ന്ന​രാ​ക്ക​പ്പെ​ടു​ന്നു”

കൊണ്ടു​ന​ട​ക്കാ​വുന്ന ടെല​ഫോ​ണു​കൾ ആശയവി​നി​മ​യ​ത്തിൽ ഏറ്റവും മികച്ചു​നി​ന്നേ​ക്കാം. എന്നാൽ നല്ല സംഗതി​കൾത്തന്നെ ഒരുപാ​ടാ​യാ​ലും കുഴപ്പ​മാ​യി​രി​ക്കാ​മെന്നു ഫിൻലൻഡി​ലെ ഒരു ബിഷപ്പ്‌ കണക്കാ​ക്കി​യി​രി​ക്കു​ന്നു. റോയി​റ്റേ​ഴ്‌സ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “കൊണ്ടു​ന​ട​ക്കാ​വുന്ന ഒരു ഫോൺ ഉപഭോ​ക്താ​വി​നെ സേവി​ക്കണം, അല്ലാതെ അയാളെ അടിമ​യാ​ക്കു​കയല്ല വേണ്ടത്‌” എന്ന്‌ ആ ബിഷപ്പ്‌ പ്രസ്‌താ​വി​ക്കു​ക​യും ഇത്തരം സാധന​ങ്ങ​ളു​ടെ ഉപയോ​ഗം കുറയ്‌ക്കാൻ സഭാ​പ്ര​വർത്ത​ക​രോ​ടും ശുശ്രൂ​ഷ​കൻമാ​രോ​ടും കൽപ്പി​ക്കു​ക​യും ചെയ്‌തു. ഇടവക​ക്കാ​രു​ടെ പരാതി​കൾ ബിഷപ്പി​ന്റെ കാതു​ക​ളിൽ എത്തി​യെന്നു തോന്നു​ന്നു—പള്ളിയി​ലെ കുർബാ​ന​യു​ടെ സമയത്തു​പോ​ലും ചില പുരോ​ഹി​ത​ന്മാർ ഫോൺവി​ളി സ്വീക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അത്തര​മൊ​രു ഫോൺ വന്നത്‌ ഒരു ശവസം​സ്‌കാര ചടങ്ങിന്റെ ഇടയി​ലാണ്‌. സമാന​മാ​യി, കുമ്പസാ​ര​ക്കൂ​ട്ടി​ലേക്കു ഫോണു​കൾ കൊണ്ടു​വ​ര​രു​തെന്ന്‌ അടുത്ത​കാ​ലത്ത്‌ ഇറ്റലി​യി​ലെ ഒരു കത്തോ​ലി​ക്കാ മാസി​ക​യും പുരോ​ഹി​ത​ന്മാ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി—പാപങ്ങൾ ഏറ്റുപ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോൾ പുരോ​ഹി​തന്റെ ഫോൺ ശബ്ദിക്കു​ന്നതു കേൾക്കാ​മാ​യി​രു​ന്നു എന്ന്‌ ഒരു സ്‌ത്രീ പരാതി​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​യി​രു​ന്നു അത്‌.

അമ്മമാർക്കു ഗുണം, കുട്ടി​കൾക്കു ദോഷം

രക്തക്കു​റ​വു​ള്ള​വ​രു​ടെ രക്തത്തിന്‌ ഒരാക്കം കൊടു​ക്കു​ന്ന​തി​നു തങ്ങളുടെ ആരോ​ഗ്യ​ത്തി​നു വേണ്ടി ഇരുമ്പി​ന്റെ അംശമുള്ള ഗുളി​കകൾ പല സ്‌ത്രീ​ക​ളും കഴിക്കാ​റുണ്ട്‌. എന്നാൽ ഈ ഗുളി​കകൾ കഴിക്കുന്ന കുട്ടി​കൾക്ക്‌ അവ എത്ര അപകട​ക​ര​മാ​ണെ​ന്നു​ള്ളതു പലർക്കും അറിയില്ല. സേഫ്‌റ്റി +ഹെൽത്ത്‌ മാഗസിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ആറു വയസ്സിനു താഴെ​യുള്ള കുട്ടികൾ വിഷബാ​ധ​യേറ്റു മരിക്കു​ന്ന​തി​നുള്ള മുഖ്യ ഹേതു​വാണ്‌ ഇരുമ്പി​ന്റെ അംശമുള്ള ഗുളി​കകൾ. അത്തരം എല്ലാ ഗുളി​ക​ക​ളും കുപ്പി​ക​ളി​ലാ​ക്കു​ന്ന​തി​നു പകരം ഓരോ​ന്നും തുറക്കാൻ വിഷമ​മുള്ള പായ്‌ക്ക​റ്റു​ക​ളി​ലാ​ക്കാൻ യു.എസ്‌. ഗവൺമെൻറ്‌ നിർദേ​ശി​ച്ചി​രി​ക്കു​ന്നു. എന്നാൽ സ്ഥിതി എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, മറ്റു മരുന്നു​ക​ളു​ടെ​യും ഗുളി​ക​ക​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇരുമ്പി​ന്റെ അംശമുള്ള ഗുളി​ക​ക​ളു​ടെ കാര്യ​ത്തി​ലും കൊച്ചു​കു​ട്ടി​കൾക്ക്‌ എത്തി​പ്പെ​ടാൻ കഴിയാ​ത്ത​വി​ധം സൂക്ഷി​ക്കാൻ മാതാ​ക്കളെ ഉപദേ​ശി​ച്ചി​രി​ക്കു​ന്നു.

ജപ്പാനിൽ തോക്കു യുദ്ധങ്ങൾ പെരു​കു​ന്നു

ലോക​ത്തി​ലെ ഏറ്റവും സുരക്ഷി​ത​മായ രാജ്യ​ങ്ങ​ളി​ലൊ​ന്നാ​യാ​ണു ജപ്പാൻ അറിയ​പ്പെ​ടു​ന്നത്‌. അവിടത്തെ വാർഷിക കൊല​പാ​ത​ക​നി​രക്ക്‌ 1,00,000 പേർക്ക്‌ 1 മാത്ര​മാണ്‌. എന്നാൽ തായ്‌ലണ്ട്‌, ഐക്യ​നാ​ടു​കൾ എന്നിവ പോലുള്ള രാജ്യ​ങ്ങ​ളി​ലെ നിരക്ക്‌ അതിന്റെ ഏതാണ്ട്‌ പത്തിര​ട്ടി​യി​ലും കൂടു​ത​ലാണ്‌. എന്നിരു​ന്നാ​ലും, അടുത്ത​കാ​ലത്തു തോക്കു​കൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള കൊല​പാ​ത​ക​ങ്ങ​ളി​ലെ വർധനവു നിമിത്തം ജപ്പാൻ അമ്പരന്നു​പോ​കു​ക​യു​ണ്ടാ​യി എന്ന്‌ ഏഷ്യാ​വീക്ക്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. 1990 മുതൽ 1993 വരെ വർഷത്തിൽ 180 വെടി​വെ​യ്‌പു​കൾ ഉണ്ടായി​രു​ന്നു, അവയിൽ എല്ലാത്തി​ലും സംഘടിത കുറ്റകൃ​ത്യ​സം​ഘ​ത്തി​ലെ അംഗങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു. എന്നാൽ ഞെട്ടി​ക്കും​വി​ധം, 1994-ലെ വെടി​വെ​യ്‌പു​ക​ളു​ടെ സംഖ്യ കുതി​ച്ചു​യർന്നു, അതിന്റെ ഇരകളിൽ ഏഴു പേർ സാധാരണ പൗരൻമാ​രാ​യി​രു​ന്നു. തോക്കു​കൾ സ്വകാ​ര്യ​മാ​യി വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​തി​രെ ജപ്പാനിൽ കർശന​മായ നിയമ​ങ്ങ​ളു​ണ്ടെ​ങ്കി​ലും, രാജ്യത്ത്‌ ഏതാണ്ട്‌ 1,00,000 നിയമ​വി​രുദ്ധ തോക്കു​കൾ ഉള്ളതായി പൊലീസ്‌ പ്രസ്‌താ​വി​ച്ചു. അസംതൃ​പ്‌ത​നായ ഒരു മുൻ രോഗി, ആളുകൾ നിറഞ്ഞ ഒരു തീവണ്ടി സ്റ്റേഷനിൽവെച്ച്‌ ഒരു ഡോക്ടർക്കു നേരെ നിറ​യൊ​ഴി​ച്ചു. അതിനു​ശേഷം നടന്ന ഒരഭി​മു​ഖ​ത്തിൽ ഒരു കോ​ളെജ്‌ വിദ്യാർഥി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി: “ഇത്‌ അമേരി​ക്ക​യിൽ മാത്രമേ നടക്കു​ക​യു​ള്ളു​വെന്നു ഞാൻ കരുതി.”

സാങ്കേ​തി​ക​വി​ദ്യ​യും ശബത്തിന്റെ പഴുതു​ക​ളും

ലോക​ത്തി​ലെ ഇന്നത്തെ ഉന്നത സാങ്കേ​തി​ക​വി​ദ്യ കാരണം ഇസ്രാ​യേ​ലിൽ ഹലാക്ക അഥവാ പുരാതന യഹൂദ​നി​യമം കർശന​മാ​യി അനുസ​രി​ച്ചു ജീവി​ക്കുക എന്നത്‌ ഒരു യഥാർഥ വെല്ലു​വി​ളി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു മെറ്റൽ ഡിറ്റക്‌റ്റ​റി​നെ (ലോഹം കണ്ടുപി​ടി​ക്കുന്ന ഉപകര​ണത്തെ) കടന്നു​പോ​കു​ന്നതു സംബന്ധി​ച്ചു പരമ്പരാ​ഗത യഹൂദ​ന്മാർ ഉത്‌ക​ണ്‌ഠ​യു​ള്ള​വ​രാണ്‌. അവരുടെ താക്കോ​ലു​കൾ മെറ്റൽ ഡിറ്റക്‌റ്റ​റി​നെ കടന്നു​പോ​കാൻ ഇടവന്നാൽ, അവർ അറിയാ​തെ​തന്നെ ഒരു വിദ്യു​ത്‌ധാര മുറി​ച്ചി​രി​ക്കും, അങ്ങനെ തീ കത്തിക്ക​രുത്‌ എന്നുള്ള ഹലാക്ക​യു​ടെ നിയമത്തെ ഇത്‌ ലംഘി​ക്കു​മെന്ന്‌ അവർ ന്യായ​വാ​ദം ചെയ്യുന്നു. അതു​കൊണ്ട്‌, റ്റ്‌സോ​മെറ്റ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു സംഘടന ഒരു ലോഹ​നിർണയ ഉപകരണം രൂപസം​വി​ധാ​നം ചെയ്‌തി​ട്ടുണ്ട്‌. അതു താക്കോ​ലു​കൾ പോലുള്ള സാധാരണ വസ്‌തു​ക്ക​ളോ​ടു പ്രതി​പ്ര​വർത്തി​ക്കു​ന്നില്ല. അതു​കൊണ്ട്‌ ശബത്തനു​ഷ്‌ഠാ​ന​ത്തിന്‌ അത്‌ ഭീഷണി വരുത്തു​ന്നു​മില്ല. സമാന​മാ​യി, പതിവു​രീ​തി​യി​ലുള്ള എഴുത്തു​കു​ത്തു​കൾ ശബത്തു​നാ​ളിൽ നടത്തേണ്ട ആവശ്യ​മുള്ള ഡോക്ടർമാ​രു​ടെ പ്രശ്‌നത്തെ മറ്റൊരു സംഘടന പരിഹ​രി​ക്കു​ക​യു​ണ്ടാ​യി. സൂക്ഷ്‌മ​മായ ഫൈബർ അടങ്ങുന്ന നിബുള്ള ഒരു പേന അവർ രൂപസം​വി​ധാ​നം ചെയ്‌തി​രി​ക്കു​ന്നു, അതു​കൊണ്ട്‌ മഷിയിൽ എഴുതി ഏതാനും ദിവസങ്ങൾ കഴിയു​മ്പോൾ എഴുത്തു മാഞ്ഞു​പോ​കു​ന്നു. അതെങ്ങ​നെ​യാ​ണു സഹായ​മാ​യി​ത്തീ​രു​ന്നത്‌? ശബത്തു​നാ​ളിൽ എഴുതു​ന്ന​തി​നെ ഹലാക്ക വിലക്കു​ന്നുണ്ട്‌. എന്നാൽ, എഴുതുക എന്നതിനെ അതു നിർവ​ചി​ക്കു​ന്നത്‌ സ്ഥായി​യായ ഒരടയാ​ളം അവശേ​ഷി​പ്പി​ക്കുക എന്നാണ്‌. “[ദൈവം] ഒരു പഴുത്‌ അവശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, ഉപയോ​ഗി​ക്കാ​നു​ള്ള​താണ്‌” എന്ന്‌ ഒരു പ്രമുഖ റബി ന്യായ​വാ​ദം ചെയ്‌ത​താ​യി ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.

അപകട​ത്തി​ലായ ഭീമന്മാർ

ഗ്യാല​പ്പ​ഗോസ്‌ ദ്വീപു​ക​ളി​ലെ ഭീമനായ ആമ സാർവ​ദേ​ശീ​യ​മാ​യി പേരു​കേ​ട്ട​തും അപകട​ത്തി​ലായ ഒരു വർഗ​മെ​ന്ന​നി​ല​യിൽ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തു​മാണ്‌. എന്നിരു​ന്നാ​ലും, അടുത്ത​കാ​ലത്ത്‌ ഈ വലിയ ഉരഗങ്ങൾ ഒരു പുതിയ അപകടത്തെ നേരി​ടു​ക​യാ​ണെന്നു വ്യക്തമാ​യി​രി​ക്കു​ന്നു. ഒരു മാസ​ത്തോ​ള​മാ​യി ഗ്യാല​പ്പ​ഗോസ്‌ ദ്വീപ​സ​മൂ​ഹ​ത്തി​ലെ ഇസബെല്ലാ ദ്വീപിൽ അഗ്നി പടർന്നു​പി​ടി​ച്ചി​രി​ക്കു​ന്നു. ദ്വീപി​ലെ 6,000-ത്തോളം വരുന്ന വിലപ്പെട്ട ആമകളെ സംരക്ഷി​ക്കാൻ രക്ഷാ​പ്ര​വർത്തകർ കുഴികൾ കുഴി​ക്കു​ക​യു​ണ്ടാ​യി. ആ ആമകളിൽ 400 എണ്ണത്തിനെ ഒരു പ്രത്യേക സംരക്ഷണ പ്രദേ​ശ​ത്തേക്കു മാറ്റു​ക​പോ​ലും ചെയ്‌തു. ഈ അവസാ​നത്തെ നടപടി സ്വീക​രി​ച്ചത്‌ തീയിൽനി​ന്നല്ല, മറിച്ച്‌ മനുഷ്യ​രിൽനിന്ന്‌ ആമകളെ രക്ഷിക്കാൻ വേണ്ടി​യാണ്‌. യുനെ​സ്‌കോ കുരിയർ പറയു​ന്ന​ത​നു​സ​രിച്ച്‌, “ആമകളെ വേട്ടയാ​ടു​ന്നതു നിയമ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും സ്‌പഷ്ട​മാ​യും പരമ്പരാ​ഗ​ത​മായ ഒരു രീതി​യാ​യി​ത്തീർന്നി​ട്ടുണ്ട്‌ അത്‌. ആമയി​റ​ച്ചി​യും, പ്രത്യേ​കി​ച്ചും പെണ്ണാ​മ​ക​ളു​ടേത്‌, ആമയുടെ രക്തവും ചികി​ത്സാ​പ​ര​മായ ഗുണങ്ങ​ളു​ള്ള​താ​യി കണക്കാ​ക്കു​ന്നു. അതു മാംസ​ള​മാ​ണെ​ന്ന​താ​ണു മറ്റൊരു സത്യം.” മനുഷ്യർ ഭക്ഷിച്ച ഈ ഭീമന്മാ​രിൽ 42 എണ്ണത്തിന്റെ അവശി​ഷ്ടങ്ങൾ രക്ഷാ​പ്ര​വർത്തകർ കണ്ടെത്തി.

“ഗവൺമെൻറി​നാ​ലുള്ള മൃത്യു”

ഹവായ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ആർ. ജെ. റമ്മൽ എഴുതിയ ഒരു പുതിയ പുസ്‌ത​ക​ത്തി​ന്റെ ശീർഷ​ക​മാ​ണു മേൽപ്പ​റ​ഞ്ഞത്‌. എട്ടു വർഷത്തെ കാലയ​ള​വിൽ, ശ്രീ. റമ്മൽ ഈ നൂറ്റാ​ണ്ടി​ലെ മനുഷ്യ​ക്ക​ശാ​പ്പിൽ ഗവൺമെൻറു​കൾക്കുള്ള പങ്ക്‌ എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ “ആയിര​ക്ക​ണ​ക്കിന്‌ ഉറവുക”ളിൽനി​ന്നുള്ള വിവരങ്ങൾ ശേഖരി​ക്കു​ക​യു​ണ്ടാ​യി. ദ ഹൊ​ണോ​ലു​ലു അഡ്‌വെർ​ട്ടൈസർ പറയു​ന്ന​തിൻപ്ര​കാ​രം, ആ പുസ്‌തകം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഏതാണ്ട്‌ 17 കോടി പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും വെടി​യേ​റ്റോ അടി​യേ​റ്റോ പീഡി​പ്പി​ക്ക​പ്പെ​ട്ടോ കത്തിക്കു​ത്തേ​റ്റോ പൊള്ള​ലേൽപ്പി​ക്ക​പ്പെ​ട്ടോ വിശന്നു​വ​ല​ഞ്ഞോ തണുത്തു മരവി​ച്ചോ ചതയ്‌ക്ക​പ്പെ​ട്ടോ പണി​യെ​ടു​ത്തോ മരിച്ചു; അല്ലെങ്കിൽ ജീവ​നോ​ടെ കുഴി​ച്ചു​മൂ​ടി​യോ വെള്ളത്തിൽ മുക്കി​യോ തൂക്കി​ലേ​റ്റി​യോ ബോം​ബി​ട്ടോ നിരാ​യു​ധ​രും നിസ്സഹാ​യ​രു​മായ പൗരന്മാ​രെ​യും പരദേ​ശി​ക​ളെ​യും ഗവൺമെൻറു​കൾ അനേകം വിധങ്ങ​ളിൽ കൊല​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.” റമ്മൽ ഇങ്ങനെ പറയുന്നു: “ഒരു ആധുനി​ക​കാല കറുത്ത പ്ലേഗി​നാൽ നമ്മുടെ വർഗം നിർമൂ​ല​മാ​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ​യാണ്‌ അത്‌.” “മറ്റൊരു നൂറ്റാ​ണ്ടും ഇത്ര വലിയ അളവി​ലുള്ള ഹത്യ കണ്ടിട്ടില്ല” എന്ന്‌ റമ്മൽസി​ന്റെ കണ്ടെത്ത​ലു​ക​ളെ​ക്കു​റി​ച്ചു പത്രം റിപ്പോർട്ടു ചെയ്യുന്നു.

ഉപയോ​ഗ​പ്ര​ദ​മായ വിരകൾ

“മറ്റൊരു പ്ലേഗിന്റെ പൊട്ടി​പ്പു​റ​പ്പെ​ട​ലി​നെ തടയു​ന്ന​തി​നുള്ള ഇന്ത്യയു​ടെ രഹസ്യ ആയുധ​മാ​ണു മണ്ണിരകൾ,” ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. അവശിഷ്ടം അടിഞ്ഞു​കൂ​ടു​മ്പോൾ, മാരക​മായ രോഗങ്ങൾ കൊണ്ടു​ന​ട​ക്കുന്ന എലിക​ളും മറ്റു കീടങ്ങ​ളും പെരു​കു​ന്നു. ചപ്പുച​വ​റി​നെ ഉപയോ​ഗ​പ്ര​ദ​മായ കമ്പോ​സ്റ്റാ​ക്കി മാറ്റാൻ കഴിയുന്ന, ആഴത്തിൽ കുഴിച്ചു ചെല്ലുന്ന, തദ്ദേശ​വാ​സി​യായ ഒരു വിരവർഗത്തെ, ഫെരി​റ്റിമ ഏലോം​ഗേ​റ്റയെ ഇപ്പോൾ ഉപയോ​ഗ​പ്പെ​ടു​ത്തി​വ​രി​ക​യാണ്‌. മാലി​ന്യ​സം​ഭ​ര​ണി​ക​ളിൽ ഈ വിരകളെ ഇടു​മ്പോൾ അവ അവശി​ഷ്ട​ങ്ങ​ളി​ലൂ​ടെ തിന്നു​തി​ന്നു​പോ​യി അവയെ എളുപ്പ​ത്തിൽ വിഘടി​ക്കുന്ന കമ്പോ​സ്റ്റാ​ക്കി മാറ്റുന്നു. ഈ വിദ്യ, ബോം​ബെ​യി​ലി​പ്പോൾ പ്രാ​യോ​ഗി​ക​മാ​യി ഉപയോ​ഗി​ക്കു​ന്നുണ്ട്‌, ഓരോ ദിവസ​വും അറവു​ശാ​ല​യി​ലെ നാലു ടൺ മാലി​ന്യം ഈ രീതി ഉപയോ​ഗി​ച്ചു വിഘടി​പ്പി​ക്കു​ന്നു. കത്തിച്ചു​ക​ള​യു​ന്ന​തി​ലും മണ്ണിട്ടു​നി​ക​ത്തു​ന്ന​തി​ലും ഇപ്പോൾ ആശ്രയി​ക്കുന്ന പ്രാ​ദേ​ശിക അധികാ​രി​കൾ ഈ ഉപയോ​ഗ​പ്ര​ദ​മായ വിരകളെ താത്‌പ​ര്യ​ത്തോ​ടെ​യാ​ണു നോക്കു​ന്നത്‌.

സഭയും യുദ്ധവും

ബാൾക്കൻസി​ലെ പോരാ​ട്ട​ത്തിൽ സെർബി​യൻ ഓർത്ത​ഡോ​ക്‌സ്‌ സഭ എന്തു പങ്കാണു വഹിച്ചി​ട്ടു​ള്ളത്‌? ഇംഗ്ലണ്ട്‌, ജർമനി, ഗ്രീസ്‌, റഷ്യ, സെർബിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്‌, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള ഓർത്ത​ഡോ​ക്‌സ്‌ പ്രൊ​ട്ട​സ്റ്റൻറ്‌ സഭാ​നേ​താ​ക്കൻമാ​രു​ടെ ഇടയിൽ നടന്ന അടുത്ത​കാ​ലത്തെ ഒരു വട്ടമേ​ശ​സ​മ്മേ​ള​ന​ത്തിൽ ആ ചോദ്യം ഉയർന്നു​വന്നു. പ്രസം​ഗങ്ങൾ സംഘടി​പ്പി​ച്ചതു സഭകളു​ടെ ലോക​കൗൺസി​ലാ​ണെ​ന്നും അവ നടത്തി​യതു സ്വിറ്റ്‌സർല​ണ്ടി​ലെ ജനീവ​യി​ലാ​ണെ​ന്നും ജർമനി​യിൽ പ്രസി​ദ്ധീ​ക​രി​ക്കുന്ന ഒരു കത്തോ​ലി​ക്കാ പത്രമായ ക്രിസ്റ്റ്‌ ഇൻ ഗേജൻവാർട്ട്‌ (സമകാ​ലീന ക്രിസ്‌ത്യാ​നി) റിപ്പോർട്ടു ചെയ്‌തു. സെർബി​യൻ ഓർത്ത​ഡോ​ക്‌സ്‌ സഭ അത്‌ അനുകൂ​ലിച്ച പക്ഷത്തിന്‌ “വമ്പിച്ച പിന്തുണ കൊടു​ത്തു​കൊണ്ട്‌” യുദ്ധത്തിൽ പക്ഷം പിടി​ച്ചു​വെ​ന്നുള്ള ആരോ​പ​ണ​ങ്ങ​ളെ​ത്തു​ടർന്നാ​ണു പ്രസം​ഗങ്ങൾ നടന്നത്‌. ഗൗരവ​മായ ആരോ​പ​ണങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും, “എല്ലാ അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും പരിഹ​രി​ക്കാൻ [കഴിയാ​ഞ്ഞി​ട്ടും]” സഭകളു​ടെ ലോക​കൗൺസി​ലിൽ സെർബി​യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ അംഗത്വം നിലനിർത്തു​ന്ന​തിന്‌ അനുകൂ​ല​മാ​യി ഭൂരി​പക്ഷം വോട്ടു ചെയ്‌തു.

മയക്കു​മ​രു​ന്നു ബിസി​നസ്സ്‌ വലിയ ബിസി​നസ്സ്‌

“ആയുധ​ക്ക​ച്ച​വടം കഴിഞ്ഞാൽപി​ന്നെ അന്താരാ​ഷ്ട്ര മയക്കു​മ​രു​ന്നു കള്ളക്കടത്ത്‌, ഏഷ്യയി​ലെ രാഷ്ട്രീയ വ്യവസ്ഥി​തി​കളെ മറിച്ചി​ട്ടു​കൊ​ണ്ടു ലോക​ത്തി​ലെ ഏറ്റവും ആദായ​ക​ര​മായ രണ്ടാമത്തെ ബിസി​ന​സ്സാ​യി മാറി​യി​രി​ക്കു​ക​യാണ്‌. അതു വർഷ​ന്തോ​റും 400 ശതകോ​ടി യുഎസ്‌ ഡോള​റാ​ണു സമാഹ​രി​ക്കു​ന്നത്‌” എന്ന്‌ ഓസ്‌​ട്രേ​ലി​യൻ പത്രമായ ദ സിഡ്‌നി മോണിങ്‌ ഹെറാൾഡ്‌ പറയുന്നു. ഇത്രയും തുകയ്‌ക്ക്‌ “മിക്കവാ​റും ഏതൊ​രാ​ളു​ടെ​യും മനസ്സിനെ ദുഷി​പ്പി​ക്കാ​നുള്ള ശക്തിയുണ്ട്‌” എന്ന്‌ ഇൻറർപോ​ളി​ന്റെ സെക്ര​ട്ടറി ജനറൽ പറയുന്നു. മുഖ്യ കേന്ദ്രം ഏഷ്യയാണ്‌, കാരണം ലോക​ത്തി​ലെ ഹെറോ​യി​ന്റെ 80 ശതമാ​ന​ത്തി​ല​ധി​ക​വും ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ മ്യാൻമാ​റി​ന്റെ​യും തായ്‌ല​ണ്ടി​ന്റെ​യും അതിർത്തി​കൾക്ക​ടുത്ത ഗോൾഡൻ ട്രയാ​ങ്കി​ളി​ലും ലാവോ​സി​ലും അതു​പോ​ലെ​തന്നെ അഫ്‌ഗാ​നി​സ്ഥാ​ന്റെ​യും പാകി​സ്ഥാ​ന്റെ​യും ഗോൾഡൻ ക്രെസൻറി​ലു​മാണ്‌. ഇൻറർപോ​ളി​ന്റെ മുഖ്യ മയക്കു​മ​രുന്ന്‌ ഓഫീസർ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഭീകര​പ്ര​വർത്ത​ന​ത്തി​നു പണമി​റ​ക്കുന്ന മുഖ്യ സംഗതി​യാ​യി മാറി​യി​രി​ക്കു​ക​യാ​ണു മയക്കു​മ​രു​ന്നു​കൾ.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക