വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 6/22 പേ. 17-19
  • മോഷണം—എന്തുകൊണ്ടു പാടില്ല?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോഷണം—എന്തുകൊണ്ടു പാടില്ല?
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവർ മോഷ്ടി​ക്കു​ന്ന​തി​ന്റെ കാരണം
  • വേദനയെ മറയ്‌ക്കു​ന്ന​തോ?
  • സമപ്രാ​യ​ക്കാ​രും അവരുടെ സമ്മർദ​വും
  • ദൈവ​ത്തി​ന്റെ വീക്ഷണ​ഗതി സമ്പാദി​ക്കൽ
  • പ്രലോ​ഭ​ന​ത്തോ​ടു പോരാ​ടൽ
  • ദാരിദ്ര്യം മോഷണത്തിനുള്ള ന്യായീകരണമോ?
    ഉണരുക!—1997
  • മോഷണം പെരുകുന്നത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1993
  • കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2005
  • കടകളിൽനിന്നു കട്ടെടുക്കൽ വില ഒടുക്കുന്നത്‌ ആരെല്ലാം?
    ഉണരുക!—2005
കൂടുതൽ കാണുക
ഉണരുക!—1995
g95 6/22 പേ. 17-19

യുവജ​നങ്ങൾ ചോദി​ക്കു​ന്നു. . .

മോഷണം—എന്തു​കൊ​ണ്ടു പാടില്ല?

“പതിനാ​റു വയസ്സുള്ള എനിക്ക്‌ വളരെ വലിയ ഒരു പ്രശ്‌ന​മുണ്ട്‌. അടുത്ത​യി​ടെ​യാ​യി ഞാൻ വളരെ​യ​ധി​കം മോഷണം നടത്തുന്നു. ഞാൻ തെരു​വു​ക​ട​ക​ളി​ലേ​ക്കു​ചെന്ന്‌ ഏഴു ജോഡി കമ്മൽ മോഷ്ടി​ച്ചു, അത്രതന്നെ. എന്റെ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ആരോ​ടെ​ങ്കി​ലും പറയാൻ എനിക്കു ഭയമാണ്‌. ദയവായി എന്നെ സഹായി​ക്കൂ!”

വളരെ അസ്വസ്ഥ​യായ ഒരു കൗമാ​ര​പ്രാ​യ​ക്കാ​രി ഒരു മാസി​ക​യി​ലെ ഉപദേശ പംക്തിക്ക്‌ എഴുതി​യ​താണ്‌ ഇത്‌. ഒരു എഴുത്തു​കാ​രൻ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ആയിരം കോടി രൂപ വിലവ​രുന്ന ഉപഭോ​ക്തൃ വസ്‌തു​ക്കൾ . . . [ഐക്യ​നാ​ടു​ക​ളിൽ] വർഷം​തോ​റും ചില്ലറ വ്യാപാ​ര​ശാ​ല​ക​ളിൽനി​ന്നു മോഷ്ടി​ക്ക​പ്പെ​ടു​ക​യോ കൊള്ള​യ​ടി​ക്ക​പ്പെ​ടു​ക​യോ കളവു​കൊ​ണ്ടു​പോ​ക​പ്പെ​ടു​ക​യോ അല്ലെങ്കിൽ അപഹരി​ക്ക​പ്പെ​ടു​ക​യോ ചെയ്യു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. പീടി​ക​മോ​ഷ​ണ​വു​മാ​യി ബന്ധപ്പെട്ട എല്ലാ അറസ്റ്റു​ക​ളു​ടെ​യും ഏതാണ്ടു പകുതി​ക്കു കാരണം കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌.”

അടുത്ത​യി​ടെ നടത്തിയ ഒരു അഭി​പ്രായ വോ​ട്ടെ​ടു​പ്പ​നു​സ​രിച്ച്‌ ഹൈസ്‌കൂൾ (സെക്കണ്ടറി സ്‌കൂൾ) വിദ്യാർഥി​ക​ളു​ടെ മൂന്നി​ലൊ​ന്നി​ല​ധി​കം പീടി​ക​മോ​ഷണം നടത്തു​ന്നു​ണ്ടെന്ന്‌ സമ്മതി​ച്ചു​പ​റ​യു​ന്നു. ഗവേഷ​ക​രായ ജെയ്‌ൻ നോർമ​നും മൈറൻ ഹാരി​സും നടത്തിയ മറ്റൊരു അഭി​പ്രായ വോ​ട്ടെ​ടു​പ്പ​നു​സ​രിച്ച്‌ “മിക്കവാ​റും എല്ലാ [യുവജ​ന​ങ്ങ​ളും] ഒരു സമയത്ത​ല്ലെ​ങ്കിൽ മറ്റൊരു സമയത്ത്‌ പണം കൊടു​ക്കാ​തെ എന്തെങ്കി​ലും എടുത്ത​താ​യി സമ്മതി​ക്കു​ന്നു.”

അവർ മോഷ്ടി​ക്കു​ന്ന​തി​ന്റെ കാരണം

ആരു​ടെ​യെ​ങ്കി​ലും ഏതെങ്കി​ലും സാധനം അനുവാ​ദം കൂടാതെ മനഃപൂർവം എടുക്കു​ന്ന​വ​നാ​ണു മോഷ്ടാവ്‌. വ്യക്തി​പ​ര​മായ ആവശ്യം​കൊ​ണ്ടാ​ണെന്നു പറഞ്ഞു മോഷ​ണത്തെ ചില​പ്പോൾ നീതീ​ക​രി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. ദരി​ദ്ര​നായ ഒരു യുവാവ്‌ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “ഞാൻ പ്രയാ​സ​ക​ര​മായ ഒരു സാഹച​ര്യ​ത്തി​ലാ​യി​രു​ന്നു. ഒരു [ഫാസ്റ്റ്‌-ഫുഡ്‌ റെസ്റ്ററൻറി​ന്റെ] പുറകി​ലേക്കു ചെന്ന്‌ ഞാൻ വാതിൽ തൊഴി​ച്ചു തുറന്ന്‌ കുറച്ചു കോഴി​യി​റച്ചി എടുത്തു. അത്രേ​യു​ള്ളൂ. വിശക്കു​ന്നു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു മാത്ര​മാ​ണു ഞാനങ്ങനെ ചെയ്‌തത്‌.”

ഒരു ബൈബിൾ സദൃശ​വാ​ക്യം ഇപ്രകാ​രം പറയുന്നു: “കള്ളൻ വിശന്നി​ട്ടു വിശപ്പ​ട​ക്കു​വാൻ മാത്രം കട്ടാൽ ആരും അവനെ നിരസി​ക്കു​ന്നില്ല.” എങ്കിലും മോഷണം ധാർമി​ക​മാ​യി തെറ്റാണ്‌. വിശപ്പുള്ള കള്ളൻപോ​ലും കടുത്ത​ശിക്ഷ അനുഭ​വി​ച്ചു​കൊണ്ട്‌ “മടക്കി​ക്കൊ​ടു”ക്കേണ്ടതു​ണ്ടാ​യി​രു​ന്നു​വെന്ന്‌ അതിന​ടുത്ത ബൈബിൾ വാക്യം പ്രകട​മാ​ക്കി.—സദൃശ​വാ​ക്യ​ങ്ങൾ 6:30, 31.

എന്നാൽ, അവിശ്വ​സ​നീ​യ​മെന്നു പറയട്ടെ, ന്യായ​മായ എന്തെങ്കി​ലും ആവശ്യ​മു​ണ്ടാ​യി​ട്ടു മോഷണം നടത്തു​ന്നതു കൗമാ​ര​പ്രാ​യ​ക്കാ​രായ മോഷ്ടാ​ക്ക​ളു​ടെ ഒരു ന്യൂന​പക്ഷം മാത്ര​മേ​യു​ള്ളൂ. യുവതി​യായ മേരി ജെയ്‌ൻ ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “അതേ, ഞാൻ പീടി​ക​മോ​ഷണം നടത്തി. അത്‌ യഥാർഥ​ത്തിൽ വിചി​ത്ര​മാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ഞാനത്‌ എന്തിനാ​ണു ചെയ്‌ത​തെന്ന്‌ എനിക്ക​റി​യില്ല. എല്ലാറ്റി​നും ആവശ്യ​മായ പണം മാതാ​പി​താ​ക്കൾ എനിക്കു തരുന്നുണ്ട്‌. എനി​ക്കൊ​ന്നി​ന്റെ​യും ആവശ്യ​മി​ല്ലാ​യി​രു​ന്നു.”a സെവന്റീൻ മാസിക സമാന​മാ​യി ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ദേശീയ കുറ്റകൃ​ത്യ പ്രതി​രോധ കൗൺസിൽ നടത്തിയ ഒരു സർവേ​യിൽ കുറ്റക്കാർ നൽകിയ ഏറ്റവും സാധാ​ര​ണ​മായ കാരണം എന്തെങ്കി​ലും സൗജന്യ​മാ​യി കിട്ടാൻ തങ്ങൾ ആഗ്രഹി​ച്ചി​രു​ന്നു എന്നുള്ള​താ​യി​രു​ന്നു.” ചില യുവജ​ന​ങ്ങ​ളാ​ണെ​ങ്കിൽ കടകൾ ‘വളരെ​യ​ധി​കം വില ചുമത്തു​ന്നു’ എന്നു വാദി​ച്ചു​കൊണ്ട്‌ തങ്ങളുടെ മോഷ​ണ​പ്ര​വൃ​ത്തി​യെ നീതീ​ക​രി​ക്കു​ക​പോ​ലും ചെയ്‌തു!

പല യുവജ​ന​ങ്ങൾക്കും മോഷണം കേവലം വിരസത ലഘൂക​രി​ക്കാ​നുള്ള ഒരു മാർഗം മാത്ര​മാണ്‌. “അതു സ്‌കൂൾ കഴിഞ്ഞ്‌ വെറുതേ ചെയ്യാ​നു​ള്ള​താ​യി​രു​ന്നു,” ജെരെമി എന്നു പേരുള്ള ഒരു മുൻ മോഷ്ടാവ്‌ വിശദീ​ക​രി​ച്ചു. മോഷണം ഉയർന്ന സാഹസി​ക​ത​യുള്ള ഒരുതരം കായി​ക​വി​നോ​ദ​മാ​യി​രി​ക്കു​ന്നതാ​യും തോന്നു​ന്നു; മോഷ്ടി​ച്ചെ​ടുത്ത ഒരു ബ്ലൗസ്‌ പേഴ്‌സി​ലേക്കു തിരു​കു​മ്പോ​ഴോ ഒരു കോം​പാ​ക്‌റ്റ്‌ ഡിസ്‌ക്‌ ആരും​കാ​ണാ​തെ സഞ്ചിയിൽ ഒതുക്കു​മ്പോ​ഴോ ഉണ്ടാകുന്ന അഡ്രീ​ന​ലിൻ ഹോർമോ​ണി​ന്റെ ഇരച്ചു​ക​യറ്റം ചിലർ ഇഷ്ടപ്പെ​ടു​ന്ന​താ​യി കാണുന്നു.

വേദനയെ മറയ്‌ക്കു​ന്ന​തോ?

തീർച്ച​യാ​യും, വിരസ​ത​യോ​ടു പോരാ​ടു​ന്ന​തിന്‌ ഒരു ജയിൽ ശിക്ഷയെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നെ​ക്കാ​ളേറെ സുരക്ഷി​ത​മായ മാർഗ​ങ്ങ​ളുണ്ട്‌. അപ്പോൾപ്പി​ന്നെ, അത്തരം ഹരം​തേ​ട​ലി​നു പിന്നിൽ അൽപ്പം വിനോ​ദ​ത്തി​നു​വേ​ണ്ടി​യുള്ള ആഗ്രഹ​ത്തെ​ക്കാൾ അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നി​ല്ലേ? ഉണ്ടെന്ന്‌ പല വിദഗ്‌ധ​രും വിശ്വ​സി​ക്കു​ന്നു. ലേഡീസ്‌ ഹോം ജേണൽ നിരീ​ക്ഷി​ച്ച​ത​നു​സ​രിച്ച്‌ ചില യുവജ​നങ്ങൾ “വളർച്ച​യു​ടെ സമ്മർദ​ങ്ങളെ തരണം ചെയ്യു​ന്നതു വിഷമ​ക​ര​മാ​യി കണ്ടെത്തു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യുള്ള ഒരു വഴക്കോ ഒരു സൗഹൃ​ദ​ത്തി​ന്റെ തകർച്ച​യോ പരീക്ഷ​യിൽ താഴ്‌ന്ന മാർക്കു ലഭിക്കു​ന്ന​തോ അവർക്കു തങ്ങളുടെ ജീവി​തത്തെ നിയ​ന്ത്രി​ക്കാൻ പറ്റി​ല്ലെന്നു തോന്നാൻ ഇടയാ​ക്കു​ന്നു; നിയമങ്ങൾ ലംഘി​ക്കു​ന്നത്‌ അവർക്ക്‌ ഒരു അധികാര ബോധം തിരികെ നൽകുന്നു.”

അതേ, ഒരു മോഷ്ടാ​വി​ന്റെ ധീരഭാ​വ​ത്തി​നു പിന്നിൽ വളരെ​യ​ധി​കം ദുഃഖ​വും വേദന​യും ഉണ്ടായി​രി​ക്കാം. ബൈബിൾ പറയു​ന്ന​തു​പോ​ലെ, “ചിരി​ക്കു​മ്പോൾ തന്നേയും ഹൃദയം ദുഃഖി​ച്ചി​രി​ക്കാം.” (സദൃശ​വാ​ക്യ​ങ്ങൾ 14:13) ആവർത്തി​ച്ചുള്ള പീടി​ക​മോ​ഷണം വിഷാ​ദ​ത്തി​ന്റെ ഒരു അടയാ​ള​മാ​ണെന്നു തെളിവു സൂചി​പ്പി​ക്കു​ന്നു. ചില യുവ മോഷ്ടാ​ക്കൾക്ക്‌ ബാലജന ദുഷ്‌പെ​രു​മാ​റ്റ​ത്തി​ന്റെ ചരി​ത്ര​മു​ള്ള​താ​യി​പ്പോ​ലും കണ്ടെത്തി​യി​രി​ക്കു​ന്നു. വേദന​യു​ടെ കാരണ​മെ​ന്താ​യാ​ലും മോഷണം പ്രദാ​നം​ചെ​യ്യുന്ന ഹരം, കുറഞ്ഞത്‌ കുറേ നേര​ത്തേ​ക്കെ​ങ്കി​ലും, ആ വേദനയെ ഇല്ലാതാ​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം.b ഉദാഹ​ര​ണ​ത്തിന്‌, കാറുകൾ മോഷ്ടി​ച്ചു വന്യമായ ഉല്ലാസ​ത്തി​നു​വേണ്ടി സവാരി നടത്തുന്ന ഒരു അമേരി​ക്കൻ യുവാ​വി​ന്റെ കാര്യ​മെ​ടു​ക്കുക. അയാൾ ഇങ്ങനെ പറയുന്നു: “രസം തോന്നു​ന്നു, നിങ്ങൾക്ക്‌ പേടി​യും ആവേശ​വും പോലുള്ള തോന്ന​ലു​ണ്ടാ​കു​ന്നു.”

സമപ്രാ​യ​ക്കാ​രും അവരുടെ സമ്മർദ​വും

“മോശ​മായ സഹവാസം പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 15:33, NW) ഈ സത്യം വ്യാപ​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. എഴുത്തു​കാ​രി​യായ ഡെനിസ്‌ വി. ലാങ്‌ ഇപ്രകാ​രം നിരീ​ക്ഷി​ച്ചു: “ഒരു യുവാ​വോ യുവതി​യോ തനിയെ കുഴപ്പ​ത്തിൽചെന്നു ചാടു​ന്നതു വിരള​മാണ്‌.” പലപ്പോ​ഴും, എന്തെങ്കി​ലും മോഷ്ടി​ക്കാ​നാ​വു​മോ എന്ന്‌ സമപ്രാ​യ​ക്കാർ പരസ്‌പരം വെല്ലു​വി​ളി​ക്കു​ന്നു. ദുഃഖ​ക​ര​മെന്നു പറയട്ടെ, അനേകം യുവജ​ന​ങ്ങ​ളും സമ്മർദ​ത്തി​നു വഴങ്ങി​ക്കൊ​ടു​ക്കു​ന്നു.

“ജൂണിയർ ഹൈസ്‌കൂ​ളി​ലെ ഒരു സംഘം പെൺകു​ട്ടി​ക​ളു​ടെ കൂട്ടത്തിൽ ഞാൻ അകപ്പെട്ടു,” കാത്തി പറയുന്നു. മോഷ്ടാ​ക്കൾക്കു​വേണ്ടി മാത്ര​മുള്ള ആ ക്ലബ്ബിൽ അംഗത്വം ലഭിക്ക​ണ​മെ​ങ്കി​ലോ? വിലപി​ടി​പ്പുള്ള ഒരു സ്വെറ്റർ മോഷ്ടി​ക്കണം. “ഞാൻ ആ ക്ലബ്ബിലാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ഞാനൊ​രു കടയിൽച്ചെന്ന്‌ ഒരു സ്വെറ്റർ മോഷ്ടി​ച്ചു,” അവൾ സമ്മതി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ വീക്ഷണ​ഗതി സമ്പാദി​ക്കൽ

നിങ്ങളു​ടെ കൊക്കി​ലൊ​തു​ങ്ങാത്ത സാധനങ്ങൾ സ്വന്തമാ​ക്കു​ന്ന​തിന്‌, ഉയർന്ന അപകട​സാ​ധ്യ​ത​യുള്ള ഹരങ്ങൾ ആസ്വദി​ക്കു​ന്ന​തിന്‌, അല്ലെങ്കിൽ സമപ്രാ​യ​ക്കാ​രാൽ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിന്‌ ഉള്ള ആഗ്രഹ​മാണ്‌ മോഷണം ആകർഷ​ക​മാ​യി തോന്നാൻ ഇടയാ​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, ബൈബി​ളി​ലെ പത്തു കൽപ്പന​ക​ളിൽ ഒരെണ്ണം “മോഷ്ടി​ക്ക​രു​തു” എന്നാണ്‌. (പുറപ്പാ​ടു 20:15) ‘കള്ളന്മാർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല’ എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (1 കൊരി​ന്ത്യർ 6:10) ക്രിസ്‌ത്യാ​നി​ക​ളാ​യി വളർത്ത​പ്പെ​ട്ടി​രി​ക്കുന്ന യുവജ​ന​ങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ വീക്ഷണ​ഗതി പ്രത്യേക പ്രാധാ​ന്യ​മു​ള്ള​താ​യി​രി​ക്കണം. നീതി​യു​ടെ വേഷം ധരിച്ചിട്ട്‌ രഹസ്യ​ജീ​വി​ത​ത്തിൽ ഒരു കള്ളനായി തുടരു​ന്നത്‌ എത്ര കപടമാ​യി​രി​ക്കും! അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതിങ്ങനെ എഴുതി: “അന്യനെ ഉപദേ​ശി​ക്കു​ന്ന​വനേ, നീ നിന്നെ​ത്തന്നേ ഉപദേ​ശി​ക്കാ​ത്തതു എന്തു? മോഷ്ടി​ക്ക​രു​തു എന്നു പ്രസം​ഗി​ക്കുന്ന നീ മോഷ്ടി​ക്കു​ന്നു​വോ?”—റോമർ 2:21.

അറസ്റ്റു ചെയ്യ​പ്പെ​ടു​ന്ന​തി​നുള്ള ലജ്ജാക​ര​മായ സാധ്യ​ത​തന്നെ മോഷ​ണ​ക്കു​റ്റം ഒഴിവാ​ക്കാ​നുള്ള മതിയായ കാരണ​മാണ്‌. പിടി​കൂ​ട​പ്പെ​ട്ട​പ്പോൾ ഒരു യുവ മോഷ്ടാവ്‌ ഇപ്രകാ​രം പറഞ്ഞു: “ഞാൻ മരിക്കാ​നാ​ഗ്ര​ഹി​ച്ചു.” യഹോവ ‘കവർച്ച വെറു​ക്കു​ന്നു’ എന്ന്‌ അറിയു​ന്ന​താണ്‌ മോഷ്ടി​ക്കാ​നുള്ള പ്രേര​ണക്ക്‌—അല്ലെങ്കിൽ സമ്മർദ​ത്തിന്‌—വശംവ​ദ​രാ​കു​ന്നത്‌ ഒഴിവാ​ക്കാ​നുള്ള ഏറ്റവും ശക്തമായ കാരണം. (യെശയ്യാ​വു 61:8) ഒരുവന്‌ കടയുടെ അധികാ​രി​ക​ളിൽനി​ന്നോ പൊലീ​സിൽനി​ന്നോ മാതാ​പി​താ​ക്ക​ളിൽനി​ന്നോ മോഷണം മറച്ചു​വെ​ക്കാൻ കഴിയു​മെ​ങ്കി​ലും അയാൾക്ക്‌ അത്‌ യഹോ​വ​യിൽനി​ന്നു മറച്ചു​വെ​ക്കാ​നാ​വില്ല. സത്യം വെളി​പ്പെ​ടു​മെ​ന്നു​ള്ളതു സുനി​ശ്ചി​ത​മാണ്‌.—യെശയ്യാ​വു 29:15.

പാപം ഒരു മനുഷ്യ​നെ കാഠി​ന്യ​വാ​നാ​ക്കു​ന്നു​വെ​ന്നും ഓർമി​ക്കുക. (എബ്രായർ 3:13) നിസ്സാ​ര​മായ മോഷ​ണങ്ങൾ കൂടുതൽ ധിക്കാ​ര​പ​ര​വും സാഹസി​ക​വു​മായ പ്രവർത്ത​ന​ങ്ങ​ളാ​യി​ത്തീ​രാൻ പ്രവണത കാട്ടുന്നു. ഉദാഹ​ര​ണ​ത്തിന്‌, യുവാ​വായ റോജർ തന്റെ കുറ്റകൃ​ത്യ ജീവി​ത​രീ​തി ആരംഭി​ച്ചത്‌ അമ്മയുടെ പേഴ്‌സിൽനി​ന്നും പണം മോഷ്ടി​ച്ചു​കൊ​ണ്ടാണ്‌. ക്രമേണ അവൻ പ്രായ​മുള്ള സ്‌ത്രീ​കളെ തള്ളി താഴെ​യി​ട്ടിട്ട്‌ അവരുടെ പേഴ്‌സ്‌ മോഷ്ടി​ച്ചു​കൊ​ണ്ടു പോകാൻ തുടങ്ങി!

പ്രലോ​ഭ​ന​ത്തോ​ടു പോരാ​ടൽ

രഹസ്യ​ത്തിൽ മോഷണം നടത്താൻ തുടങ്ങിയ ഒരുവന്‌ അതിൽനി​ന്നു വിട്ടു​പോ​രുക എളുപ്പ​മ​ല്ലാ​യി​രി​ക്കാം. “അത്‌ ഒരു തരത്തി​ലുള്ള ആസക്തി ആയിരു​ന്നു,” എന്ന്‌ ഒരു യുവാവു സമ്മതി​ച്ചു​പ​റഞ്ഞു. തന്റെ വഴികൾക്കു മാറ്റം വരുത്താൻ ഒരു യുവാ​വി​നെ അല്ലെങ്കിൽ യുവതി​യെ എന്തിനു സഹായി​ക്കാൻ കഴിയും?

ദൈവ​ത്തോ​ടു നിങ്ങളു​ടെ പാപം ഏറ്റുപ​റ​യുക. തങ്ങളുടെ തെറ്റുകൾ സംബന്ധിച്ച്‌ അനുത​പി​ക്കു​ക​യും അവനോട്‌ പാപങ്ങൾ തുറന്ന്‌ ഏറ്റുപ​റ​യു​ക​യും ചെയ്യു​ന്ന​വ​രോട്‌ ദൈവം “ധാരാളം ക്ഷമിക്കും.”—യെശയ്യാ​വു 55:7.

സഹായം തേടുക. ഈ മാസി​ക​യു​ടെ മിക്ക വായന​ക്കാർക്കും തങ്ങളുടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭ പരിച​യ​മുണ്ട്‌. അത്തരക്കാർക്ക്‌ തങ്ങളുടെ പ്രദേ​ശ​ത്തുള്ള ക്രിസ്‌തീയ മേൽവി​ചാ​ര​കൻമാ​രെ സമീപി​ക്കാ​നും ആത്മീയ സഹായ​വും തിരു​ത്ത​ലും ആവശ്യ​പ്പെ​ടാ​നും കഴിയും. (യാക്കോബ്‌ 5:14, 15) നല്ല ധാർമി​ക​ത​ത്ത്വ​ങ്ങ​ളുള്ള മാതാ​പി​താ​ക്കൾക്കും സഹായ​ത്തി​ന്റെ​യും പിന്തു​ണ​യു​ടെ​യും ഒരു ഉറവി​ട​മാ​യി​രി​ക്കാൻ കഴിയും. ഈ ദുഃസ്വ​ഭാ​വ​ത്തി​നു പിന്നിൽ ദുഃഖ​മോ വേദന​യോ അല്ലെങ്കിൽ കേവലം വിരസ​ത​യോ ആണെങ്കിൽ അനുക​മ്പ​യുള്ള ഒരു ശ്രോ​താ​വി​നോട്‌ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നതു വളരെ സഹായ​ക​മാ​യി​രി​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 12:25.

പകരം നൽകുക. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ, മോഷ്ടാ​ക്കൾ മോഷ്ടി​ച്ചെ​ടുത്ത സാധനങ്ങൾ പലിശ​യോ​ടെ തിരികെ നൽകേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 6:4, 5) സമാന​മാ​യി ചെയ്യു​ന്നത്‌ ഒരുവന്റെ മനഃസാ​ക്ഷി ശുദ്ധമാ​ക്കാൻ മാത്രമല്ല, മോഷണം മറ്റുള്ള​വർക്കു​ണ്ടാ​ക്കുന്ന ബുദ്ധി​മുട്ട്‌ ബോധ്യ​മാ​കു​ന്ന​തി​നും ഒരുവനെ സഹായി​ക്കു​ന്നു. ഒരു വ്യക്തി “അപഹരി​ച്ചതു മടക്കി​ക്കൊ​ടു​ക്ക​യും . . . . ജീവന്റെ ചട്ടങ്ങളെ അനുസ​രി​ക്ക​യും ചെയ്‌താൽ അവൻ മരിക്കാ​തെ ജീവി​ക്കും,” എന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—യെഹെ​സ്‌കേൽ 33:15.

അസൂയ​യു​ടെ​യും അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും വികാ​ര​ങ്ങളെ അടിച്ച​മർത്തുക. “കൂട്ടു​കാ​രന്റെ . . . യാതൊ​ന്നി​നെ​യും മോഹി​ക്ക​രു​തു,” എന്നതാണ്‌ പത്തു കൽപ്പന​ക​ളു​ടെ അവസാ​നത്തെ കൽപ്പന. (പുറപ്പാ​ടു 20:17) നിങ്ങൾക്കു യഥാർഥ ആവശ്യ​മുള്ള—അല്ലെങ്കിൽ ആഗ്രഹ​മുള്ള—എന്തെങ്കി​ലും, അതു വഹിക്കാൻ പറ്റാത്ത​താ​ണെ​ങ്കിൽ അതു വാങ്ങാ​നാ​യി പണം സ്വരു​ക്കൂ​ട്ടാ​നുള്ള ഒരു മാർഗം ഒരുപക്ഷേ നിങ്ങൾക്ക്‌ കണ്ടുപി​ടി​ക്കാൻ കഴി​ഞ്ഞേ​ക്കാം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം ഉപദേ​ശി​ച്ചു: “കള്ളൻ ഇനി കക്കാതെ മുട്ടു​ള്ള​വന്നു ദാനം ചെയ്‌വാൻ ഉണ്ടാ​കേ​ണ്ട​തി​ന്നു കൈ​കൊ​ണ്ടു നല്ലതു പ്രവർത്തി​ച്ചു അദ്ധ്വാ​നി​ക്ക​യ​ത്രേ വേണ്ടതു.”—എഫെസ്യർ 4:28.

നിങ്ങളു​ടെ കൂട്ടു​കാ​രെ സൂക്ഷി​ക്കുക. എഴുത്തു​കാ​ര​നായ ഡെനിസ്‌ ലാങ്‌ ഇപ്രകാ​രം ഓർപ്പി​ക്കു​ന്നു: “എന്തെങ്കി​ലും തെറ്റു ചെയ്യു​ക​യോ കുറ്റകൃ​ത്യം നടത്തു​ക​യോ ചെയ്യുന്ന ഒരു സുഹൃ​ത്തി​നോ​ടോ ഒരു സംഘം സുഹൃ​ത്തു​ക്ക​ളോ​ടോ ഒപ്പമാണു നിങ്ങ​ളെ​ങ്കിൽ ആ സ്ഥലത്തു കേവലം അവരോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തു​കൊ​ണ്ടു​തന്നെ നിങ്ങളും കുറ്റക്കാ​ര​നാ​യി കണക്കാ​ക്ക​പ്പെ​ടും.” നിയമ​വി​രു​ദ്ധ​മായ എന്തെങ്കി​ലും ചെയ്യാൻ നിങ്ങളു​ടെ സമപ്രാ​യ​ക്കാർ നിർദേ​ശി​ക്കു​ന്നെ​ങ്കിൽ ഇല്ല എന്നു പറയാ​നുള്ള ധൈര്യ​മു​ണ്ടാ​യി​രി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 1:10-19.

മോഷണം മറ്റുള്ള​വ​രി​ലേൽപ്പി​ക്കുന്ന ദ്രോഹം പരിഗ​ണി​ക്കുക. ഒരു മോഷ്ടാവ്‌ അവനെ​ക്കു​റി​ച്ചു മാത്രമേ ചിന്തി​ക്കു​ന്നു​ള്ളൂ. എന്നാൽ യേശു ഇപ്രകാ​രം നമ്മെ ഉപദേ​ശി​ക്കു​ന്നു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ കരുതാൻ ഒരുവൻ പഠിക്കു​മ്പോൾ മറ്റുള്ള​വർക്ക്‌ ഉപദ്രവം ഏൽപ്പി​ക്കുന്ന എന്തെങ്കി​ലും ചെയ്യാൻ അയാൾക്കു ചായ്‌വു കുറവാ​യി​രി​ക്കും.

നിങ്ങൾക്കു​ണ്ടാ​കു​ന്ന പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. (ഗലാത്യർ 6:7) നിങ്ങൾക്കു വാങ്ങി​ക്കാൻ കഴിയാത്ത തിളക്ക​മാർന്ന ഒരു ആഭരണ​മോ ഉപകര​ണ​മോ സ്വന്തമാ​ക്കു​ന്നത്‌ എത്ര നന്നായി​രി​ക്കും എന്നതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തി​നു പകരം പിടി​കൂ​ട​പ്പെ​ടു​ക​യും ശിക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌ എത്ര ലജ്ജാവ​ഹ​മാ​യി​രി​ക്കും എന്നതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക; മാതാ​പി​താ​ക്ക​ളു​ടെ​മേ​ലും ദൈവ​ത്തി​ന്റെ​മേ​ലും നിങ്ങൾ വരുത്തി​വെ​ക്കുന്ന നിന്ദ​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക! പ്രതീ​ക്ഷ​യ്‌ക്കു വിരു​ദ്ധ​മാ​യി മോഷണം അത്ര നല്ല ഒരു ആശയമ​ല്ലെന്ന തീരു​മാ​ന​ത്തിൽ നിങ്ങൾ എത്തി​ച്ചേ​രും.

[അടിക്കു​റി​പ്പു​കൾ]

a ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്‌.

b മോഷ്ടിക്കാനുള്ള ഒരു അതിവ്യ​ഗ്ര​ത​യാൽ വിശേ​ഷ​വ​ത്‌ക​രി​ക്ക​പ്പെ​ടുന്ന ഒരു മാനസിക ക്രമ​ക്കേ​ടായ ക്ലെപ്‌റ്റോ​മേ​നി​യാ​യെ​ക്കു​റി​ച്ചല്ല ഞങ്ങൾ സംസാ​രി​ക്കു​ന്നത്‌. ക്ലെപ്‌റ്റോ​മേ​നി​യാ അപൂർവ​മാ​ണെ​ന്നും അറിയ​പ്പെ​ടുന്ന പീടി​ക​മോ​ഷ്ടാ​ക്ക​ളു​ടെ 5 ശതമാ​ന​ത്തിൽ കുറവി​നെ മാത്രമേ അതു ബാധി​ക്കു​ന്നു​ള്ളു​വെ​ന്നും ഡോക്ടർമാർ പറയുന്നു. ഈ ക്രമ​ക്കേ​ടിന്‌ മിക്ക​പ്പോ​ഴും ഔഷധ​ചി​കിത്സ ഉപയോ​ഗി​ക്കു​ന്നു.

[18-ാം പേജിലെ ചിത്രം]

പീടികമോഷ്ടാക്കൾ പലപ്പോ​ഴും പിടി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ നാണ​ക്കേട്‌ അനുഭ​വി​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക