മരിച്ചവർക്കു വാസ്തവത്തിൽ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ?
യു.എസ്.എ.യിലെ കെന്റുക്കി, ലൂയിസ്വില്ലയിലുള്ള കത്തോലിക്കാ സഭയുടെ സാരോപദേശ മാതാവിനാൽ നയിക്കപ്പെടുന്ന ആളുകൾ 1994 വസന്തത്തിൽ ആ നിഗമനത്തിൽ എത്തിയിരിക്കാം. കാരണം, അവർക്ക് താഴെ കൊടുത്തിരിക്കുന്ന എഴുത്ത് അവിടെ വായിക്കാൻ കഴിയുമായിരുന്നു: “നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടവരോടു പ്രാർഥിക്കുവിൻ. അവർക്കു സഹായിക്കാൻ കഴിയും.”
മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? മരിച്ചവർ കേവലം മരിച്ചവരായി കാണപ്പെടുകയും എന്നാൽ അവർ മറ്റൊരു രൂപത്തിൽ ജീവിക്കുകയും ചെയ്യുന്നുവോ? അവർ യഥാർഥത്തിൽ എവിടെയെങ്കിലും ജീവിക്കുന്നുണ്ടോ, അവർക്കു നമ്മെ സഹായിക്കാൻ കഴിയുമോ?
അത്തരം ചോദ്യങ്ങൾക്കു മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖയിൽ ഉത്തരം നൽകിയിരിക്കുന്നു. അതിന്റെ ഒരു പ്രതി ലഭിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി Watch Tower, H-58, Old Khandala Road, Lonavla 410 401, Mah.-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.